Tuesday, August 28, 2012

MSM സംസ്ഥാന കൗണ്‍സില്‍ മീറ്റ് നാളെ

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മുവ്‌മെന്റ് (എം എസ് എം) സംസ്ഥാന കൗണ്‍സില്‍ മീറ്റ് 29.8.2012 ന് കല്ലായ് മിഷ്‌കാത്തുല്‍ ഉലൂം കോളേജില്‍ വെച്ച് നടക്കും. 9.30 ന് തുടങ്ങുന്ന കൗണ്‍സില്‍ കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യും. ഐ എസ് എം വൈസ് പ്രസിഡന്റ് ഐ പി അബ്ദുസ്സലാം, സെക്രട്ടറി ഹര്‍ഷിദ് മാത്തോട്ടം എന്നിവര്‍ പങ്കെടുക്കും.  നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി കാമ്പസ് യാത്ര, സൗത്ത് സോണ്‍ പര്യടനം തുടങ്ങി വിവിധ കര്‍മ പരിപാടികള്‍ക്ക് പ്രായോഗിക...
Read More

സത്‌നം സിംഗിന്റെ ദുരൂഹ മരണം: സമഗ്രമായ അന്വേഷണം വേണം : ISM

കോഴിക്കോട് : അമൃതാനന്ദമയി ആശ്രമത്തില്‍ പിടിക്കപ്പെട്ട സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാനസിക രോഗിയായ യുവാവിനെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരണം. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും സത്‌നാം സിംഗിന് പീഡനമേല്‍ക്കേണ്ടി വന്നതായ ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. സ്‌നേഹവും സാന്ത്വനവും മാത്രം വഴിഞ്ഞൊഴുകുന്നു എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന അമൃതാനന്ദമയീ മഠത്തില്‍ നടന്ന ഈ അനിഷ്ട സംഭവം കേരളത്തിന്റെ സാംസ്‌കാരിക പൊതുബോധത്തിനേറ്റ ക്ഷതമാണ്. ഭൂലോകത്ത്...
Read More

Friday, August 24, 2012

MSM പബ്ലിക്ക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ് ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക്

കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പയിനോടനുബന്ധിച്ച് നടത്തിയ 16ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകളും വനിതകള്‍ക്ക്. പ്രായഭേദമന്യെ ആയിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഡോ. സുഹ്‌റ കാസര്‍ഗോഡ് ഒന്നാം റാങ്കിനര്‍ഹയായി. റൈഹാന കമാല്‍ പുളിക്കല്‍, സൈനബ സി വാഴക്കാട് എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടപ്പോള്‍ ഷാഹിദ അലി കൊടുവള്ളി മൂന്നാം റാങ്ക് കരസ്ഥമാക്കി.  ഒന്നാം റാങ്ക് ജേതാവ് ഡോ. സുഹ്‌റ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ അസിസ്റ്റന്റ് പ്രൊഫസറും കാസര്‍ഗോഡ് കെയര്‍ വെല്‍ ഹോസ്പിറ്റല്‍...
Read More

Wednesday, August 22, 2012

ഒളിംപ്യന്‍ ഇര്‍ഫാന് ഐ എസ് എമ്മിന്റെ ആദരം

അരീക്കോട്: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ പത്താംസ്ഥാനം നേടി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച കുനിയില്‍ സ്വദേശി കെ ടി ഇര്‍ഫാനെ ഐ എസ് എം ആദരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഉപഹാരം സമര്‍പ്പിച്ചു. യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും മാര്‍ഗ നിര്‍ദ്ദേശം നല്കാനും സാമൂഹിക സംഘടനകള്‍ മുന്നോട്ടുവരണമെന്നും ഒളിംപിക്‌സ് പോലുള്ള ദേശാന്തര മത്സരങ്ങളില്‍ മാറ്റുരക്കാന്‍ കഴിവുറ്റ നിരവധി പ്രതിഭകള്‍ കണ്ടെടുക്കപ്പെടാതെ പോകുന്നത് ദേശീയ നഷ്്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.   ഇര്‍ഫാനെ പോലുള്ള സ്വന്തം...
Read More

Tuesday, August 21, 2012

സമത്വ സന്ദേശമാണ് ലോകം തേടുന്നത്: ഹുസൈന്‍ മടവൂര്‍

പൊന്നാനി: മനുഷ്യര്‍ക്കിടയിലെ സമത്വത്തിന്റെ സന്ദേശമാണ് ലോകത്തിന്റെ ആവശ്യമെന്ന് ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഒരു പിതാവില്‍ നിന്നും മാതാവില്‍ നിന്നുമുള്ളവരാണെന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ സമത്വം സാധ്യമാവൂ. വര്‍ഗീയതയും വിഭാഗീയതയും വംശഹത്യയും മനുഷ്യര്‍ തുല്യരും സമന്മാരുമല്ല എന്ന ചിന്തയില്‍ നിന്നുണ്ടാവുന്നതാണ്. മതം വിഭാവനം ചെയ്യുന്ന സാഹോദര്യവും സ്‌നേഹവും തിരിച്ചു...
Read More

Sunday, August 19, 2012

മനുഷ്യസ്‌നേഹത്തിന്റെ പ്രചാരകരാവുക : AIIM, KNM, ISM, MSM

കോഴിക്കോട്: വിശുദ്ധറമദാനിന് പരിസമാപ്തികുറിച്ച് ഈദുല്‍ഫിത്വ്ര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് മുജാഹിദ് നേതാക്കള്‍ ഈദ് ആശംസകള്‍ നേര്‍ന്നു. വ്രതവിശുദ്ധി നല്കിയ ആത്മീയാവേശം വരുംകാലങ്ങളിലും നിലനിര്‍ത്താന്‍ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആഹ്ലാദത്തിന്റെ ഈ വേള സ്‌നേഹവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഐ എസ് എം...
Read More

Thursday, August 16, 2012

സൗഹാര്‍ദ കൂട്ടായ്‌മയായി MSM ഇഫ്‌താര്‍

കോഴിക്കോട്‌: എം എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഇഫ്‌താര്‍ മീറ്റ്‌ സൗദാര്‍ദ കൂട്ടായ്‌മയുടെ വേദിയായി. വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഇഫ്‌താറില്‍ പങ്കെടുത്തു. സമീപനങ്ങള്‍ വ്യത്യസ്‌തമാവുമ്പോഴും സമരസപ്പെടേണ്ടിടത്ത്‌ അത്‌ സാധിക്കേണ്ടതുണ്ടെന്ന്‌ നേതാക്കള്‍ അഭിപ്രായപ്പെട്ടു.  ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ റമദാന്‍ സന്ദേശം നല്‍കി. സുമേഷ്‌ (കെ എസ്‌ യു), ആഷിഖ്‌ ചെലവൂര്‍ (എ എസ്‌ എഫ്‌), കെ പി അബ്‌ദുസ്സലാം (എസ്‌ ഐ ഒ), നിബ്‌റാസ്‌ (കാമ്പസ്‌ ഫ്രണ്ട്‌), ആസിഫലി കണ്ണൂര്‍ (എം എസ്‌ എം), ഡോ. മുബശ്ശിര്‍, ജാസിര്‍ രണ്ടത്താണി,...
Read More

MSM പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്‌: സപ്‌തംബര്‍ 7,8,9 തിയ്യതികളില്‍ നടക്കുന്ന എം എസ്‌ എം സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘാടക സമിതി ഹൈസ്‌കൂള്‍, പ്ലസ്‌ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക്‌ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. "കാലം തേടുന്ന വിദ്യാര്‍ഥി' എന്നതാണ്‌ വിഷയം. അഞ്ച്‌ ഫുള്‍സ്‌കാപ്പ്‌ പേജില്‍ കവിയാത്ത രചനകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ആഗസ്‌ത്‌ 30നകം അപേക്ഷിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്‌ പ്രബന്ധങ്ങള്‍ക്ക്‌ സമ്മേളന വേദിയില്‍ വെച്ച്‌ ഉപഹാരം നല്‍കും.  വിലാസം: കണ്‍വീനര്‍, പ്രബന്ധരചനാ മത്സരം, എം എസ്‌ എം ഓഫീസ്‌, മര്‍കസുദ്ദഅ്‌വ, ആര്‍ എം റോഡ്‌...
Read More

Wednesday, August 15, 2012

MSM പബ്ലിക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ്: ആയിരങ്ങള്‍ പങ്കെടുത്തു

കോഴിക്കോട്: 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പെയിനിന്റെ ഭാഗമായി പെക്‌സ് (പബ്ലിക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ്) ഖുര്‍ആന്‍വിജ്ഞാന പരീക്ഷയില്‍ കേരളത്തിനകത്തും പുറത്തുമായി മുന്നൂറ്റി ഇരുപത്തിയഞ്ച് (325) കേന്ദ്രങ്ങളില്‍ മത, പ്രായ ഭേതമന്യെ ആയിരങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ വിജ്ഞാന മത്സരമാണ് എം എസ് എം ഖുര്‍ആന്‍ പരീക്ഷ.  മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറഃ ഹൂദ്, സൂറഃ മുഹമ്മദ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. സൂറഃ ജുമുഅഃ സൂറഃ അബസ എന്നിവയെ ആസ്പദമാക്കി ജൂനിയര്‍...
Read More

Tuesday, August 14, 2012

QIIC ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മത്താര്‍ ഖദീം ഓഫീസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ സംഘടനാ നേതാക്കളും സാമൂഹ്യ,സാംസ്‌കാരിക,വാണിജ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. അഡ്വ ഇസ്മായില്‍ നന്മണ്ട പരിപാടിയില്‍ റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ വിശ്വാസികളെ കൂടുതല്‍ ഭയഭക്തിയും സൂക്ഷ്മതയും ഉള്ളവരാക്കി തീര്‍ക്കണം, അദ്ദേഹം പറഞ്ഞു.  തിന്മകളിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്ന സാഹചര്യമാണ് വര്‍ത്തമാന കാലത്ത് നമുക്ക് ചുറ്റും നടക്കുന്നത്. വാര്‍ത്താ പരിപാടികള്‍ പോലും കുടുംബത്തോടൊപ്പം കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്...
Read More

QLS പരീക്ഷാഫലം പ്രഖ്യാപിച്ചു: 95% വിജയം

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠനസംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 95% പേര്‍ വിജയിച്ചു. ഒന്നു മുതല്‍ ഏഴു വരെ വര്‍ഷങ്ങളിലെ റാങ്ക് ജേതാക്കള്‍:   ഒന്നാം വര്‍ഷം: ജുമാന കെ വി ചെറുമുക്ക് (ഒന്നാം റാങ്ക്), മന്‍സൂറ ടി പി പുത്തനത്താണി (രണ്ടാം റാങ്ക്), ഫര്‍സാന ഫൈസല്‍ കണ്ണൂര്‍ (മൂന്നാം റാങ്ക്)  രണ്ടാം വര്‍ഷം: പി എന്‍ ഖദീജ കുഴിപ്പുറം (ഒന്നാം റാങ്ക്), നസീറ ടി കെ തവനൂര്‍ (രണ്ടാം റാങ്ക്), മെഹനാസ് അണിയാരം (മൂന്നാം റാങ്ക്)  മൂന്നാം...
Read More

Monday, August 13, 2012

നിയമസഭകളില്‍ അന്ധ-ബധിരര്‍ക്ക് സംവരണം വേണം: ISM

മലപ്പുറം: നിയമനിര്‍മാണ സഭകളില്‍ അന്ധ ബധിര വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാന ബധിര സംഗമം ആവശ്യപ്പെട്ടു. ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ നിയമസഭകളിലും പാര്‍ലമെന്റിലും അവരുടെ സാന്നിധ്യം ഗുണം ചെയ്യും. അന്ധ-ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെ സാമൂഹ്യ മുഖ്യധാരയിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് അന്ധ ബധിര ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.  പാര്‍ശ്വ വത്കൃതരായ ഈ വിഭാഗത്തിന്റെ തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് ജില്ലാതലത്തില്‍ മോണിറ്ററിംഗ്...
Read More

ഫോക്കസ് ജിദ്ദ തര്‍ബിയ ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ : പ്രതികൂല സാഹചര്യങ്ങളില്‍ നിന്നെല്ലാം അകന്ന് ഒറ്റക്ക് ജീവിക്കുന്നതിലല്ല, ബഹുമുഖ സമൂഹത്തിനിടയില്‍ കര്‍മ്മനിരതനാവുന്നതോടൊപ്പം തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് മനുഷ്യനെ മഹത്വപ്പെടുത്തുന്നതെന്ന് പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ‘തര്‍ബിയ 1433’ നിശാക്യാമ്പില്‍ ആത്മപരിചരണത്തിന്റെ പ്രവാചക മാതൃകകള്‍‘ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ആത്മ വിചാരണയും സ്വയം തിരുത്തലുമാണ് ആത്മ ശുദ്ധീകരണത്തിന്റെ പ്രഥമ വശം. യഥാര്‍ത്ഥ ദൈവവിശ്വാസിയില്‍ നിന്നും...
Read More

Saturday, August 11, 2012

ബോഡോ തീവ്രവാദികളുടെ നരവേട്ട അവസാനിപ്പിക്കണം: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്

ഗുവാഹത്തി: അസ്സമില്‍ ബോഡോ തീവ്രവാദികള്‍ തുടരുന്ന നരമേധത്തിന് അറുതി വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ബോഡോലാന്റ് തീവ്രവാദികള്‍ നടത്തുന്ന വര്‍ഗീയ കലാപം വെറും കുടിയേറ്റ പ്രശ്‌നമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സങ്കുചിത സമീപനം മാറ്റണമെന്നും ഐ ഐ എം ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കലാപ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ഗുവാഹത്തിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ദശാബ്ദങ്ങളായി കഴിയുന്ന...
Read More

Wednesday, August 08, 2012

എയ്ഡഡ് വിദ്യാഭ്യാസ നിയമനം പി എസ് സിക്ക് വിടണം: ഐ എസ് എം

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നും വിദ്യാഭ്യാസം കച്ചവടമാക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി വേണമെന്നും ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പൊതു ഖജനാവില്‍ നിന്നു ശമ്പളവും ഗ്രാന്റുകളും എം പി, എം എല്‍ എ ഫണ്ടുകളും ഉപയോഗപ്പെടുത്തുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ മെറിറ്റും സംവരണവും അവഗണിച്ച് തോന്നിയപോലെ നിയമനം നടത്തുകയാണ്. നിയമനങ്ങളില്‍ പണം മാനദണ്ഡമാക്കുന്നത് വിദ്യാഭ്യാസ നിലവാരം താഴാനും അര്‍ഹതയുള്ളവര്‍ പിന്തള്ളപ്പെടാനും കാരണമാകുന്നുണ്ട്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വിലപേശി സ്ഥാപനങ്ങള്‍...
Read More

Monday, August 06, 2012

കുവൈത്ത് ഇസ്‌ലാഹി ഇഫ്ത്വാര്‍ വിരുന്ന് വ്യാഴാഴ്ച

കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി ഇഫ്ത്വാര്‍ വിരുന്ന് ഹസ്സാവിയ മുതൈരി മസ്ജിദില്‍ വ്യാഴാഴ്ച (ആഗസ്റ്റ്. 9 വ്യാഴം) അസര്‍ നസ്‌കാര ശേഷം നടക്കും. കുവൈത്ത് ഔഖാഫിന്റെ അതിഥിയായി എത്തിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് സുല്ലമി, അബ്ദുല്‍ അസീസ് സലഫി എന്നിവര്‍ യഥാക്രമം വിശ്വാസിയുടെ ലക്ഷ്യം, ഖുര്‍ആനിക ചിന്തകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. സംഗമത്തില്‍ ഇബ്രാഹിം കുട്ടി സലഫി ആധ്യക്ഷ്യം വഹിക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 24337484/997761...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...