Monday, January 14, 2013
ഗൗസിയാ മസ്ജിദ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണം: AIIM
ന്യൂഡല്‍ഹി: രാജ്യത്തെ പുരാതന പള്ളികളിലൊന്നായ ഡല്‍ഹി മെഹ്‌റോളിയിലെ ഗൗസിയാ ജുമാ മസ്ജിദ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി ഡി എ) ഇടിച്ചു തകര്‍ത്ത നടപടി അത്യന്തം അപലപനീയമാണെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തന്നെ അത് പുനര്‍നിര്‍മിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബര്‍ 12നാണ് പളളി തകര്‍ക്കപ്പെട്ടത്. മുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉറപ്പു നല്കിയിരുന്നുവെങ്കിലും ഒരു മാസമായിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. നാല് ഏക്കറോളം വരുന്ന വഖ്ഫ് ഭൂമിയില്‍ പള്ളിയും ഖബറിസ്ഥാനുമാണുള്ളത്. ഈ പള്ളി വളരെ പഴക്കം ചെന്നതാണെന്ന് അവശേഷിക്കുന്ന ഭാഗങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ലോദി ഭരണകാലഘട്ടത്തില്‍ സ്ഥാപിച്ചതാണ് ഈ ചരിത്രസ്മാരകം എന്ന് വ്യക്തമാക്കുന്ന ഡല്‍ഹി ടൂറിസം വകുപ്പിന്റെ ഫലകം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഡി ഡി എയുടെ ഇടിച്ചു നിരത്തലില്‍ 100 കണക്കിന് വീടുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായി മുഹമ്മദ് ഹലീം, അന്‍വര്‍ സാദത്ത്, റഫീഖലി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം