Wednesday, January 05, 2011
ലഹരി ദുരന്തങ്ങള്‍ക്കെതിരെ സാമൂഹ്യ ചെറുത്തുനില്പ് അനിവാര്യം -ലഹരി വിരുദ്ധ കൂട്ടായ്മ
ആരാമ്പ്രം: മദ്യം, മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം എന്നിവ മൂലമുണ്ടാകുന്ന സാമൂഹ്യ ദുരന്തങ്ങള്‍ക്ക് നേരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ എസ് എം ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കണമെന്നും മൊബൈല്‍ ഫോണ്‍, ടി വി ചാനലുകള്‍ എന്നിവയിലൂടെയുള്ള സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഖദീജ ടീച്ചര്‍ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എന്‍ജി. ഇബ്റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. മടവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സുലൈമാന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി കോരപ്പന്, ഫാദര്‍ വര്‍ഗീസ് താമരത്തുംകുഴി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, മുസ്തഫ നുസ്രി, കെ പി അബ്ദുസ്സലാം പ്രസംഗിച്ചു
1 വായനക്കാരുടെ പ്രതികരണങ്ങൾ :
അന്നത്തേത് കൊണ്ടു സമര വീര്യം എല്ലാം തീർന്നോ? മറ്റു യുവജന സംഘടനകളുടെ സഹകരണം തേടി എല്ലാവരും കൂടി മദ്യത്തിന്നെതിരെ,മയക്കു മരുന്നിന്നെതിരെ ഒരു സഹന സമരം തുടരുക പലരുടെയും പുറം പൂച്ച് പുറത്താകും
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം