Monday, January 21, 2013
'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM പ്രചാരണത്തിന് 23ന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ധാര്‍മിക യുവത സുരക്ഷിത സമൂഹം' എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍, മദ്യം, ചൂതാട്ടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ടീനേജ് മീറ്റുകള്‍, ഗൃഹാങ്കണ കുടുംബ സംഗമങ്ങള്‍, യുവജന കൂട്ടായ്മ, പഠനക്യാമ്പ്, പദയാത്രകള്‍, ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. എം എസ് എം, എം ജി എം കമ്മറ്റികളുടെ സഹകരണത്തോടെ ക്യാമ്പസുകളിലും സ്ത്രീകള്‍ക്കിടയിലും ബോധവല്ക്കരണ പരിപാടികള്‍ നടത്തും.
പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23 ന് (ബുധന്‍) വൈകു. 4 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിക്കും. കെ പി സി സി ജന.സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ അഡ്വ. പി കെ ഫിറോസ്, ഡി വൈ എഫ് ഐ നേതാവ് കെ കെ ഹനീഫ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ്യ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫയാസ് ആലപ്പുഴ, ഐ എസ് എം വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ സംസാരിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം