Tuesday, July 31, 2012

ബാംഗ്ലൂര്‍ ഇസ്ലാഹി ഇഫ്താര്‍ സംഗമം ആഗസ്റ്റ്‌ 5ന്

ബാംഗ്ലൂര്‍ ഇസ്ലാഹി അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരുന്ന ഇഫ്താര്‍ സംഗമം ഈ വര്‍ഷവും ആഗസ്റ്റ് 5 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ബാംഗ്ലൂര്‍ ശിവാജി നഗര്‍ ഇന്‍ഫ്രാന്‍റെറി റോഡിലുള്ള ഇൻഫ്രാന്‍റെറി വെഡിംഗ് ഹാളില്‍ വെച്ച് നടത്തും. പ്രസ്തുത സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പഠന സെഷനില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്മാരായ ഡോ: ഹുസൈന്‍ മടവൂര്‍, അബ്ദുല്‍ സത്താര്‍ കൂളിമാട് എന്നിവരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാകും. പരിപാടിയില്‍ സംബന്ധിക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  സംഗമത്തിന്‍റെ പുരോഗതി കമ്മനഹള്ളി നോബിള്‍ ഇസ്ലാഹി മദ്രസ്സിയില്‍...
Read More

Monday, July 30, 2012

ബാര്‍ ലൈസന്‍സ്: ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം : ISM

കോഴിക്കോട്: ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധി പ്രസ്താവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിന് മദ്യം അനിവാര്യമാണെന്നും അതിന് വിവിധ പദ്ധതികൡലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഉദാരമാക്കണമെന്നുമുള്ള കോടതിയുടെ കണ്ടെത്തല്‍ വിചിത്രമാണ്. ടൂറിസമെന്നാല്‍ കള്ളുകുടിച്ച് കൂത്താടല്‍ മാത്രമാണോ എന്ന് കോടതി വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യം പോലുള്ള തിന്മകളോട് സന്ധി ചെയ്യണമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് സമ്പൂര്‍ണ...
Read More

Friday, July 27, 2012

MSM കാമ്പയിന്‍ : കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നടത്തി

കണ്ണൂര്‍ : എം.എസ്.എം സംസ്ഥാന കാമ്പയ്ന്റെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം 'ഹൃദയപൂര്‍വം' ചിന്തക്കും സമര്‍പ്പണത്തിനും പരിപാടിയോടെ തുടങ്ങി. ഇതിന്റെ ഭാഗമായി കെ സുധാകരന്‍ എം.പിക്ക് എം.എസ്.എം ജില്ലാ സെക്രട്ടറി യാസര്‍ ബാണോത്ത് സന്ദേശ കിറ്റ്‌ കൈമാറി. കെ.എന്‍.. എം ജില്ല സെക്രട്ടറി സി.സി ഷക്കീര്‍ ഫാറൂഖി,ജോയിന്റ് സെക്രട്ടറി നജീബ് പൂതപ്പാറ,എം.എസ്.എം ജില്ല സെക്രട്ടെരിയെറ്റ് അംഗങ്ങളായ ജസീം മാടൂല്‍,അജ്ഫാന്‍ പൂതപ്പാറ എന്നിവര്‍ പങ്കെടുത്...
Read More

Thursday, July 26, 2012

ISM കേരള യുവജന സമ്മേളനം ഫണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു

തിരൂര്‍: ഡിസംബര്‍ പാലക്കാട്‌ നടക്കുന്ന ഐ എസ്‌ എം കേരള യുവജന സമ്മേളനത്തിന്റെ സംസ്ഥാനതല ഫണ്ടുദ്‌ഘാടനം യു എ ഇ ഖത്താല്‍ ഗ്രൂപ്പ്‌ എം ഡി ബാഹഹാജിയില്‍ നിന്ന്‌ തുക സ്വീകരിച്ച്‌ ഐ എസ്‌ എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ നിര്‍വഹിച്ചു. ഐ എസ്‌ എം സംസ്ഥാന ഭാരവാഹികളായ യു പി യഹ്‌ യാഖാന്‍, നൂറുദ്ദീന്‍ എടവണ്ണ, മന്‍സൂറലി ചെമ്മാട്‌, ഇ ഒ ഫൈസല്‍, മുഹമ്മദ്‌കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍ എന്നിവര്‍ സംബന്ധിച്...
Read More

Monday, July 23, 2012

കാമ്പസ് അരക്ഷിതാവസ്ഥ അതീവ ഗുരുതരം : MSM

കോഴിക്കോട്: കാമ്പസ് വീണ്ടും അരക്ഷിതാവസ്ഥയിലെക്ക് നീങ്ങുന്നത് അതീവ ഗൌരവമായി കാണണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടെറിയേറ്റ്. രാഷ്ടീയത്തിനപ്പുറം വര്‍ഗീയവും കൂടിയാവുന്ന കാമ്പസ് പ്രവണതയാണ് വിശാലിന്റെ മരണത്തിലൂടെ മറനീക്കി പുറത്തുവന്നത്. വിദ്യാഭ്യാസ സുരക്ഷിതത്വവും അഭിപ്രായ സംരക്ഷണവും അസ്തമിക്കുന്ന കാമ്പസ് വിവേകാത്മക മരുഭൂമിയാകും. കാമ്പസ് വിവേകത്തിന്റെ പ്രചാരങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് സാധിക്കണമെന്നു എം എസ് എം അഭിപ്രായപ്പെട്ടു.  കോഴിക്കോട് മര്‍ക്കസുദ്ദഅവയില്‍ ചേര്‍ന്ന യോഗത്തില്‍ എം എസ് എം സംസ്ഥാന പ്രസിടന്റ്റ് ഡോ....
Read More

Thursday, July 19, 2012

മസ്ജിദുകൾ സാംസ്കാരിക കേന്ദ്രങ്ങളാകണം -ഡോ. ഹുസൈൻ മടവൂർ

പട്ടാമ്പി: ആരാധനാകേന്ദ്രങ്ങളോടൊപ്പം സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരവും, എല്ലാവരെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളുമാകാൻ മസ്ജിദുകൾക്ക് കഴിയണമെന്ന് ഓൾ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇസ്‌ലാഹി ചാരിറ്റബ്‌ൾ ട്രസ്റ്റിനു കീഴിൽ പട്ടാമ്പി, നടുവട്ടം കൂർക്കപ്പറമ്പിൽ നിർമിച്ച മസ്ജിദുൽ ഇസ്‌ലാഹ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. സലീം ചെർപ്പുളശ്ശേരി അധ്യക്ഷനായിരുന്നു. കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അസർ നമസ്കാരത്തിനു നേതൃത്വം നൽകി. ഈസ മദനി, സി ജെ മാസ്റ്റർ, പ്രദീപ്കുമാർ, ഡോ....
Read More

Wednesday, July 18, 2012

പ്രവാസി ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം: ഗള്‍ഫ് ഇസ്‌ലാഹി സംഗമം

ഗൾഫ് ഇസ്‌ലാഹി സംഗമം, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട്: പ്രവാസി ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സീസണിലെ വിമാനടിക്കറ്റ് വര്‍ദ്ധന ഒഴിവാക്കണമെന്നും കെ എന്‍ എം  സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച ഗള്‍ഫ് ഇസ്‌ലാഹീ സംഗമം ആവശ്യപ്പെട്ടു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവിധം എയര്‍ ഇന്ത്യ കാണിക്കുന്ന അനാസ്ഥയില്‍ യോഗം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. കെ എന്‍ എം  പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.  രാഷ്ട്രീയ വിരോധത്തിന്റെ മറവില്‍ മുസ്‌ലിംസമൂഹത്തിന്നും...
Read More

Tuesday, July 17, 2012

ഗള്‍ഫ് ഇസ്‌ലാഹി പ്രവര്‍ത്തക സംഗമം 18ന് കോഴിക്കോട്ട്

കോഴിക്കോട്: ഗള്‍ഫ് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടേയും സംഗമം 18ന് രാവിലെ പത്ത് മുതല്‍ കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.  KNM ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിക്കും. എം സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തും. വിവിധ ഇസ്‌ലാഹീ സെന്റര്‍ പ്രതിനിധികള്‍ക്ക് പുറമേ ഡോ. പി മുസ്തഫ ഫാറൂഖി, എ അസ്ഗറലി, ഐ പി അബ്ദുസ്സലാം, സൈദ്മുഹമ്മദ് കുരുവട്ടൂര്‍...
Read More

ടി.കെ അബ്ദുല്‍ ഹമീദ് അന്തരിച്ചു

റിയാദ്: ഒരാഴ്ച മുന്‍പ് റിയാദില്‍ നിന്ന് കുടുംബസമേതം അവധിക്ക് നാട്ടില്‍ പോയ സാമൂഹ്യ പ്രവര്‍ത്തകന്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ സിയാംകണ്ടം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ടി.കെ അബ്ദുല്‍ ഹമീദ് (48) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരുപത് വര്‍ഷമായി റിയാദിലെ ഇബ്രാഹിം ഷാക്കര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയായ സല്‍വയാണ് ഭാര്യ. നാല് മക്കളുണ്ട്. കഴിഞ്ഞ ബുധനാഴ്ച നാട്ടില്‍ പോയ അബ്ദുല്‍ ഹമീദിന് രണ്ട് ദവസം കഴിഞ്ഞ് പെട്ടെന്ന് ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു....
Read More

Sunday, July 15, 2012

അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം : MSM

ചെമ്മാട്: പ്രഖ്യാപനങ്ങളിലും തീരുമാനങ്ങളിലും മാത്രം ഒതുക്കാതെ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് എം എസ് എം അറബിക് വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പാലൊളി കമ്മിറ്റി മുന്നോട്ടുവെച്ച അറബിക് സര്‍വകലാശാലക്ക് അനുകൂലമായ എല്ലാ സാഹചര്യവുമുണ്ടായിട്ടും അതിന്റെ സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവരാത്തത് പ്രതിഷേധാര്‍ഹമാണ്. 25ലക്ഷത്തോളം ആളുകള്‍ വിദേശത്തും ആയിരക്കണക്കിന് ആളുകള്‍ സ്വദേശത്തും അറബി ഭാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ജോലിനോക്കുകയും...
Read More

Thursday, July 12, 2012

വളപട്ടണം ദഅ്‌വ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു

വളപട്ടണം: വളപട്ടണം ദഅ്‌വ സെന്ററിന്‌ മില്‍ റോഡില്‍ നിര്‍മിച്ച പുതിയ ഓഫീസ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അബ്‌ദുറഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ ശംസുദ്ദീന്‍ പാലക്കോട്‌ അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എല്‍ പി ഹാരിസ്‌, കെ എസ്‌ മുഹമ്മദലി, അബൂബക്കര്‍ കോയ പ്രസംഗിച്...
Read More

ഹാജിമാര്‍ ആത്മവിശുദ്ധിയും പരസ്‌പരസ്‌നേഹവും കാത്തുസൂക്ഷിക്കണം -മന്ത്രി എം കെ മുനീര്‍

കോഴിക്കോട്‌:: ദൈവിക പ്രേമത്തിന്റെ ഉദാത്തമായ സാക്ഷാത്‌കാരമാണ്‌ വിശ്വാസികള്‍ ഹജ്ജ്‌ കര്‍മത്തിലൂടെ നേടിയെടുക്കുന്നതെന്നും അതിന്‌ ആത്മവിശുദ്ധിയും പരസ്‌പര സ്‌നേഹവും കാത്തുസൂക്ഷിച്ചു കൊണ്ട്‌ മുന്നേറണമെന്നും സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട്‌ ഹജ്ജ്‌ സര്‍വീസ്‌ സൊസൈറ്റി കണ്ടംകുളം ജൂബിലി ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവനവന്റെ സൗകര്യങ്ങള്‍ക്കൊപ്പം മറ്റുള്ളവന്റെ സൗകര്യങ്ങള്‍കൂടി പരിഗണിക്കുന്ന മനോഭാവം ഹാജിമാരില്‍ ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   തികഞ്ഞ...
Read More

Tuesday, July 10, 2012

പലിശരഹിത സാമ്പത്തിക ക്രമം അതിജീവിക്കും: ഡോ ഹുസൈന്‍ മടവൂര്‍

കണ്ണൂര്‍: : മനുഷ്യനെ ചൂഷണം ചെയ്യുന്ന പലിശ സമ്പ്രദായം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നും പലിശ മുക്തമായ സാമ്പത്തിക ക്രമം മാത്രമെ അതിജീവിക്കുയുള്ളൂവെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. സുഹൈന്‍ മടവൂര്‍. 'സാമ്പത്തിക ഭദ്രതയും സകാത്തും' കെ എന്‍ എം ജില്ലാ സെമിനാര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ധനം ദൈവത്തിന്റെ ദാനമാണ്. അതനുഭവിക്കുവാനുള്ള മനുഷ്യന്റെ അവകാശം നിഷേധിക്കാന്‍ പാടില്ല. മനുഷ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിലും സകാത്തിനു വലിയ സ്ഥാനമാണുള്ളത്....
Read More

Wednesday, July 04, 2012

KNM തലശ്ശേരി മണ്ഡലം ഐ ക്യു ശില്പശാല നടത്തി

തലശ്ശേരി : കെ എന്‍ എം തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെയും ഇന്സ്റ്റിട്യുറ്റ് ഓഫ് ക്വാളിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചാലക്കര ഇസ്ലാഹി സെന്റെറില്‍ വെച്ച് നടന്ന കെ എന്‍ എം ,ഐ എസ്‌ എം ,എം എസ്‌ എം ,എം ജി എം ഭാരവാഹികള്‍ക്കുള്ള നേത്രുത്വ പരിശീലന ശില്പശാല കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി . കെ .ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു .  ഐ എസ്‌ എം ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ മമ്പറം അധ്യക്ഷത വഹിച്ചു .ശംസുദ്ധീന്‍ പാലക്കോട് ,സി സി ഷക്കീര്‍ ഫാരൂകി എന്നിവര്‍ പ്രസംഗിച്ചു .റോള്‍ മോടെല്സ് ,എഫെക്ടിവ് മീറ്റിംഗ് ,ടൈം മാനെജ്മെന്റ് ,എന്നീ വിഷയങ്ങളില്‍ ഡോ. പി...
Read More

ഇക്കോഫോക്കസ് യുവജനസംഗമവും പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചു

ദോഹ: ഫോക്കസ് ഖത്തറി ന്റെ ഇക്കോഫോക്കസ് പരിസ്ഥിതി സംരക്ഷണ കാമ്പയി ന്റെ ഭാഗമായി യുവജന സംഗമവും പ്രകൃതി പഠന യാത്രയും സംഘടിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യുവജന സംഗമത്തില്‍ ഹമദ് മെഡിക്കല്‍ കോര്പപറേഷനിലെ ഫിസിഷ്യന്‍ ഡോ. ജാഫര്‍ അജാനൂര്‍ ‘പ്രകൃതി സംരക്ഷണവും നൈതികതയും’ എന്ന വിഷയം അവതരിപ്പിച്ചു. എത്ര ഗുണകാംക്ഷയോടെയാണെങ്കിലും പ്രകൃതിയുടെ സ്വാഭാവികതയില്‍ ഇടപെടുന്നത് പിന്നീട് വലിയ പ്രത്യാഘാത ങ്ങള്‍ക്ക് കാരണമാകുമെന്ന് അദേഹം പറഞ്ഞു.  സിറാജ് ഇരിട്ടി ആശംസ അര്‍പ്പി ച്ചു. തുടര്‍ന്ന്‍ നടന്ന പ്രകൃതി പഠന യാത്രയില്‍ പങ്കെടുത്തവര്‍...
Read More

Sunday, July 01, 2012

'പ്രവാസിയുടെ സാമ്പത്തിക അജണ്ട' - ഇസ്ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വാക്കും വിചാരവുമാനെന്നും ചെറിയൊരു അസൂത്രണത്തിലൂടെ  പ്രവാസികളുടെ സാമ്പത്തിക അജണ്ടകള്‍ പുനര്ക്രമീകരിക്കാവുന്നതാനെന്നും ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷിക സാമ്പത്തികാസൂത്രണ സെമിനാര്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും കുടിയേറുകയും സമ്പന്നരാവുകയും ചെയ്ത ന്യൂനപക്ഷമായ പ്രവാസികളെ പോലെയല്ല ഗള്‍ഫ്‌ പ്രവാസികളെന്നും അവരുടെ സാമ്പത്തിക സുസ്ഥിതി പൂവണിയാത്ത സ്വപ്നമായി അവശേഷിക്കുകയയാണെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.   അമിതവ്യയവും ദുരഭിമാനവും വെടിഞ്ഞ്  കുടുംബിനികളുമായി...
Read More

ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ പരിസമാപ്തി

ജിദ്ദ: മൂന്നു മാസം നീണ്ടുനിന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളുടെയും പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടന്ന സമാപന സമ്മേളനത്തോടെ പരിസമാപ്തിയായി. സെന്റര്‍ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം ഇസ്ലാമിക് എജ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംരി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അതിന്റെ അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുന്നതിനും വരാനിരിക്കുന്ന വ്രതമാസത്തെ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ സജ്ജരാവാന്‍...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...