കോഴിക്കോട് : കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനമായ എം എസ് എഫിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള യാഥാസ്ഥിതിക വിദ്യാര്‍ഥി സംഘടനയുടെ നീക്കം പരിഹാസ്യവും അപലപനീയവുമാണെന്ന് എം എസ് എം സംസ്ഥാന കൌണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
എം എസ് എഫ് സമ്മേളന പന്തലിലെ ജുമുഅ നമസ്കാരവുമായി ബന്ധപ്പെട്ടു എസ് കെ എസ് എസ് എഫിന്‍റെ പ്രതികരണം അല്പത്തരമാണ്. മുസ്ലിം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മെസ്തിരിമാര്‍ തങ്ങളാണെന്ന ധാര്ഷ്ട്യമാണ് ഇത്തരമൊരു പ്രസ്താവനക്ക് പിന്നില്‍. കേരളത്തിലെ വിവിധ മുസ്ലിം മതസംഘടനകളിലെ വിദ്യാര്‍ഥികള്‍ എം എസ് എഫ് പ്രവര്ത്തകരായും അനുഭാവികളായുമുണ്ട്. ഇത്തരം മതസംഘടനകളെ ഏകോപിച്ചു കൊണ്ട് പോകാന്‍ മുസ്ലിംലീഗ് നേതൃത്വം ശ്രമിക്കാറുമുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി യാഥാസ്ഥിതിക സംഘടനയുടെ പാവസംഘടനയായി മാറാന്‍ മുസ്ലിംലീഗ് ആരെയും അനുവദിക്കരുത്.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളും കെ എം മൌലവിയും സീതി സാഹിബും എം കെ ഹാജിയും സി എച്ചുമെല്ലാം നേതൃത്വം കൊടുത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. മതപരമായി വ്യത്യസ്ത ആശയഗതികാരാണെങ്കിലും രാഷ്ട്രീയമായി കൈകോര്‍ത്തുകൊണ്ടാണ് ഇവര്‍ മുസ്ലീം ലീഗിന് നേതൃത്വം നല്‍കിയത്. ഇവരാരും തങ്ങളുടെ സങ്കുചിത അജണ്ടകള്‍ നടപ്പിലാക്കാന്‍ ലീഗിനെ ഉപയോഗിച്ചിട്ടില്ല- എം എസ് എം അഭിപ്രായപ്പെട്ടു.
കൌണ്‍സില്‍ കെ എന്‍ എം വൈസ് പ്രസിടന്റ്റ് പ്രൊഫ : എന്‍ വി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കടക്കല്‍ പ്രഭാഷണം നടത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗര്‍ അലി, ഷഫീഖ് അസ്‌ലം, ഡോ: മുസ്തഫ ഫാറൂഖി, കെ അബൂബക്കര്‍ മൌലവി, പി ടി വീരാന്‍കുട്ടി സുല്ലമി, ആസിഫലി കണ്ണൂര്‍ എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജൌഹര്‍ അയിനിക്കോട് അധ്യക്ഷത വഹിച്ചു. അന്ഫസ് നന്മണ്ട, മുബശിര്‍ പാലത്ത്, കെ കെ ഖമരുദ്ദീന്‍, മുഹ്സിന്‍ കോട്ടക്കല്‍, സൈദ് മുഹമ്മദ്, കെ ഹര്ഷിദ്, വി പി അക്ബര്‍ സാദിഖ്, ജാസിര്‍ രണ്ടത്താണി, ലബീദ് അരീക്കോട്, അഫ്സല്‍ മടവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം