Thursday, March 03, 2011

തിരുകേശം പ്രവാചകന്റെയാണെന്ന് തെളിയിക്കണം-കെ.എന്‍.എം.

കോഴിക്കോട്: പ്രവാചകന്റെ തിരുകേശം സംരക്ഷിക്കാനെന്ന പേരില്‍ കോടികള്‍ മുടക്കി പള്ളി പണിയുന്നവര്‍ തങ്ങളുടെ കൈവശമുള്ളത് പ്രവാചകന്റെ മുടിതന്നെയാണെന്ന് തെളിയിക്കാന്‍ തയ്യാറാണവമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ശാസ്ത്രീയമായോ ചരിത്രപരമായോ അത് പ്രവാചകന്റെ മുടിയാണെന്ന് തെളിയിക്കുക സാധ്യമല്ലെന്നും കെ.എന്‍.എം. സമ്മേളനം വ്യക്തമാക്കി.

അലിഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി,ഉമര്‍ സുല്ലമി, ഡോ.ഹുസൈന്‍ മടവൂര്‍, എ.അസ്ഗര്‍ അലി, ടി.അബൂബക്കര്‍ നന്മണ്ട, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അല്‍ഹഖ്, പി.കെ. ഇബ്രാഹിംഹാജി, എസ്.എ.എം. ഇബ്രാഹിം, ഡോ. മുസ്തഫ ഫാറൂഖി, ഹസന്‍ മദനി ആലുവ, അബൂബക്കര്‍ മൗലവി, അന്‍ഫാസ് നന്മണ്ട, പ്രൊഫസര്‍ എം.ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു.


[from mathrubhoomi]

1 വായനക്കാരുടെ പ്രതികരണങ്ങൾ :

MA-ARIFATH Thursday, April 14, 2011
This comment has been removed by the author.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...