
കൊച്ചി: വിയോജിപ്പും കക്ഷിത്വവും ദൈവത്തിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി യോജിപ്പിന്റെയും സമന്വയത്തിന്റെയും പാതകള്‍ കണ്ടെത്താന്‍ വിശ്വാസികള്‍ പ്രയത്‌നിക്കണമെന്ന് എം സ്വലാഹുദ്ദീന്‍ മദനി പറഞ്ഞു. ഐ എസ്‌എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി ജില്ല സമിതി സംഘടിപ്പിച്ച പണ്ഡിത സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇഖ്‌ബാല്‍ ബുസ്‌താനി മുഖ്യപ്രഭാഷണം നടത്തി. അബ്‌ദുല്‍ഗനി സ്വലാഹി അധ്യക്ഷത വഹിച്ചു. വി മുഹമ്മദ് സുല്ലമി, എം എം ബശീര്‍ മദനി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. എം കെ ശാക്കിര്‍, ഇബ്‌റാഹീം മദനി, കെ യു അബ്‌ദുര്‍റഹീം ഫാറൂഖി പ്രസംഗിച്ചു.



















.jpg)


