
കോഴിക്കോട്: കൂടംകുളം ആണവനിലയത്തിനെതിരില്‍ സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആണവനിലയം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ മാസങ്ങളായി തുടരുന്ന സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അപഹാസ്യമാണ്. നട്ടില്‍ സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്ന ഭരണകൂട നിലപാട് അംഗീകരിക്കാവതല്ല.
ചെര്‍ണോബിലിന്റെയും മറ്റും പശ്ചാത്തലത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ ആണവ റിയാക്‌ടറുകള്‍ നിരുത്സാഹപ്പെടുത്തുമ്പോള്‍ ഇന്ത്യ അനാവശ്യമായി തിടുക്കം കാട്ടുന്നത് മറ്റെന്തോ...