വൈലത്തൂര്‍ : കര്‍ശനമായ ശിക്ഷാവിധികള്‍ കൊണ്ട് മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റം അവസാനിപ്പിക്കാനാവില്ലെന്നും,പാഠപുസ്തകങ്ങളിലടക്കം ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചെറുപ്പത്തിലെ കുട്ടികളില്‍ നിന്ന് തന്നെ ശിക്ഷണം തുടങ്ങുമ്പോള്‍ മാത്രമേ സ്ത്രീകളുടെ വ്യക്തിത്വത്തെ ആദരിക്കുന്ന സമൂഹം ഉണ്ടാകൂ എന്നും "സ്ത്രീ സുരക്ഷ സമൂഹ രക്ഷ" കാമ്പയിന്റെ ഭാഗമായി ISM താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ കൂട്ടായ്മ അഭിപ്രായപ്പെട്ടു.ദൃശ്യ മാധ്യമങ്ങളും,വിവര സാങ്കേതിക ഉപാധികളും,സിനിമകളും പുറത്തു വിടുന്ന സദാചാര വിരുദ്ധമായ കാഴ്ചകളെ നിയന്ത്രിക്കാന്‍ കൂടി അധികാരികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുള്ള താനാളൂര്‍ ഉദ്ഘാടനം ചെയ്തു.എം എസ് എം സംസ്ഥാന ജന:സെക്രടറി ജാസിര്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹൈദ്രോസ് മാസ്റ്റര്‍ , എം ജി എം ജില്ലാ സെക്രട്ടറി അസ്മ ടീച്ചര്‍ ,മദ്യനിരോധനസമിതി താനൂര്‍ ഏരിയ സെക്രട്ടറി സഹീര്‍ ബി പി , കെ ടി ഇസ്മായില്‍,ഹാരിസ് ഓലപ്പീടിക,ടി കെ എന്‍ നാസര്‍,കരീം കെ പുരം,കെ കെ മുഹമ്മദ് ഹസ്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം