
കൂളിമാട്:ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് പി.ടി.എ. റഹീം എം എല്‍ എ പറഞ്ഞു.ക്യു എല്‍ എസ് കൂളിമാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നിഖില മേഖലകളെയും പരാമര്‍ശിച്ച വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.അത് ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നാം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ എ.സി.അഹമ്മദ് കുട്ടി മൌലവി...