
കോഴിക്കോട്: ഫലസ്തീനില്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൂട്ടക്കൊല നടത്തുന്ന ഇസ്രാഈലിനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ലോക സമൂഹം തയ്യാറാകണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധ റാലിയില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബികളോടും ഫലസ്തീനിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മനുഷ്യാവകാശ തത്വങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഇസ്രാഈലുമായുള്ള...