Tuesday, February 26, 2013

പൗരന്‍മാര്‍ക്ക് തുല്യനീതി ഉറപ്പാക്കണം- ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍

ദോഹ: ഭാരതത്തിലെ എല്ലാ പൗരന്‍മാന്‍മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത നടപ്പില്‍ വരുത്താന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയും ഫെഡറല്‍ സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വര്‍ധിച്ചു വരുന്ന പൗരാവകാശധ്വംസനങ്ങള്‍ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ്വീകാര്യത ലഭിക്കാന്‍ കാരണമാകുമെന്ന് കണ്‍വെന്‍ഷന്‍ നിരീക്ഷിച്ചു. സാമുദായിക സംഘടനകളും മതസംഘടനകളും സമ്മര്‍ദശക്തികളാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ...
Read More

Sunday, February 24, 2013

ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണo: ഡോ: ഖമറുന്നിസ അന്‍വര്‍.

മസ്കത്: ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ദ പതിപ്പിക്കണമെന്ന് കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ കോര്‍പറേഷന്‍ ചെയര്‍ പേര്‍സണ്‍ ഡോ: ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടു. മസ്കത് ഇസ്ലാഹി വിമണ്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കു ന്ന ധാര്‍മിക യുവത സുരക്ഷിത സമൂഹം എന്ന ദൈമാസ കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ നാടുകളില്‍ കാണുന്ന ആക്രമണങ്ങള്‍ ക്കും ആരാജകത്വത്തിനും കാരണം ധാര്‍മികച്ചുതിയാണ്. സ്ത്രീകളോടുള്ള അതിക്രമം കൂടിവരുന്നത് അവരോടുള്ള സ്നേഹവും മര്യാദയും ഇല്ലാതാവുന്നത് കൊണ്ടാണ്. അവരുടെ ചിന്തയേയും...
Read More

Saturday, February 09, 2013

സ്ത്രീ സുരക്ഷ: ഇസ്‌ലാമിക ശിക്ഷാവിധിയുടെ അനിവാര്യതയേറുന്നു: ഡോ. ഹുസൈന്‍ മടവൂര്‍

മംഗലാപുരം: സ്ത്രീസുരക്ഷയ്ക്ക് ഇസ്‌ലാമിക ശിക്ഷാ വിധി അനിവാര്യമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം എത്തിച്ചേര്‍ന്നുവെന്ന് ഡോ. ഹുസൈന്‍ മടവുര്‍ പറഞ്ഞു. മംഗലാപുരം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരം വെച്ചുപിടിപ്പിച്ചതിന്റെ പേരിലുള്ള ആദര്‍ശ വ്യതിയാന ആരോപണം മരം മുറിച്ചു മാറ്റിയാല്‍ തീരുന്നതാണെന്നും മടവൂര്‍ പറഞ്ഞു. പരിസര മലിനീകരണത്തിനെതിരേ ഇസ്‌ലാം പ്രതികരിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണവും പ്രപഞ്ച നിലനില്‍പ്പും ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍മ്മകാര്യങ്ങളില്‍ സത്യസന്ധത വേണമെന്ന് ശഠിക്കുന്നവര്‍...
Read More

എന്‍ എസ് എസ് വാദങ്ങള്‍ ദോഷം ചെയ്യും: KNM

കണ്ണൂര്‍: എന്‍ എസ് എസിന്റെ വര്‍ഗ്ഗീയവാദത്തിന്റെ മറവില്‍ മൊത്തം സാമുദായിക നേതാക്കളെയും സാമുദായിക സംഘടനകളെയും അടച്ചാക്ഷേപിക്കുന്ന ചിലരുടെ നിലപാട് ഗുണകരമല്ലായെന്നും ഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം സങ്കുചിത സാമുദായിക വാദമാണ് എന്‍ എസ് എസ് ഉയര്‍ത്തിയതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട മതേതര മൂല്യങ്ങളെ നശിപ്പിക്കുന്ന ഇത്തരം സാമുദായിക വര്‍ഗ്ഗീയ വാദങ്ങളെയും അവരുടെ ആവശ്യങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍...
Read More

നന്മ ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ ചൈതന്യം -ഡോ. ഇ.കെ.അഹമ്മദ്കുട്ടി

കല്പറ്റ: നന്മ ചെയ്യുന്നതാണ് ഇസ്‌ലാം മതത്തിന്റെ ചൈതന്യമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി പറഞ്ഞു. മേപ്പാടിയില്‍ റൗളത്തുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നന്മകളെ വളര്‍ത്തിയെടുക്കുകയെന്നതാണ് മദ്രസകളുടെ ലക്ഷ്യം. അതിന് മദ്രസകള്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ കരിക്കുലവും നൂതന ബോധനരീതികളും ഉള്‍ക്കൊള്ളുന്ന ശിശുസൗഹൃദ കേന്ദ്രങ്ങളാകണം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ മദ്രസകളുടെ പങ്ക് നിര്‍ണായകമാണ്. സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന്റെ പ്രധാന...
Read More

ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: KNM

കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും...
Read More

Thursday, February 07, 2013

അന്ധവിശ്വാസങ്ങളെ തുറന്നു വെല്ലുവിളിച്ച് KNM കാമ്പയിന് നാളെ തുടക്കം

കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...
Read More

Monday, February 04, 2013

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണം: UP യഹ് യാഖാന്‍

തിരൂര്‍; സമൂഹത്തിന്റെ സര്‍വരംഗങ്ങളിലും അധാര്‍മിക പ്രവണതകള്‍ വ്യാപകമായ സാഹചര്യത്തില്‍ മാതൃകായോഗ്യരായ യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷയെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണമെന്നും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്്് യാഖാന്‍ അഭിപ്രായപ്പെട്ടു. ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി പി മുഹമ്മദ് കു്ട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു.  സ്വീകരണ സമ്മേളനം കെ എന്‍ എം സംസ്ഥാന...
Read More

മുജാഹിദ് തര്‍ക്കം വാര്‍ത്ത വസ്തുതാവിരുദ്ധം: KNM

കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന്...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...