Friday, December 31, 2010

വക്കം മൌലവിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണം : കേരള ഇസ്ലാമിക് സെമിനാര്‍

തിരുവനന്തപുരം : വക്കം മൌലവിയുടെ നവോഥാന ചിന്തയും ദേശസ്നേഹവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നവോഥാന സംഭാവനകള്‍ പാട്യപദ്ധതിയില്‍ പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിച്ച 'വക്കം മൌലവിയും കേരള നവോഥാനവും' എന്ന വിഷയത്തിലുള്ള സംസ്ഥാനതല കേരള ഇസ്ലാമിക് സെമിനാര്‍ ആവശ്യപ്പെട്ടു.

കേരള ഇസ്ലാമിക് സെമിനാര്‍ ഡയരക്ടര്‍ ഡോ: പി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പ്രൊഫ: എം സൈനുദ്ധീന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സി എം മൌലവി, ആസിഫലി കണ്ണൂര്‍, നാസിറുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, നൂറുദ്ധീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വിവിധ പരിപാടികളില്‍ ഡോ: ജമാല്‍ മുഹമ്മദ്‌, ഇ കെ അഹമദ് കുട്ടി, ഡോ: കെ എം സീതി, ഐ പി അബ്ദുസ്സലാം, ഗൌരിദാസന്‍ നായര്‍, കെ പി മോഹനന്‍, കെ കെ ഷാഹിന, എം ജി രാധാകൃഷ്ണന്‍, മുജീബുറഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Read More

Thursday, December 30, 2010

എം എസ്‌ എം അറബിക്‌ സമ്മേളനം ജനുവരി 8 ന്‌ കോഴിക്കോട്‌


കോഴിക്കോട് : എം എസ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2011 ജനുവരി 8നു അറബിക് വിദ്യാര്‍ഥി സമ്മേളനം കോഴിക്കോട് വച്ച് നടക്കുന്നു. പ്രമുഖര്‍ സംബന്ധിക്കും.

Read More

Tuesday, December 28, 2010

മൂല്യവത്തായ സമൂഹത്തെ സൃഷ്‌ടിക്കുക -അബൂബക്കര്‍ നന്മണ്ട



കൊയിലാണ്ടി: മൂല്യവത്തായ സമൂഹത്തിന്റെ സൃഷ്‌ടിക്ക്‌ മതമൂല്യങ്ങളുടെ പ്രചാരണം അനിവാര്യമാണെന്ന്‌ കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട അഭിപ്രായപ്പെട്ടു. ജനുവരി 29,30 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന ജില്ല മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രഖ്യാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമാണ്‌ മൂല്യങ്ങളുടെ ഉറവിടം. കപട ആത്മീയത അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത്‌ ശരിയായ ദൈവവിശ്വാസം സാമൂഹ്യസംസ്‌കരണത്തിന്റെ അടിത്തറയാണ്‌- അദ്ദേഹം പറഞ്ഞു. ജാബിര്‍ അമാനി, നൗഷാദ്‌ കുറ്റിയാടി പ്രഭാഷണം നടത്തി. അഡ്വ. പി കുഞ്ഞമ്മദ്‌ അധ്യക്ഷതവഹിച്ചു. ഫസലുര്‍റഹ്‌മാന്‍ സ്വാഗതവും ജലീല്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.
Read More

Sunday, December 26, 2010

മലപ്പുറം വെസ്റ്റ്‌ എം ജി എം വിദ്യാര്‍ഥിനി സമ്മേളനം



തിരൂര്‍: ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ്‌ ജില്ല എം ജി എം സംഘടിപ്പിച്ച വിദ്യാര്‍ഥിനി സമ്മേളനം യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി എം അസ്‌മ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല താനാളൂര്‍, കെ പി അബ്‌ദുല്‍വഹാബ്‌, എ പി സജ്‌ന, റജാഹന്ന, റാഫിദ ചങ്ങരം കുളം, ഫസീല ഷംനാസ്‌ ആഇശ ഉമര്‍ പ്രസംഗിച്ചു. 
Read More

Saturday, December 25, 2010

തീവ്രവാദത്തിന് സ്ഥായിയായ നിലനില്പില്ല : പ്രൊഫ. മുഹമ്മദ്‌ കുട്ടശ്ശേരി

ജിദ്ദ: ഏത് മതത്തിന്റെ പേരിലായിരുന്നാലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്ഥായിയായ നിലനില്‍പ്പ്‌ ഉണ്ടാവുകയില്ലെന്നും മത ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്ന മാനവിക സ്നേഹം കാലത്തെ അതിജീവിക്കുമെന്നും പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ പി മുഹമ്മദ്‌ കുട്ടശ്ശേരി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക സാഹചര്യങ്ങളില്‍ തീവ്രവാദ ചിന്താഗതികളിലേക്ക്‌ വഴി തെറ്റി പോകുന്നവര്‍ കണ്ടേക്കാമെങ്കിലും അവരെ ആ വഴിയില്‍ തന്നെ തുടരുവാന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ പാടില്ല. തീവ്രവാദത്തിന്റെ വഴിയില്‍ അകപ്പെട്ടു പോയ യുവ സമൂഹത്തേ സ്നേഹ ധാരയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച സ്നേഹത്തെ ഉത്തേജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മത പ്രബോധകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുമിച്ചു നടത്തേണ്ടതുണ്ട്.

വിവിധ മത ദര്‍ശനങ്ങളെ അടുത്തറിയാനും പരസ്പരമുള്ള ആശയ വിനിമയങ്ങള്‍ക്ക്‌ ആക്കം കൂട്ടാനും അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മത ചര്‍ച്ചകള്‍ ലോക മത സൌഹാര്‍ദ്ധത്തിനു കനത്ത സംഭാവനകളാണ് നല്‍കുന്നത്. ഇത്തരം വിശാല വീക്ഷണമുള്ള സമീപനങ്ങളെ സ്വാഗതം ചെയ്യാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്നും പ്രൊഫ കുട്ടശ്ശേരി പറഞ്ഞു.

ചടങ്ങില്‍ കേരള ഹജ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ബഷീര്‍ കണ്ണേത്ത് , ഡി വൈ എസ് പി ഫിറോസ്, ഇബ്രാഹിം കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നൌഷാദ് കരിങ്ങനാട് സ്വാഗതവും സലിം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

പെട്രോളിയം വിലവര്‍ധനയ്‌ക്കെതിരെ യോജിച്ച പ്രക്ഷോഭമുയരണം-ഐ എസ്‌ എം

കോഴിക്കോട്‌: പെട്രോളിയം ഉല്‌പന്നങ്ങളുടെ വില തോന്നിയപോലെ വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ സമീപനം ജനങ്ങള്‍ക്ക്‌ നേരെയുള്ള കയ്യേറ്റമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

യാതൊരു നിയന്ത്രണവുമില്ലാതെ, മാസത്തില്‍ അഞ്ചും ആറും തവണ പെട്രോളിന്‌ വില വര്‍ധിപ്പിക്കുകയാണ്‌. ഇപ്പോള്‍ തന്നെ വിലക്കയറ്റംകൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ വന്‍ബാധ്യത വരുത്തിവയ്‌ക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണം. പെട്രോളിയം ഉല്‌പന്നങ്ങളുടെ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്‌ വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ്‌ അടിക്കടിയുണ്ടാവുന്ന ഈ വര്‍ധനവിന്‌ കാരണം. രാജ്യത്തെ എണ്ണക്കിണറുകള്‍ അംബാനിമാര്‍ക്ക്‌ തീറെഴുതിക്കൊടുത്ത്‌ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകുന്നത്‌ ഒരു ജനാധിപത്യ സര്‍ക്കാറിന്‌ ഭൂഷണമല്ല. വിലവര്‍ധന ജനങ്ങളിലേല്‌പ്പിക്കുന്ന ആഘാതം കണക്കിലെടുക്കാതെ കുത്തകകളുടെ താല്‌പര്യ സംരക്ഷണത്തിന്‌ എതിരുനില്‍ക്കുന്നത്‌ അനീതിയാണ്‌. വില വര്‍ധനക്കെതിരെ രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന്‌ ഐ എസ്‌ എം അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ നിയമനങ്ങള്‍ പി എസ്‌ സിക്ക്‌ വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സെക്രട്ടറിയേറ്റ്‌ സ്വാഗതം ചെയ്‌തു. സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെയും നിയമനങ്ങളും പി എസ്‌ സിക്ക്‌ വിടണമെന്നും ഐ എസ്‌ എം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ഐ പി അബ്‌ദുസ്സലാം, സുഹൈല്‍ സാബിര്‍, ഇസ്‌മാഈല്‍ കരിയാട്‌, ഇ ഒ ഫൈസല്‍, കെ ഹര്‍ശിദ്‌, യു പി യഹ്‌യാഖാന്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്‌ പ്രസംഗിച്ചു.
Read More

Wednesday, December 22, 2010

ഇസ്ലാമിക് സെമിനാര്‍ പ്രോഗ്രാം ചാര്‍ട്ട്

Read More

Tuesday, December 21, 2010

അധാര്‍മികതകള്‍ക്കെതിരെ ഒന്നിക്കുക - ഐ എസ്‌ എം

മൂവാറ്റുപുഴ : സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുന്ന അധാര്‍മികതകള്‍ക്കെതിരെയും വര്‍ഗീയ-തീവ്രചിന്തകള്‍കള്‍ക്കെതിരെയും സമൂഹം ഒന്നിക്കണമെന്ന്‌ ഐ എസ്‌ എം സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. ഐ എസ്‌ എം ആദര്‍ശകാമ്പയിന്റെ ഭാഗമായി ജില്ല ഐ എസ്‌ എം സംഘടിപ്പിച്ച സെമിനാര്‍ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ഹസന്‍ മദീനി ഉദ്‌ഘാടനം ചെയ്‌തു. അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ തള്ളിവിടുന്നത്‌ പ്രതിസന്ധികളി ലേക്കും അസമാധാനത്തിലേക്കുമാണെന്നും കലര്‍പ്പില്ലാത്ത ദൈവികസന്ദേശം ഉള്‍ക്കൊള്ളുക മാത്രമാണ്‌ അശാന്തിയില്‍ നിന്നുള്ള മോചനത്തിന്റെ വഴിയെന്നും അദ്ദേഹം പറഞ്ഞു.

എം എം ബശീര്‍ മദനി മോഡറേറ്ററായിരുന്നു. പി എം മുസ്‌തഫ സുല്ലമി വിഷയമവതരിപ്പിച്ചു. ഡി. ശ്രീമാന്‍ നമ്പൂതിരി, ഫാ. തോമസ്‌ പോള്‍ റംബാന്‍, ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷതവഹിച്ചു. മുഹമ്മദ്‌ വാളറ, അബ്‌ദുന്നാസര്‍ കാക്കനാട്‌, ജരീര്‍ പാലത്ത്‌, കബീര്‍ സുല്ലമി, ഹുസൈന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.

പഠനസെഷനില്‍ ഫൈസല്‍ ചക്കരക്കല്ല്‌, അബ്‌ദുസ്സത്താര്‍ കൂളിമാട്‌ ക്ലാസെടുത്തു. സമാപനസെഷന്‍ ബാബുപോള്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എം എം അബ്ബാസ്‌ സ്വലാഹി, വി എ ഉമ്മര്‍ കുട്ടി, വി മുഹമ്മദ്‌ സുല്ലമി, കെ ബി പരീത്‌, എം കെ ശാക്കിര്‍, കെ എം സലീം പ്രസംഗിച്ചു.
Read More

Sunday, December 19, 2010

അനുഭവ സമ്പത്തിന്റെ ഉള്ളുതുറന്ന് വി പി മുഹമ്മദലി

ജിദ്ദ: യുവാക്കളും നഗരത്തിലെ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ വ്യവസായ പ്രമുഖനും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ വി.പി. മുഹമ്മദലി തന്റെ ജീവിത പുസ്തകം തുറന്ന് വെച്ചപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി.  ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ഗസ്റ്റ് ഓഫ് ദ മന്ത് (Guest of the Month) പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുകയായിരുന്നു അദ്ദേഹം.  വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും അവരുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ യുവതലമുറക്ക് അവസരം നല്‍കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടിക്കാലം മുതല്‍ മൂന്നര പതിറ്റാണ്ട് കാലത്തെ തന്റെ പ്രവാസ അനുഭവങ്ങള്‍ വരെ ഒന്നും മറച്ചുവെക്കാതെ അദ്ദേഹം തുറന്നുപറഞ്ഞു.  തൊള്ളായിരത്തി എഴുപത്താറില്‍ മക്കയില്‍ ഒരു ഡ്രൈവറായി ജോലി ചെയ്ത് തുടങ്ങിയതും പിന്നീട് ഷറഫിയയിലെ റോഡുകള്‍ വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനായതും ദീര്‍ഘകാലം അറബ് ന്യൂസ് പത്രത്തില്‍ ഡ്രൈവര്‍ ജോലിയെടുത്തതും പിന്നീട് അല്പാല്പമായി കച്ചവടരംഗത്തേക്ക് കടന്നുവന്നതുമെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പങ്ക് വെച്ചപ്പോള്‍ യുവതലമുറക്ക് അത് പുതുമയാര്‍ന്ന ഒരു ഉള്ളുതുറക്കലായി.

പ്രതിസന്ധികള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്നും ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ് അവയെ അതിജീവിക്കുവാന്‍ കരുത്ത് പകര്‍ന്നതെന്നന്നും  അദ്ധേഹം പറഞ്ഞു.  ഏത് പ്രതിബന്ധങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല.  നാട്ടിലും വിദേശത്തുമായി തന്റെ കീഴില്‍ ജോലിയെടുക്കുന്ന മൂവായിരത്തി  അഞ്ഞൂറോളം ജീവനക്കാരാണ് ഏറ്റവും വലിയ സമ്പാദ്യം.  ചെറിയ മുതല്‍ മുടക്കിലായാലും വലിയ മുടക്കിലായാലും  വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇന്ത്യയിലെതിനെക്കാള്‍ അനുകൂലമായ സഹചര്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആണുള്ളത്.  ബഹ്റൈനില്‍ ഒരു പുതിയ ആശുപത്രിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതായും സഊദി അറേബ്യയില്‍ പ്രവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച ചിന്തയുണ്ടെന്നും  ഭാവി സംരംഭങ്ങളെന്താക്കെയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ജീവിതാനുഭവങ്ങള്‍ യുവതലമുറയുമായി പങ്ക് വെക്കാന്‍ അവസരമൊരുക്കുകയാണ് ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടിയുടെ ലക്ഷ്യമെന്നും വ്യവസായം, കല, സാഹിത്യം, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം തുടങ്ങീ വിവിധ തുറകളിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് കൊണ്ട് ‘ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടി’ എല്ലാമാസവും നടത്താന്‍ ഉദ്ദേശിക്കുന്നതായും ഫോക്കസ് ഉപദേശകസമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.  ഉന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ജിദ്ധ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസല്‍ പ്രിന്‍സാദ് അധ്യക്ഷത വഹിച്ചു.  ഇ.പി. സലീം ഭാവി പരിപാടികള്‍ വിശദീകരിച്ചു.  ബാസില്‍ അബ്ദുല്‍ ഗനി സ്വാഗതവും മുബശ്ശിര്‍ നന്ദിയും പറഞ്ഞു.
Read More

നിയമന തട്ടിപ്പ് : മാതൃകാപരമായി ശിക്ഷിക്കണം : എം എസ്‌ എം

കോഴിക്കോട്‌: നിയമനതട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. അര്‍ഹരായവരെ തഴഞ്ഞ്‌ വ്യാജരേഖകളുണ്ടാക്കി നിയമനം ശരിപ്പെടുത്തുന്ന റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന സംഭവം ഭരണകൂടത്തിന്റെയും പി എസ്‌ സിയുടെയും വിശ്വാസ്യതയ്‌ക്ക്‌ പോറലേല്‍പിച്ചിരിക്കുകയാണ്‌. മുഴുവന്‍ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച്‌ കുറ്റക്കാര്‍ എത്ര ഉന്നതരായാലും നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അന്‍ഫസ്‌ നന്മണ്ട, കെ ഹര്‍ഷിദ്‌, അക്‌ബര്‍ സാദിഖ്‌, ജാസിര്‍ രണ്ടത്താണി, ഖമറുദ്ദീന്‍, മുഹ്‌സിന്‍ കോട്ടക്കല്‍ പ്രസംഗിച്ചു.
Read More

Friday, December 17, 2010

ഹേമന്ദ്‌ കര്‍ക്കറെ വധം; ദിഗ്‌വിജയ്‌ സിംഗിന്റെ പ്രസ്‌താവനയെകുറിച്ച്‌ അന്വേഷിക്കണം-ഐ എസ്‌ എം

ഐ എസ്‌ എം ജില്ല നേതൃസംഗമം മഞ്ചേരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
എന്‍ എം ജലീല്‍ ഉദ്‌ഘാടനം ചെയ്യുന്നു.
മഞ്ചേരി: മഹാരാഷ്‌ട്ര എ ടി എസ്‌ തലവന്‍ ഹേമന്ദ്‌ കര്‍ക്കറെ വധിക്കപ്പെട്ടതില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗിന്റെ പ്രസ്‌താവന അവഗണിക്കാവതല്ലെന്നും ഈ ആരോപണം അന്വേഷണവിധേയമാക്കണമെന്നും ഐ എസ്‌ എം മലപ്പുറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. രാജ്യത്ത്‌ ഉടനീളം നടന്ന ബോംബാക്രമണങ്ങളില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ പങ്ക്‌ വെളിച്ചത്ത്‌ കൊണ്ടുവന്നതിന്റെ പേരില്‍ ഹേമന്ദ്‌ കര്‍ക്കറെക്ക്‌ ഇവരില്‍ നിന്ന്‌ ഭീഷണിയുണ്ടായിരുന്നുവെന്നത്‌ വസ്‌തുതയാണെന്നിരിക്കെ മുന്‍ മുഖ്യമന്ത്രികൂടിയായ കോണ്‍ഗ്രസ്‌ നേതാവിന്റെ ആരോപണത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണം. പാക്‌ ഭീകരന്മാര്‍ ഇന്ത്യയില്‍ നടത്തിയ കൂട്ടക്കുരുതിയുടെ മറവില്‍ ഹേമന്ത്‌ കര്‍ക്കറെയെ ബലിയാടാക്കിയതായിരിക്കാമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ആരാധ്യനേകന്‍ അനശ്വര ശാന്തി എന്ന ഐ എസ്‌ എം സംസ്ഥാന ക്യാംപയിന്റെ ഭാഗമായി നടന്ന ജില്ല നേതൃസംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി, പി അലി അഷ്‌റഫ്‌, എം മൊയ്‌തീന്‍കുട്ടി സുല്ലമി, കെ മുഹമ്മദ്‌ ബഷീര്‍, ഗഫൂര്‍ സ്വലാഹി, വി ഫിറോസ്‌ നിലമ്പൂര്‍, എം അഷ്‌റഫ്‌ കൊണ്ടോട്ടി, പി കെ നജ്‌മുദ്ദീന്‍ എടവണ്ണ, എം അന്‍വര്‍ ഷക്കീല്‍, സി അബ്‌ദുസ്സലാം, ഇ കെ അബ്‌ദുന്നാസര്‍ പ്രസംഗിച്ചു.
Read More

`ആത്മീയചൂഷകരെ തിരിച്ചറിയുക'

കൊല്ലം: പ്രപഞ്ചത്തെ സൃഷ്‌ടിച്ച്‌ പരിപാലിച്ചുകൊണ്ടിരിക്കുന്ന നാഥനെ മനസ്സിലാക്കാനും ബഹുദൈവത്വത്തെയും ആത്മീയ ചൂഷണത്തെയും തിരിച്ചറിയാനും വിശ്വാസികള്‍ക്ക്‌ കഴിയേണ്ടതുണ്ടെന്നും ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ പറഞ്ഞു. ആദര്‍ശകാമ്പയിന്റെ ഭാഗമായി ജില്ല ഐ എസ്‌ എം സംഘടിപ്പിച്ച ആദര്‍ശസെമിനാര്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം ജില്ലാ സെക്രട്ടറി സി വൈ സാദിഖ്‌ അധ്യക്ഷത വഹിച്ചു. ജാബിര്‍ അമാനി, ജലാലുദ്ദീന്‍ മൗലവി കായംകുളം, ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എസ്‌ ഇര്‍ശാദ്‌, എ എ നവാസ്‌ പ്രസംഗിച്ചു.
Read More

മാതൃകയായി സമൂഹവിവാഹം


അലനല്ലൂര്‍: വിവാഹം ആര്‍ഭാടരഹിതവും സ്‌ത്രീധന രഹിതവുമാകാന്‍ യുവാക്കളാണ്‌ രംഗത്തിറങ്ങേണ്ടതെന്ന്‌ ശഫീഖ്‌ അസ്‌ലം പറഞ്ഞു. ഐ എസ്‌ എം യൂണിറ്റി ഫാമിലിസെല്‍ സംഘടിപ്പിച്ച 23-ാമത്‌ സ്‌ത്രീധന രഹിത വിവാഹത്തിന്റെ ഖുത്വ്‌ബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി മുഖ്യാഥിതി ആയിരുന്നു. സമൂഹ വിവാഹത്തില്‍ പതിനാല്‌ ജോഡി യുവതീയുവാക്കള്‍ വിവാഹിതരായി.

ചാത്തന്നൂര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ്‌ റാഫിയും, പാലപ്പെറ്റ അബുവിന്റെ മകള്‍ റജീനയും, പാലപ്പെറ്റ അബുവിന്റെ മകന്‍ റഫീക്കും, കാപ്പുപറമ്പ്‌ സൈനുദ്ദീന്റെ മകള്‍ അസ്‌മാബിയും, കാപ്പുപറമ്പ്‌ സൈനുദ്ദീന്റെ മകന്‍ ശിഹാബുദ്ദീനും മങ്കട സൈതാലികുട്ടിയുടെ മകള്‍ കദീജയും, മങ്കട സൈതാലിക്കുട്ടിയുടെ മകന്‍ നൗഷാദും കാവനൂര്‍ മൊയ്‌തീന്റെ മകള്‍ മൈമൂനയും, കാവനൂര്‍ മൊയ്‌തീന്റെ മകന്‍ സുബൈറും, കാരക്കുന്ന്‌ അബ്‌ദുല്ലയുടെ മകള്‍ ഹഫ്‌സത്തും കാരക്കുന്ന്‌ അബ്‌ദുല്ലയുടെ മകന്‍ അബദുല്‍അസീസും, ഉപ്പുകുളം സൈതലവിയുടെ മകള്‍ സീനത്തും ഉപ്പുകുളം സൈതലവിയുടെ മകന്‍ നൗഷാദും, ചുങ്കത്തറ മുഹമ്മദിന്റെ മകള്‍ നഷീദയും, ചുങ്കത്തറ മുഹമ്മദിന്റെ മകന്‍ നൗഷാദും കരുളായി അലിയാരുടെ മകള്‍ സുനീറയും കരുളായി അലിയാരുടെ മകന്‍ റഹ്‌മത്തുല്ലയും മുണ്ടേങ്ങര അബ്‌ദുല്‍കരീമിന്റെ മകള്‍ നസീബയും മുണ്ടേങ്ങര അബ്‌ദുല്‍കരീമിന്റെ മകന്‍ ജംഷീറും, തച്ചമ്പാറ മുഹമ്മദിന്റെ മകള്‍ ബുഷ്‌റയും തച്ചമ്പാറ മുഹമ്മദിന്റെ മകന്‍ സിദ്ദീഖും കൈപ്പിനി ചുങ്കത്തറ അലവിയുടെ മകള്‍ സജ്‌നയും കൈപ്പിനി ചുങ്കത്തറ അലവിയുടെ മകന്‍ മുഹമ്മദ്‌ അശ്‌റഫും കോട്ടപ്പള്ള ഇബ്‌റാഹീമിന്റെ മകള്‍ റഹീമയും കോട്ടപ്പള്ള ഇബ്‌റാഹീമിന്റെ മകന്‍ ഇസ്‌മാഈലും അലനല്ലൂര്‍ മുഹമ്മദലിയുടെ മകള്‍ സൈമാബാനുവും അലനല്ലൂര്‍ മുഹമ്മദലിയുടെ മകന്‍ സജ്ജാദും ചാത്തന്നൂര്‍ കൊരളിയാടന്‍ മുഹമ്മദിന്റെ മകന്‍ ഫെബിനയും തമ്മിലാണ്‌ വിവാഹിതരായത്‌.

കെ എന്‍ എം ജില്ലാ സെക്രട്ടറി മുഹമ്മദാലി അന്‍സാരി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പാറോക്കോട്ട്‌ റഫീഖ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഗുണകുമാരി, വൈസ്‌ പ്രസിഡന്റ്‌ എം കെ ബക്കര്‍, ബ്ലോക്ക്‌ അംഗങ്ങളായ കെ രാജു, സൈനുദ്ദീന്‍ ആലായന്‍, പഞ്ചായത്ത്‌ അംഗങ്ങളായ യൂസുഫ്‌ പാക്കത്ത്‌, ശാന്തകുമാരി, ശമീര്‍ ബാബു പടുകുണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

എം എസ് എം സംസ്ഥാന ബാലസമ്മേളനം 2011 ജനുവരി 2നു അരീക്കോട്


അരീക്കോട് : 'ഒന്നിച്ചുയരാം നേരിന്‍ വഴിയില്‍' എന്നാ പ്രമേയം അടിസ്ഥാനമാക്കി എം എസ് എം സംസ്ഥാന കമ്മിറ്റി നടത്തുന്ന ബാലസമ്മേളനം 2011 ജനുവരി ൨ ഞായറാഴ്ച അരീക്കോട് വച്ച് നടക്കുന്നു.
Read More

Thursday, December 16, 2010

ആദര്‍ശകാമ്പയിന്‍ സമാപന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു


കൊല്ലം: ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ വിജയത്തിന്നായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹസന്‍ മദീനി ആലുവ മുഖ്യരക്ഷാധികാരിയും അബ്‌ദുസ്സലാം മാസ്റ്റര്‍ ചെയര്‍മാനും എസ്‌ ഇര്‍ശാദ്‌ സ്വലാഹി ജന. കണ്‍വീനറുമാണ്‌. രക്ഷാധികാരികളായി എം സ്വലാഹുദ്ദീന്‍ മദനി, സി എം മൗലവി, മകര്‍കുട്ടി കോട്ടയം,സുബൈര്‍ അരൂര്‍, അബ്‌ദുസ്സലാം, മരുതി, ബശീര്‍ കൊട്ടിയം, എസ്‌ അബ്‌ദുസ്സലാം കരുനാഗപ്പള്ളി, അബ്‌ദുല്‍ജബ്ബാര്‍ കൊച്ചന്നൂര്‍, സൈനുദ്ദീന്‍ തിരുവനന്തപുരം, അബ്‌ദുല്‍കരീം ഇടുക്കി, അബ്ബാസ്‌ തിരുവനന്തപുരം, നാസറുദ്ദീന്‍ തെവലക്കര എന്നിവരെ തെരഞ്ഞെടുത്തു. സി വൈ സാദിഖ്‌ (വര്‍ക്കിംഗ്‌ ചെയര്‍മാന്‍), ആസിഫലി കണ്ണൂര്‍, വി മുഹമ്മദ്‌ സുല്ലമി, നസീര്‍ ആലപ്പുഴ, ഹാഷിം കോട്ടയം, സക്കീര്‍ ഹുസൈന്‍ തൊടുപുഴ, റഊഫ്‌ ഖാന്‍ കൊല്ലം, ഹസന്‍കുഞ്ഞു കായംകുളം, അബ്‌ദുല്‍ഖാദര്‍ തിരുവനന്തപുരം (വൈസ്‌ ചെയര്‍മാന്‍), കുഞ്ഞുമോന്‍, സജീം കൊല്ലം, സക്കീര്‍ എറണാകുളം, എ എ നവാസ്‌ (കണ്‍വീനര്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

വിവിധ വകുപ്പ്‌ ഭാരവാഹികളായി കെ യൂസുഫ്‌, ശമീര്‍ കായംകുളം (സാമ്പത്തികം), വി ഇ റഹീം മദനി, അബ്‌ദുസ്സലാം (ദഅ്‌വത്ത്‌), ശൗക്കത്ത്‌ കായംകുളം, നാസര്‍ മുണ്ടക്കയം (പ്രോഗ്രാം), സലാഹുദ്ദീന്‍ കൊല്ലം, അന്‍സാര്‍ പൂയപ്പള്ളി (സ്റ്റേജ്‌), ശഫീഖ്‌ കൊല്ലം, അബ്‌ദുസ്സലാം പൂയപ്പള്ളി (പ്രസ്സ്‌), പി കെ എം ബശീര്‍, ഷാജഹാന്‍ (ലോ & ഓര്‍ഡര്‍), അബ്ബാസ്‌ സ്വലാഹി, നുജൂം കായംകുളം (രജിസ്‌ട്രേഷന്‍), ശാജഹാന്‍ സലഫി, എ എച്ച്‌ അനീസ്‌ (ബുക്‌സ്റ്റാള്‍), അബ്‌ദുല്ലത്തീഫ്‌ മാരുതി, റഹീം ചാപ്രായ്‌ (ഫുഡ്‌), വി അബ്‌ദുല്ലത്തീഫ്‌, അയ്യൂബ്‌ ഖാന്‍ (വളണ്ടിയര്‍), സിറാജ്‌ കൊട്ടിയം, ശമീം കൊല്ലം (സാനിറ്റേഷന്‍), സിദ്ദീഖ്‌ അഫൂസ്‌, ശമീര്‍ ആലപ്പുഴ (റിസപ്‌ഷന്‍), എന്‍ എം ശരീഫാ, ഡോ. സാദിഖ്‌ (മെഡിക്കല്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനംചെയ്‌തു. സൗത്ത്‌ സോണ്‍ പ്രസിഡന്റ്‌ എസ്‌ ഇര്‍ശാദ്‌ സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നാസര്‍ മുണ്ടക്കയം എന്‍ കെ എം സക്കരിയ്യ, എ എ നവാസ്‌, ശമീര്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, December 13, 2010

ഏകദൈവവിശ്വാസത്തിനു മാത്രമേ ആത്മീയചൂഷണത്തെ നേരിടാന്‍ കഴിയൂ -പി സി അഹ്‌മദ്‌


സുല്‍ത്താന്‍ബത്തേരി: ദൈവത്തിലേക്കടുക്കാന്‍ മധ്യവര്‍ത്തികളുടെ ആവശ്യമില്ലെന്നു പഠിപ്പിക്കുന്ന ശുദ്ധമായ ഏകദൈവവിശ്വാസത്തിനു മാത്രമേ ആത്മീയചൂഷണത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി സി അഹ്‌മദ്‌ അഭിപ്രായപ്പെട്ടു. ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും ആത്മീയചൂഷണം അനുദിനം വര്‍ധിച്ചുവരികയാണ്‌. വ്യാപാരവത്‌കരിച്ച ആത്മീയതയുടെ മറവില്‍ ചൂഷണത്തിന്‌ വിധേയരായിത്തീരുന്നത്‌ ഏറെയും സാധാരണക്കാരാണെന്നതിനാല്‍ പ്രബോധകരുടെ ഉത്തരവാദിത്തം ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം ജില്ലാ സെക്രട്ടറി സയ്യിദലി സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എം ശബീര്‍ അഹ്‌മദ്‌, മമ്മൂട്ടി മുസ്‌ലിയാര്‍, സിദ്ദീഖ്‌ ബത്തേരി, സജ്ജാദ്‌ മേപ്പാടി, ജലീല്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അബ്‌ദുല്‍ജലീല്‍ മദനി സ്വാഗതവും സലാം മുട്ടില്‍ നന്ദിയും പറഞ്ഞു.
Read More

Sunday, December 12, 2010

കേരള മുസ്‌ലിംകള്‍ക്ക്‌ ദിശാബോധം നല്‌കിയത്‌ മുജാഹിദ്‌ പ്രസ്ഥാനം -അഡ്വ. എം കെ പ്രേംനാഥ്‌ എം എല്‍ എ

വടകര: കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ ദിശാബോദം നല്‍കിയത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്ന്‌ അഡ്വ. എം കെ പ്രേംനാഥ്‌ എം എല്‍ എ പറഞ്ഞു. ഐ എസ്‌ എം കാമ്പയിന്റെ ഭാഗമായി ജനുവരി 29,30 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന മുജാഹിദ്‌ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി പി മൊയ്‌തു അധ്യക്ഷത വഹിച്ചു. 1992ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ത്ത പ്രക്ഷുബ്‌ധാന്തരീക്ഷത്തില്‍ പാലക്കാട്‌ സംസ്ഥാന സമ്മേളനം നടത്തി തീവ്ര വികാരപ്രകടനങ്ങളില്‍ നിന്ന്‌ മുസ്‌ലിംകളെ വഴിതിരിച്ചുവിട്ട മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നടപടി ഏറെ പ്രതീക്ഷാര്‍ഹമായിരുന്നു-അദ്ദേഹം പറഞ്ഞു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ എം കുഞ്ഞഹമ്മദ്‌ മദനി, അഡ്വ. പി കുഞ്ഞമ്മദ്‌, എന്‍ കെ എം സകരിയ്യ, ടി വി നജീബ്‌, എ അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു.
Read More

Friday, December 10, 2010

പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

മനസ്സിന്റെ പവിത്രത, മനുഷ്യന്റെ പൂര്‍ണ്ണത

കുവൈത്ത് ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച പഠന ക്യാമ്പിൽ  ഡോ. സകീർ ക്ലാസെടുക്കുന്നു.
സമീപം ഡോ. നസീം, എം.ടി. മുഹമ്മദ്‌, എഞ്ചി. ഉമ്മര്‍ കുട്ടി എന്നിവര്‍
കുവൈത്ത്‌ : മനസ്സിന്റെ പവിത്രത, മനുഷ്യന്റെ പൂര്‍ണ്ണത എന്ന പ്രമേയത്തിലൂടെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു. ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ്‌ എം.ടി മുഹമ്മദ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇസ്‌ലാമിക വഴിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന്‌ എം.ടി ഉദ്‌ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

മുലയൂട്ടുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന വയറിളക്കം, കഫകെട്ട്‌, ശ്വാസമുട്ട്‌, അലര്‍ജി തുടങ്ങിയ അസുഖം വളരെയധികം കുറക്കാന്‍ കഴിയുമെന്ന്‌ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഡോ. സകീര്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രഷര്‍, കൊളസ്റ്ററോള്‍, ഡയബറ്റിസ്‌ എന്നീ രോഗങ്ങള്‍ വരെ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന്‌ ഡോ. സകീര്‍ വിശദീകരിച്ചു. ദൈവത്തോട്‌ ആത്മാര്‍ത്ഥത നിറഞ്ഞ മനസ്സോടെയും വിശ്വാസത്തോടെയും സമീപിക്കുമ്പോഴാണ്‌ ശുദ്ധത നല്‍കുന്ന അനുഭവങ്ങള്‍ കരഗതമാവുകയുള്ളൂവെന്ന്‌ ഈമാന്‍ അറിവും അനുഭവവും എന്ന വിഷയം അവതരിപ്പിച്ച അബ്‌ദുല്‍ അസീസ്‌ സലഫി സൂചിപ്പിച്ചു. പരിശുദ്ധ ദൈവീക ദൃഷ്‌ടാന്തങ്ങളിലൂടെയുള്ള സ്‌പന്ദനകള്‍ തൊട്ടറിഞ്ഞ്‌ ഇസ്‌ലാം ലോക വ്യാപകമായി അറിയുകയും മനുഷ്യ സമൂഹത്തില്‍ പരിവര്‍ത്തനകള്‍ നടന്നു കൊണ്ടിരിക്കുയാണ്‌. ആഗോള ഇസ്‌ലാമിക ചലനങ്ങള്‍ എന്ന വിഷയത്തിലൂടെ സയ്യിദ്‌ അബ്‌ദുറഹിമാന്‍ വിശദീകരിച്ചു.

വ്യായാമത്തെ ജീവിത ചര്യയുമായി കൂട്ടി ചേര്‍ക്കുകയും ഭക്ഷണ ക്രമീകരണത്തില്‍ വലിയ ശ്രദ്ധ ചെലുത്തുകയും ചെയ്യുക എന്നതാണ്‌ ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടിയെന്ന്‌ പ്രവാസികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഡോ. നസീം പറഞ്ഞു. ജീവിത യാത്രക്കിടെ പ്രവാചകരുടെ ചര്യ കണ്ടെത്തുകയും അവയെ മറികടക്കാതിരിക്കുകയുമാണ്‌ വേണ്ടത്‌. ഹദീസ്‌ രണ്ടാം പ്രമാണം എന്ന വിഷയത്തില്‍ ശംസുദ്ധീന്‍ ഖാസിമി ക്ലാസെടുത്തു.

ലോക വ്യാപകമായി ഇസ്‌ലാം പ്രചരിപ്പിക്കുന്ന കേരള ഇസ്‌ലാഹി ക്ലാസ്‌ റൂമില്‍ (ബൈലക്‌സ്‌ മെസ്സഞ്ചര്‍) പരിപാടിയുടെ ലൈവ്‌ സംപ്രേക്ഷണം ഉണ്ടായിരുന്നു. സംശയ നിവാരണത്തിന്‌ ഇസ്‌ലാഹി ക്ലാസ്‌ റൂമില്‍ നിന്ന്‌ വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്‌ ക്യാമ്പിന്‌ പുതുമ നല്‍കി.

ശാഖ പ്രസിഡന്റ്‌ എഞ്ചി. ഉമ്മര്‍ കുട്ടി അധ്യക്ഷത വഹിച്ചു. താജുദ്ധീന്‍ നന്ദി, എഞ്ചി. അന്‍വര്‍ സാദത്ത്‌ സംസാരിച്ചു. അസ്‌ഹര്‍ ഖിറാഅത്ത്‌ നടത്തി.
Read More

Thursday, December 09, 2010

ഐ എസ് എം കാമ്പയിന്‍ സൗദി ഏരിയ സമ്മേളനം ഡിസ : 10നു ജുബൈലില്‍

ജുബൈല്‍ : ഐ എസ് എം കാമ്പയിന്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ഏരിയ സമ്മേളനം 2010 ഡിസംബര്‍ 10 വെള്ളിയാഴ്ച ജുബൈലില്‍ നടക്കും. വിവിധ സെഷനുകളില്‍ പ്രമുഖ വ്യക്തിത്തങ്ങള്‍ സംസാരിക്കും.
Read More

Wednesday, December 08, 2010

മദ്യമുക്ത മലപ്പുറംജില്ല: ഐ എസ്‌ എം നിവേദനം നല്‍കി



മലപ്പുറം: എണ്ണൂറ്‌ ദിവസം പിന്നിട്ട മലപ്പുറം കലക്‌ട്രേറ്റ്‌ നടയിലെ മദ്യനിരോധന സത്യാഗ്രഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന്‌ മലപ്പുറം ജില്ലയെ മാതൃകയാക്കുന്നതിന്‌ പദ്ധതികളാവിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഐ എസ്‌ എം അരീക്കോട്‌ മണ്ഡലം കമ്മിറ്റി ജില്ലാ കലക്‌ടര്‍ എം സി മോഹന്‍ദാസിനും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാടിനും നിവേദനം സമര്‍പ്പിച്ചു. ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ നിവേദനം സമര്‍പ്പിച്ചു. ജില്ലാപ്രസിഡന്റ്‌ നൂറുദ്ദീന്‍ എടവണ്ണ, ശാക്കിര്‍ ബാബു കുനിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Read More

ഇസ്‌ലാഹി ഫെസ്റ്റ് 2010 അബൂദാബിക്ക് കിരീടം

ദുബായ് അല്‍മജിദ്‌  സ്കൂളില്‍ നടന്ന ഇസ്ലാഹി ഫെസ്റ്റില്‍ വിജയികളായ
അബുദാബി 
മദ്രസാ വിദ്യാര്‍ഥികള്‍ ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു.

ദുബായ്: ഇസ്‌ലാഹി സെന്റര്‍ യു.എ.ഇ.കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാഹി ഫെസ്റ്റ്  കലാ സാഹിത്യ മത്സരങ്ങളില്‍ അബൂദാബി ഇസ് ലാഹി മദ്രസ 263 പോയന്റ് നേടി ഓവറോല്‍ ചാമ്പ്യന്‍ഷിപ്പ് നേടി.262 പോയന്റുമായി ഷാര്‍ജ അല്‍ഫുര്‍ഖാന്‍ മദ്രസ രണ്ടും 178 പോയന്റുമായി ദുബായ് അല്‍ഫുര്‍ഖാന്‍ മദ്രസ മൂന്നാം സ്ഥാനവും നേടി.
യൂണിറ്റ് തല മത്സരങ്ങളില്‍ 102 പോയന്റുമായി ഷാര്‍ജ ഒന്നും,93 പോയന്റുമായി അബൂദാബിരണ്ടും 71 പോയന്റുമായി അജ്മാന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം പ്രതിഭകള്‍ 10 വിഭാഗങ്ങളിലായി 71 ഇനങ്ങളിലാണ് മത്സരിച്ചത്. കിഡ്‌സ്,ചില്‍ഡ്രന്‍,സബ്ജൂനിയര്‍,ജൂനിയര്‍,സീ്‌നിയര്‍,സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ഫര്‍ഹാന(ഷാര്‍ജ), ഫാത്തിമ സഹ്‌റ(ഷാര്‍ജ)ലുബാബ് മുജീബ്‌റഹ്മാന്‍(ഷാര്‍ജ)ഹംന അബ്ദുള്‍സലാം (ഷാര്‍ജ), വാസില്‍ അബ്ദുറസാഖ് (ഷാര്‍ജ),ആയിശ മഹ്മൂദ് ഫൈസല്‍ (അബൂദാബി), യാസ്മിന്‍ നജീബ് (അബൂദാബി) എന്നിവര്‍ വ്യക്തികത ചാമ്പ്യന്‍മാരായി.
ദുബായ് അല്‍ മാജിദ് സ്‌കൂളിലെ അഞ്ചു വേദികളിലായി നടന്ന മത്സരങ്ങള്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് വി.പി.അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ളസമ്മാനങ്ങള്‍ എ.സ്.എം.കേരള സംസ്ഥാന ട്രഷറര്‍ പി.എസ്.സാബിര്‍ വിതരണം ചെയ്തു.ഇസ്‌ലാഹി ഫെസ്റ്റ് കണ്‍വീനര്‍ ഹാറൂണ്‍ കക്കാട് സ്വാഗതവും ജനറല്‍ സെക്രട്ടറി പി.ഐ.മുജീബുറഹ്മാന്‍ നന്ദിയുംപറഞ്ഞു.ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലും മുസാബഖയിലും വിജയിച്ചവരെ സമാപന സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.
Read More

Tuesday, December 07, 2010

സാങ്കേതികവിദ്യകളെ മാനവനേട്ടത്തിന് ഉപയുക്തമാക്കണം : എം എസ് എം എഞ്ചിനീയറിംഗ് സമ്മേളനം

ചേളാരി : പുതിയ സാങ്കേതികവിദ്യകളെയും നേട്ടങ്ങളെയും ധാര്‍മിക മാനുഷിക മൂല്യങ്ങളുടെ പരിപോഷണത്തിന് ഉപയുക്തമാക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാകണമെന്നു എം എസ് എം എഞ്ചിനീയറിംഗ് സമ്മേളനം ആവശ്യപ്പെട്ടു. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പുതിയ പ്രൊഫെഷണല്‍ വിദ്യാഭ്യാസമേഖല സൃഷ്ടിക്കുന്ന കരിയറിസത്തിനപ്പുരത്ത് സാങ്കേതിക നേട്ടങ്ങളെ സാമൂഹിക മാറ്റങ്ങള്‍ക്കു ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്നും യോഗം ഉണര്‍ത്തി.

വിദ്യാര്‍ഥിസംഗമം അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഉബൈദുള്ള താനാളൂര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി പി സുഹൈര്‍ സാബിര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ: ഹുസൈന്‍ മടവൂര്‍, എ അസ്ഗറലി, മുജീബുറഹ്മാന്‍ കിനാലൂര്‍, ബഷീര്‍ പട്ടേല്‍താഴം, അഡ്വ: പി എം മുഹമ്മദ്‌ കുട്ടി, അബ്ദുല്‍ കരീം എഞ്ചിനീയര്‍, പി എം ഹസന്‍ ഹാജി, സി മമ്മു, ഇബ്രാഹിം അന്‍സാരി, അന്ഫസ് നന്മണ്ട, അബ്ദുല്ലത്തീഫ് കരുംബിലാക്കല്‍, ഇബ്രാഹിം ബുസ്താനി എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, December 06, 2010

മാധ്യമ ഇടപെടലുകള്‍ വനിതകള്‍ തിരിച്ചറിയണം : എം എസ് എം വിദ്യാര്‍ഥിനി സമ്മേളനം

തലശ്ശേരി : സ്ത്രീകളുടെ സ്വത്വബോധം ചോദ്യം ചെയ്യുന്ന ദൃശ്യമാധ്യമ ഇടപെടലുകളേയും ഇര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സംസ്കാരത്തെയും പെണ്‍സമൂഹം തിരിച്ചറിയണമെന്ന് എം എസ് എം സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം അഭിപ്രായപ്പെട്ടു.

'ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്നാ പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി സംഘടി പ്പിക്കുന്ന കാമ്പയിന്റെ ഭാഗ മായാണ് സമ്മേളനം സംഘടിപ്പിച്ചത്. തലശ്ശേരി നഗര സഭാധ്യക്ഷ ആമിന മാളിയേക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

Sunday, December 05, 2010

ലൌ ജിഹാദ് : ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം - എം എസ് എം

കോഴിക്കോട് : ലൌ ജിഹാദ് ഹരജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈകോടതി തീരുമാനിച്ച സാഹചര്യത്തില്‍ കേസില്‍ ബാലിയാടാക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു എം എസ് എം സംസ്ഥാന സെക്രെട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികളുടെ മൌനം ജനം തിരിച്ചറിയണം. തീവ്രവാദ ചിന്താധാരകളെ ഇളക്കിവിടാനുള്ള നിഗൂഡശ്രമമാണ് പരാജയപ്പെട്ടതെന്ന് സെക്രെട്ടറിയേറ്റ് വിലയിരുത്തി. പ്രസിടന്റ്റ്‌ ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട, ഹര്ശിദ് മാത്തോട്ടം, ഡോ: മുബഷിര്‍, യു ഷാനവാസ്, ജൌഹര്‍ അയനിക്കൊട്, ഖമരുദ്ദീന്‍ എലേട്ടില്‍, സൈദ്‌ മുഹമ്മദ്‌, മുഹ്സിന്‍ കോട്ടക്കല്‍, അക്ബര്‍ സാദിഖ്, സജീര്‍ മേപ്പാടി, യൂനുസ് ചെങ്ങറ, ജാസിര്‍ രണ്ടത്താണി, മുഹമ്മദലി, അഫ്സല്‍ മടവൂര്‍ എന്നിവര്‍ സംസാരിച്ചു.
Read More

Saturday, December 04, 2010

ഒപീനിയന്‍ മാഗസിന്‍ പ്രകാശനം ചെയ്തു

Add caption
ദുബായ്: നവാഗത എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒപീനിയന്‍ മാഗസിന്‍ പ്രകാശനം ചെയ്തു. യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് അല്‍ മാജിദ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഷാജന്‍ മാടമ്പാട്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. യു.എ.ഇ ഇസ് ലാഹി സെന്റര്‍ നവാഗത എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തവരുടെ സൃഷ്ടികളാണ് മാസികയിലുള്ളത്.



ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വി.പി അഹമ്മദ്കുട്ടി മദനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ മുജീബ് എടവണ്ണ, കെ.എ.ജമാലുദീന്‍, ഫൈസല്‍ അന്‍സാരി, ഹാറൂണ്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

മുഖ്യധാരാ മാധ്യമങ്ങളുടെ വാര്ത്താ തമസ്കരണത്തിനെതിരെ ജനകീയ ബദല്‍ മീഡിയകള്ക്ക് ശക്തി പകരുക . ഫോക്കസ് ജിദ്ദ

അപ്രിയ സത്യങ്ങള്‍ കാണാതിരിക്കുക എന്ന പുതു നയത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ നടന്നടുക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ഫോര്ത്ത് എസ്റ്റേറ്റ് എന്ന ബിംബം തകര്ന്നടിയുന്നിടത്താണ് ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയ ജനകീയ ബദല്‍ മീഡിയകളില്‍ യുവതലമുറ ക്രിയാതമക്വും, ശക്തവുമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ പ്രസക്തി വര്ദ്ദിക്കുന്നതെന്ന് ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച സൌഹ്യദ സായാഹ്നം അഭിപ്രായപ്പെട്ടു. പ്രശസ്ത പത്രപ്രവര്ത്തകയും, തെഹല്ക്ക റിപ്പോര്ട്ടറുമായ ഷാഹിന രാജീവിനെതിരെ കര്ണ്ണാടകാ പോലീസ് ചുമത്തിയ കേസിനെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന നിസംഗ നിലപാടിനെ യോഗം വിമര്‍ശിച്ചു.

ഫോക്കസ് ജിദ്ദ ഭാരവാഹികളായി പ്രിന്സാദ് പാറായി (സി ഇ ഒ), ഷാഹിദ് അസൈനാര്‍, ആദില്‍ മുഹമ്മദ് (ഡെപ്യൂട്ടി സി ഇ ഒ), മുബഷിര്‍ കുനിയില്‍ (എച്ച് ആര്‍ മനേജര്‍), മുബാറക് അരീക്കാട് (ഫൈനാന്സ് മാനേജര്‍), ഷക്കീല്‍ ബാബു (ഐ ടി മനേജര്‍), മുഹമ്മദ് ആര്യന്‍തൊടിക (ഇസ്ലാമിക് അഫയേഴ്സ്), ബാസില്‍ അബ്ദുല്‍ ഗനി, റബീഹ് കബീര്‍ (സ്പോര്ട്ട്സ് & ഹെല്‍ത്ത് കെയര്‍), ഫഹദ്, റിന്ഷാദ് (ആര്ട്സ് & ലിറ്റെറേച്ചര്‍), മുജീബുറഹ്മാന്‍ ചെങ്ങര (പബ്ലിക് റിലേഷന്‍സ് & മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. പ്രശസ്ത ബ്ലോഗര്‍ ബശീര്‍ വള്ളിക്കുന്ന്, നൌഷാദ് കരിങ്ങനാട് എന്നിവര്‍ സംസാരിച്ചു. മുബഷിര്‍ കുനിയില്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രിന്സാദ് പാറായി സ്വാഗതവും, ബാസില്‍ അബ്ദുല്‍ ഗനി നന്ദിയും രേഖപ്പെടുത്തി.
Read More

ധാര്‍മിക പ്രതിസന്ധിക്ക്‌ കാരണം ഖുര്‍ആന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചത്‌ -ക്യു എല്‍ എസ്‌ സംഗമം



കോഴിക്കോട്‌: പലിശ, ചൂതാട്ടം, മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ഖുര്‍ആന്‍ നല്‌കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ്‌ ലോകം ഇന്ന്‌ നേരിടുന്ന പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ കോഴിക്കോട്‌ ജില്ല ക്യു എല്‍ എസ്‌ സംഗമം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ സമൂഹത്തില്‍ നിര്‍ബാധം തുടരുമ്പോള്‍ അതിനെതിരെ ഖുര്‍ആനിക സന്ദേശങ്ങള്‍ കൊണ്ട്‌ ബോധവല്‍ക്കരണം നടത്തണമെന്ന്‌ സംഗമം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി പി കുഞ്ഞായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. പത്തുവര്‍ഷത്തിലേറെ ക്യു എല്‍ എസ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരായവര്‍, ഇസ്‌ലാഹി കുടുംബത്തിലെ ഹാഫിദുകള്‍, വാര്‍ഷിക പൊതുപരീക്ഷയിലെ റാങ്ക്‌ ജേതാക്കള്‍ എന്നിവര്‍ക്ക്‌ ഡോ. ഹുസൈന്‍ മടവൂര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ഇ വി അബ്ബാസ്‌ സുല്ലമി, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, മുര്‍ഷിദ്‌ പാലത്ത്‌, അബ്‌ദുറസാഖ്‌ മലോറം എന്നിവര്‍ പ്രസംഗിച്ചു.
Read More

Friday, December 03, 2010

ഇസ്‌ലാമിക്‌ ഗേള്‍സ്‌ കോണ്‍ഫറന്‍സ്‌ 2010 ഡിസ 5നു തലശേരിയില്‍

തലശേരി : 'പെണ്‍ : സംസ്‌കരണത്തിലെ സംവരണം?' എന്ന വിഷയത്തെ ആസ്പദമാക്കി എം എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഗേള്‍സ്‌ കോണ്‍ഫറന്‍സ്‌ 2010 ഡിസ 5നു ഞായറാഴ്ച തലശേരിയില്‍ ശാരദ കൃഷ്ണയ്യര്‍ ഓടിറ്റൊരിയത്തില്‍ വെച്ച് നടക്കുന്നു. സമ്മേളനം രാവിലെ 9.30നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. എ പി അബ്ദുള്ളകുട്ടി എം എല്‍ എ, ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി, അന്ഫസ് നന്മണ്ട, ഖദീജ നര്‍ഗീസ്, ഷംസുദ്ദീന്‍ പാലക്കോട്, റാഫി പേരാംബ്ര, ഷഫീഖ് മമ്പറം തുടങ്ങിയവര്‍ സംബന്ധിക്കും.
Read More

Thursday, December 02, 2010

കേരള ഇസ്ലാമിക്‌ സെമിനാര്‍ '10


കേരള ഇസ്ലാമിക്‌ സെമിനാര്‍ '10
29th and 30 December 2010, at Trivandrum

view more details about : KERALA ISLAMIC SEMINAR '10
Read More

എം എസ് എം കോമേര്സ് സ്റ്റുഡന്റ്റ്സ് മീറ്റ്‌ പാലക്കാട്


പാലക്കാട് : ഐ എസ്‌ എം കാമ്പയിന്റെ ഭാഗമായി എം എസ്‌ എം സംസ്ഥാന കമ്മിറ്റി നടത്തുന്ന എം എസ് എം കോമേര്സ് സ്റ്റുഡന്റ്റ്സ്  മീറ്റ്‌ 2011 ജനുവരി 15,16 തീയതികളില്‍ പാലക്കാട് വച്ച് നടക്കും. കേരളത്തില്‍ ആദ്യമായാണ് കോമേര്സ് വിദ്യാര്‍ഥികള്‍ക്കായി മാത്രം ഒരു സമ്മേളനം നടക്കുന്നത്. 
Read More

Wednesday, December 01, 2010

`മദ്യത്തെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക'



മലപ്പുറം: മദ്യരാജാക്കന്മാരില് നിന്നും ഇവര്ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരില് നിന്നും നാടിനെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി പൊതു നന്മ ആഗ്രഹിക്കുന്ന എല്ലാ സംഘടനകളും ഒന്നിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര് അഡ്വ. പി വി മനാഫ് പറഞ്ഞു. കലക്ട്രേറ്റ് നടയിലെ അനശ്ചിതകാല മദ്യനിരോധന സത്യാഗ്രഹത്തിന്റെ 817-ാം ദിവസം ഐ എസ് എം അരീക്കോട് മണ്ഡലം എക്സിക്യൂട്ടീവ് സമിതി നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ബാവ അരീക്കോട് മുഖ്യസത്യാഗ്രഹിയായിരുന്നു. ഇയ്യാച്ചേരി കുഞ്ഞിക്കൃഷ്ണന് മാസ്റ്റര് ആമുഖ ഭാഷണം നടത്തി.

ഐ എസ് എം സംസ്ഥാന പ്രവര്ത്തകസമിതി അംഗം ലബീദ് അരീക്കോട്, ജില്ലാ സെക്രട്ടറി ശാക്കിര് ബാബു കുനിയില് മണ്ഡലം സെക്രട്ടറി കെ ടി എ സത്താര്, ഗഫൂര് പ്രസംഗിച്ചു. പി കെ അന്വര്, മുഹമ്മദ് കൊല്ലക്കോട്ടൂര്, ശരീഫ് അരീക്കോട്, കരീം മാങ്കടവ് തുടങ്ങിയവര് നേതൃത്വം നല്കി. പത്മിനി ടീച്ചര് സമാപന ഭാഷണം നടത്തി.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...