
അൽ അഹ്‌സ: എന്‍ ഡി എഫിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ്ലിം സമൂഹത്തെ ആകമാനം അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു സമുദായത്തോട് മാപ്പ് പറയണമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ അഹ്സ ഘടകം ആവശ്യപ്പെട്ടു!
മുസ്ലിം സമുദായത്തിലെ മഹാഭൂരി പക്ഷവും തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടും എന്‍ ഡി എഫിനെ മറയാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതര മതസ്ഥര്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും വെറുപ്പും ഇളക്കി വിടാന്‍ വേണ്ടി മന:പൂര്‍വ്വം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!
അനവസരത്തിലുള്ളതും...