അപ്രിയ സത്യങ്ങള്‍ കാണാതിരിക്കുക എന്ന പുതു നയത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ നടന്നടുക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന ബിംബം തകര്ന്നടിയുന്നിടത്താണ് ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയ ജനകീയ ബദല്‍ മീഡിയകളില്‍ യുവതലമുറ ക്രിയാതമക്വും, ശക്തവുമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ പ്രസക്തി വര്ദ്ദിക്കുന്നതെന്ന് ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച സൌഹ്യദ സായാഹ്നം അഭിപ്രായപ്പെട്ടു. പ്രശസ്ത പത്രപ്രവര്‍ത്തകയും, തെഹല്‍ക്ക റിപ്പോര്‍ട്ടറുമായ ഷാഹിന രാജീവിനെതിരെ കര്‍ണ്ണാടകാ പോലീസ് ചുമത്തിയ കേസിനെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന നിസംഗ നിലപാടിനെ യോഗം വിമര്‍ശിച്ചു.
ഫോക്കസ് ജിദ്ദ ഭാരവാഹികളായി പ്രിന്സാദ് പാറായി (സി ഇ ഒ), ഷാഹിദ് അസൈനാര്‍, ആദില്‍ മുഹമ്മദ് (ഡെപ്യൂട്ടി സി ഇ ഒ), മുബഷിര്‍ കുനിയില്‍ (എച്ച് ആര് മനേജര്‍), മുബാറക് അരീക്കാട് (ഫൈനാന്‍സ് മാനേജര്‍), ഷക്കീല്‍ ബാബു (ഐ ടി മനേജര്‍), മുഹമ്മദ് ആര്യന്തൊടിക (ഇസ്ലാമിക് അഫയേഴ്സ്), ബാസില്‍ അബ്ദുല്‍ ഗനി, റബീഹ് കബീര്‍ (സ്പോര്‍ട്ട്സ് & ഹെല്‍ത്ത് കെയര്‍), ഫഹദ്, റിന്‍ഷാദ് (ആര്‍ട്സ് & ലിറ്റെറേച്ചര്), മുജീബുറഹ്മാന്‍ ചെങ്ങര (പബ്ലിക് റിലേഷന്‍സ് & മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. പ്രശസ്ത ബ്ലോഗര്‍ ബശീര്‍ വള്ളിക്കുന്ന്, നൌഷാദ് കരിങ്ങനാട് എന്നിവര്‍ സംസാരിച്ചു. മുബഷിര്‍ കുനിയില്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രിന്സാദ് പാറായി സ്വാഗതവും, ബാസില്‍ അബ്ദുല്‍ ഗനി നന്ദിയും രേഖപ്പെടുത്തി.
Saturday, December 04, 2010
മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താ തമസ്കരണത്തിനെതിരെ ജനകീയ ബദല്‍ മീഡിയകള്‍ക്ക് ശക്തി പകരുക . ഫോക്കസ് ജിദ്ദ
Related Posts :

അറബി ഭാഷയുടെ സാധ്യതകള്‍ പ്രചരിപ്പിക...
നന്മയുടെ വീണ്ടെടുപ്പിന് ജനകീയ കൂട്ട...
മഴക്കെടുതിക്കിരയായവരെ സഹായിക്കുക: ക...

മുഖാമുഖം ബ്ലോഗ് അപ്ഡേറ്റ് ചെയ്തിരി...

ഫോക്കസ് അവയവദാന ബോധവത്കരണം ശ്രദ്ധേയ...

ആരോഗ്യ ബോധവല്‍ക്കരണം അനിവാര്യം: ഡോ....

ഫോക്കസ് ജിദ്ദ മെഡിക്കല്‍ ക്യാപെയിന്...

ഫോക്കസ് ജിദ്ദ വൃക്കരോഗ ബോധവത്കരണ ക്...
1 വായനക്കാരുടെ പ്രതികരണങ്ങൾ :
പരിപാടി തികച്ചുംശ്രദ്ധേയമായി ..
ഓ ടോ : ഷെയര്‍ ബട്ടന്‍സ് കാണുന്നില്ല ...
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം