Monday, December 29, 2014

കേരള നദ്‌വത്തുല്‍ മുജാഹിദീന് പുതിയ നേതൃത്വം •

സി.പി.ഉമര്‍ സുല്ലമി പ്രസിഡണ്ട്,  എം. സ്വലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറി,  എ. അസ്ഗറലി ട്രഷറര്‍ കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രസിഡണ്ടായി സി.പി.ഉമര്‍ സുല്ലമിയും (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം. സ്വലാഹുദ്ദീന്‍ മദനിയും (എറണാകുളം), ട്രഷററായി എ അസ്ഗറലിയും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടന്ന കെ.എന്‍.എം. സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം മറ്റ് ഭാരവാഹികളായി അഡ്വ.പി.എം. മുഹമ്മദ് കുട്ടി, കെ.കെ.ഹസ്സന്‍ മദീനി ആലുവ, എസ്.എ.എം. ഇബ്‌റാഹിം, ഡോ.ഇ.കെ.അഹ്മദ്കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍,...
Read More

Sunday, December 28, 2014

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു : കെ.എന്‍.എം.

കോഴിക്കോട്: നല്ല നാളെയെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കെ.എന്‍.എം. സംസ്ഥാന സമാപന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായ നിയമനിര്‍മ്മാണവും ഓര്‍ഡിനന്‍സും നടപടിക്രമങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആഗോളവിപണിയില്‍ ക്രൂഡോയിലിന് പകുതിയിലധികം വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ജനങ്ങളുടെ...
Read More

Wednesday, December 17, 2014

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍ നീക്കം രാജ്യത്തെ പൗരന്മാര്‍ ഒന്നിച്ച് ചെറുക്കണം: - ഐ എസ് എം

കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണം, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ചില കേന്ദ്രമന്ത്രിമാരും, എം പിമാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷം ചീറ്റുന്ന പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ മതേതര മുഖം ദുര്‍ബലപ്പെടുത്തുകയാണ്. സ്വന്തം പ്രതിച്ഛായ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നരേന്ദ്രമോദി രാജ്യത്ത് അപകടകരമാംവിധം തിരിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ച്...
Read More

Sunday, December 14, 2014

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവില്‍കോഡിനെ ചെറുക്കണം: കെ എന്‍ എം •

കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുംവിധം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ മതേതര മുന്നേറ്റത്തിന് ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം, നിര്‍ബന്ധ മതപരിവര്‍ത്തനപ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി. വാഗ്ദാനങ്ങള്‍ നല്‍കിയും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടപ്പിലാക്കുന്നത് ഭരണഘടനാപരമായ അവകാശലംഘനമാണ്. സാമുദായിക ഐക്യവും...
Read More

Friday, November 21, 2014

ഈ നന്മയിൽ പങ്കാളികളാവുക

...
Read More

Monday, November 10, 2014

പ്രകൃതി അറിവിനെ സര്‍ഗസമ്പന്നമാക്കുന്നു -പി. കെ. ഗോപി

CIER സംസ്ഥാന പ്രതിഭാ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ സി ഐ ഇ ആർ പ്രതിഭാ അവാർഡ് സംഗമം പ്രശസ്ത കവി ശ്രീ പികെ ഗോപി ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: പ്രകൃതി എന്ന വിദ്യാലയം നല്‍കുന്ന പാഠങ്ങളാണ് അറിവിനെ സര്‍ഗസമ്പന്നമാക്കുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. പഠനം പീഡനമാകുന്ന പുതിയ കാലത്ത് പുതുതലമുറക്ക് സര്‍ഗപരിപോഷണത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) സംസ്ഥാനാടിസ്ഥാനത്തില്‍ ...
Read More

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യണം -ഐ എസ് എം

അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട്: വിശ്വാസങ്ങളുടെ മറവില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സിദ്ധരെയും മന്ത്രവാദികളെയും സാമൂഹിക വിചാരണ ചെയ്യണമെന്ന് അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു.  അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍...
Read More

Sunday, October 26, 2014

ഇന്ത്യയിൽ മുസ്‌ലിംകൾക്ക് മതസ്വാതന്ത്ര്യമുണ്ട് : ഡോ. ഹുസൈൻ മടവൂർ

വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ സാർക്ക് സമിതി ഭാരവാഹികൾ ഇസ്തംബൂൾ (തുർക്കി):  പല മുസ്‌ലിം രാഷ്ട്രങ്ങളിലേതിനെക്കാളും ഇന്ത്യയിൽ മുസ്‌ലിംകൾക്ക് മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോ-ഓഡിനേറ്ററുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇസ്തംബൂളിൽ നടക്കുന്ന വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻസ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇന്ത്യൻ മുസ്‌ലിംകൾ മറ്റ് സമുദായങ്ങൾക്ക്...
Read More

Thursday, October 23, 2014

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണം: ഐ എസ് എം

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആവേശകരമായി. കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ ആയിരങ്ങളാണ് മാര്‍ച്ചിന് എത്തിയത്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് നിന്നാരംഭിച്ച റാലിക്ക് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, സൗത്ത് സോണ്‍ പ്രസിഡന്റ് നാസര്‍ മുണ്ടക്കയം, ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ലബീദ് അരീക്കോട്,...
Read More

Sunday, October 12, 2014

സഊദി ഹജ്ജ് മന്ത്രാലയം അതിഥികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ നിന്ന്.

സഊദി ഹജ്ജ് മന്ത്രാലയം അതിഥികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ നിന്ന്.  സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര ഇസ്ലാമിക സമ്മേളനത്തിലും ഹജ്ജ് കര്‍മ്മങ്ങളിലും പങ്കെടുക്കാൻ ലോകത്തിറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് പണ്ഡിതന്മാരെ ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ നിന്നും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂർ, ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമി എന്നിവർ രാജാവിന്റെ ക്ഷണിതാക്കളായിരുന്നു. ...
Read More

Thursday, October 09, 2014

അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ തിൻ‌മകൾക്കുമെതിരെ കെ എൻ എം

...
Read More

ജനകീയ ജാഗരണം

...
Read More

Friday, September 26, 2014

ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെ സഹായം ആവശ്യമില്ല - ഡോ. ഹുസൈൻ മടവൂർ •

ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ് സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും...
Read More

Thursday, September 25, 2014

ഈദുല്‍ അദ്വഹ ഒക്‌ടോബര്‍ 5 ഞായറാഴ്ച -കെ ജെ യു |

കോഴിക്കോട് : ദുല്‍ഹിജ്ജ മാസപിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ബലിപെരുന്നാള്‍ 05.10.2014 ഞായറാഴ്ച ആയിരുക്കുമെന്ന് കെ.ജെ.യു.പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി അറിയിച്ച...
Read More

Tuesday, September 23, 2014

ഡോ.ഹുസൈന്‍ മടവൂരിന് സഊദി രാജാവിന്റെ ക്ഷണം

കോഴിക്കോട് : സഊദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ വിശിഷ്ടാതിഥിയായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോ ഓര്‍ഡിനേറ്ററും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് പേരെയാണ് സഊദി രാജാവ് ക്ഷണിച്ചിട്ടുള്ളത്. സഊദി വിദേശ കാര്യ മന്ത്രാലയം വഴിയാണ് അതിഥികളെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമിയാണ് ഇന്ത്യയില്‍ നിന്നും ക്ഷണം ലഭിച്ച മറ്റൊരു...
Read More

Monday, September 08, 2014

ഈ പുണ്യത്തിൽ പങ്കാളികളാവുക

...
Read More

Tuesday, August 26, 2014

ദേശീയ ബധിരസമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

പുളിക്കല്‍: സപ്തംബര്‍ 7,8 തീയതികളില്‍ പുളിക്കലില്‍ നടക്കുന്ന മൂന്നാമത് ഇസ്‌ലാമിക ദേശീയ ബധിര സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി (ചെയര്‍മാന്‍), കെ അഹ്മദ്കുട്ടി മാസ്റ്റര്‍ (വൈ.ചെയ), എന്‍ എം അബ്ദുല്‍ജലീല്‍ (ജനറല്‍ കണ്‍വീനര്‍), എം മുസ്തഫ മദനി, പി എന്‍ ബഷീര്‍ അഹ്മദ് (ജോ. കണ്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം കെ അബ്ദുറസ്സാഖ്, എസ് എ കഫീല്‍ (പ്രോഗ്രാം), അഹമ്മദ് സഗീര്‍, എം അബ്ദുല്ല മദനി, അബൂബക്കര്‍ മാസ്റ്റര്‍ (റിസപ്ഷന്‍), ഇസ്മായില്‍ കരിയാട്, മുസ്തഫ മദനി, അഡ്വ. യൂനുസ് സലീം (ഫിനാന്‍സ്), ഹമീദലി അരൂര്‍,...
Read More

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവിരുദ്ധ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണം: ഐ എസ് എം

കോഴിക്കോട്: മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കേരളത്തിലെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച യു ഡി എഫ് നേതൃത്വത്തെ ഐ എസ് എം അഭിനന്ദിച്ചു. സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കണം. ഇതിനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി വിലുപമായ...
Read More

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്പിക്കണം -ഐ എസ് എം പ്രതിനിധി സമ്മേളനം

കോഴിക്കോട്: രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങള്‍ വര്‍ഗീയവത്കരിക്കുന്ന മോദി സര്‍ക്കാര്‍ നടപടി അടിയന്തിരമായി തിരുത്തണമെന്ന് കോഴിക്കോട്ട് നടന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പുതുതലമുറയ്ക്ക് മതേതരചിന്തയും ദേശീയോദ്ഗ്രഥനവും പകര്‍ന്നു നല്‍കേണ്ട പാഠപുസ്തകങ്ങള്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് മാറ്റി എഴുതുന്നത് അംഗീകരിക്കാവതല്ല. ദേശീയ ചരിത്രകൗണ്‍സിലും അധ്യാപക കൗണ്‍സിലും കാവിവത്കരിക്കാനും സംഘം പരിവാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ചുവടുപിടിച്ച് ആര്‍ എസ് എസ് വിദ്യാഭ്യാസ...
Read More

തിന്മയിലേക്ക് നയിക്കുന്ന മാധ്യമസംസ്‌കാരം തിരുത്തപ്പെടണം- ശബാബ് ഏജന്‍സി സംഗമം

കോഴിക്കോട്: യുവതലമുറയെ സാംസ്‌കാരിക അധപ്പതനത്തിലേക്ക് നയിക്കുന്ന മാധ്യമ സംസ്‌കാരം തിരുത്തപ്പെടേണ്ടതുണ്ടെന്ന് കോഴിക്കോട്ട് നടന്ന ശബാബ്- പുടവ ഏജന്‍സി സംഗമം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇറങ്ങുന്ന മിക്ക പ്രസിദ്ധീകരണങ്ങളുടെയും സാംസ്‌കാരിക നിലവാരം താഴുന്നത് സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഗൗരവമായി കാണണമെന്നും സംഗമം ആവശ്യപ്പെട്ടു. മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടന്ന ഏജന്‍സി സംഗമം ശബാബ് എഡിറ്റര്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി, ഹാറുന്‍ കക്കാട്, ശബാബ്...
Read More

Sunday, August 17, 2014

ഐ എസ് എം സംസ്ഥാന കൌൺസിൽ

ഐ എസ് എം സംസ്ഥാന കൌൺസിൽ 2014 ആഗസ്റ്റ് 17 ഞായർ സ്പോർട്സ് കൌൺസിൽ ഹാൾ, കോഴിക്കോട് ...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...