Wednesday, August 31, 2011

ആറ് വയസ്സുകാരിക്ക് ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ മന:പാഠ വകുപ്പായ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം ആറ് വയസ്സുകാരി സുന്‍ദുസ് ഹാരിസും (കോഴിക്കോട്), ജനിഫര്‍ ജമാലും (തൃശൂര്‍) സ്വന്തമാക്കി. രണ്ടു മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം മുഹ്‌സിന ബീഗം മൊയ്തുണ്ണി (കടവല്ലൂര്‍), ഷഹര്‍ബാന്‍ മുഹമദ് ബേബി (കുന്ദംകുളം) എന്നിവരും അര്‍ഹരായി.  ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഖലീലുറഹ്മാന്‍ സുബൈര്‍ (മാഹി), മുഹമ്മദ് മിഷാല്‍ (ചെമ്മനാട്), എം.ടി മുഹമ്മദ്...
Read More

MSM ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി

കുവൈത്ത് : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് നാട്ടിലും വിദേശങ്ങളിലുമായി റമദാനില്‍ നടത്തിവരുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ 15-മത് പരീക്ഷ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ കുവൈത്തിലും സംഘടിപ്പിച്ചു. മാഇദ, ദുഖാന്‍, ജാസിയ എീ സൂറത്തുകളായിരുന്നു പരീക്ഷ ഭാഗം. പ്രായ ഭേദമന്യേ നിരവധി പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് എം.എസ്.എം കോര്‍ഡിനേറ്റര്‍ എന്‍.കെ റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം എിവര്‍ നേതൃത്വം നല്‍...
Read More

ഇഫ്താര്‍ വിരുന്നും പ്രഭാഷണവും നടത്തി

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജ്യൂക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ഇര്‍ഷാദ് മുഹമ്മദ്, ഐ.ഐ.സി. പ്രസിഡന്റ് എം.ടി.മുഹമ്മദ്, മനാഫ് മാത്തോട്ടം, സാല്‍മിയ ശാഖ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്...
Read More

സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക-കെ.എന്‍.സുലൈമാന്‍ മദനി

ദോഹ: സ്രഷ്ടാവായ ദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ആഹ്വാനംചെയ്തു. ഖത്തര്‍ മതകാര്യമന്ത്രാലയം മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ ഖുതുബ പരിഭാഷ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലമുള്ള വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും സൂക്ഷ്മതയും തുടര്‍ന്നുള്ള ജീവിതത്തില്‍ കാത്തുസൂക്ഷിക്കുമ്പോള്‍മാത്രമാണ് വ്രതത്തിലൂടെ ഇസ്‌ലാം വിഭാവനംചെയ്ത ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ....
Read More

പരപ്പനങ്ങാടി ഈദ് ഗാഹ്

പരപ്പനങ്ങാടി ഈദ് ഗാഹിന് ഹംസ സുല്ലമി കാരക്കുന്ന് നേത്യത്വം നല്...
Read More

കൊടുങ്ങല്ലൂർ ഈദ് ഗാഹ്

കൊടുങ്ങല്ലൂര് അഴീക്കോട് ഹിദായ നഗറില് നടന്ന ഈദ് ഗാഹില്  പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതൻ അബ്ദുൽ ഹസീബ് മദനി ഈദ് സന്ദേശം നല്കുന്...
Read More

Tuesday, August 30, 2011

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുങ്ങി

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍  ഈദ്ഗാഹുകള്‍ ഒരുങ്ങി.  കോഴിക്കോട് ബീച്ചില്‍ സംയുക്ത ഈദ് ഗാഹിന്റെ നേതൃത്വത്തില്‍ രാവിലെ 7 .30 നു ഡോ: ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും. കാന്തപുരം സലഫി മസ്ജിദ് ശുക്കൂര്‍ കോണിക്കല്‍ (7.30), മുട്ടാഞ്ചേരി സലഫി മസ്ജിദ് -ഇസ്മായില്‍ നന്മണ്ട (8.00), ചേന്ദമംഗലൂര്‍ സലഫി ഈദ്ഗാഹ് - ഫൈസല്‍ നന്മണ്ട (8.00), കൊടിയത്തൂര്‍ സലഫി മസ്ജിദ് -ടി.അബൂബക്കര്‍ നന്മണ്ട (8.00) എന്നിവര്‍ നേതൃത്വം നല്‍കും. ആലപ്പുഴ ഗവ മുഹമ്മദന്‍സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് 8.30നു നടക്കുന്ന ഈദ്‌ ഗാഹിനു സി എം മൌലവി ആലുവ...
Read More

Monday, August 29, 2011

എല്ലാ വായനക്കാർക്കും ഇസ്‌ലാഹിന്യൂസിന്റെ ഈദുൽ ഫിത്വ്‌ർ ആശംസകൾ

...
Read More

സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ മദ്യനയം തിരുത്തണം - ഐ എസ്‌ എം

തിരൂര്‍: പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ മദ്യം നിരോധിക്കാനുള്ള അധികാരം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ പൊന്നാനിയില്‍ സംഘടിപ്പിച്ച ഐ എസ്‌ എം മലപ്പുറം വെസ്റ്റ്‌ ജില്ലാ തസ്‌കിയത്ത്‌ സംഗമം ആവശ്യപ്പെട്ടു. നാട്ടില്‍ മദ്യം കിട്ടാതാക്കാന്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. മലപ്പുറം കലക്‌ടറേറ്റ്‌ പടിക്കല്‍ 933 ദിവസം നീണ്ടുനിന്ന സത്യാഗ്രഹം അവസാനിപ്പിച്ചത്‌ യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനാധികാരം തിരിച്ചു നല്‍കാമെന്നുള്ള ഉറപ്പിന്മേലാണ്‌.  സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ ഉദ്‌ഘാടനം...
Read More

ശബാബ്‌-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കോഴിക്കോട്‌: ഈ വര്‍ഷത്തെ ശബാബ്‌-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവേശകരമായ തുടക്കം. ആഗസ്‌ത്‌ 15 മുതല്‍ സപ്‌തംബര്‍ 30 വരെയാണ്‌ പ്രചാരണകാലം.  പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ട്‌ ഏജന്‍സി സംഗമം സംഘടിപ്പിച്ചു. ജില്ലാതലങ്ങളില്‍ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു. പ്രചാരണത്തിന്‌ നേതൃത്വം നല്‍കാന്‍ കണ്‍വെന്‍ഷനുകളില്‍ വെച്ച്‌ ജില്ലാതല സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന്‌ മണ്ഡലം സമിതിയും രൂപീകരിക്കും. ഓരോ ജില്ലകളിലും ഓരോ സംസ്ഥാന പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും...
Read More

അധാര്‍മികതയുടെ ലോകത്ത്‌ നല്ലവായന ഒരു ധര്‍മസമരം - മന്ത്രി എം കെ മുനീര്‍

കോഴിക്കോട്‌: അധാര്‍മികതകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നന്മയും മൂല്യങ്ങളും പ്രസരിപ്പിക്കാന്‍ നല്ല വായനകൊണ്ട്‌ സാധ്യമാവുമെന്ന്‌ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ഐ എസ്‌ എം സംസ്ഥാന സമിതി ആഗസ്‌ത്‌ 15 മുതല്‍ സപ്‌തംബര്‍ 30 വരെ നടത്തുന്ന ശബാബ്‌-പുടവ പ്രചാരണ കാമ്പയിന്റെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അറിവിന്റെയും നന്മയുടെയും ശേഖരമായ പുസ്‌തകങ്ങള്‍ തിരഞ്ഞുപിടിച്ച്‌ വായിക്കാന്‍ എല്ലാവരും സമയം കണ്ടെത്തണമെന്നും അത്‌ ഇക്കാലത്തെ ധര്‍മസമരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ ദുഷ്‌പ്രവണതകള്‍ക്ക്‌ ഏറെ...
Read More

ഈദ് ഗാഹിലേക്ക് സ്വാഗതം!

...
Read More

മുജാഹിദ് പണ്ഡിതൻ എസ് എം ഐദീദ് തങ്ങൾ നിര്യാതനായി

പ്രമുഖ മുജാഹിദ് പണ്ഡിതൻ  എസ് എം ഐദീദ് തങ്ങൾ  നിര്യാതനായി. ഖബറടക്കം തിങ്കൾ (29-08-2011) ഉച്ചക്ക് 2.30ന് മൂന്നിയൂര് ഒടുങ്ങാ‍ട്ട് ചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കെ എൻ എം ജനറൽ സെക്രട്ടറി, സി പി ഉമർ സുല്ലമിയുടെ അനുസ്മരണം ഇസ്‌ലാഹീ ആദർ‍ശ പ്രബോധന രംഗത്ത് മഹത്തായ സേവനങ്ങളുടെ പാദമുദ്രകൾ‍ അവശേഷിപ്പിച്ചാണ് എന്റെ അടുത്ത സുഹൃത്തും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് ഐദീദ് തങ്ങൾ‍ വിടവാങ്ങിയത്. വാദപ്രതിവാദ രംഗങ്ങളിലും ഖണ്ഡന പ്രസംഗവേദികളിലും പാണ്ഡിത്യവും പ്രാഗത്ഭ്യവും കൊണ്ട് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പല വാദപ്രതിവാദ...
Read More

Sunday, August 28, 2011

ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ : ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ഫാമിദ സഫര്‍ ഒന്നാം സ്ഥാനം നേടി. കുല്‍സു ഇര്‍ഷാദ്‌, ഷീബ മുസ്തഫ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റസിയ ഇബ്രാഹിം, എം.ജി. അഷ്‌റഫ്‌ അലി, സാജിദ ഫസല്‍, സുബൈദ മുഹമ്മദലി, ഇര്‍ഷാദ്‌ അബ്ദുല്‍ ജലീല്‍, ഷഹാന മുസ്തഫ, റമീസ വി.സി, ഫഹീം, റംല ഹൈദ്രോസ്‌, നഷീദ ജലീല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായാണ് ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ച...
Read More

Friday, August 26, 2011

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടനകളുടെ പങ്ക് നിര്‍ണായകം : ഷെയ്ഖ് പരീത്

കൊച്ചി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടനകളുടെ പങ്ക് നിര്‍ണായകമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീത് അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് മാത്രമാവില്ലെന്നും, സന്നദ്ധസംഘടനകള്‍ക്ക് ഈ രംഗത്ത് ഏറെ ചെയ്യാന്‍ കഴിയുമെന്നും, ഐ എസ് എം പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.  ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ എറണാകുളം ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ എറണാകുളം ജനറല്‍ ആശു പത്രിയില്‍ സംഘടിപ്പിച്ച കാന്‍സര്‍ വാര്‍ഡിലേക്കുള്ള ...
Read More

Thursday, August 25, 2011

പ്രൊഫ. കെ മുഹമ്മദ്‌ അന്തരിച്ചു

ജിദ്ദ : ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേര്‍സിറ്റി ന്യൂക്ലിയര്‍ സയന്‍സ് വിഭാഗം തലവനും മൂന്നു പതിറ്റാണ്ടിലേറെ ജിദ്ദയിലെ മത സാമൂഹിക രംഗങ്ങളിലെ  സജീവ സാന്നിധ്യവും ആയിരുന്ന പ്രൊഫ. കെ മുഹമ്മദ്‌ അരീക്കോട് (61) അന്തരിച്ചു.  ജിദ്ദ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്റർ‍ സ്ഥാപക നേതാവായിരുന്ന അദ്ദേഹം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ആണ്. കബറടക്കം  നാളെ ( വെള്ളി ) രാവിലെ ഒമ്പത് മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ .  കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അധ്യാപന രംഗത്തും...
Read More

സാമൂഹ്യ മുന്നേറ്റത്തിന്‌ യുവജനസംഘടനകളുടെ സക്രിയ ഇടപെടല്‍ അനിവാര്യം -ISM ഇഫ്‌ത്വാര്‍ സംഗമം

കോഴിക്കോട്‌: നാടിന്റെ ഗുണപരമായ മുന്നേറ്റത്തിന്‌ യുവജനസംഘടനകളുടെ സക്രിയമായ ഇടപെടല്‍ അനിവാര്യമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതി യുവജന സംഘടനാ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ കോഴിക്കോട്‌ മര്‍കസുദ്ദഅ്‌വയില്‍ നടത്തിയ ഇഫ്‌ത്വാര്‍ സൗഹൃദ സദസ്സ്‌ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പരിപാടികള്‍ യുവജനസംഘടനകള്‍ ഏറ്റെടുക്കണം. ലഹരി, സ്‌ത്രീധനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെ എല്ലാ സംഘടനകളും യോജിച്ച്‌ ബോധവത്‌കരണം നടത്തണമെന്നും സൗഹൃദ സദസ്സ്‌ അഭിപ്രായപ്പെട്ടു....
Read More

പവിത്രമായ മാസത്തില്‍ പുണ്യം നുകരാന്‍ മത്സരിക്കുക : മുഹമ്മദ് അലി (സുഡാന്‍)

കുവൈത്ത്: പുണ്യപൂക്കാലങ്ങളുടെ ഈ പവിത്ര മാസത്തില്‍ പുണ്യം നുകരുന്നതിന് ആത്മാര്‍ത്ഥമായി മത്സരിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് കുവൈത്ത് ഔക്കാഫ് ജാലിയാത്ത് അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി (സുഡാന്‍) പറഞ്ഞു. മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്. വിശുദ്ധ ഖുര്‍ആന്‍ വരച്ച് കാണിച്ച പാതയിലൂടെയുള്ള നമ്മുടെ പ്രയാണത്തിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സംഘടനാ പ്രവര്‍ത്തനം നമുക്ക്...
Read More

Tuesday, August 23, 2011

ഖുര്‍ആന്‍ ക്വിസ്‌ ഓഗസ്റ്റ് 26 (വെള്ളിയാഴ്ച) രാവിലെ 10.30ന്

മനാമ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഖുര്‍ആന്‍ ക്വിസ്നടത്തുന്നു. ഓഗസ്റ്റ് 26ന് (വെള്ളിയാഴ്ച) മനാമ ഇബ്നു ഹൈഥം സ്കൂളില്‍ രാവിലെ 10.30ന് നടക്കുന്ന ക്വിസ് പ്രോഗ്രാമില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 33856772, 33498517...
Read More

QIIC ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ സംഘടിപ്പിച്ചു. ദോഹയിലെ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്‌കൂളിലും ദുഖാന്‍ ജിനാന്‍ റിക്രിയേഷന്‍ സെന്ററിലും നടന്ന പരീക്ഷയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുഹമ്മദ് അമാനി മൗലവിയുടെ പ്രശസ്തമായ ഖുര്‍ആന്‍ വിവരണത്തെ അടിസ്ഥാനമാക്കി മൂന്ന് കാറ്റഗറികളിലായാണ് പരീക്ഷ നടത്.  ദോഹയില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം, പരീക്ഷാ കട്രോളര്‍ അബ്ദുല്‍ അലി, കണ്‍വീനര്‍ താഹിര്‍ മാട്ടൂല്‍,...
Read More

അഴിമതികള്‍ വ്യാപിക്കുന്നത് വിശ്വാസത്തിന്റെ അഭാവം മൂലം - പി എം എ ഗഫൂര്‍

ജിദ്ദ : എല്ലാം അറിയുന്ന ഒരു ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് രഹസ്യമായിട്ടു പോലും തിന്മ പ്രവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യര്‍ക്ക്‌പ്രചോദനമാവുന്നതെന്നു ശബാബ് വാരിക സബ്എഡിറ്റര്‍ പി എം എ ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച 'തര്‍ബിയ 1432 ' ല്‍ ക്ളാസ് എടുക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ അഭാവത്തില്‍ ഭൂമിക്കടിയിലും ആകാശത്ത് പോലും അഴിമതികള്‍ വ്യാപിക്കുകയാണ്. ഭരണാധികാരികള്‍ ജയിലഴികളില്‍ അടക്കപ്പെടുന്നു. ഭൌതിക പുരോഗതിയുടെ അതിപ്രസരത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടവര്‍ ശരിക്കൊന്നു ഉറങ്ങാന്‍...
Read More

Monday, August 22, 2011

ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സൌഹൃദ വേദി രൂപീകരിക്കണം : MSM

പാലക്കാട് : സൌഹൃദ കൂട്ടായ്മകളാണ് ക്യാമ്പസുകളുടെ സമാധാനന്തരീക്ഷത്തിനു ഏക പോംവഴിയെന്ന് MSM സൌഹൃദ സായാഹ്നം അഭിപ്രായപ്പെട്ടു. വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ച സംഗമം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് വിദ്യാര്‍ഥി കളില്‍ നിന്നു നല്ല മൂല്യങ്ങള്‍ സ്വീകരിക്കാന്‍ സമൂഹത്തിനു സാധിക്കും വിധത്തിലുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളും സംഘടനകളും തയ്യാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സമരങ്ങള്‍ക്കും പടിപ്പുമുടക്ക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പകരമായി പുതിയ രീതികള്‍ സംഘടനകള്‍ ആലോചിക്കണം....
Read More

ആധുനിക ലോകത്തെ അപചയങ്ങള്‍ക്കു പരിഹാരം ഖുര്‍ ആന്‍ : ശൈഖ് ആദില്‍ ഹസന്‍ യൂസുഫ്‌ അല്‍ഹമദ്‌

മനാമ : അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴികാട്ടുന്ന ഖുര്‍ആന്‍ ആധുനിക ലോകത്തെ അപചയങ്ങള്‍ക്ക് പരിഹാരമാണെന്ന് ഖുര്‍ആന്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ശൈഖ് ആദില്‍ ഹസന്‍ യൂസുഫ്‌ അല്‍ഹമദ്‌ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുമ്പോള്‍ മൂല്യാധിഷ്ഠിത ജീവിതം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  പാരായണത്തിനപ്പുറം ജീവിതത്തില്‍ പകര്‍ത്താനുള്ള...
Read More

Saturday, August 20, 2011

ഇസ്ലാഹി സെന്‍റെര്‍ സംഘടനാ കണ്‍വെന്‍ഷന്‍ നടത്തി

ദമ്മാം : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ദമ്മാം, അല്‍ഖോബാര്‍  ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച സംഘടനാ കണ്‍വെന്ഷന്‍  ദമ്മാമില്‍ നടന്നു. ദമ്മാം ഇസ്ലാഹി സെന്റെറില്‍ നടന്ന കണ്‍വെന്ഷനില്‍ ISM സംസ്ഥാന ട്രഷറര്‍ ഇസ്മായീല്‍ കരിയാട് മുഖ്യ പ്രഭാഷണം നടത്തി. ആദര്‍ശ പ്രബോധനവീഥിയിലെ സംഘബോധം ആരാധനയുടെ തന്നെ മറ്റൊരു ഭാഗമാണെന്നും പ്രബോധന ഉദ്യമങ്ങള്‍ സംഘടിതമായിത്തന്നെ നടക്കണമെന്നതാണ് ഇസ്ലാമിന്‍റെ താല്പര്യമെന്നും അദ്ദേഹം ഉണര്‍ത്തി.   പൂര്‍വകാല ഇസ്ലാഹി പണ്ഡിതരുടെയും നേതാക്കളുടെയും ത്യാഗനിര്‍ഭരമായ ആദര്‍ശപ്രബോധനമാണ്‌ കേരളത്തിലെ മുസ്ലിംകള്‍...
Read More

മസ്കറ്റ് ഇസ്ലാഹി സെന്റര് ഈദ് ഗാഹ് റൂവിയില്!!

...
Read More

Friday, August 19, 2011

ശബാബ് വരിചേര്‍ക്കല്‍ ഉദ്ഘാടനം !!

കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ വരിചേര്‍ത്തുകൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിക്കുന്നു കൊടുങ്ങല്ലൂര്‍:ഐ.എസ.് എം കൊടുങ്ങല്ലൂര്‍ മണ്ഡലം ശബാബ് വരിചേര്‍ക്കല്‍ ഉദാഘാടനം നടത്തി. ഐ.എസ്.എമ്മിന്റെ മുഖപത്രമായ ശബാബിന്റെ പ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ മണ്ഡലം വാര്‍ഷിക വരിചേര്‍ക്കല്‍ കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ വരിചേര്‍ത്തുകൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിച്ചു.ഐ.എസ്. എം തൃശ്ശൂര്‍...
Read More

Wednesday, August 17, 2011

തര്‍ബിയ 1432 നാളെ, ISM സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും

ജിദ്ദ : ‘വ്യക്തി, സംസ്‌കാരം, സംസ്‌കരണം’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ‘തര്‍ബിയ 1432‘ 18-08-2011 വ്യാഴം രാത്രി 10 മണി മുതല്‍ ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഐഎസ്എം സംസ്ഥാന നേതാക്കളായ എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്ദുല്‍ സലാം, പി എം എ ഗഫൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പുലര്‍ച്ചെ അത്താഴത്തോടെ സമാപിക്കുന്ന ക്യാമ്പില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ സൌകര്യമുള്ളതായി ഭാരവാഹികള്‍ അറിയിച്...
Read More

Monday, August 15, 2011

തൊടുപുഴയില്‍ ISM 'ദൌത്യ ദീപ്തി' പഠന ക്യാമ്പും ,ഇഫ്താര്‍ സംഗമവും

      ISM  ദൌത്യ  ദീപ്തി  പഠന ക്യാമ്പും ,ഇഫ്താര്‍ സംഗമവും   തൊടുപുഴയില്‍ കുംപംകല്ല് സലഫി മസ്ജിദില്‍  ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം  ചെയ്തു . പ്രബോധനം ഒരു ജിഹാദായി കാണണമെന്ന് അദ്ദേഹം  പ്രവര്‍ത്തകരെ  ഓര്‍മ്മിപ്പിച്ചു .  കെ എന്‍ എം ജില്ല പ്രസിഡന്റ്‌  സക്കീര്‍ ഹുസൈന്‍ ,കെ എന്‍ എം ജില്ല  സെക്രട്ടറി കെ എം ബഷീര്‍  , മുജീബ് കെ ബി ,നൂറുദ്ധീന്‍  എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു . സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു . കെ എന്‍ എം ജില്ല പ്രസിഡന്റ്‌  സക്കീര്‍ ഹുസൈന്‍  ...
Read More

Saturday, August 13, 2011

ഖുര്‍ആന്‍ പഠനക്യാമ്പും ഇഫ്താര്‍ സംഗമവും 19നു

മനാമ : ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആന്‍ വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായി അര്‍ദ്ധദിന പഠനക്യാമ്പും ഇഫ്താര്‍ സംഗമവും 2011 ആഗസ്റ്റ്‌ 19 നു ഗുദൈബിയ സൌത്ത് പാര്‍ക്ക് ഓടിറ്റൊരിയത്തില്‍ വെച്ച് ഉച്ചക്ക്ശേഷം നടക്കും. \ KJU സംസ്ഥാന വൈസ് പ്രസിടന്റ്റ് സി എം മൌലവി ആലുവ 'കുടുംബവും സമൂഹവും - ഖുര്‍ആന്റെ വീക്ഷണം' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. 'ഖുര്‍ആന്‍റെ ദൈവികതയും സംസ്കരണ സിദ്ധിയും' എന്ന വിഷയത്തില്‍ കുവൈറ്റ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ കോ-ഓര്‍ടിനേറ്റര്‍ മുഹമ്മദ്‌ അരിപ്ര...
Read More

Tuesday, August 09, 2011

മതങ്ങള്‍ നേരിടുന്ന വെല്ലുവിളി ആര്‍ഭാടജീവിതഭ്രമം : ഡോ : KS രാധാകൃഷ്ണന്‍

കൊച്ചി : മതാനുയായികളില്‍ വളര്‍ന്നുവരുന്ന ആര്‍ഭാടജീവിതഭ്രമം മതങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് നിയുക്ത പി എസ് സി ചെയര്‍മാന്‍ ഡോ : കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഇസ്ലാഹി സെന്റെര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആര്‍ഭാട ജീവിതത്തിനോടുള്ള ആര്‍ത്തി സമൂഹത്തില്‍ പ്രായഭേദമന്യേ അധാര്‍മികതകള്‍ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളും പെണ്‍വാണിഭങ്ങളും മയക്കുമരുന്ന് ഉപയോഗങ്ങളും സാമ്പത്തിക ചൂഷണങ്ങളും എല്ലാം അതിന്‍റെ സൃഷ്ടിയാണെന്നും...
Read More

Monday, August 08, 2011

കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം: ഐ എസ് എം

മഞ്ചേരി: വര്‍ധിച്ചു വര്‍ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ഐ എസ് എം ഈസ്റ്റ് ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിയമനടപടികളിലെ കാലതാമസവും സമൂഹം ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗതയും പ്രതികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമൂഹ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന മത നേതൃത്വങ്ങള്‍ ഇത്തരം തിന്മകളെ ഗൗരവമായി കാണണം. കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്നവരെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം ആര്‍ജ്ജവം കാണിക്കണമെന്നും...
Read More

ആരാധനകള്‍ ഭൗതികലോകത്തും സ്വാധീനിക്കപ്പെടേണ്ടത് : ഷഫീഖ് അസ്‌ലം

നിലമ്പൂര്‍: മതപരമായ ആരാധനകള്‍ പരലോക മോക്ഷത്തിനൊപ്പം ഭൗതികലോകത്തും സ്വാധീനിക്കപ്പെടേണ്ടതാണെന്ന് മൗലവി ഷഫീഖ് അസ്‌ലം അഭിപ്രായപ്പെട്ടു. അമല്‍ കോളേജില്‍ നടത്തിയ മതവിജ്ഞാനവേദിയുടെ ഉദ്ഘാടനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഉദ്ഘാടനം പി.എം.ഉസ്മാനലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. സി.എച്ച്.അലിജാഫര്‍ സ്വാഗതവും മുഹ്‌സിന്‍ ഷാഫി നന്ദിയും പറഞ്...
Read More

വിവേചനരഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും: സതീഷ് സി. മേത്ത, ഇന്ത്യന്‍ അംബാസഡര്‍

കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമവും സ്‌നേഹ വിരുന്നും ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മേത്ത ഉദ്ഘാടനം ചെയ്തു. കുവൈത്തില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്‌ലാഹി സെന്ററുകള്‍ പോലുള്ള സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചുവരുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്. ഇഫ്ത്വാര്‍ മീറ്റുകള്‍ക്കും മറ്റും സമൂഹത്തില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനും, വിവേചന രഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാനും സാധിക്കും....
Read More

മദ്യനയം നടപ്പാക്കാന്‍ വൈകുന്നത് ചിലരുടെ സ്വാധീനത്താല്‍ - ISM

പൊന്നാനി: യു.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ മദ്യനയം നടപ്പാക്കാന്‍ വൈകുന്നത് ചിലരുടെ സ്വാധീനംമൂലമാണെന്ന് ഐ.എസ്.എം പൊന്നാനിയില്‍ നടത്തിയ തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പഞ്ചായത്തീരാജ് നഗരപാലിക ബില്ല് മുഖേന പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മദ്യനിരോധനത്തിന് അധികാരം നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. ISM സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാപ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷതവഹിച്ചു. കെ.എസ്. മുഹമ്മദ് ഇസ്മായില്‍, കെ.വി....
Read More

MSM കാമ്പസ് കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: എം.എസ്.എം. കാമ്പസ് യൂണിറ്റിന്റെ 'നല്ല മനസ്സ് നല്ല കലാലയം' ക്യാമ്പ് ഫാറൂഖ് കോളേജില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.ഐ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌ക്കര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി, അഫ്താഷ് ചാലിയം, ജാസിര്‍ രണ്ടത്താണി, പ്രൊഫ. ഐമന്‍ ഷൂവി, കുഞ്ഞിന്‍, പി.പി.ജിഹാദ്, സാഹിര്‍ നല്ലളം, നബീല്‍ പാലത്ത് എന്നിവര്‍ സംസാരിച്...
Read More

Saturday, August 06, 2011

ISM മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം നാളെ

പൊന്നാനി: ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം ഞായറാഴ്ച പൊന്നാനിയില്‍ നടക്കും. രാവിലെ 9.30ന് തൃക്കാവ് മാസ് കമ്യൂണിറ്റി ഹാളില്‍ ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ബസ് ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിക്ക...
Read More

Thursday, August 04, 2011

MSM കോഴിക്കോട് സൗത്ത് ജില്ല റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു

MSM കോഴിക്കോട് സൗത്ത് ജില്ല റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം കോഴിക്കോട് എം പി ബഹു :M K രാഘവന് ജില്ല പ്രസിഡന്റ്‌ ഹാഫിദ് റഹ്മാന്‍ പുത്തൂര്‍ പുസ്തകം നല്‍കി നിര്‍വഹിച...
Read More

Wednesday, August 03, 2011

MSM കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഗമം നടന്നു

കണ്ണൂര്‍: എം .എസ്. എം ജില്ലാ പ്രതിനിധി സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട ഉത്ഘാടനം ചെയ്തു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നു അദ്ദേഹം സൂചിപ്പിച്ചു . സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നബീല്‍ പാലത്ത് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റാഫി പേരാമ്പ്ര , ഷഫീക് മമ്പറം എന്നിവര്‍ സംസാരിച...
Read More

അഹ്‌ലന്‍ റമദാന്‍ മതവിജ്ഞാന സദസ്സ് നടത്തി

ഇരിക്കൂര്‍: ഇരിക്കൂര്‍ യൂണിറ്റ് കെ.എന്‍.എം, ഐ.എസ്.എം., എം.എസ്.എം, എം.ജി.എം. സംഘടനകള്‍ ദീപ്തി കാമ്പയിനിന്റെ ഭാഗമായി അഹ്‌ലന്‍  റമദാന്‍ മതവിജ്ഞാന സദസ്സ് നടത്തി. ഐ.എസ്.എം.ജില്ലാ പ്രസിഡന്റ് അഷ്റഫ് മമ്പറം ഉദ്ഘാടനം ചെയ്തു. കീത്തടത്ത് ഷുക്കൂര്‍ ഹാജി അധ്യക്ഷനായി. അഹ്‌ലന്‍ റമദാന്‍ എന്ന വിഷയം റാഫി പേരാമ്പ്രയും ദൗത്യദീപ്തി അസ്സന്‍ കുഞ്ഞി അരിമ്പ്രയും അവതരിപ്പിച്ചു. പി.അശ്രഫ് ഹാജി, വി.മക്കി, കെ.മാമു, നസീം എന്നിവര്‍ പ്രസംഗിച്ചു. കെ.അബ്ദുള്‍സലാം സ്വാഗതവും ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്...
Read More

അയനിക്കോട് മസ്ജിദ് പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു

വണ്ടൂര്‍: അയനിക്കോട് ഇസ്‌ലാമിക സാംസ്‌കാരിക സംഘത്തിനുകീഴില്‍ നിര്‍മിച്ച പള്ളി കെ.എന്‍.എം സംസ്ഥാനസെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി, അബൂബക്കര്‍ മദനി, പി. ഹംസ സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, പി. മുഹമ്മദ് ഫാറൂഖി, അനീസ് അന്‍സാരി, മഹ്മൂദ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്...
Read More

മതവിശ്വാസത്തിന്റെ മറവില്‍ വ്യാജ ചികിത്സ; നടപടി വേണം

വടക്കാഞ്ചേരി: വിശ്വാസത്തിന്റെ മറവില്‍ നടത്തുന്ന വ്യാജ ചികിത്സകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സൗത്ത് സോണ്‍ സെക്രട്ടറി കെ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുള്ള, ഇ.എ. മുജീബ്, പി.എച്ച്. അബ്ദുള്‍ അസീസ്, എന്‍.എ. കാസിം, സി.കെ. ഇബ്രാഹിം, അബ്ദുള്‍ കബീര്‍ കരുവന്നൂര്‍, എ.വൈ. മുഹമ്മദ്, ഇബ്രാഹിം കല്ലൂര്‍, ഫൈസല്‍ വാഴക്കോട്, എം.കെ. ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്...
Read More

റമദാന്‍ കാല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

ദോഹ: വിശുദ്ധിയുടെ മാസമായ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ രൂപം നല്‍കി. ഇഫ്താര്‍ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഇഫ്താര്‍കിറ്റ് വിതരണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ റമദാനില്‍ സംഘടിപ്പിക്കുന്നതാണ്. ഓഗസ്റ്റ് 19 വെളളി ദോഹ, ദുഖാന്‍ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ നടക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമുസ്‌ലിം സഹോദരങ്ങള്‍ക്കും പ്രത്യേകം പരീക്ഷകള്‍ സംഘടിപ്പിക്കുന്നതാണ്. പരീക്ഷക്കുളള അപേക്ഷാഫോമുകള്‍ ഇസ്‌ലാഹീ സെന്റര്‍...
Read More

Tuesday, August 02, 2011

QIIC റമദാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

ദോഹ: വിശുദ്ധിയുടെ മാസമായ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ രൂപം നല്‍കി. ഇഫ്താര്‍ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഇഫ്താര്‍ കിറ്റ് വിതരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.  ആഗസ്ത് 19 വെളളിയാഴ്ച്ച ദോഹ, ദുഖാന്‍ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമുസ്‌ലിം സഹോദരങ്ങള്‍ക്കും പ്രത്യേകം പരീക്ഷകള്‍ സംഘടിപ്പിക്കുന്നതാണ്. പരീക്ഷക്കുളള അപേക്ഷാഫോമുകള്‍ ഇസ്‌ലാഹി...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...