Wednesday, November 30, 2011

ദ ട്രൂത്ത്‌ സംസ്ഥാന ദഅ്‌വാ സ്‌ക്വാഡ്‌ സമാപിച്ചു

കായംകുളം: ഐ എസ്‌ എം സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൂത്ത്‌ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ കായംകുളം മേഖലയില്‍ സംഘടിപ്പിച്ച ദഅ്‌വാ സ്‌ക്വാഡ്‌ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ എഴുപത്തഞ്ചുപേര്‍ പങ്കെടുത്തു. 296 വീടുകളില്‍ സന്ദേശമെത്തിച്ചു. വിവിധ സെഷനുകളില്‍ പഠനക്ലാസ്സുകള്‍ നടത്തി. ബഷീര്‍ പട്ടേല്‍താഴം, ഷാജഹാന്‍ വെള്ളിമാട്‌കുന്ന്‌, ഫൈസല്‍, ഷമീര്‍ ഫലാഹി, അഹ്‌മദ്‌, മമ്മുട്ടി മുസ്‌ലിയാര്‍, നിസാര്‍ ഫാറൂഖി, സമീര്‍ നേതൃത്വം നല്‌...
Read More

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം -കെ എന്‍ എം

തളിപ്പറമ്പ്‌: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ കെ എന്‍ എം തളിപ്പറമ്പ്‌ മണ്ഡലം കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു. യാഥാസ്ഥിക വിഭാഗത്തിന്റെ അന്ധവിശ്വാസ പ്രവണതകള്‍ക്ക്‌ ആക്കം കൂട്ടുന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും കൗണ്‍സില്‍ ആരോപിച്ചു. വി പി കെ അബ്‌ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈ.പ്രസിഡന്റ്‌ കെ എല്‍ പി ഹാരിസ്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. കെ സി അബ്‌ദുല്ല ഫാറൂഖി, പി ടി പി മുസ്‌തഫ, സി കെ മുഹമ്മദ്‌, എം പി നിസാമുദ്ദീന്‍ പ്രസംഗിച്ചു.   ഭാരവാഹികളായി പി സാദിഖ്‌...
Read More

ഐ.എസ്‌.എം ദിവ്യദീപ്‌തി-ഖുര്‍ആന്‍ വിജ്ഞാന മത്സരം സമാപിച്ചു

നിലമ്പൂര്‍: ഐ.എസ്‌.എം നിലമ്പൂര്‍ മണ്ഡലം സംഘടിപ്പിച്ച ദിവ്യദീപ്‌തി-ഖുര്‍ആന്‍ വിജ്ഞാന മത്സരം സമാപിച്ചു. ആറായിരത്തോളം പേരാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. സമ്മാനദാനം കെ.ജെ.യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിച്ചു. ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണങ്ങള്‍ നീങ്ങുന്നതിനും മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കുന്നതിനും ഇത്തരം മത്സരങ്ങള്‍ കൊണ്ട്‌ സാധിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എസ്‌.എം സംസ്ഥാന സെക്രട്ടറി യു.പി യഹ്‌യാഖാന്‍ ഉദ്‌ഘാടനം ചെയ്‌തു.കെ.പി ഇബ്രാഹിം ആമയൂര്‍ ക്ലാസ്സെടുത്തു....
Read More

കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു.

കോട്ടയ്ക്കല്‍: കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. അഷ്‌റഫ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഇബ്രാഹിം, അബ്ദുല്‍കരീം, ടി.പി. സഗീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.എം.എ. മജീദ് സ്വാഗതവും എന്‍.വി. നസ്‌റുല്ല നന്ദിയും പറഞ്...
Read More

സന്നദ്ധ സേവനത്തിനു സ്ത്രീകള്‍ മുന്നിട്ടിറങ്ങണം : എം കെ മുനീര്‍

കോഴിക്കോട് : നിര്‍ധന രോഗികളെ സഹായിക്കുന്നതിനും വിഗലാംഗരെ  പുനരധിവസിപ്പിക്കുന്നതിനും സ്ത്രീ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്നു സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ ; എം കെ മുനീര്‍ പ്രസ്താവിച്ചു. സഊദി ഇസ്ലാഹി സെന്റെറിന്‍റെ കീഴിലുള്ള ഖമീസ് മുശൈത്ത് എം ജി എം ശാഖ, ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ മുഖേന നിര്‍ധനരോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ വീല്‍ചെയര്‍ വിതരണപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ രോഗികള്‍ കൂടിവരികയാണ്. പുതിയതരം രോഗങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു....
Read More

Monday, November 28, 2011

മദ്യനയം: സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം : MSM

പാലക്കാട്: ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതുള്‍പ്പെടെ  തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കന്ന്‍ എം എസ് എം പാലക്കാട് ജില്ല പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കാമ്പസ് കേന്ദ്രീകൃത മദ്യ-ലഹരി-ഹവാല മാഫിയകളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന്‍ മാതൃകാപരമായി ശിക്ഷിക്കുവാനും എം എസ് എം ആവശ്യപ്പെട്ടു. 'അറിവ് സമര്‍പ്പണത്തിന്' എന്ന പ്രമേയത്തില്‍ പാലക്കാട് ടൌണില്‍ സംഘടിപ്പിച്ച സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം...
Read More

Friday, November 25, 2011

സൗദി ഇസ്‌ലാഹി സെന്റര്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

അല്‍കോബാര്‍: അല്‍കോബാര്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അല്‍കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ദമാം ഘടകം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഷൈജു.എം.സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മതപ്രബോധകന്റെ ബാധ്യതാനിര്‍വഹണം കൂടുതല്‍ ഉത്തരവാദിത്വത്തോടുകൂടിയും പക്വതയോടുകൂടിയും ആയിരിക്കണമെന്നും മനുഷ്യന്റെ ജീവിതഗതിയെ സമൂലം പരിവര്‍ത്തിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിവര്‍ത്തനത്തിന്റെ ദൈവികസന്ദേശം കൂടുതല്‍ പ്രചരിപ്പിക്കുന്നതില്‍ ഓരോ ആദര്‍ശ പ്രബോധകനും സാധ്യമാകേണ്ടത്...
Read More

Wednesday, November 23, 2011

UAE ഇസ്‌ലാഹി സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റ് ഡിസംബര്‍ 2 ന്

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ ഇസ്‌ലാഹി സെന്റര്‍ കായിക മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിനു ഷാര്‍ജ ദൈദ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് ഗ്രൗണ്ടിലാണു പരിപാടി. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ വിഭാഗങ്ങളിലായി വിവിധ എമിറേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 611 പേര്‍ 35 ഇനങ്ങളില്‍ മത്‌സരിക്കും. പരിപാടിയുടെ വിജയത്തിനായി വി.പി. അഹ്മദ് കുട്ടി ചെയര്‍മാനും ഹാറൂണ്‍ കക്കാട് കണ്‍വീനറും ജാഫര്‍ സാദിഖ് കോ-ഓര്‍ഡിനേറ്റുറുമായി സ്വാഗത സംഘം രൂപീകരിച്...
Read More

മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കായി 'സര്‍ഗമേള 2011' സംഘടിപ്പിക്കുന്നു

ജിദ്ദ: 2011 നവംബര്‍ 25 ന് റിയാദില്‍ നടക്കുന്ന ആറാം ഖുര്‍ ആന്‍ സമാപന സമ്മേളനത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കായി 'സര്‍ഗമേള 2011' സംഘടിപ്പിക്കുന്നു. കിഡ്‌സ്, ചില്‍ഡ്രല്‍സ്, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കും. ജിദ്ദയെ പ്രതിനിധീകരിച്ച് ശറഫിയ അല്‍ഹുദാ മദ്രസ്സയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ഗമേളയില്‍ പങ്കെടുക്കുമെന്ന് അല്‍ഹുദാ മദ്രസാ കണ്‍വീനര്‍ ഹംസ നിലമ്പൂര്‍, സദര്‍ മുഅല്ലീം, അഹമ്മദ് കുട്ടി മദനി, എന്നിവര്‍ അറിയിച്ചു. മുഹമ്മദ് അമീന്‍, റഹീബ് അഷ്‌റഫ്, ഫൈസ് അലി,...
Read More

`വെളിച്ചം' ഫലം പ്രസിദ്ധീകരിച്ചു

കടലുണ്ടി: ശാഖ ഐ എസ്‌ എം സംഘടിപ്പിക്കുന്ന വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാനപ്പരീക്ഷയുടെ 17-ാമത്‌ ഫലപ്രഖ്യാപനവും സമ്മാനദാനവും നടന്നു. കെ എം തസ്‌നിയ്യ പരപ്പനങ്ങാടി, കെ പി ശാഹിദ കോഴിക്കോട്‌, വി വി സുഹ്‌റ കടലുണ്ടി എന്നിവര്‍ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങള്‍ നേടി. ജില്ലാതല വിജയികള്‍: ലത്തീഫ റഫീഖ്‌, ഷംനാട്‌ (കാസര്‍കോട്‌), ടി എം ഷബാന തലശ്ശേരി (കണ്ണൂര്‍), റഹ്‌മത്ത്‌ അസീസ്‌ പിണങ്ങോട്‌ (വയനാട്‌), സി കെ വി ആസ്യ മറിയം നടക്കാവ്‌ (കോഴിക്കോട്‌), സുബൈദ ഖാദര്‍ കരുവാമ്പ്രം (മലപ്പുറം), സുബൈദ സലാം കൊടുങ്ങല്ലൂര്‍ (തൃശൂര്‍), ഷക്കീല...
Read More

Tuesday, November 22, 2011

മദ്യനയം തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണം: ബഹ്‌റൈന്‍ ഇസ്ലാഹി സെന്റെര്‍

മനാമ: കേരള സര്‍ക്കാരിന്റെ മദ്യനയം തിരുത്താന്‍ പ്രവാസിസംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ടൂറിസത്തിന്റെ മറവില്‍ മദ്യ വ്യവസായം വ്യാപിപ്പിക്കാനുളള നീക്കം ചെറുക്കണം. മദ്യപാനത്തിന്റെ ഉയര്‍ന്ന തോത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. സംസ്ഥാന പുരോഗതിക്ക് സൃഷ്ടിപരമായ വരുമാന മാര്‍ഗ്ഗങ്ങളാണ് കണ്ടത്തേണ്ടത്. 'കുടിയച്ഛാരുടെ നാട് ' എന്ന അപഖ്യാതിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടത്....
Read More

Monday, November 21, 2011

ആദര്‍ശ വിചാരണ സമാപിച്ചു

പരപ്പനങ്ങാടി  ഒരേ ആദര്‍ശമുള്ളവരുടെ ഐക്യത്തിനും ആദര്‍ശവിരുദ്ദരെ ഒറ്റപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ട്  ഐ എസ് എം ആദര്‍ശ വിചാരണ സമാപിച്...
Read More

Sunday, November 20, 2011

കാന്‍സര്‍ ബോധവത്കരണം വ്യാപകമാക്കണം

മനാമ: കാന്‍സര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം പുറകിലാണെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ.അജയ്കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യക്കാര്‍ പ്രത്യേകിച്ച് യൂറോപ്പിലെ ആളുകള്‍ക്കിടയില്‍ നടക്കുന്നത്ര ബോധവത്കരണ പരിപാടികള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കാണുന്നില്ല. പെരുപ്പിച്ച്് കാണിക്കേണ്ട ആവശ്യമില്ലാത്തത്ര പ്രാധാന്യം ഇത്തരം ബോധവത്കരണ പരിപാടികള്‍ക്കുണ്ടെന്നും ഇന്ത്യന്‍...
Read More

QIIC ഖത്തര്‍ മലയാളി സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ദോഹ: മതം സമാധാനത്തിനുള്ളതാണെന്നും തീവ്രവാദവും ഭീകരതയും മതത്തിന് അന്യമാണെന്നും ഖത്തര്‍ ഔഖാഫ് മന്ത്രി ഡോ. ഗൈസ് ബിന്‍ മുബാറക് അല്‍ കുവാരി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ പുരോഗതിയില്‍ പ്രവാസി മലയാളികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.നല്ല ജീവിതം നയിക്കേണ്ടതിന്റെയും തെറ്റുകള്‍ ചെയ്യാതിരിക്കേണ്ടതിന്റെയും...
Read More

Saturday, November 19, 2011

QIIC ആറാം ഖത്തര്‍ മലയാളി സമ്മേളനം ഉദ്ഘാടനം ചെയ്തു

ഖത്തര്‍: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനം താനി ബിന്‍ അബ്ദുല്ല ഹ്യുമനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ആയിദ് അല്‍ ഖഹ്ത്വാനി ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. കെ.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷനായിരുന്നു.   സമ്മേളന സുവനീര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇ.കെ. അഹമ്മദ്കുട്ടി പ്രകാശനം ചെയ്തു. നസീര്‍ മുസഫി സുവനീര്‍ ഏറ്റുവാങ്ങി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ 2012...
Read More

Friday, November 18, 2011

ഖമീസ് മുഷൈത് എം ജി എമ്മിന്റെ വീല്‍ചെയര്‍ വിതരണം 20ന് കോഴിക്കോട്ട്

കോഴിക്കോട്: സഊദി അറേബ്യയിലെ ഖമീസ് മുഷൈത് ശാഖ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനര്‍ക്ക് നല്കുന്ന വീല്‍ ചെയറുകളുടെ വിതരണോദ്ഘാടനം 20ന് വൈകിട്ട് നാലിന് കോഴിക്കോട്ട് നടക്കും. മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ വനിതാ വിംഗ് കണ്‍വീനര്‍ സലീമ മീഞ്ചന്ത വീല്‍ചെയറുകള്‍ ഏറ്റുവാങ്ങും. സഊദി ഇസ്വ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ എം ടി മനാഫ് അധ്യക്ഷത വഹിക്കും.  കെ എന്‍...
Read More

കശ്മീര്‍ സൈനികാധികാര നിയമം: പൗരാവകാശങ്ങള്‍ക്ക് പരിഗണന നല്‍കണം : ഐ എസ് എം

കോഴിക്കോട്: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കശ്മീരില്‍ നിലവിലുള്ള സായുധസേന പ്രത്യേകാധികാര നിയമം ഭാഗികമായെങ്കിലും പിന്‍വലിക്കണമെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ആവശ്യത്തിന് പരിഗണന നല്‍കാത്ത കേന്ദ്ര നിലപാടില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അതൃപ്തി രേഖപ്പെടുത്തി. കശ്മീരികളുടെ മനുഷ്യാവകാശം സംബന്ധിച്ച തീരുമാനത്തിനുമേല്‍ നടപടികളെടുക്കാന്‍ വൈകുന്നത് ശരിയല്ല. അഫ്‌സ്പ ഒരു നിലക്കും പിന്‍വലിക്കരുതെന്ന ആര്‍ എസ് എസ് നിലപാട് തന്നെ രാജ്യത്തെ സൈനിക നേതൃത്വം സ്വീകരിക്കുന്നത് ശരിയല്ല. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്തല്ലാതെ ജമ്മു കശ്മീര്‍ പ്രതിസന്ധിക്ക്...
Read More

Thursday, November 17, 2011

ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മാനദാന സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മനദാന സമ്മേളനത്തിന്റെ അസീസിയ ഏരിയാതല രജിസ്ട്രേഷന്‍ ഉദ്ഘാടനം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ് ഉപദേശക സമിതി അംഗം ഷെയഖ് മുജീബ് എടക്കര അബ്ദുല്‍ ഹക്കീം ശ്രീകണ്ട്ഠപുരത്തിനു നല്‍കി നിര്‍വ്വഹിച്ചു. അസീസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ കെ.എം അധ്യക്ഷത വഹിച്ച യോഗത്തില്‍ സിറാജുദ്ദീന്‍ ആസാദ്, അബ്ദുറഹീം പന്നൂര്‍ , ഷംസുദ്ദീന്‍ ശ്രീകണ്ട്ഠപുരം ,റഷീദ് വടക്കന്‍ , സാജിദ് കൊച്ചി എന്നിവര്‍...
Read More

കുഞ്ഞുങ്ങളിലെ പരിവര്‍ത്തനം രക്ഷിതാക്കളുടെ ലാളനാ തോതിനനുസരിച്ച് : ഖലീല്‍ അടൂര്‍

കുവൈറ്റ് : നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ചു രക്ഷിതാക്കളില്‍ നിന്നുള്ള ലാളനാ തോതനുസരിച്ചായിരിക്കും അവരിലെ കര്‍മ്മങ്ങളെന്നു  ഖലീല്‍ അടൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ അബ്ബാസിയ റിഥം ഓടിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ 'പാരന്റിംഗ് ടിപ്സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മനാ ഓരോ വ്യക്തികളിലുള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കണം. കുട്ടികളുടെ ആവശ്യാനുസരണം പൂര്‍ണ്ണമായി കീഴൊതുങ്ങാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.  സമാധാനത്തിന്‍റെ...
Read More

Wednesday, November 16, 2011

ഖത്തർ മലയാളി സമ്മേളനം: ഒരുക്കങ്ങൾ പൂർ‍ത്തിയായി

ദോഹ: ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുൻ‍തസയിലെ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെൻ‍ഡന്റ് സ്‌കൂളിൽ നടക്കുന്ന ആറാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ‍ അറിയിച്ചു. ഖത്തർ‍ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ഖത്തർ മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഫനാറിന്റെയും ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുടക്കം കുറിക്കും. ഒമ്പത് സെഷനുകളായി നടക്കുന്ന സമ്മേളനത്തിൽ‍ എം പിമാരും എം എൽ എമാരും ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും മത സാംസ്‌കാരിക രംഗത്തെ...
Read More

QIIC ഖത്തര്‍ മലയാളി സമ്മേളനം 17, 18 തീയതികളില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ: നവംബര്‍ 17, 18 - വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുന്‍തസയിലെ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഖത്തര്‍ മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഫനാറിന്റെയും ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുടക്കം കുറിക്കും.   ഒമ്പത് സെഷനുകളായി നടക്കുന്ന സമ്മേളനത്തില്‍...
Read More

Monday, November 14, 2011

കെ. എന്‍. എം താനാളൂര്‍. ശാഖാ ജനറല്‍ബോഡി ചേര്‍ന്നു

താനൂര്‍: കെ. എന്‍. എം താനാളൂര്‍ ശാഖാ ജനറല്‍ബോഡിയോഗം ജില്ലാസെക്രട്ടറി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പി. അഹമ്മദ്കുട്ടി മദനി അദ്ധ്യക്ഷത വഹിച്ചു. സാബിഖ് പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ടി. ഇസ്മയില്‍ വാര്‍ഷിക റിപ്പോര്‍ട്ടവതരിപ്പിച്ചു. ഐ. എസ്. എം. ജില്ലാസെക്രട്ടറി കെ. പി. അബ്ദുല്‍ വഹാബ്, പി. ചെറിയബാവ, വി. പി. അബു, എം. കുഞ്ഞിമൊയ്തീന്‍, ടി. ഹംസഹാജി എന്നിവര്‍ പ്രസംഗിച്ചു.  ഭാരവാഹികള്‍: പി. അഹമ്മദ്കുട്ടി മദനി ( പ്രസി ) , വി. മുഹമ്മദ്ഹാജി, പി. ചെറിയബാവ ( വൈ: പ്രസി ) , കെ. ടി. ഇസ്മായില്‍ ( സെക്ര ) , വി. പി. അബു, എം. കുഞ്ഞിമൊയ്തീന്‍ ( ജോ: സെക്ര ) ,...
Read More

എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ലീഡര്‍ഷിപ്പ് ക്യാംപ് "പള്സ് 11" സമാപിച്ചു

മലപ്പുറം : എം എസ് എം  വെസ്റ്റ് ജില്ലാ ലീഡര്‍ഷിപ്പ് ക്യാംപ് "പള്സ് 11" സമാപിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി എം എ ഗഫൂര്‍ (ആത്മസംസ്ക്കരണം ),ശരീഫ് തിരൂര്‍ (know your potential), അലിമദനി മൊറയൂര്‍ (ആദര്‍ശ വ്യതിരിക്തത ) എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. സഗീറലി,അല്‍താഫ് , സഹീര്‍ ,നിഷാദ് , ടി കെ എന്‍ ഹാരിസ് ,മുനീര്‍ എം പി , ഫയാസ് കെ പുരം, മുസകുട്ടി മദനി , അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു...
Read More

Saturday, November 12, 2011

സൗമ്യ വധം: കോടതി വിധി സ്വാഗതാർ‍ഹം - എം എസ് എം

കോഴിക്കോട്: കേരള മനസ്സാക്ഷിയെ പോറലേല്പിച്ച സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കെതിരെ തൃശൂർ‍ അതിവേഗ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാർ‍ഹമാണെന്ന് എം  എസ് എം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു. നിരവധി ആക്രമണങ്ങളില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയ ഗോവിന്ദച്ചാമിക്കനുകൂലമായി നിയമസംവിധാനം ഉപയോഗപ്പെടുത്തിയ ഉദ്യോഗവൃന്ദമാണ് സമൂഹ മനസ്സാക്ഷിയെ കൂടുതൽ‍ ഞെട്ടിച്ചതെന്നും സാംസ്‌കാരിക പ്രബുദ്ധമായ സംസ്ഥാനത്ത് പോലും സ്ത്രീ സമൂഹങ്ങൾ‍ക്കു നേരെ അരങ്ങേറുന്ന അതിക്രമങ്ങൾ‍ക്കെതിരെ ഉണർ‍ന്ന് പ്രവർ‍ത്തിക്കാനും നിയമനിർ‍മാണം നടത്താനും ഉദ്യോഗ വൃന്ദം...
Read More

ഇബ്രാഹിം നബി(അ) യുടെ സന്ദേശം ഉള്‍ക്കൊള്ളുക : അബ്ദുല്‍ ഹസീബ് മദനി

മസ്കറ്റ് : കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിനു ആദര്‍ശ ധീരനായ ഇബ്രാഹിം നബി(അ) യുടെ സന്ദേശം ഉള്കൊള്ളുന്നതിലൂടെ ശാന്തി കൈവരിക്കാന്‍ കഴിയുമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ ഹസീബ് മദനി ഉല്‍ബോധിപ്പിച്ചു. മസ്കറ്റ് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജീവിത ഭാരം പേറി പ്രവാസലോകത്ത്‌ താമസിക്കുന്ന മലയാളി സമൂഹത്തിനു സമാധാനത്തോടെ ഈദ് ആഘോഷിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ വിശ്വാസി സമൂഹത്തിനു ലഭിക്കുന്ന സ്വീകാര്യതയെ അദ്ദേഹം പ്രശംസിച്ചു. റൂവി ഫാമിലി...
Read More

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗസ്മരണയില്‍ തൊടുപുഴയിലെ വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു . മങ്ങാട്ട് കവലയില്‍ നടന്ന ഈദ്‌ഗാഹില്‍ കുമ്പങ്കല്ല് സലഫി മസ്ജിദ് ഇമാം ഷൌകത്തലി അന്‍വര്‍ ,മണ്ണാര്‍ക്കാട് ഈദ്‌ നമസ്കാരത്തിന് നേതൃത്വം നല്‍കി . ഇബ്രാഹിം നബിയുടെ ഒറ്റയാള്‍ പ്രബോധനം നേരിട്ട പരീക്ഷണങ്ങളും അവയെല്ലാം ഈമാന്‍ കൊണ്ട് നേരിട്ട് വിജയിക്കുകയും ചെയ്തതിന്റെ അമ്ഗീകാരമായിട്ടാണ് അല്ലാഹു അദ്ദേഹത്തെ ഒരു വ്യക്തിയായിട്ടല്ല ഒരു പ്രസ്ഥാനമായിട്ടു തന്നെ പരിചയപ്പെടുത്തുന്നത് എന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു . 'ഇബ്രാഹീം...
Read More

Friday, November 11, 2011

കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും 18ന്

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ബഹ്‌റിന്‍ കാന്‍സര്‍ സൊസൈറ്റിയും മലയാളികള്‍ക്കായി കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും സംഘടിപ്പിക്കുന്നു. നവംബര്‍ 18 ന് മനാമ ഇന്ത്യന്‍ ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ബോധവത്കരണ ക്ലാസില്‍ സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന സ്തനാര്‍ബുദ ശില്പശാലക്ക് വനിതാ മെഡിക്കല്‍ വിഭാഗം നേതൃത്വം നല്‍കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗജന്യ രജിസ്‌ട്രേഷന് 33885358, 33498517 എന്നീ...
Read More

എം എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് (11-Nov.-2011)

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (MSM)സംസ്ഥാന പ്രവർ‍ത്തക സമിതി യോഗം ഇന്ന് (വെള്ളി) വൈകീട്ട് 5.30ന് കോഴിക്കോട് മർ‍ക്കസുദ്ദഅ്‌വയിൽ‍ ചേരും. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ‍ കിനാലൂർ‍ യോഗം ഉദ്ഘാടനം ചെയ്യും. കെ എൻ‍ എം സംസ്ഥാന സെക്രട്ടറി അഡ്വ. മൊയ്തീൻ‍ കുട്ടി, മൻ‍സൂറലി ചെമ്മാട് എന്നിവർ‍ സംബന്ധിക്കും. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂർ‍ അധ്യക്ഷത വഹിക്കും. വിദ്യഭ്യാസ രംഗത്തെ സമകാലിക സാഹചര്യങ്ങൾ‍ യോഗം വിലയിരുത്തും. കോളേജ് യൂനിയൻ‍ അഡ്വൈസറി സമിതി രൂപീകരണം, അംഗത്വ പ്രചാരണ അവലോകനം, ശാഖ മുതൽ‍ സംസ്ഥാന തലം വരെ നടപ്പിലാക്കാനുദ്ദേശിക്കുന്ന...
Read More

Thursday, November 10, 2011

QIIC ഈദ് ടൂര്‍ നടത്തി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദഖീറ പാര്‍ക്കിലേക്ക് നടത്തിയ ഈദ് ടൂര്‍ വിജ്ഞാനത്തിന്റെയും വിനോദത്തിന്‍െയും സംഗമമായി. സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറിലധികം പേര്‍ പങ്കെടുത്ത പരിപാടി ഒരിക്കലും മറക്കാത്ത മധുരിക്കുന്ന ഓര്‍മ്മകളാണ് സമ്മാനിച്ചത്. ഇസ്‌ലാഹീ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളത്തിന്റെ ഈദ് സന്ദേശത്തോടെ പരിപാടികള്‍ ആരംഭിച്ചത്.  ഷാ വലിയവീട്ടില്‍, നാസര്‍ അരീക്കോട്, ഷാജഹാന്‍ മാസ്റ്റര്‍, മുസ്ത്വഫ കല്‍പ്പകഞ്ചേരി, മഹ്‌റൂഫ് അരക്കിണര്‍, സലീം മത്രംകോട് എന്നിവര്‍ ഗാന...
Read More

ദ ട്രൂത്ത് സംസ്ഥാന ദഅ്‌വ ക്യാംപ് കായംകുളത്ത്

കോഴിക്കോട്  : ദ ട്രൂത്ത് സംസ്ഥാന ദഅ്‌വ ക്യാംപ് ഈ മാസം 12, 13 തിയ്യതികളില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നടക്കും. ട്രെയിനില്‍ വരുന്നവര്‍ കായംകുളത്ത് ഇറങ്ങി ഓട്ടോയില്‍ കയറി കൊറ്റുകുളങ്ങര ആയുര്‍വേദ ഹോസ്പിറ്റലിനടുത്ത് ഇറങ്ങിയാണ് ഇസ്‌ലാഹി സെന്ററിലേക്ക് എത്തേണ്ടതെന്നും പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ട്രൂത്ത് സംസ്ഥാന കണ്‍വീനര്‍ അറിയിച്ചു.   ബന്ധപ്പെടേണ്ട നമ്പര്‍: 9846093969, 9387223225, 80897210...
Read More

Wednesday, November 09, 2011

മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണം: ഡോ. ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപിടിക്കാന്‍ സമൂഹം തയ്യാറായാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. കോഴിക്കോട് ബീച്ചില്‍ നടന്ന സംയുക്ത ഈദ്ഗാഹില്‍ പെരുന്നാള്‍ ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തില്‍ ജീവിക്കുന്ന 700 കോടി ജനങ്ങളും ഒരേ സന്തതി പരമ്പരയില്‍ നിന്നും രൂപപ്പെട്ടതാണെന്നും ഈ മനുഷ്യര്‍ക്ക് മഹത്വം നല്കിയിരിക്കുന്നുവെന്നും ദൈവം വ്യക്തമാക്കിയതാണ്. ദൈവം മനുഷ്യന് നല്കിയ മഹത്വം മനുഷ്യന്‍ പരസ്പരം നല്കാന്‍ തയ്യാറായാല്‍ പ്രശ്‌നം അവസാനിക്കുമെന്നും...
Read More

Tuesday, November 08, 2011

ഖുര്‍ആന്‍ മുസാബഖ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ് : സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ദേശീയതല സമ്മാനദാന രജിസ്‌ട്രേഷന്‍ കൂപ്പണ്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം അല്‍റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. ഫൈസിയില്‍ നിന്ന് ഉസ്മാന്‍ സ്വീകരിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ് തൊടികപുലം സ്വാഗതവും സിറാജുദ്ദീന്‍ കാസര്‍കോട് നന്ദിയും പറഞ്...
Read More

ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്തുക : ISM, MSM

കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസി സമൂഹം സന്നദ്ധമാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീലും ആഹ്വാനം ചെയ്തു. അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിങ്കരവുമായതെന്തും ദൈവത്തിന് വേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യന്ദേശം...
Read More

Sunday, November 06, 2011

പെരുന്നാള്‍ ആഹ്ലാദത്തോടൊപ്പം ലോകമനുഷ്യര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം: കെ എന്‍ എം

കോഴിക്കോട്: ത്യാഗത്തിന്റേയും മനുഷ്യ സ്‌നേഹത്തിന്റേയും സന്ദേശം ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും പെരുന്നാള്‍ സഹായിക്കട്ടെയെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ ആശംസിച്ചു. പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ലോകത്ത് ദുരിതവും പീഡനങ്ങളും ഏറ്റുവാങ്ങുന്നവരെ ഓര്‍ക്കുകയും എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ഓര്‍മപ്പെടുത്തി.  വിശ്വാസ ജീര്‍ണതകള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കും മാനവ ഐക്യത്തെ തടസ്സപ്പെടുത്തുന്ന വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരാന്‍ പ്രതിജ്ഞയെടുക്കാം....
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...