Thursday, March 31, 2011

ക്യു എല്‍ എസ് സംസ്ഥാന സംഗമം മെയ്‌ 29നു എറണാകുളത്ത്

കൊച്ചി : ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ സംസ്ഥാന സംഗമം 2011 മെയ്‌ 29നു ഏറണാകുളത്ത് വെച്ച് നടക്കും. സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഗം രൂപീകരിച്ചു. കെ കെ ഹസന്‍ മദീനി മുഖ്യ രക്ഷാധികാരിയും എം സലാഹുദ്ദീന്‍ മദനി, സി എം മൌലവി, മീതീന്‍പിള്ള സുല്ലമി, മുഹമ്മദ്‌ വാളറ, സൈനുദ്ദീന്‍ കൊച്ചി എന്നിവര്‍ രക്ഷാധികാരികളുമാണ്. അബ്ദുല്‍ ഗനി സ്വലാഹിയാണ് ചെയര്‍മാന്‍. എം കെ ശാക്കിര്‍ (ജന. കണ്‍'വീനര്‍), അബ്ദുസ്സലാം ഇസ്ലാഹി, അബ്ദുല്‍ ഖാദര്‍, കെ എച് കബീര്‍ (വൈ.ചെയര്‍മാന്‍), ഫിറോസ്‌ കൊച്ചി, എം എച് ശുക്കൂര്‍, അബ്ദുല്‍ ഖാദര്‍ പെരുമ്പാവൂര്‍ (കണ്‍'വീനര്‍) എന്നിവരാണ് ഭാരവാഹികള്‍....
Read More

Monday, March 28, 2011

മലപ്പുറത്തെ മദ്യനിരോധന സമരം ഒന്നാം ഘട്ടം അവസാനിച്ചു

മലപ്പുറം:953 ദിവസം പൂര്‍ത്തിയാക്കിയ മലപ്പുറത്തെ ഐതിഹാസികമായ മദ്യനിരോധന സമരത്തിന്റെ ഒന്നാം ഘട്ട സമാപനം 29.3.2011 നു കലക്ട്രേറ്റ് നടയിലെ സമരപ്പന്തലില്‍ നടന്നു. പ്രകടനപത്രിക എന്തായാലും യു ഡീ എഫ് അധികാരത്തില്‍ വന്നാല്‍ പ്രാദേശികമദ്യനിരോധനജനാധികാരം പുനസ്ഥാപിക്കുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പീ കെ കുന്ന്യാലിക്കുട്ടി പറഞു. സമാപനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നുഅദ്ദേഹം. കേരളത്തിനു മാതൃകയാകും വിധം മലപ്പുറം ജില്ലയെ മദ്യമുക്തമാക്കാന്‍ ശ്രമം നടത്തുമെന്നും കേരളത്തിനു മുഴുവനും സമരാവേശം നല്‍കുന്നതാണ്...
Read More

ഇന്ത്യയുടെ ആണവസുരക്ഷ; കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം- ഐ എസ്‌ എം

കോഴിക്കോട്‌: ജപ്പാന്‍ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. ആണവോര്‍ജവുമായി ബന്ധപ്പെട്ട്‌ ഒരു പുനരാലോചനയ്‌ക്ക്‌ ലോകരാഷ്‌ട്രങ്ങള്‍ തയ്യാറാവണം. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ ദുരന്തം സംക്രമിപ്പിക്കുന്ന അപകട സാധുതയുള്ള ആണവോര്‍ജത്തില്‍തന്നെ കടിച്ചുതൂങ്ങാതെ പരിസ്ഥിതിക്കിണങ്ങിയതും ചെലവ്‌ കുറഞ്ഞതുമായ മാര്‍ഗങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണം.ആണവറിയാക്‌ടറില്‍ നിന്നുള്ള വികിരണങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍...
Read More

Saturday, March 26, 2011

ആത്മീയവാണിഭം ചെറുക്കണം : KJU

കോഴിക്കോട്: പ്രബുദ്ധകേരളം ആത്മീയവാണിഭക്കാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്നും വാണിഭക്കാരില്‍നിന്നു കേരളീയ സമൂഹത്തെ മോചിപ്പിക്കാന്‍ എല്ലാ മതങ്ങളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്നും കേരള ജം ഇയ്യത്തുല്‍ ഉലമ കോഴിക്കോട് സംഘടിപ്പിച്ച ബഹുജനസംഗമം അഭിപ്രായപ്പെട്ടു. ആത്മീയ വാണിഭക്കാര്‍ മതത്തിന്റെ രക്ഷാകവചം അണിയുന്നത് ചെറുക്കപ്പെടണം. മതത്തെ കച്ചവടമാക്കുന്നത് ഒരു മതവും അംഗീകരിക്കുന്നില്ല. പ്രവാചകന്റെ മുടിയുടെ പേരുപറഞ്ഞ് കേരളത്തിലെ മുസ്‌ലിംകളെ ചൂഷണം ചെയ്യാന്‍വരുന്നവരെ പ്രതിരോധിക്കണം-സംഗമം അഭിപ്രായപ്പെട്ടു.കെ.ജെ.യു. പ്രസിഡന്റ് എ.അബ്ദുള്‍ഹമീദ് മദീനി...
Read More

Friday, March 25, 2011

'ആത്മീയ വാണിഭത്തിനെതിരെ KJU ബഹുജനസംഗമത്തിന് തുടക്കമായി!!!

കോഴിക്കോട്:ആത്മീയ  വാണിഭത്തിനെതിരെ കേരളാ ജംഇയ്യത്തുല്‍ ഉലമ കാലിക്കറ്റ് സംഘടിപ്പിച്ച ബഹുജന സംഗമത്തിന് ഗംഭീര തുടക്കം.സമ്മേളനം കെ ജെ യു സംസ്ഥാന അധ്യക്ഷന്‍ എ.അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു.സമ്മേളനം തല്‍സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് സന്ദര്‍ശിക്കുക www.msmcalicut.co...
Read More

ജീവന്‍രക്ഷാ മരുന്നുകളുടെ വിലവര്‍ധന പിന്‍വലിക്കണം -ഐ.എസ്.എം

കോഴിക്കോട്: ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള മരുന്നുകമ്പനികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ.എസ്.എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.മരുന്നുല്‍പാദന-വിതരണത്തെ വ്യവസായമായി മാത്രം കാണാതെ മാനുഷിക മൂല്യത്തോടെ സമീപിക്കണം. മരുന്നുകമ്പനികളുടെ താല്‍പര്യസംരക്ഷണത്തിന് രോഗികളെ ബലിയാടാക്കുന്ന സമീപനം ശരിയല്ല. മരുന്നുകമ്പനികളുടെ വര്‍ധനാ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണം. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, ഐ.പി. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.FROM...
Read More

Thursday, March 24, 2011

ഫോക്കസ് ജിദ്ദയുടെ ‘Guest of the Month'

ഫോക്കസ് ജിദ്ദയുടെ ഗസ്റ്റ് ഓഫ് ദ മന്ത് പ്രോഗ്രാമില്‍ ഡോ മുഹമ്മദാലിക്ക് ഫോക്കസ് ഐ ടി  മാനേജര്‍ ഷക്കീല്‍ ബാബു ഉപഹാരം സമര്‍പ്പിക്കുന്നു. പ്രിന്സാദ്, ഡോ. ഇസ്മായില്‍ മരിതേരി, ബഷീര്‍ വള്ളിക്കുന്ന് സമീപം ജിദ്ദ: ഫോക്കസ് ജിദ്ദയുടെ ‘Guest of the Month' പരിപാടിയില്‍ ജിദ്ദയിലെ പ്രശസ്ത ഡോക്ടറ് വി പി മുഹമ്മദാലി തന്റെ ജീവിതാനുഭവങ്ങള് പങ്കുവെച്ചു. മതപരമായ വിദ്യാഭ്യാസം നടത്തുന്നവറ് ഭൌതിക വിദ്യഭ്യാസത്തില്‍ ഉയരാതിരിക്കുകയും ഭൌതിക വിദ്യഭ്യാസം നേടുന്നവറ് മതപരമായി മോശക്കാരാണെന്നു ഗണിക്കുകയും ചെയ്തിരുന്ന ഒരു സാമൂഹ്യ പശ്ചാതലത്തില്‍ നിന്നും മാറി ആത്മീയമായും ഭൌതികമായും...
Read More

Wednesday, March 23, 2011

KJU ബഹുജന സംഗമം 25നു

കോഴിക്കോട്: ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ KJU സംഘടിപ്പിക്കുന്ന ബഹുജന സംഗമം 25/03/2011 വെള്ളി 5pmനു ജുബിലീ ഹാള്‍ കോഴിക്കോട് വെച്ച് നടക്കും. Dr ജമാലുദ്ധീന്‍ ഫാറൂഖി, എ അബ്ദുല്‍ ഹമീദ് മദീനി, എ അബ്ദുസ്സലാം സുല്ലമി, അലി മദനി മോറയൂര്‍, ഈസ മദനി, എം അബ്ദുല്‍ റസാക്ക് സുല്ലമി, അബ്ദുല്‍ ലത്തീഫ് കരുംബിലാക്കല്‍ തുടങ്ങിയ പണ്ഡിതര്‍ സംബന്ധിക്കും....
Read More

മദ്യ വിരുദ്ധ വനിതാ ശക്തിയെ യു ഡി എഫ് പരിഗണിക്കണം:MGM

മലപ്പുറം : മദ്യത്തിന്റെ ദുരന്തം ഏറെയും ഏറ്റു വാങ്ങുന്ന സ്ത്രീ സമൂഹത്തെ ഇടതുപക്ഷം അവഗണിചിരിക്കെ മദ്യത്തെ എതിര്‍ക്കുന്ന സ്തീ ശക്തി പരിഗണിച്ചു റദ്ദ് ചെയ്ത മദ്യനിരോധന ജനാധികാര വകുപ്പുകള്‍ തിരിച്ചു തരുമെന്നുള്ള ഉറപ്പു തരാന്‍ യു ഡീ എഫ് തയ്യാറാവണമെന്ന് എം ജി എം ജില്ല നേതാക്കള്‍ ആവശ്യപ്പെട്ടു.മലപ്പുറത്തെ മദ്യനിരോധന സത്യാഗ്രഹത്തിന്റെ 948 ആം ദിവസം സമരത്തിന്‌ നേത്രത്വം നല്‍കുകയായിരുന്നു അവര്‍...
Read More

Sunday, March 20, 2011

വിശ്വാസത്തെ വ്യവസായവത്‌കരിക്കാനുള്ള പുത്തന്‍ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കുക: യു എ ഇ ഇസ്‌ലാഹി സെന്റര്‍

ദുബൈ‌: വിശ്വാസത്തെ വ്യവസായവത്‌കരിക്കാനുള്ള പുരോഹിതരുടെ പുത്തന്‍ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്ന്‌ യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കൗണ്‍സില്‍മീറ്റ്‌ ആവശ്യപ്പെട്ടു. മുസ്‌ലിം നവോത്ഥാനത്തിന്റെ ഇന്ത്യയിലെ മാത്യകാ സംസ്ഥാനമായ കേരളത്തെ അന്ധവിശ്വാസങ്ങളുടെ ആസ്ഥാനമാക്കാനുള്ള നീക്കം നിരുത്സാഹപ്പെടുത്തണം. യഥാര്‍ത്ഥ തിരുശേഷിപ്പുകള്‍ സമുദായത്തെ ബോധ്യപ്പെടുത്താന്‍ പണ്ഡിതരുടെയും പ്രബോധകരുടെയും സമുദായതല്‍പരുടെയും പോതുവേദികള്‍ രൂപപ്പെടണമെന്നും കൗണ്‍സില്‍മീറ്റ്‌ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ വി പി അഹ്‌മദ്‌കുട്ടി മദനി അധ്യക്ഷത വഹിച്ചു....
Read More

തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസംഖ്യാ പ്രാതിനിധ്യം ഉറപ്പുവരുത്തണം - ഐ എസ് എം

കോഴിക്കോട് : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസംഖ്യാനുപാത പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ഇടതു-വലതു മുന്നണികള്‍ തയാറാകണമെന്നു ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. മത ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കുകളായി മാത്രം കാണുന്ന പരമ്പരാഗത സമീപനത്തിന് പകരം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കണം. മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷ ക്ഷേമപരിപാടികള്‍ നടപ്പാക്കുന്നതിലും സക്രിയമായി ഇടപെടുന്നവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രദ്ധിക്കണം....
Read More

Sunday, March 13, 2011

ആത്മീയവാണിഭം മതവിരുദ്ധം; ആരുനടത്തിയാലും ചെറുക്കും: കെ എന്‍ എം

ബഹുജനസംഗമം കെ എൻ എം ജന. സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു. മഞ്ചേരി: ആത്മീയ വാണിഭത്തിന്‌ ഒരു മതത്തിന്റെയും പിന്‍ബലമില്ലെിരിക്കെ അതിന്‌ ആര്‌ മുതിര്‍ാലും ശക്തമായി ചെറുക്കുമെ്‌ കെ എന്‍ എം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം വ്യക്തമാക്കി. ആത്മീയതയിലൂടെ പാരത്രിക ജീവിതത്തിന്റെ മോക്ഷമാണ്‌ ഇസ്‌ലാം വിഭാവന ചെയ്യുതെിരിക്കെ തിരുകേശത്തിന്റെയും മറ്റും പേരില്‍ ആത്മീയ വാണിഭത്തിനിറങ്ങുത്‌ അംഗീകരിക്കാനാവല്ലെും സംഗമം പ്രഖ്യാപിച്ചു. മതപരമായോ ചരിത്രപരമായോ യാതൊരു അടിസ്ഥാനവുമില്ലാത്തെ ഏതെങ്കിലും മുടിയും നഖവുമെടുത്ത്‌ മുഹമ്മദ്‌ നബിയുടേതെ്‌...
Read More

Friday, March 11, 2011

പ്രവാസികള്‍ മുഹാജിറുകളെ മാതൃകയാക്കുക : ഫസല്‍ സലഫി

അബൂദാബി : മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോഴും സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതില്‍ ജാഗരൂകരായിരുന്ന മുഹാജിറുകളെ പ്രവാസികള്‍ മാതൃകയാക്കണമെന്നു ഫസല്‍ സലഫി ആവശ്യപ്പെട്ടു. അബൂദാബി ഇസ്ലാഹി സെന്‍റെര്‍ മുസഫ്ഫ ശാഖ സംഘടിപ്പിച്ച ഏകദിന സൌഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ഇ അബൂബക്കര്‍ ഫാറൂഖി, ഷറഫുദ്ദീന്‍ മദനി, ഉബൈദുള്ള ഫാറൂഖി, ഷഹീന്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിടന്റ്റ് മുഹമ്മദലി റജബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ജാഫര്‍ സ്വാഗതം പറഞ്ഞു....
Read More

Thursday, March 10, 2011

ജീവിത പ്രതിസന്ധിക്കുള്ള പ്രതിവിധി ദൈവിക സന്ദേശങ്ങളിലേക്കുള്ള മടക്കം: സി.എം മൗലവി

സംഗമം ഡോ. മൂസ മസീദീ ഉദ്‌ഘടാനം ചെയ്യുന്നു കുവൈത്ത്‌: മാനവികത നേരിടുന്ന ജീവിത പ്രതിസന്ധിക്കുള്ള പ്രതിവിധി ദൈവിക സന്ദേശങ്ങളിലേക്കുള്ള മടങ്ങലാണെന്നും പ്രമാണങ്ങളുടെ ആത്മാവ്‌ നഷ്‌ടപ്പെടാതെ അതിനെ കാലികമായി വ്യാഖ്യാനിച്ച്‌ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ പ്രബോധക സമൂഹത്തിന്‌ സാധ്യമാകേണ്ടതുണ്ടെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സി.എം മൗലവി പറഞ്ഞു. വെളിച്ചം സംഗമത്തില്‍ ഖുര്‍ആന്‍ ജീവിതത്തിന്റെ സാന്ത്വനം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ മനുഷ്യന്റെ ധീഷണയെ തൊട്ടുണര്‍ത്തിയിട്ടുള്ള വേദഗ്രന്ഥമാണ്‌....
Read More

Tuesday, March 08, 2011

എം എസ് എഫിനെ വാലാക്കാനുള്ള നീക്കം അപലപനീയം : എം എസ് എം

കോഴിക്കോട് : കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനമായ എം എസ് എഫിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള യാഥാസ്ഥിതിക വിദ്യാര്‍ഥി സംഘടനയുടെ നീക്കം പരിഹാസ്യവും അപലപനീയവുമാണെന്ന് എം എസ് എം സംസ്ഥാന കൌണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു.എം എസ് എഫ് സമ്മേളന പന്തലിലെ ജുമുഅ നമസ്കാരവുമായി ബന്ധപ്പെട്ടു എസ് കെ എസ് എസ് എഫിന്‍റെ പ്രതികരണം അല്പത്തരമാണ്. മുസ്ലിം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മെസ്തിരിമാര്‍ തങ്ങളാണെന്ന ധാര്ഷ്ട്യമാണ് ഇത്തരമൊരു പ്രസ്താവനക്ക് പിന്നില്‍. കേരളത്തിലെ വിവിധ മുസ്ലിം മതസംഘടനകളിലെ വിദ്യാര്‍ഥികള്‍ എം എസ് എഫ് പ്രവര്ത്തകരായും അനുഭാവികളായുമുണ്ട്....
Read More

Monday, March 07, 2011

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍

ഷാര്‍ജ: ദരിദ്രനില്‍ നിന്ന് ധനികനിലേക്കുള്ള പ്രകൃതി വിരുദ്ധമായ പണത്തിന്റെ ഒഴുക്കായ പലിശക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഇസ്‌ലാമിക സമ്പത് ശാസ്ത്രത്തിന്റെ പ്രയോഗവല്‍കരണമാണ് ഇസ് ലാമിക് ബാങ്കിംഗിലൂടെ നിര്‍വ്വഹിക്കപ്പെടുന്നതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര പ്രസ്താവിച്ചു. ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇസ് ലാമിക് ബാങ്കിംഗ് അറിഞ്ഞതും അറിയേണ്ടതും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. വര്‍ത്തമാന കാലത്ത് പ്രവാസികളിലുള്‍പ്പടെ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കുപിന്നില്‍...
Read More

Saturday, March 05, 2011

പീസ് മൊബൈൽ കൌൺസലിംഗ്

പരീക്ഷാക്കാലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദത്തിന്റെ കാലമാണ് .അമിത ടെൻഷൻ മാനസികവും ശാരീരികവുമായ പ്രയാസങ്ങളിലേക്കും പരാജയത്തിലേക്കും നയിച്ചേക്കാം.അസ്വസ്ഥതകൾ പങ്കുവെക്കാൻ പരിശീലനം ലഭിച്ച കൌൺസിലർമാരുടെ സഹായം ആശ്വാസകരമാകും. ഐ എസ് എം ന്റെ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ വിഭാഗമായ പീസ് കേരള ചാപ്റ്റർ ഇതിനുള്ള സൌകര്യം ഒരുക്കുന്നു.9947022598,9037687716 നമ്പറുകളിൽ വിളിക്...
Read More

Friday, March 04, 2011

കെ.എന്‍.എം അവാര്‍ഡ് നല്‍കി

കോഴിക്കോട്: പോണ്ടിച്ചേരിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഒന്നാം സമ്മാനം നേടിയ വയനാട് മുട്ടില്‍ പി.ഇന്‍സാഫിന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന കമ്മിറ്റി ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. ജലസ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശാസ്ത്രീയ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിനാണ് ഇന്‍സാഫിന് ഒന്നാംസമ്മാനം ലഭിച്ചത്.അലിഗഢ് സര്‍വകലാശാലാ മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ.പി.മുഹമ്മദ് അവാര്‍ഡ്ദാനം നടത്തി. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.[from mathrubhoo...
Read More

Thursday, March 03, 2011

തിരുകേശം പ്രവാചകന്റെയാണെന്ന് തെളിയിക്കണം-കെ.എന്‍.എം.

കോഴിക്കോട്: പ്രവാചകന്റെ തിരുകേശം സംരക്ഷിക്കാനെന്ന പേരില്‍ കോടികള്‍ മുടക്കി പള്ളി പണിയുന്നവര്‍ തങ്ങളുടെ കൈവശമുള്ളത് പ്രവാചകന്റെ മുടിതന്നെയാണെന്ന് തെളിയിക്കാന്‍ തയ്യാറാണവമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ശാസ്ത്രീയമായോ ചരിത്രപരമായോ അത് പ്രവാചകന്റെ മുടിയാണെന്ന് തെളിയിക്കുക സാധ്യമല്ലെന്നും കെ.എന്‍.എം. സമ്മേളനം വ്യക്തമാക്കി.അലിഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി,ഉമര്‍ സുല്ലമി,...
Read More

മലയാള ഖുതുബ ആരംഭിക്കുന്നു

കുവൈത്ത്‌ : കുവൈത്ത്‌ ഔക്കാഫിന്റെ അനുമതിയോടെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ പുതുതായി മങ്കഫ്‌ ഫയര്‍‌സ്റ്റേഷന്‌ സമീപം (ബ്ലോക്ക്‌. 2, സ്‌ട്രീറ്റ്‌. 1) മസ്‌ജിദ്‌ ഫഹ്‌ദ്‌ അല്‍ മബ്‌ഖൂതില്‍ മലയാള ഖുതുബ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 99216681 നിലവിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ മലയാളം ഖുത്വ്‌ബകൾ നടക്കുന്ന സ്ഥലങ്ങൾ: ഖുസൂര്, റിഖ, ജഹ്റ, സാല്മിയ, അബ്ബാസിയ ഖുത്വ്‌ബകൾക്ക് നേതൃത്വം നൽകുന്നത്: അബ്ദുൽ അസീസ് സലഫി, മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുർ‌റഹിമാൻ തങ്ങൾ, ഇബ്‌റാഹിംകുട്ടി സലഫി, സിദ്ദീഖ് മദനി, ഷംസുദ്ദീൻ ഖാസിമി. കൂടുതൽ വിവരങ്ങൾക്ക്:...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...