മക്ക: പ്രക്യതിപരമായ ശാരീരിക വൈവിധ്യങ്ങളെയും വ്യത്യസ്ത ചിന്താഗതികളെയും ഉള്‍കൊളളുവാന്‍ മുസ്‌ലിം ലോകത്തിന് സാധിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹജ് എന്നും അത്തരം വൈവിധ്യങ്ങള്‍ മനുഷ്യരെ തമ്മിലകറ്റാനുളള കാരണങ്ങളായിക്കൂടെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്‍് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) മക്കയില്‍ സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശഭാഷാവര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സഹോദരങ്ങളായി കാണുന്ന അപൂര്‍വ്വ സംഗമമായ ഹജ് ആഗോള മനുഷ്യസാഹോദര്യത്തിന്റെ വിളംബരമാണ് നിര്‍വ്വഹിക്കുന്നത്. ഈ ഐക്യഭാവം എല്ലാ രംഗങ്ങളിലും നിലനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്ത ഒരാഴ്ച നീണ്ടുനിന്ന സമ്മേളനത്തില്‍ വിവിധ
രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ആഗോളവത്കരണയുഗത്തിലെ മാധ്യമ
വെല്ലുവിളി എന്നതായിരുന്നു സമ്മേളനം ചര്‍ച്ച ചെയ്ത വിഷയം. ഇരുപത്തിമൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുളള ചര്‍ച്ചകളും സമ്മേളനവേദിയില്‍ നടന്നു. ഡോ. ഹുസെന്‍ മടവൂര്‍ അടക്കം ഇന്ത്യയില്‍ നിന്ന് മൂന്ന് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സൗദി ഭരണാധികരി അബ്ദുളള രാജാവിന്റൈ പ്രത്യേക ക്ഷണപ്രകാരം എത്തിയ അതിഥികളെ മിന ഗസ്റ്റ് ഹൗസില്‍ സൗദി അഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ നായിഫ് രാജകുമാരന്‍ സ്വീകരിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, റാബിത്വ ജന. സെക്രട്ടറി ഡോ. അബ്ദുളള തുര്‍ക്കി, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സലര്‍ ഡോ. അബ്ദുളള നസീഫ്, മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അബ്ദുളള അല്‍ഉബൈദ്, ഉമ്മുല്‍ഖുറ യൂണിവേഴ്‌സിറ്റി ദഅ്‌വ കോളേജ് പ്രിന്‍സി)ല്‍ ഡോ. അബ്ദുല്‍ അസീസ് ഹുമൈദി, ഖസീം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാലിദ് ഹുമൂദി, ഖൂര്‍ആന്‍ സയന്‍സ് ഡയറക്ടറേറ്റ് ചെയര്‍മാന്‍ ഡോ. അബ്ദുളള മുസ്‌ലിഹ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേത്യത്വം നല്‍കി.

റുവാണ്ട ആഭ്യന്തരമന്ത്രി ഹരീര്‍ മൂസ ഫാസില്‍, സെനഗല്‍ പാര്‍ലമെന്‍് ഡെപ്യൂട്ടി സ്പീക്കര്‍ യഹ്‌യ അബ്ദുളള, അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ഇസ്മാഈല്‍ ഷഹീന്‍, ഡോ. അബ്ദുല്ലത്തീഫ് മുഹല്‍ഹല്‍ (ട്രിപ്പോളി യൂണിവേഴ്‌സിറ്റി) ഡോ. അബ്ദുസ്സത്താര്‍ ഹിത്മി (ബഹറൈന്‍ യൂണിവേഴ്‌സിറ്റി) ഡോ. അബ്ദുറഹിമാന്‍ അല്‍ ഹാജ് (ഫലസ്തീന്‍) പ്രൊഫ. അബ്ദുളള ആലിം (അള്‍ജീരിയ) പ്രൊഫ. മഅ്‌റൂഫ് അബ്ദുല്‍ ഖാദര്‍ (ഇറാഖ്), ഇബ്രാഹിം ഹുസെന്‍ മലൈബാരി (കാനഡ), ഡോ. അബ്ദുറഹിമാന്‍ റിഫാഇ(ലബനാന്‍), ഡോ. അഹമദ് ഇയാദി (ജോര്‍ഡാന്‍), റാസി മുഹമ്മദ് മത്ഗാനി (ടുണീഷ്യ) ,ശൈഖ് മുസ്തഫ കദന്‍(ചെയര്‍മാന്‍ വഖഫ് ബോര്‍ഡ് ഈജിപ്ത്), അബ്ദുല്‍ ആത്വി ഷാഫി (ഈജിപ്ത് സുപ്രിംകോടതി ജഡ്ജി), ഡോ.മുഹമ്മദ് മുഖ്താര്‍ (മൗറിത്താനിയ), ഡോ. മുബാറക് അല്‍മജ്ദൂബ് (സുഡാന്‍), ഡോ. സാദിഖ് ഫഖീഹ് (ഖത്തര്‍),ഹാമിദ് അന്‍സാരി (നേപ്പാള്‍), അബള്‍ദുല്‍ ഗഫൂര്‍ ഗുലാം (ഇറാന്‍) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ALLAHU JANAB MADAVOOR SAHIBINU/PANDITHANMARKKUM DEENI RAKGATHU PRAVARTHIKKAN AFIYATHU KODUKATTE . AAMEEN
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം