Thursday, March 10, 2011

ജീവിത പ്രതിസന്ധിക്കുള്ള പ്രതിവിധി ദൈവിക സന്ദേശങ്ങളിലേക്കുള്ള മടക്കം: സി.എം മൗലവി

സംഗമം ഡോ. മൂസ മസീദീ ഉദ്‌ഘടാനം ചെയ്യുന്നു
കുവൈത്ത്‌: മാനവികത നേരിടുന്ന ജീവിത പ്രതിസന്ധിക്കുള്ള പ്രതിവിധി ദൈവിക സന്ദേശങ്ങളിലേക്കുള്ള മടങ്ങലാണെന്നും പ്രമാണങ്ങളുടെ ആത്മാവ്‌ നഷ്‌ടപ്പെടാതെ അതിനെ കാലികമായി വ്യാഖ്യാനിച്ച്‌ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ പ്രബോധക സമൂഹത്തിന്‌ സാധ്യമാകേണ്ടതുണ്ടെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സി.എം മൗലവി പറഞ്ഞു. വെളിച്ചം സംഗമത്തില്‍ ഖുര്‍ആന്‍ ജീവിതത്തിന്റെ സാന്ത്വനം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖുര്‍ആന്‍ മനുഷ്യന്റെ ധീഷണയെ തൊട്ടുണര്‍ത്തിയിട്ടുള്ള വേദഗ്രന്ഥമാണ്‌. പ്രബഞ്ച രഹസ്യങ്ങളിലേക്കുള്ള ആത്മീയ അന്വേഷണമാണ്‌ ഇത്‌ മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന പ്രമേയം. ബൗദ്ധികവും ആത്മീയവുമായ തടവറയില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിക്കുവാന്‍ മാത്രം ശക്തമാണ്‌ അതിന്റെ ഓരോ സന്ദേശങ്ങളും. എന്തിനെയും കച്ചവടവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നന്മയുടെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസത്തിലധിഷ്‌ടിതമായ ജീവിത രീതികൊണ്ട്‌ മാത്രമേ സാധ്യമാകൂവെന്ന്‌ അത്‌ നിരന്തരം ബോധ്യപ്പെടുത്താന്‍ സാധിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഗമം ഡോ. മൂസ മസീദീ ഉദ്‌ഘടാനം ചെയ്‌തു. മാനവരുടെ മാര്‍ഗ ദീപമായ പരിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്‌തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ലളിതമായി അതിന്‌ കഴിയുന്നത്‌ ദൈവീകതയുടെ തെളിവാണെന്നും ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച വെളിച്ചം സമ്പൂര്‍ണ വിജ്ഞാന പരീക്ഷ സംരംഭം വളരെ പ്രശംസനീയമാണെന്നും മസീദി വ്യക്തമാക്കി.

സാഹിത്യ വിജ്ഞാന മത്സരത്തിലെ ഹിഫ്‌ള്‌, തജ്‌വീദ്‌, പ്രസംഗം, പ്രബന്ധം, ബാങ്ക്‌ വിളി, ക്വിസ്സ്‌ എന്നിവയില്‍ വിജയിച്ച എച്ച്‌. പി അബ്‌ദുല്‍ ഗഫൂര്‍, അബ്‌ദുല്‍ ജലീല്‍ മാസ്റ്റര്‍, മുഹമ്മദ്‌ ശാദുലി, മുര്‍ഷിദ്‌ മുഹമ്മദ്‌, യൂസുഫ്‌, മുഹമ്മദ്‌ ആമിര്‍, അബൂബക്കര്‍, മുഹമ്മദ്‌ ആരിഫ്‌, ജനിഫര്‍ മുനീര്‍, വി.പി ഹാജറ, സനീറ റിയാസ്‌, റസിയ ജമാല്‍, സക്കീന അബ്‌ദുറസാഖ്‌, ജമീന പുതുശ്ശേരി, ഗനീമ റഫീഖ്‌, ഷഹര്‍ബാന്‍ ബേബി, നഷീദ റഷീദ്‌, റുബീന അബ്‌ദുറഹിമാന്‍, ആമിന ഉമ്മര്‍ കോയ എന്നിവര്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. മൂസ മസീദീ, സി.എം മൗലവി, റാഫി നന്തി, ഷഫീഖ്‌ കൊല്ലം വിതരണം ചെയ്‌തു.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ ഉംറയ്‌ക്ക്‌ പോയവരുടെ ഒത്തു ചേരലും സംഘടിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സിദ്ധീഖ്‌ മദനി, എഞ്ചി. ഉമ്മര്‍ കുട്ടി, വി.എ മൊയ്‌തുണ്ണി പ്രസീഡിയം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ വഹാബ്‌, വെളിച്ചം കോര്‍ഡിനേറ്റര്‍ അബ്‌ദുല്‍ അസീസ്‌ സലഫി, സയ്യിദ്‌ അബ്‌ദുറഹിമാന്‍, എഞ്ചി. അന്‍വര്‍ സാദത്ത്‌, അയ്യൂബ്‌ ഖാന്‍, മുഹമ്മദ്‌ ആമിര്‍ സംസാരിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Thursday, March 10, 2011

മാനവികത നേരിടുന്ന ജീവിത പ്രതിസന്ധിക്കുള്ള പ്രതിവിധി ദൈവിക സന്ദേശങ്ങളിലേക്കുള്ള മടങ്ങലാണെന്നും പ്രമാണങ്ങളുടെ ആത്മാവ്‌ നഷ്‌ടപ്പെടാതെ അതിനെ കാലികമായി വ്യാഖ്യാനിച്ച്‌ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ പ്രബോധക സമൂഹത്തിന്‌ സാധ്യമാകേണ്ടതുണ്ടെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സി.എം മൗലവി.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...