Friday, March 25, 2011

ജീവന്‍രക്ഷാ മരുന്നുകളുടെ വിലവര്‍ധന പിന്‍വലിക്കണം -ഐ.എസ്.എം

കോഴിക്കോട്: ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള മരുന്നുകമ്പനികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ.എസ്.എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മരുന്നുല്‍പാദന-വിതരണത്തെ വ്യവസായമായി മാത്രം കാണാതെ മാനുഷിക മൂല്യത്തോടെ സമീപിക്കണം. മരുന്നുകമ്പനികളുടെ താല്‍പര്യസംരക്ഷണത്തിന് രോഗികളെ ബലിയാടാക്കുന്ന സമീപനം ശരിയല്ല. മരുന്നുകമ്പനികളുടെ വര്‍ധനാ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണം. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, ഐ.പി. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.

FROM MADHYAMAM


0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...