ദില്ലി: ദേശീയ തലത്തില്‍ ഉറുദു, അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന് ഓഫ് ഉറുദു ലാംഗ്വേജ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളെജ് പ്രിന്‍സിപ്പലുമായ ഡോ. ഹുസൈന് മടവൂരിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി കപില്‍ സിബല്‍ ചെയര്‍മാനായുള്ള കൗണ്‍സിലില്‍ ഭാഷാപണ്ഡിതന്മാരും വിദഗ്ധരും ആണ് ഉള്ളത്. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ കോഴ്സുകളും വര്‍ക്ക് ഷോപ്പുകളും നടത്തുക, ആധുനിക ഭാഷാ ബോധന രീതികള്‍ പരിചയപ്പെടുത്തുക, വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഭാഷകളെ പോഷിപ്പിക്കുക തുടങ്ങിയവയാണ് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട ഡോ. ഹുസൈന് മടവൂര്ഇന്ത്യന് ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും അലിഗര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം എ യും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് (അറബിക്), കണ്ണൂര്‍ യൂണിവേഴ്സിറ്റി അറബിക് പരീക്ഷാ ബോര്‍ഡ്, സംസ്ഥാന സാക്ഷരതാ സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമാണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശ രാഷ്ട്രങ്ങളിലും അറബിഭാഷയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
4 വായനക്കാരുടെ പ്രതികരണങ്ങൾ :
اسلام عليكم
സുഹൃത്തേ..
ഹുസൈന് മടവൂര്‍ ഡോ. ഹുസൈന് മടവൂര്ഇന്ത്യന് ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി...... അറബിഭാഷയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.എന്നൊക്കെ എഴുതിയതു വായിച്ചു. സന്തോഷം.
പക്ഷേ ഹുസൈന് മടവൂര്‍ പണ്ട് കേരള നദ്വത്തുല് മുജാഹിദീന്‍ എന്ന സംഘടനയില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചിരുന്നു. കുറച്ച് കാലം മുന്‍പ് ഈ സംഘടനയിലുണ്ടായ (ഉണ്ടാക്കിയ) പിളര്‍പ്പ് എല്ലാവരും അറിഞ്ഞതുമാണ്. ആ പിളര്‍പ്പില്‍ ഇതേ ഹുസൈന് മടവൂരിന്റെ പേരിലാണ് ഒരു വിഭാഗം ഇന്നും അറിയപ്പെടുന്നത്.
എന്നിട്ടും മുകളില്‍ പഹേോഗല ഹുസൈന്നി മടവൂര്‍ പ്രവര്‍ത്തിക്കുന്ന മേഖലകള്‍ എഴുതിയകൂട്ടത്തില്‍ എന്തെ കേരളത്തിലെ സലഫീ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാര്യമോ, ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതോ,എഴുതാതെപോയി. മറന്നതോ, അതോ, ഇപ്പോള്‍ പ്രസ്ഥാനത്തില്‍ ഇല്ലയോ???
എന്താണ് സാഹിബേ!
കാന്തപുരത്തിന്റെ അനുയായികളെ പോലെ....
കഷ്ടം!
അഖിലേന്ത്യാ തലത്തിലുള്ളതു കണ്ടാലും കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും, ജില്ലാ/മണ്ഡലം/ശാഖാ വിവരങ്ങളും ഉണ്ടാകണം എന്നു വാശിപിടിക്കുന്ന താങ്കളിലെ വായനക്കാരന്റെ ‘നിലവാരം’ അതിശയിപ്പിക്കുന്നതു തന്നെ!
സമ്മയ്ച്ചി സാറേ! സമ്മയ്ച്ചി!!
വിമര്‍ശനത്തില്‍ ഒരു ലോജിക്ക് വേണ്ടേ സഹോദരാ. അതോ ഹുസൈന് മടവൂരിനെ എതിര്‍ക്കുമ്പോള്‍ അതിന്റെ ആവശ്യമില്ല എന്നാണോ. താങ്കളുടെ വിമര്‍ശനം വായിച്ചാല്‍ ഏതു കൊച്ചു കുട്ടികള്‍ പോലും ചിരിച്ചു പോകും. എം ബീ ബീ എസ് എടുത്ത ഒരു ഡോക്ടര്‍ നെയിം ബോര്‍ഡില്‍ അതിനു മുമ്പ് എടുത്ത ബീ എസ് സീ ഡിഗ്രി എഴുതിചെര്ക്കാറുണ്ട്. അല്ലാതെ എസ് എസ് എല്‍ സീ, പ്രീ ഡിഗ്രി എന്ന് കൂടി ചേര്ക്കാരുണ്ടോ?.
اسلام عليكم
സുഹൃത്തേ..
ഞാന്‍ ഹുസൈന് മടവൂരിനെ വിമര്‍ശിച്ചതല്ല ഞാന്‍ അങ്ങനെ വെറുതെ വിമര്‍ശിക്കാന്‍ എഴുതിയതല്ല.അല്ലെങ്കിലും ഞാന്‍ എഴുതിയ അഭിപ്രായത്തില്‍ എന്താണ് Rasheed Pengattiri ,മലയാളിക്കും ഒരു വിമര്‍ശനം എന്ന് തോനിയത്.
ഹുസൈന് മടവൂര്‍ എത്തിച്ചേരുന്ന മേഖലകളില്‍ സത്യസന്ധതയോടും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കനും ആ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുകയും ചെയ്യട്ടേ. അല്ലാഹുവാണ് എല്ലാം അറിയുന്നവന്. അവനാണ് എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ കാണുന്നതും അറിയുന്നതും. അവനാണ് പ്രതിഫലം നല്‍കുന്നതും. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. വിഷയം അതല്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹുസൈന് മടവൂര്‍ നിന്നതും ഹുസൈന് മടവൂരിനെ ലോകം അറിയാന്‍ തുടങ്ങുന്നതും K N M.. ISM..MSM. എന്ന സംഘടനയിലൂടേയാണ്. അപ്പോള്‍ പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട ഡോ. ഹുസൈന് മടവൂര്ഇന്ത്യന് ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും അലിഗര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം എ യും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് (അറബിക്), കണ്ണൂര്‍ യൂണിവേഴ്സിറ്റി അറബിക് പരീക്ഷാ ബോര്‍ഡ്, സംസ്ഥാന സാക്ഷരതാ സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമാണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശ രാഷ്ട്രങ്ങളിലും അറബിഭാഷയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.ഇത്രയൊക്കെ എഴുതിയപ്പോള്‍ എന്തേ "ഹുസൈന് മടവൂര്‍ പറഞ്ഞപോലെ KNM ആണ് എന്നെ പോറ്റിവളര്ത്തിത്" പോറ്റിവളര്‍ത്തിയ KNM മറന്നു. നേതാവ് എന്ന നിലയില്‍ വളരാന്‍ ഇടവും വളവും അവസരങ്ങളും നല്‍കിയത് KNM ആണ് എന്നത്. ഹുസൈന് മടവൂരുപോലും മറക്കില്ല. മറന്നിട്ടുമുണ്ടാവില്ല. ഈ ന്യൂസ് കൊടുത്തതും ഒരു പക്ഷെ ഹുസൈന് മടവൂരായിരിക്കില്ല. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഏതായിരുന്നാലും KNM എന്നത് എം ബീ ബീ എസ് എടുത്ത ഒരു ഡോക്ടര്‍ നെയിം ബോര്‍ഡില്‍ അതിനു മുമ്പ് എടുത്ത ബീ എസ് സീ ഡിഗ്രി എഴുതിചെര്ക്കാറുണ്ട്. അല്ലാതെ എസ് എസ് എല്‍ സീ, പ്രീ ഡിഗ്രി എന്ന് കൂടി ചേര്ക്കാരുണ്ടോ? എന്നപോലെയാണെങ്കില് പിന്നെന്തിനാ അഖിലേന്ത്യാ കൊടുത്തപ്പോള്‍ ,അതിനു താഴെയും.( എന്റെ കാഴ്ച്ചപാടില്‍ അഖിലേന്ത്യാ മുകളിലുള്ളതും ഉണ്ട്) മുകളിലുള്ളതുമായത് കൊടുത്തത്.
നമ്മുടെ നാട്ടില്‍ പേരിനൊപ്പം ചേര്‍ക്കുന്ന രണ്ടക്ഷരമുണ്ടല്ലോ. അത് വീടും നാടും മറിപ്പോയാലും എന്തിനു രാജ്യത്തിനു പുറത്തുപോയാല്‍ പോലും മാറില്ല. മാറ്റാറുമില്ല. ഇത്രമാത്രമേ എഴുതുന്നുള്ളു. വാശിയും തര്‍ക്കവും ഒഴിവാക്കി അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുക. അതാണ് വിജയം.അതാവണം നമ്മുടെ ലക്ഷ്യം.അങ്ങനെയാവുന്പോള് പ്രവര്‍ത്തനങ്ങളും നന്നാവും. ഇത്രയും എഴുതിയതില്‍ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. വല്ലവര്‍ക്കും വിഷമംതോന്നിയിട്ടുണ്ടെങ്കില് പൊറുക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ (ആമീന്‍)
http://noorulquranmalayalam.blogspot.com/
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം