അൽ അഹ്‌സ: എന്‍ ഡി എഫിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ്ലിം സമൂഹത്തെ ആകമാനം അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു സമുദായത്തോട് മാപ്പ് പറയണമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ അഹ്സ ഘടകം ആവശ്യപ്പെട്ടു!
മുസ്ലിം സമുദായത്തിലെ മഹാഭൂരി പക്ഷവും തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടും എന്‍ ഡി എഫിനെ മറയാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതര മതസ്ഥര്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും വെറുപ്പും ഇളക്കി വിടാന്‍ വേണ്ടി മന:പൂര്‍വ്വം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!
അനവസരത്തിലുള്ളതും അനുചിതവുമായ ഇത്തരം പ്രസ്താവനകള്‍ സംഘ പരിവാര്‍ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ! പ്രകോപനങ്ങളില്‍ അകപ്പെടാതെ മുസ്ലിംകള്‍ ബുദ്ധി പരമായി പ്രതികരിക്കണമെന്നും തീവ്ര വാദികളെയും അവര്‍ക്ക് വളം നല്കുന്നവരെയും ഒറ്റപ്പെടുത്തനമെന്നും ഇസ്ലാഹി സെന്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഹമ്മദ് അലി മടവൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഹുസൈന്‍ ബാവ താമരശ്ശേരി , മരക്കാര്‍ കക്കോവ്, അഹ്`മദ് മദീന , ഇബ്രാഹിം തലപ്പാടി , കെ. മുഹമ്മദ് അത്തോളി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദു റഹ്മാന്‍ മഞ്ചേരി സ്വാഗതം പറഞ്ഞു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
അച്ചുതാനന്ദന്റെ അണ്‍ പോപ്പുലര്‍ഫ്രണ്ട്
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം