
കോഴിക്കോട്: പ്രവാചകന്റെ മുടിയുടെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ കോടികള്‍ മുടക്കി പള്ളി നിര്‍മിക്കുന്നവര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാന്‍ ഗൂഢതന്ത്രം മെനയുന്നവരുടെ ചട്ടുകമായി വര്‍ത്തിക്കുകയാണെന്ന് കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍സുല്ലമി പറഞ്ഞു. അനിസ്‌ലാമിക ആചാരങ്ങളും വിശ്വാസങ്ങളും കടത്തിക്കൂട്ടി ആധുനിക ലോകത്ത് ഇസ്‌ലാമിനെ വികൃതമാക്കാന്‍ നേതൃത്വം നല്‍കിയ തുര്‍ക്കിയിലെ പുരോഹിതന്‍മാരുടെ അനന്തിരവന്‍മാര്‍ തന്നെയാണ് കാന്തപുരത്തിന്റെ മുടിപ്പള്ളിയുടെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും...