
റാസല്‍ഖൈമ: ആശ്രയിക്കാന്‍ ആളില്ലെന്ന ആശങ്കയാണ് പ്രവാസികളിലെ ആത്മഹത്യയ്ക്ക് കാരണമെന്ന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിപണിയിലെത്തുന്ന വസ്തുക്കള്‍ വരുമാനം നോക്കാതെ വാങ്ങിക്കൂട്ടുന്ന കമ്പോള സംസ്‌ക്കാരം സമൂഹത്തെ പിടിമുറുക്കിയിട്ടുണ്ട്. പരസ്പര സഹായത്തിലൂടെ കാരുണ്യത്തിന്റെ കണികകളായിരുന്നവര്‍ അത്യാഗ്രഹത്തില്‍ അഭിരമിക്കുന്നവരായി മാറി.
സാഹചര്യങ്ങളോട് പൊരുതി ജീവിക്കാന്‍ സാധിക്കാതെ ഭീരുവായി മരിക്കുന്നതോടെ ശാന്തി ലഭിക്കുമെന്ന മിഥ്യാ ധാരണ മാറണം. കുടുംബങ്ങള്‍ സാന്ത്വനത്തിന്റെ തെളിനീരുറവ ലഭിക്കുന്ന ശാന്തിഗേഹങ്ങളാകണമെന്നും...