Sunday, March 13, 2011

ആത്മീയവാണിഭം മതവിരുദ്ധം; ആരുനടത്തിയാലും ചെറുക്കും: കെ എന്‍ എം

ബഹുജനസംഗമം കെ എൻ എം ജന. സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: ആത്മീയ വാണിഭത്തിന്‌ ഒരു മതത്തിന്റെയും പിന്‍ബലമില്ലെിരിക്കെ അതിന്‌ ആര്‌ മുതിര്‍ാലും ശക്തമായി ചെറുക്കുമെ്‌ കെ എന്‍ എം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം വ്യക്തമാക്കി.

ആത്മീയതയിലൂടെ പാരത്രിക ജീവിതത്തിന്റെ മോക്ഷമാണ്‌ ഇസ്‌ലാം വിഭാവന ചെയ്യുതെിരിക്കെ തിരുകേശത്തിന്റെയും മറ്റും പേരില്‍ ആത്മീയ വാണിഭത്തിനിറങ്ങുത്‌ അംഗീകരിക്കാനാവല്ലെും സംഗമം പ്രഖ്യാപിച്ചു. മതപരമായോ ചരിത്രപരമായോ യാതൊരു അടിസ്ഥാനവുമില്ലാത്തെ ഏതെങ്കിലും മുടിയും നഖവുമെടുത്ത്‌ മുഹമ്മദ്‌ നബിയുടേതെ്‌ പ്രചരിപ്പിച്ച വിശ്വാസികളെ ചൂഷണം ചെയ്‌ത്‌ പുണ്യം വിറ്റ്‌ കാശാക്കുത്‌ പ്രവാചകനെ നിന്ദിക്കലാണ്‌. പ്രവാചകനെ നിന്ദിക്കുത്‌ ഇസ്‌ലാമിന്റെ പേര്‌ പറഞ്ഞാകുമ്പോള്‍ അത്‌ കടുത്ത അപരാധവുമാണ്‌. വിശ്വാസികള്‍ ഇത്‌ വെച്ചുപൊറുപ്പിക്കാവതല്ല. പ്രവാചകന്റെ മുടിയുടെ സംരക്ഷണം പറഞ്ഞ്‌ കോടികള്‍ പിരിച്ചെടുത്ത്‌ പള്ളി പണിയുത്‌ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. ഏകനായ അല്ലാവിനെ മാത്രമായി ആരാധിക്കുതിന്‌ നിര്‍മിക്കപ്പെടേണ്ടതാണ്‌ പള്ളികളെിരിക്കെ മുടിയുടെയും നഖത്തിന്റെ സംരക്ഷണത്തിന്‌ പള്ളി പണിയുത്‌ ഇസ്‌ലാമിനെ പരസ്യമായി അവഹേളിക്കലാണ്‌.

തിരുകേശത്തിന്റെ പേരില്‍ ആത്മീയ ത`ിപ്പ്‌ നടത്തുതിനെ ചോദ്യം ചെയ്യുവരെ വധഭീഷണിയും തെറിയഭിഷേകവുമായി നേരിടു യാഥാസ്ഥിതിക തീവ്രവാദികളെ ശക്തമായി ചെറുക്കുമെ്‌ സംഘടന വ്യക്തമാക്കി. ആദര്‍ശ പ്രതിയോഗികളെ ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ കായികമായി ഭീഷണിപ്പെടുത്തു യാഥാസ്ഥിതിക തീവ്രവാദികളുടെ നടപടി കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതക്ക്‌ നേരെയുള്ള വെല്ലുവിളിയാണ്‌. ഈ വെല്ലുവിളിയെ ചെറുക്കാനും യാഥാസ്ഥിതിക പൗരോഹിത്യത്തെ നിലക്കു നിര്‍ത്താനും വിശ്വാസികളും പൊതുസമൂഹവും സംഘടിതമായി മുന്നോട്ടു വരണമെന്ന് കെ എന്‍ എം ആഹ്വാനം ചെയ്‌തു.

ഏപ്രില്‍ 30 മെയ്‌ 1 തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കു ജില്ലാ മുജാഹിദ്‌ സമ്മേളനത്തിന്റെ ഭാഗമായി അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കുമെതിരെ കെ എന്‍ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം സംസ്ഥാന ജനറല്‍ സെക്ര`റി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. കെ ജെ യു സംസ്ഥാന സെക്ര`റി സി മുഹമ്മദ്‌ സലീം സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം സംസ്ഥാന സെക്ര`റി ജാബിര്‍ അമാനി, അബ്‌ദുല്ലത്തീഫ്‌ കരുമ്പിലാക്കല്‍, പി മൂസ സ്വലാഹി, പി ടി വീരാന്‍കു`ി സുല്ലമി, ഉമര്‍ തയ്യില്‍, പി വി അബ്‌ദുല്‍ ലത്തീഫ്‌, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...