മലപ്പുറം:953 ദിവസം പൂര്‍ത്തിയാക്കിയ മലപ്പുറത്തെ ഐതിഹാസികമായ മദ്യനിരോധന
സമരത്തിന്റെ ഒന്നാം ഘട്ട സമാപനം 29.3.2011 നു കലക്ട്രേറ്റ് നടയിലെ സമരപ്പന്തലില്‍ നടന്നു. പ്രകടനപത്രിക എന്തായാലും യു ഡീ എഫ് അധികാരത്തില്‍ വന്നാല്‍ പ്രാദേശിക
മദ്യനിരോധനജനാധികാരം പുനസ്ഥാപിക്കുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പീ കെ കുന്ന്യാലിക്കുട്ടി പറഞു. സമാപനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു
അദ്ദേഹം. സമരത്തിന്റെ തുടക്കം മുതല്‍ അവസാനസമയം വരെ ക്രിയാത്മക പിന്തുണയുമായി സമരത്തെ സജീവമാക്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഘടകങ്ങളായ ISM ന്റെയും MGM ന്റെയും പ്രവര്‍ത്തകരുടെ പോരാട്ട വീര്യത്തെ സമര നായകന്‍ ഇയ്യച്ചേരി മാസ്റ്റര്‍ പ്രത്യേകം സ്മരിച്ചു.
അവസാന ദിവസം ഇയ്യച്ചേരി മാസ്റ്റര്‍ ,പദ്മിനി ടീച്ചര്‍ ,ഫാദര്‍ വര്‍ഗീസ് മുഴുത്തെറ്റ് ,അപ്പ നായര്‍, പി പി ഖാലിദ് ചങ്ങരംകുളം, റാഫിദ ചങ്ങരംകുളം തുടങ്ങിയവര്‍ മുഴു സമയ സത്യഗ്രഹികളായിരുന്നു.
സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പി വി അബ്ദുല്‍ വഹാബ് ,ഉബൈദുള്ള ,ടി ആര്‍ രാജേഷ് ,ഹരിദാസ് എക്സ് എം പി ,ഖദീജ നര്‍ഗീസ് , സാജന്‍ തൃശൂര്‍ ,മഹിന്‍ നേരൊത് ,ഡോ: ഖസിമുല്‍ ഖാസിമി ,ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ,അഡ്വ :സുജാത വര്‍മ ,സിസ്റ്റര്‍ ആഗ്നെസ് , തായാട്ട് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സത്യഗ്രഹികള്‍ക്ക് വ്രതാന്ദ്യ ജലം നല്‍കി താമരശ്ശേരി രൂപതാ പൂര്‍വ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി സമരം അവസാനിപ്പിച്ചു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം