കോഴിക്കോട്: കേരള ഭരണത്തിന്റെ അടിയാധാരം തങ്ങളുടെ കൈയിലാണെന്ന മട്ടില്‍ നിരന്തരം പ്രസ്താവനകളിറക്കുന്ന സുകുമാരന്‍ നായര്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണെന്ന് ഐ എസ് എം സംസ്ഥാന യുവസംഗമം അഭിപ്രായപ്പെട്ടു.
എന്‍ എസ് എസ് പിന്തുണയോടുകൂടിയാണ് യു ഡി എഫ് അധികാരത്തിലെത്തിയതെന്ന സുകുമാരന്‍ നനായരുടെ പ്രസ്താവന വിടുവായിത്തം മാത്രമാണ്. സമദൂരം പറഞ്ഞ് രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിച്ചവരുടെ പുതിയ വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. വായില്‍ കൊള്ളാത്ത വാദങ്ങള്‍ നിരത്തും മുമ്പ് ഏതൊക്കെ മണ്ഡലത്തില്‍ ആരെയൊക്കെ തോല്‍പിക്കാനും ജയിപ്പിക്കാനും ആകുമെന്ന പട്ടിക പരസ്യപ്പെടുത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറാവണം. വോട്ടെണ്ണിക്കഴിഞ്ഞ് തങ്ങളുടെ സ്വാധീനം മൂലമാണ് വിജയപരാജയങ്ങള്‍ ഉണ്ടായതെന്ന അല്പത്തം നിറഞ്ഞ പ്രസ്താവന എ ന്‍ എസ് എസ് ഉപേക്ഷിക്കണം. തങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്ന് നിരന്തരം പറയുന്ന എന്‍ എസ് എസ് നേതൃത്വം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറില്‍ നിന്നും നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രം പുറത്തിറക്കണം. സുകുമാരന്‍ നായര്‍ മീശ പിരിക്കുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവരണമെന്നും ഐ എസ് എം യുവസംഗമം ആവശ്യപ്പെട്ടു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി യുവസംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം