Sunday, August 30, 2009

സഹനമാണ് വ്രതത്തിന്‍റെ സന്ദേശം - ഡോ: ഹുസൈന്‍ മടവൂര്‍

ബാംഗ്ലൂര്‍: സഹനവും ക്ഷമയുമാണ് വ്രതത്തിന്‍റെ ഏറ്റവും പ്രധാനപെട്ട സന്ദേശമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ: ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ബാംഗ്ലൂര്‍ ഇസ്‌ലാഹി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ . അതിനാല്‍ ഖുര്‍ആനിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രതിജ്ഞ പുതുക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ ചൂഷണങ്ങളും മതത്തിന്‍റെ പേരിലുള്ള വൈരങ്ങളും വര്‍ധിച്ച് വരുന്ന ഇക്കാലത്ത്...
Read More

ശുദ്ധവും സംസ്‌കൃതവുമായ ജീവിതത്തിന് വിശുദ്ധ റമദാന്‍ മനുഷ്യരെ പ്രാപ്‌തമാക്കുന്നു: ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം

കുവൈത്ത്: മനസാ-വാചാ-കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദുരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ജീവിതം നയിക്കാനുള്ള പ്രാപ്‌തിയാര്‍ജ്ജിക്കാന്‍ വിശുദ്ധറമദാന്‍ മനസ്സിനെ സജ്ജമാക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഹ്വാനം ചെയ്തു.സമ്മേളനം ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റി അസി. ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്‌ഘാടനം ചെയ്തു. അക്രമവും അനീതിയും മുസ്‌ലിംകളില്‍ ഉണ്ട് എന്നത് മാധ്യമസൃഷ്‌ടിയാണ്. യഥാര്‍ഥ വിശ്വാസിക്ക് അക്രമവാസന ഉണ്ടാവുകയില്ല. ക്ഷമയുടെയും ത്യാഗത്തിന്റെയും മാസത്തിലാണ്...
Read More

Tuesday, August 25, 2009

ഇഫ്‌താര്‍ സംഗമം റമദാന്‍ 14 ന്‌ ഹുഫൂഫില്‍

അല്‍ അഹ്സ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ റമദാന്‍ 14 വെള്ളിയാഴ്ച ഹുഫൂഫ്‌ അല്‍ ന'ഈം ഒ‍ാഡിറ്റോറിയത്തില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു.അമുസ്‌ലിംകള്‍ അടക്കം 600 ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറയുടെ വിജയകരമായ നടത്തിപ്പിനു എം നാസര്‍ മദനി, ബാവ താമരശ്ശേരി, മുഹമ്മദ്‌ അലി മടവൂര്‍, ആസാദ്‌ പുളിക്കല്‍ എന്നിവരെ വിവിധ വകുപ്പു കണ്‍‌വീനര്‍മാരായി തെരഞ്ഞെടുത്തു.യോഗത്തില്‍ മുജീബുര്‍‌റഹ്‌മാന്‍ കുനിയില്‍ അധ്യക്ഷം വഹിച്ചു. മരക്കാര്‍ കക്കോവ്‌, ശരീഫ്‌ മടവൂര്‍‌ , സലീം വള്ളിക്കുന്ന്‌, അബ്ദുന്നാസര്‍ മടവൂര്‍ തുടങ്ങിയവര്‍...
Read More

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം: കെ എന്‍ എം

കോഴിക്കോട്: ആത്മ വിശുദ്ധി കൈവരിച്ചുകൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്‌മദ് കുട്ടി. കെ എന്‍ എം സൌത്ത് ജില്ലാ തര്‍ബിയത് സമ്മേളനം -തര്‍ബിയ 2009 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൌഹീദ് പ്രബോധനത്തിന്റെ ആണിക്കല്ലാണെന്നും തൌഹീദിനെ പ്രയോഗവത്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന് സംഘബോധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രബോധിത സമൂഹത്തെ പരിഗണിച്ചു കൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍...
Read More

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായികുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ വെള്ളിയാഴ്‌ച (ആഗസ്റ്റ്‌ 28 ന്‌) അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. വൈകിട്ട്‌ 4.30 ന്‌ ആരംഭിക്കുന്ന സമ്മേളനം ഇസ്‌ലാമിക്‌ പ്രസന്റേഷന്‍ കമ്മിറ്റി അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ്‌ അല്‍ ദുഐജ്‌ ഉദ്‌ഘാടനം ചെയ്യും.സമ്മേളനത്തില്‍ മുഹമ്മദ്‌ ഡാനിയല്‍ (ലണ്ടന്‍), വിജയ്‌ സിംഗ്‌ (ഇന്ത്യന്‍ എംബസി), ഡോ. അബ്‌ദുല്ല അല്‍ ഖനായ്‌, ആര്‍നോള്‍ഡ്‌...
Read More

Monday, August 24, 2009

മുഖാമുഖം

നോമ്പിന്റെ നിയ്യത്ത്‌ എങ്ങനെ? ഓര്‍മയില്ലാതെ തിന്നാല്‍‌ ? നോമ്പ്‌ നിര്‍ബന്ധമല്ലാത്തവര്‍ ആരെല്ലാം? അത്താഴവും നോമ്പുതുറയും ആദ്യം കഴിക്കേണ്ടത്‌ കാരയ്‌ക്കയോ വെള്ളമോ? മണ്ണ്‌ മന്ത്രിച്ചിടല്‍ അഹ്‌മദിയാക്കളും മുസ്‌ലിംകളും ഫസ്‌ഖ്‌ ചെയ്‌ത സ്‌ത്രീ ഇദ്ദ ആചരിക്കണ...
Read More

Sunday, August 23, 2009

ക്യു എല്‍ എസ്‌ ഉദ്ഘാടനം

അല്‍ അഹ്സ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ കീഴില്‍ ഹുഫൂഫ്‌ സിറ്റിയില്‍ ആരംഭിക്കുന്ന ഖുര്‍‌ആന്‍ പഠന ക്ലാസിന്റെ ഉദ്ഘാടനം അല്‍ ജുബെയില്‍ പ്രബോധന വിഭാഗം തലവന്‍ അശ്‌‌റഫ്‌ ഫൈസി നിര്‍വഹിച്ചു. അബ്‌ദുര്‍‌റഹ്‌‌മാന്‍ മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം നാസര്‍ മദനി, സൈഫ്‌ വേളാമന്നൂര്‍‌, മുജീബുറഹ്‌ മാന്‍ കുനിയില്‍‌,സലീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍‌പ്പിച്ചു. ആസാദ്‌ പുളിക്കല്‍ സ്വാഗതവും ശിഹാബ്‌ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു. --വാര്‍ത്ത അയച്ചത്: അബ്‌ദുര്‍‌റഹ്മാന്‍...
Read More

Saturday, August 22, 2009

ഒറ്റനോമ്പ് ഇരട്ട പുണ്യം

അജ്‌മാന്‍ : ഇസ്‌ലാഹി സെന്റര്‍ പാവപ്പെട്ടവരെയും അനാഥകളെയും അഗതികളെയും നോമ്പ് തുറപ്പിക്കുന്നതിന് വേണ്ടി ഈ വര്‍ഷവും ‘ഒറ്റനോമ്പ് ഇരട്ട പുണ്യം’ എന്ന പേരില്‍ പ്രത്യേക ധനസമാഹരണം നടത്തുന്നു. ഒരാളെ നോമ്പുതുറപ്പിക്കാന്‍ ഒരുദിവസത്തേക്ക് രണ്ട് ദിര്‍ഹമാണ് ചിലവ്. മറ്റുള്ളവരെ നേരിട്ട് നോമ്പുതുറപ്പിച്ച് പുണ്യം നേടാന്‍ സാധിക്കാത്ത ധാരാളം പ്രവാസികള്‍ ഈ പ്രവര്‍ത്തനത്തിലൂടെ പുണ്യം നേടാന്‍ മുന്നോട്ട് വരുന്നുണ്ട്.നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ കിട്ടുന്ന...
Read More

റമദാന്‍ കിറ്റ് വിതരണം

അജ്‌മാന്‍ : ദരിദ്രരായ കുടുംബങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വിഭവ സമാഹരണം നടത്തി വീട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച പദ്ധതിയാണ് ‘റമദാന്‍ കിറ്റ്’. ...
Read More

Tuesday, August 18, 2009

ഇസ്‌ലാഹി ന്യൂസ് അപ്‌ഡേറ്റഡ്

...
Read More

പരലോക ചിന്തകള്‍ -പ്രഭാഷണം

വിഷയം: പരലോക ചിന്തകള്‍പ്രഭാഷകന്‍: സുലൈമാന്‍ സബാഹി Get this widget | Track details | eSnips Social DNA ...
Read More

Monday, August 17, 2009

ഇസ്‌ലാഹി ന്യൂസ് അപ്‌ഡേറ്റഡ്..

ഹജ്ജ് യാത്ര: സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം: കെ എന്‍ എംഐ എസ് എം യുവജന സംഗമം നടത്തിതര്‍ബിയത്ത് ക്യാമ്പ് നടത്തിRead More...
Read More

Sunday, August 16, 2009

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം അബ്ബാസിയയില്‍

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഗസ്‌റ്റ്‌ 28 ന്‌ വെള്ളിയാഴ്‌ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി എം.ടി.മുഹമ്മദ്‌ മുഖ്യരക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ്‌ മദനി, മറ്റു വകുപ്പ്‌ കണ്‍വീനര്‍മാര്‍: സയ്യിദ്‌ അബ്‌ദുറഹിമാന്‍, മുഹമ്മദ്‌ ബേബി, ടി.എം.അബ്‌ദുറഷീദ്‌, അയ്യൂബ്‌ ഖാന്‍, മുജീബ്‌ റഹ്‌മാന്‍ പൊന്നാനി, മനാഫ്‌ മാത്തോട്ടം, ഇബ്രാഹിം കൂളിമുട്ടം, ആരിഫ്‌ പുളിക്കല്‍ എന്നിവരാണ്‌.സമ്മേളനത്തില്‍...
Read More

എം ജി എം ടെലി ക്വിസ്സ്‌ മത്സരം റമദാനില്‍

കുവൈത്ത്‌ : മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ടെലി ക്വിസ്സ്‌ മത്സരം സംഘടിപ്പിക്കന്നു. പേര്‍ രജിസ്റ്റര്‍ ചെയ്‌തവരെ അവരുടെ വീടുകളിലേക്ക്‌ എം ജി എം പ്രവര്‍ത്തകര്‍ വിളിച്ചാണ്‌ മത്സരം നടത്തുക. ആദ്യ റൗണ്ടില്‍ സെലക്ഷന്‍ ആയവരെ ഉള്‍പ്പെടുത്തി എല്ലാ ചൊവ്വാഴ്‌ചകളിലും അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിജയികളെ കണ്ടെത്തും.മെഗാ ടെലി ക്വിസ്സ്‌ മത്സരം സെപ്‌തംബര്‍ 15 ന്‌ നടക്കും. വിശുദ്ധ ഖുര്‍ആനിന്‌ മുന്‍ഗണന നല്‍കി ഇസ്‌ലാമികവും പൊതു വിജ്ഞാനവും ഉള്‍കൊള്ളുന്നതായിരിക്കും മത്സര ചോദ്യങ്ങള്‍. പേര്‍ രജിസ്റ്റര്‍...
Read More

എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സെപ്‌തംബര്‍ എട്ടിന്‌

കുവൈത്ത്‌ : മുജാഹിദ്‌ സ്റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) കേരള, ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന പേരില്‍ റമദാനില്‍ സംഘടിപ്പിക്കന്ന പതിമൂന്നാമത്‌ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. സെപ്‌തംബര്‍ എട്ടിനാണ്‌ പരീക്ഷ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ്‌ എമ്മിന്റെ കീഴിലാണ്‌ കുവൈത്തില്‍ പരീക്ഷ നടത്തുക.പരീക്ഷയുടെ സിലബസ്‌ : ആലുംറാന്‍, ഫുസ്സിലത്ത്‌ എന്നീ സൂറത്തുകളാണ്‌.മര്‍ഹും മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍‌ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്‌ടീവ്‌ രീതിയിലായിരിക്കും പരീക്ഷ. പ്രായ ഭേദമന്യേ...
Read More

എം.ജി.എം റമദാന്‍ ക്ലാസ്‌ 18 ന്‌

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിംഗായ മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനിന്റെ ഒരുക്കവുമായി ‘റമദാനും സ്‌ത്രീയും’ എന്ന വിഷയത്തില്‍ ക്ലാസ്‌ സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 18 ന്‌ ചൊവ്വ മഗ്‌രിബ് നമസ്‌കാര ശേഷം അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. ദി ട്രൂത്ത്‌ ഡയറക്‌ടര്‍ സയ്യിദ്‌ അബ്‌ദുറഹിമാന്‍ ക്ലാസെടുക്കും.----------------വാര്‍ത്ത അയച്ചു തന്നത്: മുഹമ്മദ് ആമിര്‍ കുവൈത...
Read More

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം: ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം:ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌കുവൈത്ത്‌ : ലോകത്തിനാകമാനമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ സകല മേഖലകളെയും സ്വാധീനം ചെലുത്തുന്നതും സമാധ സന്ദേശവുമാണെന്ന്‌ പാര്‍ലമെന്ററി മന്തിരം, മസ്‌ജിദുല്‍ ഉസ്‌മാന്‍ ഇമാമും ബഹുഭാഷാ പണ്‌ഡിതനുമായ ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌ പ്രസ്‌താവിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനിന്റെ മുന്നോടിയായി സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വിരുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിച്ചും ഗവേഷണം നടത്തിയും ഖുര്‍ആനിലൂടെ ഉന്നത അറിവുകള്‍ നേടാനുണ്ട്‌. വിശുദ്ധ വചനം...
Read More

Thursday, August 13, 2009

കൊറ്റുകുളങ്ങര (കായംകുളം) മസ്‌ജിദുല്‍ ഇഹ്സാന്‍ ഉദ്‌ഘാടനം

...
Read More

Wednesday, August 12, 2009

കോഴിക്കോട്: കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ഹജ്ജിനു പോകുന്നവരെ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന പഠനക്ലാസ് സ‌ഊദി അറേബ്യയിലെ ശൈഖ് സ‌അദ് അബ്ദുല്‍ അസീസ് ആലു ജിബ്‌രിന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ 15ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് ക്യാം‌പ്. ഹജ്ജ് സംബന്ധമായ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, സി മുഹമ്മദ് സലീം സുല്ലമി, ഡോ. കെ മുഹമ്മദ് ബശീര്‍, ഹജ്ജ് കമ്മിറ്റി അംഗം എസ് വി റഹ്‌മത്തുല്ല, എ അബ്‌ദുല്‍ ഹമീദ് മദീനി എന്നിവര്‍ ക്ലാസ്സെടുക്കും. മുന്‍‌കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്...
Read More

ഇസ്‌ലാഹി വനിതാ വിംഗ്‌ റമദാന്‍കാല പ്രവര്‍ത്തനങ്ങള്‍

കുവൈത്ത്‌ : പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ സമാഗതമാകുന്ന വിശുദ്ധ റമദാനില്‍ വിവിധ പരിപാടികള്‍ നടത്തുവാന്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിംഗായ ‘മുസ്‌‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം)’ കേന്ദ്ര കമ്മറ്റി രൂപം നല്‍കി.ഇസ്‌ലാമിക്‌ ടെലി ക്വിസ്‌, റമദാന്‍ ക്ലാസ്‌, ഇഫ്‌ത്വാര്‍ എന്നിവ നടത്തുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ വനിതാ വിംഗ്‌ കോ-ഓര്‍ഡിനേറ്റര്‍ വി.എ മൊയ്‌തുണ്ണി അധ്യക്ഷത വഹിച്ചു. യൂ.പി. മുഹമ്മദ്‌ ആമിര്‍, എം.ജി.എം പ്രവര്‍ത്തകരായ സാജിത റഫീഖ്‌, ജൂലാ മൊയ്‌തുണ്ണി, നഷീദ റഷീദ്‌, റിന്‍ഷ അബ്‌ദുല്‍...
Read More

റമദാന്‍ വിജ്ഞാന വിരുന്ന് ഡോ. അബ്‌ദുല്ല അല്‍ ഖുനായ് ഉദ്‌ഘാടനം ചെയ്യും.

കുവൈത്ത്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മസ്‌ജിദുല്‍ കബീറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന റമദാന്‍ വിജ്ഞാന വിരുന്ന് , ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയും സംഗമം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അബ്ബാസിയ ഉത്സവ് ഓഡിറ്റോറിയത്തില്‍ നടത്തൂകയും ചെയ്യുമെന്ന് ഐ ഐ സി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.സംഗമം ഡോ. ശൈഖ് അബ്ദുല്ല അല്‍ ഖുനായ് ഉദ്ഘാടനം ചെയ്യും. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’, ‘നോമ്പ് -വിധിവിലക്കുകള്‍’, ‘സക്കാത്ത്: ശേഖരണവും വിതരണവും’ തുടങ്ങിയ വിഷയങ്ങളില്‍...
Read More

എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ കുവൈത്തിലും

കുവൈത്ത്: മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് കേരള റമദാനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ് എമ്മിനു കീഴിലാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ സിലബസ് ആലു‌ഇം‌റാന്‍, ഫുസ്സിലത്ത് എന്നീ സൂറത്തുകളാണ്. മര്‍ഹൂം മുഹമ്മദ് അമാനി മൌലവിയുടെ ഖുര്‍‌ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. പ്രായഭേദമന്യേ ഏവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തിനും, കുവൈത്തിനും പുറമെ യു എ ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങി ഇന്ത്യയില്‍ മറ്റു വിവിധ സംസ്ഥാനങ്ങളിലും...
Read More

Thursday, August 06, 2009

അഖിലേന്ത്യാ ഇസ്‌ലാഹി നേതാക്കള്‍ക്ക്‌ സ്വീകരണം

.ഖത്തര്‍: ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ദേശീയ പ്രസിഡന്റ്‌ മൗലാനാ അബ്‌ദുല്‍ വഹാബ്‌ ഖില്‍ജി, ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ക്ക്‌ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ദോഹ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇസ്‌ലാഹി മൂവ്‌മെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഖത്തറിലെത്തിയ മൗലാനാ ഖില്‍ജിയും ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂരും ദോഹയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ആഗസ്‌ത്‌ 07 വെള്ളി വൈകുന്നേരം 4 മണിക്ക്‌ മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വയില്‍ നടക്കുന്ന പ്രത്യേക...
Read More

Sunday, August 02, 2009

മക്ക, മദീന സന്ദര്‍ശനത്തിന് അവസരമേകി എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ

...
Read More

Saturday, August 01, 2009

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.അല്‍ അഹ്‌സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴ്ഘടകമായ ദിട്രൂത്തിന്റെ അല്‍ അഹ്‌സ ചാപ്‌റ്റര്‍, അല്‍ അഹ്‌സ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ രൂപീകരിച്ചു.അബ്‌‌ദുല്‍ അഹദ് പുളിക്കല്‍ കണ്‍‌വീനറും അബ്‌ദുല്‍ റഹ്‌മാന്‍ മഞ്ചേരി, അബ്ദുല്‍ അസീസ് കക്കോടി, ഇബ്‌റാഹിം തലപ്പാടി, ശിഹാബ് പറമ്പില്‍ പീടിക, ഷെഫീഖ് പുളിക്കല്‍ എന്നിവരെ വിവിധ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തൂ.ഇസ്‌ലാമിന്റെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുക എന്നതാണ് ട്രൂത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിനെ...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...