
മണ്ണാര്ക്കാട്: ആത്മീയചൂഷകരെ തുരത്താന് വിശ്വാസികള്ക്ക് കഴിയേണ്ടതുണ്ടെന്ന് ഡോ. ഹുസൈന് മടവൂര് പറഞ്ഞു. ഐ എസ് എം ആദര്ശകാമ്പയിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ പേരില് നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാവുന്നവരില് ഭൂരിഭാഗവും സാധാരണക്കാരാണ്. അതുകൊണ്ടു തന്നെ വിശ്വാസികള് സാധാരണജനങ്ങള്ക്കിടയിലെ പ്രബോധനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനം -അദ്ദേഹം പറഞ്ഞു. കെ എന് എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്സാരി അധ്യക്ഷത വഹിച്ചു.മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കളത്തില് അബ്ദുല്ല, കെ പി എസ് പയ്യനടം,...