Wednesday, April 20, 2011

ജമാഅത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ല - I.I.M

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയപാര്‍ട്ടിയുമായി ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന് ബന്ധമില്ലെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

മുജാഹിദ് പ്രസ്ഥാനം മുമ്പേ സ്വീകരിച്ച രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക തങ്ങളുടെ നിലപാടല്ലെന്നും കെ.എന്‍.എം. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.

യോഗത്തില്‍ വൈസ്​പ്രസിഡന്റ് എന്‍.വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി, എ. അസ്ഗര്‍ അലി, പി.ടി. വീരാന്‍കുട്ടി സുല്ലമി, കെ. അബൂബക്കര്‍ മൗലവി, അഡ്വ. എം. മൊയ്തീന്‍കുട്ടി, സി. അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ത്വയിബ് സുല്ലമി, പ്രൊഫ. എം. ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു.

5 വായനക്കാരുടെ പ്രതികരണങ്ങൾ :

ഞാ ഞ്ഞീം മാന്തും Wednesday, April 20, 2011

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക തങ്ങളുടെ നിലപാടല്ലെന്നും കെ.എന്‍.എം. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.......
___________

പക്ഷെ അണികള്‍ക്ക് അങ്ങിനെ ഔര്‍ നിലപാടുണ്ടോ..? അവര്‍ക്ക് എന്തുമാകാം എന്നാണോ..?

ഐക്കരപ്പടിയന്‍ Wednesday, April 20, 2011

Athe sahibe, anikalkku islamika viruddamallaattha partikalil angangal akaam. Athinulla buddhiyokke ulla anikalaanu...!

Noushad Vadakkel Thursday, April 21, 2011

ഇന്ത്യയില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരല്ലാത്ത (ശത്രുത പുലര്‍ത്താത്ത ) ഏതു രാഷ്ട്രീയ കക്ഷിയിലും ഒരു മുജാഹിദു പ്രവര്‍ത്തകന് പ്രവര്‍ത്തിക്കാം ... അത് പലപ്പോഴും പഞ്ചായത്ത് ,നിയമ സഭാ, ലോക സഭാ തലത്തില്‍ ഏകീകരിക്കപ്പെട്ടു പോകുന്നതിന്റെ ഭാഗമായിട്ടാണ് ഏതെന്കിലും ഒരു പാര്‍ട്ടിയില്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ കൂടുതലായി കാണപ്പെടുന്നത് ...അതിനര്‍ത്ഥം ഏതെന്കിലും ഒരു പാര്‍ട്ടിയോട് അന്ധമായ വിധേയത്വം ഉണ്ട് എന്നല്ല ....മറ്റു പാര്‍ട്ടികളോട് അന്ധമായ എതിര്‍പ്പാണ് എന്നല്ല ... പ്രാദേശികമായി ഗുണകരമായ നിലപാട് എടുക്കുന്നു എന്ന് മാത്രം .

എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ പോലെ ജമാഅത്തെ ഇസ്ലാമിയും തത്വതിലും പ്രയോഗത്തിലും വൈരുദ്ധ്യം പുലര്‍ത്തുന്നു എന്നതിനാല്‍ പലരും തെറ്റിദ്ധാരണ മൂലം അവരുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട് ...മാത്രവുമല്ല ഇന്ത്യയില്‍ മൌദൂതിയന്‍ സിദ്ധാന്തങ്ങളെ വലിച്ചെറിഞ്ഞു ജനാധിപത്യ മതേതര സംവിധാനത്തില്‍ ഭാഗ ഭാക്കാകുവാന്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വന്നിരിക്കുന്നു എന്നാ ധാരണ വളരെ ശക്ക്തവുമാണ് ..

basheer Thursday, April 21, 2011

ഈ നാട്ടിലെ ഭരണകൂടം ഇനി മുതല്‍ ഇസ്ലാമികമായിരിക്കുമെന്നു ജമാആതുകാര്‍ക്ക് ചിലപ്പോള്‍ ഉറപ്പു ലഭിച്ചിട്ടുണ്ടാവും,അല്ലെങ്കില്‍ ഇനിയുള്ള
ഭരണം ഇസ്ലാമികമാക്കി മാറ്റാന്‍ കഴിയുമെന്ന് നമ്മുടെ മത രാഷ്ട്ര പാര്‍ട്ടിക്കാര്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ടാവും,അങ്ങിനെ ഉറപ്പു ലഭിക്കുന്നത് വരെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലാ
എന്ന് 1952 ജനുവരി 1 ലെ പ്രഭോതനത്തില്‍ എഴുതിയത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മറന്നു പോയിടുണ്ടാവും.









































AA

SHAFEEKRAHMAN Tuesday, April 26, 2011

"islahimoovmemtinte aghilenthya athyakshan welfare party pragyapanathil pangedukkukayum parasya pinthuna pragyapikkukayum chaithu" eppozentha engane thonnan karanam

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...