കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക് തുടക്കം കുറിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ ജിന്ന് ചികിത്സയും, മറ്റ് അന്ധ വിശ്വാസങ്ങളും നാടുനീളെ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഉണ്ടായ പേരു ദോഷത്തിന് മാധ്യമങ്ങളെയും പൊതു സമൂഹത്തെയും പഴിചാരരുതെന്ന് കെ എന്‍ എം സംസ്ഥാന നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍ അന്ധവിശ്വാസ പ്രചരണത്തിന് നേതൃത്വം നല്‍കിയവരെ സംഘടനയില്‍ നിന്നും തത്കാലം മാറ്റി നിര്‍ത്തി എന്നു പറയുകയും അതേ സമയം ജിന്ന് ചികിത്സ, പിശാച് സേവ, അടിച്ചിറക്കല് തുടങ്ങിയ വിഷയങ്ങളില്‍ ഖുര്‍ആനും പ്രവാചക ചര്യയും അനുസരിച്ചുള്ളതാണ് തങ്ങളുടെ നിലപാടെന്ന് പറയുകയും ചെയ്യുന്നത് കാപട്യമാണ്.
ദശാബ്ദങ്ങള്‍ നീണ്ട നവോത്ഥാന പോരാട്ടങ്ങളിലൂടെ മുജാഹിദ് പ്രസ്ഥാനം കേരളീയ മുസ്ലിം സമൂഹത്തില്‍ നിന്നും ആട്ടിയോടിച്ച ജിന്ന് ചികിത്സയും, മന്ത്രവാദ, പിശാച് സേവയുമെല്ലാം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് കെ എന്‍ എം (എ പി വിഭാഗം) നയം വ്യക്തമാക്കണം. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍, അന്ധവിശ്വാസ പ്രചരണത്തിന് നേതൃത്വം നല്കുന്നവര് തങ്ങളുടെ പ്രവര്‍ത്തകരും പണ്ഡിതന്മാരുമാണെന്ന് തിരിച്ചറിഞ്ഞ് സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ജ്ജവം കാണിക്കാതെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നത് കേരളീയ സമൂഹം അംഗീകരിക്കില്ല.
അന്ധവിശ്വാസ പ്രചരണത്തിലൂടെ ഉണ്ടായ പേരുദോഷം മായ്ച്ചുകളയാന്‍ മാധ്യമങ്ങളെയും പൊതു സമൂഹത്തെയും പഴിചാരിയതു കൊണ്ടായില്ല. പ്രസ്ഥാനത്തിന്റെ ആദര്‍ശം ബലി കഴിക്കാന്‍ അനുവദിക്കില്ല എന്നും യോഗം വ്യക്തമാക്കി. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചരണം പ്രഖ്യാപിത നയമാക്കി അംഗീകരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ അന്ധവിശ്വാസങ്ങളും ജിന്ന് ചികിത്സയും മന്ത്രവാദം നടത്തുകയും അതിനായി പ്രചരണം നടത്തി സമൂഹത്തെ യാഥാസ്ഥിതികതയിലേക്ക് നയിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും വിശുദ്ധ ഖുര്‍ ആനിന്റെയും പ്രവാചക ചര്യയുടെയും മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് എ പി വിഭാഗം തയ്യാറേവേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണം നടത്താന്‍ പദ്ധതി ആവിഷ്കരിക്കുകയും റമദാന് കാല പ്രവര്‍ത്തനങ്ങള്‍ രൂപം നല്‍കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. എന്‍ വി അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, അഡ്വ. പി എം മുഹമ്മദ് കുട്ടി, എ അസ്ഗറലി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ അബൂബക്കര്‍ മൗലവി, പി ടി വീരാന്‍കുട്ടി സുല്ലമി, കെ പി സക്കരിയ, കെ പി മുസ്തഫ ഫാറൂഖി, ഉബൈദുല്ല താനാളൂര്‍, സി മമ്മു എന്നിവര്‍ സംസാരിച്ചു. അഡ്വ. എം മൊയ്തീന് കുട്ടി, പി പി അബ്ദുറഹ്മാന് മാസ്റ്റര്‍, ഷംസുദ്ദീന് പാലക്കോട്, ഇബ്രാഹിം ഹാജി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, അബൂബക്കര്‍ മദനി മരുത, സി അബ്ദുല്‍ ലത്തീഫ്മാസ്റ്റര്, ഡോ. സലീം ചെര്‍പ്പുള്ളശ്ശേരി, എ എം സുബൈര്‍, സി മരക്കാരുട്ടി, കെ അബ്ദുല്‍ ഖയ്യൂം സുല്ലമി, ടി പി മൊയ്തു വടകര, ടി പി ഹുസൈന് കോയ, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഹഫിസുല്ല പാലക്കാട്, കുഞ്ഞുമോന് കൊല്ലം, സി എ സഈദ് ഫാറൂഖി, എന്‍ കെ എം സക്കരിയ്യ, പി കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, എം എം ബഷീര്‍ മദനി, സി സി ശക്കീര്‍ ഫാറൂഖി, കെ ഒ യൂസഫ് കൊല്ലം, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഇല്ലാത്ത ആരോപണം പ്രതിയോഗികളുടെ മേല്‍ കെട്ടി വെച്ച് അതിനെ വിമര്‍ശിക്കുന്ന, നാലാം കിട കവല രാഷ്ട്രീയ ശൈലി വാരി പുണര്‍ന്ന മടവൂരി സംസ്ഥാന സമിതിക്ക് യോജിച്ച മേഖല രാഷ്ട്രീയം ആണ്..ഒരു പാട് കാലം രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ ശൈലി മേല്‍ പ്രസ്താവനയില്‍ കാണാം..
ഖുര്‍ആനും ഹദീസിനുമെതിരായി എന്ത് മേല്‍ പ്രസ്താവിച്ച വാദങ്ങളാണ് മുജാഹിദുകള്‍ക്കുള്ളത് എന്ന് വസ്തുതാ പരമായി തെളിയിക്കാന്‍, പരലോക ഭയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ തയാറാവുക....ആണത്തമുള്ള എട് മടവൂരിക്കും വെല്ലുവിളി ഏറ്റെടുക്കാം..ഇനി നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ പ്രസിദ്ദീകരണങ്ങളില്‍ നിന്ന് കാണുക..
''നിസ്കാരത്തിനിടയില്‍ നിങ്ങളില്‍ ഒരാളുടെ അടുത്ത് പിശാചു വന്നേക്കും അവന് അയാളുടെ ആസനത്തില്‍ ഊതും....'' (ശബാബ് 2007 മേയ് 9)
''അത് പോലെ അവരില്‍ പ്രവേശിച്ചു, അവന്റെന്റെ ചിന്തയും, മനസ്സിനെയും സ്വാദീനിച്ചും കബളിപ്പിച്ചും തെറ്റായ വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരനെയാണ് മേല്‍ വചനങ്ങള്‍ അനാവരണം ചെയ്യുന്നത്. വിഭ്രാന്തി, ഉന്മാദം, ഭയം, വ്യാധികള്‍, തുടങ്ങിയ നിരവധി ഭവിഷ്യത്തുകള്‍ പിശാചു, അഥവാ ഇബ്ലീസ് ഉണ്ടാക്കി തീര്‍ക്കുമെന്നും അതില്‍ നിന്നുള്ള പൂര്‍ണ മോചനം അല്ലാഹുവില്‍ പൂര്‍ണ സമര്‍പ്പണവും വിശ്വാസവുമാനെന്നും ഇസ്ലാം പഠി പ്പിക്കുന്നു..
''തനിക്കു വശമില്ലാത്ത ഭാഷകള്‍ സംസാരിക്കുക ഭൂതകാല കാര്യങ്ങള്‍ പറയുക പ്രത്യേക ചേഷ്ടകള്‍ കാണിക്കുക രൌദ്രമായി പെരുമാറുക എന്ന് തുടങ്ങി പല അത്ഭുത പ്രതിഭാസങ്ങളും ഈ കരീന്‍ മൂലം ഉണ്ടാകും വിശുദ്ധ ഖുറാനിലെ അദ്ധ്യായങ്ങള്‍ ഇവയില്‍ നിന്നുള്ള രക്ഷയുടെയും മോചന തിന്റെയും സന്ദേശം നല്കുന്നു''... (അന്ധ വിശ്വാസങ്ങളുടെ ലോകം, യുവത..).
''ദുഷ്ട ജിന്നുകളെ വിളിക്കുന്നതാ ണെങ്കില്‍ അവന് പാപത്തിലും അല്ലാഹുവിലുള്ള വിശ്വാസ രാഹിത്യതിലും മനുഷ്യനെ സഹായിക്കും (ശബാബ് 99 മേയ് 21 )......ഇനിയും വേണമെങ്കില്‍ തരാം..
ഇതൊക്കെ ആദ്യം സ്വന്തക്കാരില്‍ നടത്തിയിട്ട് പോരെ ഖോജമാരെ നാട്ടുകാരുടെ മേല്‍ കുതിര കയറാന്‍?..
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം