കോഴിക്കോട്: ജപ്പാന്‍ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആണവോര്‍ജവുമായി ബന്ധപ്പെട്ട് ഒരു പുനരാലോചനയ്‌ക്ക് ലോകരാഷ്‌ട്രങ്ങള്‍ തയ്യാറാവണം. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദുരന്തം സംക്രമിപ്പിക്കുന്ന അപകട സാധുതയുള്ള ആണവോര്‍ജത്തില്‍തന്നെ കടിച്ചുതൂങ്ങാതെ പരിസ്ഥിതിക്കിണങ്ങിയതും ചെലവ് കുറഞ്ഞതുമായ മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം.
ആണവറിയാക്‌ടറില്‍ നിന്നുള്ള വികിരണങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 20 ആണവറിയാക്‌ടറടക്കമുള്ള പ്ലാന്റുകളും തീരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്‌ട്രയില്‍ ഭൂകമ്പ സാധുതയുള്ള പ്രദേശത്താണ് ജയ്‌പൂര്‍ ആണവനിലയം പണിതുകൊണ്ടിരിക്കുന്നത്. ആണവറിയാക്‌ടറുകളെക്കുറിച്ചുള്ള ആശങ്കകളകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
പ്രവാചക കേശത്തിന്റെ പേരില്‍ ആത്മീയകച്ചവടം നടത്തുന്നവരുടെ തനിനിറം തുറന്നുകാണിക്കുന്നതിനെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികള്‍ കയ്യേറുന്ന പ്രവണതയ്‌ക്കെതിരെ സെക്രട്ടറിയേറ്റ് അപലപിച്ചു. വേദികള്‍ കയ്യേറിയും പ്രഭാഷകരെ ആക്രമിച്ചും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ വായ്‌മൂടിക്കെട്ടാമെന്ന് കരുതുന്നത് മൗഢ്യമാണ്. ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ തുടര്‍ ന്നാല്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കേണ്ടിവരുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. പ്രവാചക മുടിയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ ജനസമക്ഷം കൊണ്ടുവരാനുള്ള വിവിധ പരിപാടികള്‍ക്ക് സെക്രട്ടറിയേറ്റ് രൂപം നല്‍കി.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ഐ പി അബ്‌ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, യു പി യഹ്‌യാഖാന്‍, ജാബിര്‍ അമാനി, നൂറുദ്ദീന്‍ എടവണ്ണ, ജഅ്‌ഫര്‍ വാണിമേല്‍, ഇസ്‌മാഈല്‍ കരിയാട്, സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം