കൊച്ചി : ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ സംസ്ഥാന സംഗമം 2011 മെയ് 29നു ഏറണാകുളത്ത് വെച്ച് നടക്കും. സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഗം രൂപീകരിച്ചു.
കെ കെ ഹസന്‍ മദീനി മുഖ്യ രക്ഷാധികാരിയും എം സലാഹുദ്ദീന്‍ മദനി, സി എം മൌലവി, മീതീന്‍പിള്ള സുല്ലമി, മുഹമ്മദ് വാളറ, സൈനുദ്ദീന്‍ കൊച്ചി എന്നിവര്‍ രക്ഷാധികാരികളുമാണ്. അബ്ദുല്‍ ഗനി സ്വലാഹിയാണ് ചെയര്‍മാന്‍. എം കെ ശാക്കിര്‍ (ജന. കണ്‍'വീനര്‍), അബ്ദുസ്സലാം ഇസ്ലാഹി, അബ്ദുല്‍ ഖാദര്‍, കെ എച് കബീര്‍ (വൈ.ചെയര്‍മാന്‍), ഫിറോസ് കൊച്ചി, എം എച് ശുക്കൂര്‍, അബ്ദുല്‍ ഖാദര്‍ പെരുമ്പാവൂര്‍ (കണ്‍'വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
കണ്‍വന്‍ഷന്‍ ഐ സ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിടന്റ്റ് കെ കെ ഹസന്‍ മദീനി അധ്യക്ഷത വഹിച്ചു. ഐ എസ് എം വൈസ് പ്രസിടന്റ്റ് അബ്ദുല്‍ സലാം മുട്ടില്‍ മുഖ്യപ്രഭാഷണം നടത്തി, വി മുഹമ്മദ് സുല്ലമി, അബ്ബാസ് സ്വലാഹി, എം കെ ശാക്കിര്‍, എം എം ബഷീര്‍ മദനി, അബ്ദുല്‍ഗനി സ്വലാഹി, എം എച് ശുകൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
2 വായനക്കാരുടെ പ്രതികരണങ്ങൾ :
May Allah make this event a grad success!
നമ്മള്‍ കേരളത്തില്‍ നാന്ധി കുറിച്ച ഈ സംരംഭം ഇന്ന് മറ്റു സംഘടനകള്‍ ഏറ്റെടുത്തത് നമുക്ക് കാണാം. അല്ലാഹു നമ്മളുടെ ഈ പ്രവര്‍ത്തനത്തിന് തക്കതായ പ്രതിഫലം നല്കെട്ടെ. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച നമ്മളില്‍ നിന്നും മരണപെട്ടു പോയ നമ്മളുടെ പണ്ഡിതന്മാര്‍ക്കും സഹോദരന്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും അല്ലാഹു തൌഫീകും മര്‍ഹാമാതും പ്രദാനം ചെയ്യുമാറാകട്ടെ. ഏറണാകുളത്ത് വെച്ച് നടക്കുന്ന ഈ സംഗമം മഹാ വിജയമാക്കി മാറ്റാന്‍ അല്ലാഹു തൗഫീക്ക് നല്കെട്ടെ.ആമീന്‍.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം