ദുബൈ: വിശ്വാസത്തെ വ്യവസായവത്‌കരിക്കാനുള്ള പുരോഹിതരുടെ പുത്തന്‍ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്ന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കൗണ്‍സില്‍മീറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം നവോത്ഥാനത്തിന്റെ ഇന്ത്യയിലെ മാത്യകാ സംസ്ഥാനമായ കേരളത്തെ അന്ധവിശ്വാസങ്ങളുടെ ആസ്ഥാനമാക്കാനുള്ള നീക്കം നിരുത്സാഹപ്പെടുത്തണം. യഥാര്‍ത്ഥ തിരുശേഷിപ്പുകള്‍ സമുദായത്തെ ബോധ്യപ്പെടുത്താന്‍ പണ്ഡിതരുടെയും പ്രബോധകരുടെയും സമുദായതല്‍പരുടെയും പോതുവേദികള്‍ രൂപപ്പെടണമെന്നും കൗണ്‍സില്‍മീറ്റ് ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി പി അഹ്‌മദ്‌കുട്ടി മദനി അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, ശഫീഖ് അസ്‌ലം, കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി ഐ മുജീബ്‌റഹ്‌മാന്‍, കെ എ ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. അശ്‌റഫ് വാരണാക്കര, മുഹമ്മദ് ജാഫര്‍, ഖാലിദ് മദനി, മുഹമ്മദ് ഇല്ല്യാസ്, അബൂബക്കര്‍ അന്‍വാരി, മുഹമ്മദ് പള്ളത്ത്, മുജീബുറഹ്‌മാന്‍ പാലത്തിങ്ങല്‍, മുജീബ് എടവണ്ണ, റശീദ് സ്വലാഹി, അബ്‌ദുറഹ്‌മാന്‍ കുനിയില്‍, സലാം കാഞ്ഞങ്ങാട്, അന്‍വര്‍ സാദത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ഹാറൂന്‍ കക്കാട് സ്വാഗതവും ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം