
ജിദ്ദ: ‘ധാര്മ്മി കതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റർ നടത്തിയ പ്രബന്ധരചന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മുജീബ് റഹ്‌മാന്‍ ചെങ്ങരയും വനിത വിഭാഗത്തില്‍ സബീന എം. സാലിയും ഒന്നാം സ്‌ഥാനം നേടി. ഇസ്‌മായില്‍ വളളിയത്ത്, റഷീദ് പേങ്ങാട്ടിരി എന്നിവര്ക്ക് പുരുഷ വിഭാഗത്തില്‍ യഥാക്രമം രണ്ടൂം മൂന്നും സ്‌ഥാനം ലഭിച്ചപ്പോള്‍ വനിത വിഭാഗത്തില്‍ ബുഷ്‌റ സഈദ്, ആയിഷ ലല്ലബി എന്നിവര്‍ സമ്മാനാര്ഹടരായി.
തദാവി ഹെല്ത്ത് കെയർ കമ്പനിയില്‍ ഡാറ്റ എന്ട്രി സൂപ്പർവൈസര്‍ ആയി ജോലി ചെയ്യുന്ന മുജീബ് റഹ്‌മാന്‍ ചെങ്ങരക്ക് ലഭിക്കുന്ന...