
ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്നു മാസക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് (വെള്ളി 29 June 2012) സമാപിക്കും. സമാപനത്തിന്റെ മുന്നോടിയായി നടക്കുന്ന സാമ്പത്തിക ബോധവല്‍ക്കരണ സെമിനാര്‍ വൈകുനേരം നാല് മണിക്ക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാമ്പത്തിക ആസൂത്രണത്തിലും അച്ചടക്കത്തിലും പരാജയപ്പെടുക വഴി പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോകുമ്പോഴും കഷ്ടപ്പാടുകള്‍ ബാക്കിയാവുന്ന അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സെമിനാറിന്റെ ലക്‌ഷ്യം. അല്പം ആസൂത്രണത്തിലൂടെ എന്തൊക്കെ മാറ്റം വരുത്താമെന്നതിനെക്കുരിച്ചും താഴ്ന്ന...