Monday, February 06, 2012

പ്രവാചകനെ സ്‌നേഹിക്കേണ്ടത് പ്രവാചക മാതൃക ഉള്‍കൊണ്ടു കൊണ്ട് - അഹ്‌മദ് കുട്ടി മദനി


ജിദ്ദ: പ്രവാചക കേശങ്ങളോ മറ്റു ഭൌതിക അവശിഷ്‌ടങ്ങളോ പ്രതിഷ്‌ടിക്കലല്ല, വിശ്വാസ വിശുദ്ധിയുടെയും ആത്‌മ സമര്‍പ്പണത്തിന്റെയും പ്രവാചക മാതൃകയാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിന് സമര്‍പ്പിക്കുവാനുള്ളതെന്ന് പണ്ഡിതനും ഇസ്‌ലാഹിസെന്റര്‍ ജിദ്ദ പ്രബോധകനുമായ അഹ്‌മദ് കുട്ടി മദനി പ്രസ്‌താവിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ‘പ്രവാചക സ്‌നേഹത്തിന്റെ അര്‍ത്ഥ തലങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക ജീവിതത്തില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് ജീവിതം ക്രമീകരികരിക്കുന്നതാണ് പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാനം. പ്രവാചകന്‍ ജനിച്ച് ജീവിച്ച് മരണം വരിച്ച നാട്ടിലോ പ്രവാചക ചരിത്രത്തിലോ മാതൃകയില്ലാത്ത രീതിയില്‍ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ്. പ്രവാചക കേശത്തിന്റെ പേരില്‍ ആത്മീയചൂഷണങ്ങള്‍ നടത്തുകയും നിരത്തുകളിലും പൊതുമാധ്യമങ്ങളിലും വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. പ്രവാചക കേശം സൂക്ഷിക്കുവാന്‍ കോടികള്‍ ചിലവഴിച്ച് പള്ളി പണിയിക്കുന്നവര്‍ ലാളിത്യത്തിന്റെയും കഷ്‌ടപ്പാടുകളുടെയും പ്രവാചക ചരിത്രത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അബ്‌ദുല്‍ കരീം സുല്ലമി അദ്ധ്യക്ഷനായിരുന്നു.
Read More

ഫോക്കസ് ജിദ്ദ മാധ്യമ ശിൽപശാല 10ന്


ജിദ്ദ : ഫോക്കസ് ജിദ്ദ മീഡിയ വിഭാഗം സംഘടിപ്പിക്കുന്ന ‘മാധ്യമ ശില്‍പശാല‘ ഫെബ്രുവരി 10 വെള്ളിയാഴ്‌ച രാവിലെ 9 മുതല്‍ ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാധ്യമ രംഗത്തെ പുതിയ പ്രവണതകളെ അടുത്തറിയാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്താനും എഴുത്തിന്റെയും റിപ്പോര്‍ട്ടിങ്ങിന്റെയും പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കുവാനും സാധാരണക്കാര്‍ക്ക് അവസരമൊരുക്കുകയാണ് ഇത്തരമൊരു ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫോക്കസ് ഭാരവാഹികള്‍ പറഞ്ഞു. 

മലയാള ഭാഷാ പ്രയോഗങ്ങളെയും സാധാരണ കണ്ടുവരാറുള്ള തെറ്റുകളെയും മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന ഒരു സെഷനും ശില്പശാലയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വാര്‍ത്ത, അക്ഷരാശ്രമം, റിപ്പോര്‍ടിംഗ് എന്നീ മൂന്നു സെഷനുകള്‍ക്ക് യഥാക്രമം കാസിം ഇരിക്കൂര്‍ (മാധ്യമം), ഉസ്‌മാന്‍ ഇരിങ്ങാട്ടിരി (ബ്ലോഗര്‍), സി ഒ ടി അസീസ് (മലയാളം ന്യൂസ്) എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 0506078928, 0535651238 എന്നീ മൊബൈല്‍ നമ്പറിലോ chengara@focusjeddah.comഎന്ന ഇമെയില്‍ അഡ്രസിലോ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് 
Read More

Saturday, February 04, 2012

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ : നജ്റാന്‍ പ്രാദേശിക സമ്മാനങ്ങള്‍ വിതരണം ചെയ്തു


നജ്റാന്‍: : സൗദി ഇന്ത്യന്‍ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ആറാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നജ്റാന്‍ പ്രാദേശിക സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാന ദാനവും ഏഴാമത് പരീക്ഷയുടെ രജിസ്ട്രേഷന്‍ ഉദ്ഘാടനവും ഡോ: നസീര്‍ നിര്‍വഹിച്ചു. അഹമ്മദ് മധുര ആദ്യ കോപ്പി ഏറ്റുവാങ്ങി. അബ്ദുലതീഫ് കാടഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്രഹാം (ഒ ഐ സി സി), മുസ്തഫ (പ്രതിഭ), നിസാര്‍ ഫൈസി (ഇസ്ലാമിക് സെന്‍റര്‍), അഷ്‌റഫ്‌ കണ്ണൂര്‍ (കെ എം സി സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി പി ശഫീഖ് സ്വാഗതവും ഹനീഫ രാമപുരം നന്ദിയും പറഞ്ഞു. സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന "സൊസൈറ്റി ഓഫ് മേമ്മോരൈസിംഗ് ദ ഹോളി ഖുര്‍ആന്‍" റിയാദ് ഘടകത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഏഴാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നത്. 

മര്‍ഹും മുഹമ്മദ്‌ അമാനി മൗലവി എഴുതിയ വിശുദ്ധഖുര്‍ആന്‍ വിവരണ സമാഹാരത്തിലെ സൂറത്ത് അന്‍ആം പരിഭാഷയെ അവലംബമാക്കിയാണ് ചോദ്യങ്ങള്‍. മാര്‍ച്ച്‌ മുപ്പതു വരെ ഉത്തര കടലാസുകള്‍ സ്വീകരിക്കുന്നതാണ്. കോപ്പികള്‍ ലഭ്യമാക്കാന്‍ ഇസ്ലാഹി സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
Read More

അഭിനവ സാമിരിമാരെ തിരിച്ചറിയണം : കരുംബിലാക്കല്‍


കൂറ്റനാട് : ഇസ്ലാഹി ആദര്‍ശ വഴിത്താരയില്‍ വഴിമുടക്കികളായി യഥാര്‍ത്ഥ ഇസ്ലാഹി ആദര്‍ശത്തില്‍ നിന്ന് മുജാഹിദുകളെ വഴിപിഴപ്പിക്കുന്ന അഭിനവ സാമിരിമാരെ തിരിച്ചറിയാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും, ആദര്‍ശത്തിന്റെ പാതയില്‍ ഒന്നിക്കുവാനും,നവ യാഥാസ്ഥികരുടെ ഗൂടതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ പറഞ്ഞു. ISM നവോഥാന സമ്മേളനം കൂറ്റനാട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മജീദ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈസ മദനി, നാസര്‍ കൂറ്റനാട്, മുഹമ്മദ്‌ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.‍
Read More

Friday, February 03, 2012

MGM എറണാകുളം ജില്ലാ സമ്മേളനം 5നു ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്യും


ആലുവ : സാമൂഹ്യനവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന സന്ദേശവുമായി 05-02-2012 ഞായറാഴ്ച രാവിലെ 9 മുതല്‍ ആലുവ തോട്ടുംമുഖം എന്‍.കെ.എം. ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുജാഹിദ് ജില്ലാ വനിതാ സമ്മേളനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്യും. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലൈസ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. ഷഹാദത്ത് സുല്ലമിയ്യ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.എന്‍.എം. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് എം.കെ. ഷാക്കിര്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീമ സലാം, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുംതാസ് ടീച്ചര്‍, ശ്രീമൂലനഗരം പഞ്ചായത്ത് മെമ്പര്‍ സീനത്ത് താഹിര്‍ എന്നിവര്‍ ആശംസകള്‍ നേരും. നൗഫിയ ഖാലിദ് സ്വാഗതവും ഐഷ അസ്‌ലം നന്ദിയും പറയും. 

തുടര്‍ന്ന് നടക്കുന്ന പഠനക്ലാസ്സില്‍ സി.എം. മൗലവി, 'ഉമ്മയും ഉപ്പയും സ്‌നേഹസാഗരം മക്കള്‍ അല്ലാഹുവിന്റെ സമ്മാനം' എന്ന വിഷയവും ജമീല ടീച്ചര്‍ എടവണ്ണ 'വിശ്വാസ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീശക്തി' എന്ന വിഷയവും ശമീമ ഇസ്‌ലാഹിയ്യ 'സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന വിഷയവും കുഞ്ഞുബീവി ടീച്ചര്‍ രണ്ടത്താ ണി 'വന്നത്‌പോലെ തിരിച്ചുപോകാനുകമോ?' എന്ന വിഷയവും അവതരിപ്പിക്കും. 

സമാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. സുബൈദ സുല്ലമിയ്യ അദ്ധ്യക്ഷത വഹിക്കും. കെ.എന്‍.എം. ജില്ലാ പ്രസിഡന്റ് എം.എം. ബഷീര്‍ മദനി, എം.എസ്.എം. ജില്ലാ പ്രസിഡന്റ് എ.എ. അജ്മല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സല്‍മ അന്‍വാരിയ്യ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കെ.വി. മുഹമ്മദ് മൗലവി കോക്കൂര്‍ സമാപന പ്രസംഗം നടത്തും. ഷീബ ഷമീര്‍ സ്വാഗതവും മുഹ്‌സിന മജീദ് നന്ദിയും പ്രകാശിപ്പിക്കും.
Read More

Wednesday, February 01, 2012

CIER വാര്‍ഷിക സമ്മേളനം നടത്തി


കൊടുവള്ളി: ഭൗതികതയുടെ അതിപ്രസരത്തിനും വളര്‍ന്നുവരുന്ന അധാര്‍മിക പ്രവണതകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ കലയും സാഹിത്യവും സഹായകമാകണമെന്ന് വി.എം.ഉമ്മര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. പുത്തൂരില്‍ സി.ഐ.ഇ.ആര്‍. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പി. ഹനീഫ്, എം.പി. അബ്ദുല്‍ഖാദര്‍ മദനി, പി. ഇബ്രാഹിം, എം.കെ. നജീബ്, പി. അബൂബക്കര്‍ മദനി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എം.കെ. പോക്കര്‍ സുല്ലമി സ്വാഗതവും കെ.പി. അബ്ദുല്ലത്തീഫ് സ്വലാഹി നന്ദിയും പറഞ്ഞു.
Read More

വിദ്യാര്‍ഥി ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം - MSM


കോഴിക്കോട്‌: മാനവരാശിക്ക്‌ നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശം കൈമാറി ധിഷണാപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാര്‍ഥി സമൂഹം സംഹാരാത്മകമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്‌ നിയമപാലകരും പൊതുസമൂഹവും ഗൗരവമായി കാണണമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. പത്തനംതിട്ട റാന്നി സെന്റ്‌ തോമസ്‌ കോളെജിലെ വിദ്യാര്‍ഥികള്‍ ഗൂഢാലോചന നടത്തി ആവിഷ്‌കരിച്ച ക്വട്ടേഷന്‍ അക്രമത്തില്‍ സഹായിയായി വര്‍ത്തിച്ച മിത്ര സൂസന്‍ എബ്രഹാം എന്ന വിദ്യാര്‍ഥിനിയുടെ അറസ്റ്റ്‌ ഞെട്ടലോടെയാണ്‌ വിദ്യാര്‍ഥി സമൂഹം ശ്രവിച്ചത്‌. പ്രസിഡന്റ്‌ ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌, കെ കെ ഖമറുദ്ദീന്‍, ജലീല്‍ മാമാങ്കര, അഡ്വ. മുസ്‌തഫ, ഹാഫിദുര്‍റഹ്‌മാന്‍, സഹീറലി പന്താവൂര്‍, ആഷിദ്‌ഷാ, അഫ്‌സല്‍ മടവൂര്‍, തസ്‌ലീം വടകര, ശഫീക്ക്‌ മമ്പറം, മുഹമ്മദലി പയ്യോളി പ്രസംഗിച്ചു.
Read More

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- MSM


കോഴിക്കോട്‌: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളടക്കമുള്ള 21 പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഗൗരവതരമാണെന്ന്‌ എം എസ്‌ എം കോഴിക്കോട്‌ സൗത്ത്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട്‌ ഡോ. ജംഷിദ്‌ ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ സലഫി, ഷാഹിദ്‌ നല്ലളം, മുഹാവിന്‍ മുബാറക്‌, നസീഫ്‌ അത്താണിക്കല്‍, നബീല്‍ ഫാറൂഖി, ജസീല്‍ പൊക്കുന്ന്‌, ബാസില്‍, ഫൈസല്‍ പാലത്ത്‌ പ്രസംഗിച്ചു.
Read More

മദ്‌റസകളുടെ സേവനം വിലമതിക്കാനാവാത്തത്‌ - മന്ത്രി ഇബ്‌റാഹീം കുഞ്ഞ്‌


ആലുവ: മതബോധന, പ്രബോധന രംഗത്ത്‌ മദ്‌റസകള്‍ വഹിക്കുന്ന പങ്ക്‌ വിലമതിക്കാനാവാത്തതാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ്‌ അഭിപ്രായപ്പെട്ടു. ചൊവ്വര ചുള്ളിക്കാട്ട്‌ മുസ്‌ലിം ജമാഅത്ത്‌ കീഴിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിംകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിലും രാഷ്‌ട്ര പുനര്‍നിര്‍മിതിയില്‍ അവരെ പങ്കാളികളാക്കുന്നതിലും മദ്‌റസകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. ഒരു റൊട്ടിയില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന്‌ ഒരു ശാസ്‌ത്ര വിദ്യാര്‍ഥിക്ക്‌ കണ്ടെത്താന്‍ ഭൗതികപഠനത്തിലൂടെ സാധിക്കുമ്പോള്‍ റൊട്ടി വിശക്കുന്നവന്‌ നല്‍കിയാല്‍ പുണ്യം ലഭിക്കുമെന്ന ധാര്‍മികപാഠം മതപഠനത്തിലൂടെ ലഭിക്കും. എ പി മുഹമ്മദലി അധ്യക്ഷതവഹിച്ചു. അന്‍വര്‍ സാദത്ത്‌ എം എല്‍ എ, മുന്‍ എം എല്‍ എ എ.എം യൂസുഫ്‌, കെ വി മുഹമ്മദ്‌ മൗലവി, എം കെ ശാക്കിര്‍, ഇ എം ജമാല്‍ പ്രസംഗിച്ചു.
Read More

മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പങ്ക്‌ നിസ്‌തുലം - എം കെ രാഘവന്‍ എം പി



നന്മണ്ട: മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിലും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിലും കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം വഹിച്ച പങ്ക്‌ നിസ്‌തുലമാണെന്ന്‌ എം കെ രാഘവന്‍ എം പി പറഞ്ഞു. അല്‍ഫുര്‍ഖാന്‍ എജുക്കേഷണല്‍ & ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ കീഴില്‍ നന്മണ്ടയില്‍ ആരംഭിക്കുന്ന നവോത്ഥാന നിലയം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മാനുഷിക ബന്ധങ്ങള്‍ ദുര്‍ബലമാകുന്ന പുതിയ സാഹചര്യത്തില്‍ പരസ്‌പരബന്ധം ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. അബൂബക്കര്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. 

എജ്യു കെയര്‍ ഉദ്‌ഘാടനം എ കെ ശശീന്ദ്രന്‍ എം എല്‍ എയും ദഅ്‌വ സെന്റര്‍ ഉദ്‌ഘാടനം ഡോ. ഹുസൈന്‍ മടവൂരും മെഡികെയര്‍ ഉദ്‌ഘാടനം കുണ്ടൂര്‍ ബിജുവും ലൈബ്രറി ഉദ്‌ഘാടനം അബ്‌ദുല്ല നന്മണ്ടയും നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി ആശംസയര്‍പ്പിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി പ്രഭാഷണം നടത്തി. പി ഫൈസല്‍ സ്വാഗതവും എം വി പി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഒ പി ശോഭന ഉദ്‌ഘാടനം ചെയ്‌തു. ടി റൈഹാന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡണ്ട്‌ ശമീമ ഇസ്വ്‌ലാഹിയ, മറിയക്കുട്ടി സുല്ലമിയ്യ, ജമീല ടീച്ചര്‍ എടവണ്ണ ക്ലാസ്സെടുത്തു. പി സി നൂര്‍ജഹാന്‍ സ്വാഗതവും എം പി ആരിഫ നന്ദിയും പറഞ്ഞു. 

ബാലസംഗമം ഫൈസല്‍ എളേറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു. ജരീര്‍ പാലത്ത്‌, സാദിഖലി കക്കാട്‌, അബ്‌ദുല്‍ ജബ്ബാര്‍ വട്ടോളി, റമീസ്‌ മാലിക്ക്‌, കെ ഫായിസ്‌ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പി കെ ജാസിര്‍ അധ്യക്ഷത വഹിച്ചു. നവോത്ഥാന സമ്മേളനം ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മൂജീബുറഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മുര്‍ശിദ്‌ പാലത്ത്‌, ജഅ്‌ഫര്‍ വാണിമേല്‍, പി മൂസ സ്വലാഹി പ്രഭാഷണം നടത്തി. എം ടി അനീസ്‌ അദ്ധ്യക്ഷത വഹിച്ചു. കെ കെ ശറഫുദ്ദീന്‍ സ്വാഗതവും ഇ കെ സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...