ജിദ്ദ: സൌഹൃദവും നന്മയും കളിയാടിയ ഇന്നലെകള്‍ വീണ്ടെടുക്കാന്‍ മാധ്യമങ്ങള്ക്കും മത സാമൂഹിക രാഷ്ട്രീയ സംഘടനകള്ക്കും ഒരേപോലെ ബാധ്യതയുന്ണ്ടെന്നും, അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തിരത്തള്ളലില്‍ മുരടിച്ചു പോയ കേരളീയ പൊതു മനസ്സിന്റെ പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ വേണ്ട പ്രവര്ത്തനങ്ങള്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കി സ്വീകരിക്കുവാനും ഫോക്കസ് ജിദ്ദ “കേരളം: നഷ്ടപെടുന്ന സൗഹൃദ തുരുത്തുകള്‍“ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ആഹ്വാനം ചെയ്തു. വ്യക്തി, കുടുബം, സമൂഹം എന്ന സംവിധാനത്തിന്റെ കരുത്ത് നിലകൊള്ളുന്നത് വ്യക്തി സംസ്കരത്തിലാണെന്നും ധര്മികമൂല്യങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക് സമൂഹത്തില്‍ ആവശ്യമായി വന്നിരിക്കുകയാണെ പരിപാടിയില്‍ന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ നാഷണല്‍ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി, മാധ്യമ, സാംസ്‌കാരിക മേഖലികളിലെ പ്രമുഖരുടെയും യുവജനങ്ങളുടെയും സക്രിയമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ധ ശരഫിയയിലെ ഓഡിറ്റോറിയമായിരുന്നു വേദി.
യോജിപ്പിന്റെ മേഖകള്‍ കണ്ടെത്തി അവാന്തര വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് മുസ്ലീകള്‍ തങ്ങളില്‍ നിന്നു തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്ക്കേണ്ടതുണ്ടതുണ്ടെന്നു അറബ് ന്യൂസ് സബ് എഡിറ്റര്‍ പി.കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. കേരളത്തിലെ അണുകുടുബ സംസ്ക്കാരം സൗഹൃദങ്ങളേ ഏറെ പ്രതികൂലമായി ബാധിച്ചുവെന്നും വ്യക്തിബന്ധങ്ങള്‍ വെര്‍ച്ചല്‍ മീഡിയയിലെ ആയിരങ്ങളുടെ നിരര്‍ത്ഥക സൌഹൃദങ്ങളിലേക്ക് ചുരുങ്ങിയെന്നും ഒ.ഐ.സി.സി പ്രതിനിധി സക്കീര്‍ ഹുസൈന്‍ നിരീക്ഷിച്ചു. കേരളീയ സമൂഹത്തില്‍ ഇടംനേടിയ ഇടതുപക്ഷ പൊതുമനസ്സിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അടുത്തക്കാലത്തുണ്ടായ ഒറ്റപെട്ട സംഭവ വികാസങ്ങള്‍ ഉയര്‍ത്തികാട്ടി പ്രാചാരണങ്ങള്‍ നടത്തുന്നത് എന്ന് നവോദയ പ്രതിനിധി റഫീഖ് പത്തനാപുരം പറഞ്ഞു.
മലപ്പുറം ജില്ല രൂപീകരണം മുതല്‍ മലബാറിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേക കോണില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ യാദൃഷ്ച്ചികമലല്ലെന്നും പ്രത്യേക അജണ്ഡയുടെ ഭാഗമാണെന്നും പറഞ്ഞു വെച്ച തേജസ് പ്രതിനിധി ഹസ്സന്‍ മങ്കട, രാഷ്ട്രീയ സംഘടനാ സങ്കുചിതത്വങ്ങള്‍ മാറ്റിവെച്ച് സത്യത്തോടൊപ്പം നില്‍ക്കാന്‍ സദസ്സിനോട് അഭ്യര്‍ഥിച്ചു. സ്വന്തം മത വിശ്വാസം ശരിയായി ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവണമെന്നും ചന്ദ്രിക ദിനപത്രത്തിലെ സി.കെ.ശാക്കിര്‍ പറഞ്ഞു. ആധുനികവതകരിക്കപ്പെടുന്ന കേരളീയ സമൂഹത്തില്‍ നിന്ന് വിവേകത്തിന്റെയും സഭ്യതയുടെയും അദൃശ്യമായ മറ നഷ്ടപെട്ടു കൊണ്ടിരിക്കുകയാണെന്ന്‍ മാധ്യമം എഡിറ്റര്‍ വി.എം.ഇബ്രാഹീം നിരീക്ഷിച്ചു. സാമൂഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ആധുനിക മാധ്യമങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നു സമ്മതിച്ച മലയാളം ന്യൂസ് സബ് എഡിറ്റര്‍ ഹസ്സന്‍ കോയ, വ്യക്തി സംസ്ക്കരണത്തില്‍ ഊന്നിയുള്ള പരിവര്‍ത്തനത്തിനു മാത്രമേ സമൂഹത്തെ മുന്നോട്ടു നടത്താനാകൂ എന്നും കൂടുതല്‍ സംസാരിക്കുന്നതിന് പകരം കുറച്ചെങ്കിലും പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
സദസ്സുകളില്‍ നിന്ന് ഉയര്‍ന്നുവന്ന ചോദ്യങ്ങളും പ്രതിനിധികളുടെ മറുപടികളും മറുചോദ്യങ്ങളുമായി ചുടേറിയ രംഗങ്ങള്‍ സൃഷ്ടിച്ച ഓപ്പണ്‍ ഫോറം വേറിട്ട അനുഭവമായി. അബ്ദുല്‍ ജലീല്‍ സി എച്ച് വിഷയം അവതരിപ്പിച്ച് സംസാരിച്ചു, ഫോക്കസ് സി.ഇ.ഒ പ്രിന്‍സാദ് പയ്യാനക്കല്‍ മോഡറേറ്ററായിരുന്നു. ഫോക്കസ് ജിദ്ദ സി.ഒ.ഒ ഷക്കില്‍ ബാബു സ്വാഗതം ഈവന്റ് മാനേജര്‍ ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം