കോഴിക്കോട്: പോഷക സംഘടനകളെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയിലൂടെ മുജാഹിദ് എ.പി പക്ഷം നേരടുന്നത് ചരിത്രത്തിന്റെ പുനരാവര്‍ത്തനം. ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് 2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള കാലത്തിന്റെ മധുര പ്രതികാരം കൂടിയാണ് ഇപ്പോള്‍ മുജാഹിദ് എ.പി വിഭാഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
2002 ആഗസ്റ്റില്‍ ഐ.എസ്.എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയ അതേ കെ.എന്‍.എം നേതൃത്വത്തിന് തന്നെ ഒരു പതിറ്റാണ്ടിനിപ്പുറം തങ്ങളുടെ യുവജന വിഭാഗത്തെ പിരിച്ചുവിട്ട് വീണ്ടുമൊരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കേണ്ട ഗതികേടുണ്ടായി. അന്ന് ഐ.എസ്.എമ്മിനെ മാത്രമാണ് പിരിച്ചുവിട്ടതെങ്കില്‍ കാലം പത്ത് വര്‍ഷം പിന്നിട്ടതോടെ വിദ്യാര്‍ത്ഥി വിഭാഗം കൂടി നേതൃത്വത്തിന് അനഭിമതരാകുന്ന സ്ഥിതിയുണ്ടായി.അബൂബക്കര്‍ കാരക്കുന്ന് പ്രസിഡന്റും മുസ്തഫ ഫാറൂഖി ജനറല്‍ സെക്രട്ടറിയും, എന്‍.എം അബ്ദുള്‍ ജലീല്‍ ട്രഷററുമായ അന്നത്തെ ഐ.എസ്.എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ പിരിച്ച് വിട്ട് മുജാഹിദ് പിളര്‍പ്പിന് വഴിമരുന്നിട്ടവര്‍ അതേ ദുര്‍ഗതിയുടെ പുനരാവര്‍ത്തനമാണ് മുന്നില്‍ കാണുന്നത്.
ഐ.എസ്.എമ്മിന്റെ സംസ്ഥാന സമിതിക്കെതിരെ അച്ചടക്ക നടപടി എടുക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2002 ജൂലൈയില്‍ കെ.എന്‍.എം സംസ്ഥാന നേതൃത്വം നല്‍കിയ കുറ്റപത്രം ഐ.എസ്.എം കുറേയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതിന്റെ പേരിലായിരുന്നു. ഐ.എസ്.എമ്മിന്റെ കീഴിലെ ഫാമിലി സെല്‍, അല്‍മനാര്‍ ഹജ്ജ് സെല്‍, ഫറോക്കില്‍ 2002 മെയ് 19 ന് നടത്തിയ പ്രതിനിധി സമ്മേളനം അത്തൗഹീദ് ദൈ്വമാസിക എന്നിവ സമാന്തര പ്രവര്‍ത്തനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. നടപടിയെടുക്കാതിരിക്കണമെങ്കില്‍ വിശദീകരണം നല്‍കണമെന്ന് കെ.എന്‍.എം നേതൃത്വം ആവശ്യപ്പെട്ടത്. ഇവയൊന്നും കെ.എന്‍.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബദലോ, സമാന്തരമോ അല്ലെന്നും യുവജന പ്രസ്ഥാനമെന്ന നിലയിലുള്ള ബാധ്യത നിര്‍വ്വഹണത്തിനുള്ള പ്രവര്‍ത്തനങ്ങളാണെന്നും ചൂണ്ടിക്കാട്ടി ഐ.എസ്.എം വിശദമായ മറുപടി നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് വിധിയെഴുതി കേരളത്തിലെ ഏറ്റവും ശക്തമായ ഇസ് ലാമിക യുവജന പ്രസ്ഥാനത്തെ പിരിച്ചുവിടുകയായിരുന്നു. കെ.എന്‍.എമ്മിന്റെ അന്നത്തെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ നേതൃത്വം തയ്യാറായില്ല.
തിരിച്ചുവിടപ്പെട്ട 35 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിക്ക് പകരം തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന അനുസരണയുള്ള യുവാക്കളെന്ന അവകാശ വാദത്തോടെ പുതിയ 35 പേരെ അണി നിരത്തി അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. മുജാഹിദ് പിളര്‍പ്പിന് ശേഷം എ.പി പക്ഷത്തിന്റെ സംസ്ഥാന സമ്മേളനങ്ങള്‍ എറണാംകുളത്തും, ചങ്ങരംകുളത്തും പൂര്‍ത്തിയായപ്പോള്‍ സംഘടനയില്‍ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. 2002 മുജാഹിദ് പിളര്‍പ്പിന് വഴിയൊരുക്കിക്കൊണ്ട് നേതൃത്വം പ്രചരിപ്പിച്ച ആദര്‍ശ വ്യതിയാനം പുകമറ മാത്രമായിരുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതായിരുന്നു എ.പി പക്ഷത്തെ ആഭ്യന്തര ഏറ്റുമുട്ടല്‍. അന്ന് ഐ.എസ്.എമ്മിനെ പിരിച്ചുവിടാന്‍ സംഘടനാപരമായ അച്ചടക്കലംഘനങ്ങളായിരുന്നു കാരണമായി ഉന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുവജനവിഭാഗത്തെയും, വിദ്യാര്‍ത്ഥി വിഭാഗത്തെയും പിരിച്ചു വിടുന്നതിന് ആദര്‍ശപരമായ കാരണങ്ങളാണ് ഉയര്‍ത്തുന്നത്.2002 ല്‍ പിരിച്ചുവിടപ്പെട്ട ഐ.എസ്.എം സംസ്ഥാന കമ്മിറ്റിക്കു ബദലായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിലെ അനുസരണയുള്ള യുവത്വത്തില്‍ മരുന്നിനുപോലും എണ്ണം നേതൃത്വത്തിനൊപ്പമില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. മുജാഹിദ് എ.പി പക്ഷത്ത് ആസന്നമായ പിളര്‍പ്പിന് സമയമായെന്ന് വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു കോഴിക്കോട് അഴിഞ്ഞിലത്ത് നടന്ന സംസ്ഥാന സമ്മേളനം. യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃ നിരയെയും പഴയ അഡ്‌ഹോക്മാരെയും പൂര്‍ണ്ണമായും വെട്ടിനിരത്തി തയ്യാറാക്കിയ സമ്മേളന പ്രോഗ്രാം സംസ്ഥാന സമ്മേളനത്തിന് ശേഷം പൊട്ടിപ്പുറപ്പെടാനിരിക്കുന്ന കലാപത്തിന്റെ അവസാനസൂചനകളായിരുന്നു.
ഇനിയും തെളിയിക്കപ്പെടാത്ത ആദര്‍ശ വ്യതിയാനമായിരുന്നു 2002 ലെ പിളര്‍പ്പിന് നേതൃത്വം ഉപയോഗിച്ച വജ്രായുധമെങ്കില്‍ 10 വര്‍ഷത്തിലിപ്പുറം എ.പി പക്ഷം മുജാഹിദുകള്‍ നേരിടുന്ന സംഘടനാപരവും ആദര്‍ശപരവുമായ പ്രതിസന്ധിക്ക് അതേ കാരണം തന്നെ നിമിത്തമായെന്നത് കാലത്തിന്റെ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സി.പി ഉമര്‍ സുല്ലമിയും, ഡോ: ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കുന്ന മുജാഹിദ് പ്രസ്ഥാനത്തിനും ഐ.എസ്.എമ്മിനും ആദര്‍ശവ്യതിയാനം ആരോപിക്കാന്‍ നാടു ചുറ്റിയവരില്‍ പ്രമുഖ സ്ഥാനീയരായ കെ.കെ. സക്കരിയ സ്വലാഹിക്കും, മുജാഹിദ് ബാലുശ്ശേരിക്കും ആദര്‍ശത്തിന്റെ പേരില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു എന്നതും ചരിത്രത്തിന്റെ തിരിച്ചടിയായി കണക്കാക്കാം.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം