കോഴിക്കോട് : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസംഖ്യാനുപാത പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ഇടതു-വലതു മുന്നണികള്‍ തയാറാകണമെന്നു ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. മത ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കുകളായി മാത്രം കാണുന്ന പരമ്പരാഗത സമീപനത്തിന് പകരം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കണം. മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷ ക്ഷേമപരിപാടികള്‍ നടപ്പാക്കുന്നതിലും സക്രിയമായി ഇടപെടുന്നവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രദ്ധിക്കണം.
വ്യക്തിപൂജ പ്രവാചകന്‍ വിലക്കിയ മതവിരുദ്ധ നടപടിയാണെന്നിരിക്കെ അജ്ഞാതമായ മുടി ഉപയോഗിച്ചു ആത്മീയ വാണിഭം നടത്തുന്നവര്‍ ഇസ്ലാമിന്‍റെ വിശ്വാസമൌലികതയെ തുരങ്കം വെക്കുകയാണ് ചെയ്യുന്നതെന്ന് പ്രവര്‍ത്തകസമിതി കുറ്റപ്പെടുത്തി. കേശപ്രതിഷ്ഠയിലൂടെ തിരിച്ചു കിട്ടാനിരിക്കുന്നത് അനേകം കോടികളാണെന്നു അറിയാവുന്ന പൌരോഹിത്യ കുബുദ്ധിയാണ് മുടിക്കച്ചവടവുമായി രംഗത്ത് വന്നിരിക്കുന്നത്. ദുര്‍ബലവിശ്വാസികളെ ചൂഷണം ചെയ്തു അന്ധവിശ്വാസ പ്രചാരണം നടത്തുന്ന യാഥാസ്ഥിതിക നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നു ഐ എസ് എം ആവശ്യപ്പെട്ടു.
മൂവായിരത്തോളംപേര്‍ വംശഹത്യക്ക് ഇരയാക്കപ്പെട്ട ഗുജറാത്തില്‍ പ്രതികള്‍ പരസ്യമായി വിലസുന്നത് അന്വേഷണ എജെന്‍സികളും കോടതികളും കാണാതെ പോവരുത്. അന്വേഷണങ്ങള്‍ വഴിതിരിച്ചുവിട്ടു കുറ്റവാളികളെ സംരക്ഷിക്കുന്ന അനീതി ആരുടെ ഭാഗത്ത്‌നിന്നും ഉണ്ടായിക്കൂടാ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി, ബാല്‍താക്കറെ തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ച സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങള്‍ പുനസ്ഥാപിച്ചു കുറ്റക്കാരെ തുരുങ്കിലടക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
കെ എന്‍ എം സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീപ് റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ചരിത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഫുഖാര്‍ അലിക്ക് കെ എന്‍ എം സെക്രട്ടറി കെ പി സകരിയ്യ ഉപഹാരം നല്‍കി. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, കുഞ്ഞുമോന്‍ കൊല്ലം, ഷമീര്‍ ആലപ്പുഴ, ശാക്കിര്‍ എറണാകുളം, വീരാപു അന്‍സാരി, ഇബ്രാഹിം രണ്ടത്താണി, ഹസനുദ്ദീന്‍ തൃപ്പനച്ചി, യൂനുസ് നരിക്കുനി, നൌഷാദ് കുറ്റ്യാടി, അബ്ദുല്‍ജലീല്‍ ഒതായി, അബൂബക്കര്‍ സിദ്ദീഖ് കാസറഗോഡ്, അബ്ദുല്‍ജലീല്‍ വയനാട്, ലബീദ് അരീക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിടന്റ്റ് ജാഫര്‍ വാണിമേല്‍ സമാപന പ്രസംഗം നടത്തി. ഭാരവാഹികളായ ഐ പി അബ്ദുസ്സലാം, യു പി യഹ'യ ഖാന്‍, ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ എടവണ്ണ, ഫൈസല്‍ ഇയ്യക്കാട്, ഇ ഒ ഫൈസല്‍, കെ ഹര്ഷിദ് പ്രസീഡിയം നിയന്ത്രിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം