Sunday, December 30, 2012

IIC അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ യൂണിറ്റ് 2013 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യൂബ് ഖാന്‍ (പ്രസിഡന്റ്), എഫ്. അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), നഹാസ് മങ്കട (ജനറല്‍ സെക്രട്ടറി), എഞ്ചി. ജംഷിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബദറുദ്ധീന്‍ പുളിക്കല്‍ (ട്രഷറര്‍), സിദ്ധീഖ് മദനി, അബ്ദുറസ്സാഖ് ചെമ്മണൂര്‍, വി.എ മൊയ്തുണ്ണി, പി.വി.അബ്ദുല്‍ വഹാബ്, എന്‍.കെ.മുഹമ്മദ്, എന്‍.കെ.റഹീം, ഒ.ആലിക്കോയ (കേന്ദ്ര കൗണ്‍സിലന്മാര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. മറ്റ് വകുപ്പ്  സെക്രട്ടറിമാര്‍- : സകരിയ്യ കണ്ണൂര്‍ (പബ്ലിക്കേഷന്‍, ലൈബ്രറി),...
Read More

വിശുദ്ധമായ വിശ്വാസത്തിലൂടെ ജീവിതം ധന്യമാക്കുക- എം. അഹമ്മദ്കുട്ടി മദനി

യാന്‍മ്പൂ: യഥാര്‍ഥ മതാധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുകയും ജീവിതം വിശുദ്ധമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ അഹമ്മദ്കുട്ടി മദനി പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ആധുനിക മനുഷ്യനെ അലട്ടുന്നത് മാനസിക പ്രശ്‌നങ്ങളാണ്. മരുന്നോ ചികിത്സയോ പരിഹാരമല്ല. ദൈവിക അധ്യാപനങ്ങള്‍ സ്വീകരിക്കാനും വിശുദ്ധ ജീവിതം നയിക്കാനും തയ്യാറാവുക മാത്രമാണ് യഥാര്‍ഥ പരിഹാരം. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ സംഘടിപ്പിച്ചുവരുന്ന 'വിശ്വാസം...
Read More

ഡല്‍ഹി സംഭവം : പ്രത്യേക പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം - ISM

കോഴിക്കോട്: ദല്‍ഹിയില്‍ പീഡനമേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സ്ത്രീപീഡനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കണം. യുവജനങ്ങളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ശക്തായ ബോധവല്ക്കരണം നടത്തണം. സ്ത്രീ-പുരുഷ ഇടപെടലുകളിലെ നിയന്ത്രണം ഇല്ലാതാക്കി...
Read More

ദല്‍ഹി കൊല: MGM പ്രതിഷേധമിരമ്പി

കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു....
Read More

Sunday, December 23, 2012

മോഡിയുടെ ഏറ്റുപറച്ചില്‍ ദേശീയ രാഷ്ട്രീയത്തില്‍ കണ്ണുനട്ടുള്ള നാടകം: ആര്‍ ബി ശ്രീകുമാര്‍

പാലക്കാട്: മോഡിയുടെ ഏറ്റുപറച്ചില്‍ പ്രഹസനവും ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടുള്ള നാടകവുമാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍. ഐഎസ്എം കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് യുവത നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ദുരന്തം പേറുന്ന ഇരകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്ത മോഡിയുടെ ഏറ്റു പറച്ചില്‍ കാപട്യമാണ്. ഗുജറാത്ത് ഉപദേശീയതയും ഹൈന്ദവ വര്‍ഗീയതയും ഉയര്‍ത്തിയുള്ള വ്യാജ വികസന പ്രൊപഗണ്ടയാണ് ഗുജറാത്തില്‍ മോഡി ഉയര്‍ത്തി പിടിക്കുന്നത്. വികസനത്തിന്റ മുന്നുപാധിയായ...
Read More

നിരപരാധികളെ വിട്ടയക്കാന്‍ നടപടിയുണ്ടാവണം : ISM

പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക്...
Read More

ISM യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം

പാലക്കാട്: ഐ.എസ്.എം. യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം. സമ്മേളനം പ്രശസ്ത ഇസ്‌ലാമികചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് (ബ്രിട്ടണ്‍) ഉദ്ഘാടനംചെയ്തു. ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിനുമുന്നില്‍ കാഴ്ചവെക്കുന്നതില്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ ജാഗ്രതകാണിക്കണമെന്ന് ഡോ. ഇദ്‌രീസ് തൗഫീഖ് പറഞ്ഞു. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും യാഥാസ്ഥിതികതയ്ക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമനിലപാട് പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനുമുന്നില്‍ സങ്കീര്‍ണമാക്കുന്നത് മുസ്‌ലിങ്ങള്‍തന്നെയാണ്. ആദര്‍ശരംഗത്തും അനുഷ്ഠാനമേഖലയിലും...
Read More

Tuesday, December 18, 2012

മതങ്ങളുടെ സ്‌നേഹ സന്ദേശം ഉള്‍ക്കൊള്ളണം : ISM സുഹൃദ് സംഗമം

പാലക്കാട്: മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹ സന്ദേശം മതാനുയായികള്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കെ പി എം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം അഭിപ്രായപ്പെട്ടു. നാട്ടില്‍ വളരുന്ന സാമുദായിക ധ്രൂവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയുടെ മതേതര പാരമ്പര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരസ്പരം അടുത്തറിയാന്‍ സക്രിയമായ മതാന്തര സംവാദങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.  സുഹൃദ്...
Read More

Wednesday, December 05, 2012

അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക : MGM

എടവണ്ണപ്പാറ: സമൂഹം തിരസ്‌കരിച്ച അന്ധവിശ്വാസങ്ങള്‍ പൊതു സമൂഹത്തില്‍ പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് എംജിഎം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം യുവജന സമ്മേളനത്തിന്റെ ഭാഗമായി എംജിഎം വാഴക്കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ സമ്മേളനം എംജിഎം സംസ്ഥാന വൈസ്പ്രസിഡണ്ട് സൈനബ ശറഫിയ ഉദ്ഘാടനം ചെയ്തു. ഖദീജ ഇസ്മായില്‍ ആധ്യക്ഷ്യം വഹിച്ചു.എംജിഎം ജില്ലാ സെക്രട്ടറി കെ.പി.റുഖ്‌സാന, ഖാലിദ് അന്‍സാരി,കെ.ശാക്കിറ,ശബ്‌ന ശാനിഫ് എന്നിവര്‍ പ്രസംഗിച്ച...
Read More

ISM കേരള യുവജനസമ്മേളനം 21, 22, 23 പാലക്കാട്ട്

പാലക്കാട്: 'വിശ്വാസ വിശുദ്ധി സമര്‍പ്പിതയൗവനം' എന്ന സന്ദേശവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനം ഈ മാസം 21, 22, 23 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം മൈതാനിയിലെ യുവത നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് ഉച്ചക്ക് 2ന് നേതൃസംഗമത്തോടെ സമ്മേളനത്തിന് ആരംഭമാവും. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്രിട്ടീഷ് എഴുത്തുകാരനും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് ഉദ്ഘാടനം ചെയ്യും. മുസ്‌ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ്,...
Read More

നിര്‍ഭയത്വം നഷ്ടമാവുന്നത് വിശ്വാസത്തിന്റെ ദുര്‍ബലതകാരണം: സലാഹുദ്ദീന്‍ മദനി

സലാല: നിര്‍ഭയത്വം നഷ്ടമാവുകയും വിലാപം വ്യാപകമാവുകയും ചെയുമ്പോള്‍ അതെന്തുകൊണ്ടെന്നു തിരിച്ചറിയാന്‍ സത്യാവിശ്വാസികള്‍ തയ്യാറാകണമെന്നും യഥാര്‍ത്ഥ വിശ്വാസത്തില്‍ വൈകല്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദുര്‍ബലമാക്കുന്നതാണ് നിര്‍ഭയത്വം നഷ്ടമാവുന്നതിന്റെ ഒന്നാമത്തെ കാരണമെന്നും ഏതു പ്രതിസന്ധിയെയും സധൈര്യം നേരിട്ട് വിജയം വരിച്ച പ്രവാചകന്മാരുടെയും സ്വാഹാബികളുടെയും ജീവിതമായിരിക്കണം നാം മാതൃകയാക്കെണ്ടതെന്നും പ്രമുഖ പണ്ഡിതനും കെ.എന്‍.എം.സംസ്ഥാന ട്രഷററുമായ എം.സ്വാലഹുദ്ദീന്‍ മദനി പറഞ്ഞു.  എന്തിനെയും ഇതിനെയും ഭയപ്പെടുകയാണ് നാം. മനുഷ്യദൈവങ്ങളെയും, മനുഷ്യര്‍ തമ്മിലും,...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...