കോഴിക്കോട്: പ്രബുദ്ധകേരളം ആത്മീയവാണിഭക്കാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്നും വാണിഭക്കാരില്‍നിന്നു കേരളീയ സമൂഹത്തെ മോചിപ്പിക്കാന്‍ എല്ലാ മതങ്ങളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്നും കേരള ജം ഇയ്യത്തുല്‍ ഉലമ കോഴിക്കോട് സംഘടിപ്പിച്ച ബഹുജനസംഗമം അഭിപ്രായപ്പെട്ടു. ആത്മീയ വാണിഭക്കാര്‍ മതത്തിന്റെ രക്ഷാകവചം അണിയുന്നത് ചെറുക്കപ്പെടണം. മതത്തെ കച്ചവടമാക്കുന്നത് ഒരു മതവും അംഗീകരിക്കുന്നില്ല. പ്രവാചകന്റെ മുടിയുടെ പേരുപറഞ്ഞ് കേരളത്തിലെ മുസ്‌ലിംകളെ ചൂഷണം ചെയ്യാന്‍വരുന്നവരെ പ്രതിരോധിക്കണം-സംഗമം അഭിപ്രായപ്പെട്ടു.
കെ.ജെ.യു. പ്രസിഡന്റ് എ.അബ്ദുള്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ഈസ മദനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എ. അബ്ദുസ്സലാം സുല്ലമി, അലി മദനി മൊറയൂര്‍, അബ്ദുലത്തീഫ് കരുമ്പലാക്കല്‍, ഡോ. എം. അബ്ദുറസാഖ് സുല്ലമി എന്നിവര്‍ പ്രസംഗിച്ചു.

from maathrubhoomi
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം