Monday, August 26, 2013

അമിതാബ്കുന്ദു കമ്മിഷന്‍: രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിതരാക്കുന്നു: KNM

കോഴിക്കോട് :  സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ അമിതാബ്കുന്ദു കമ്മിഷനെ നിശ്ചയിക്കുകവഴി യു പി എ സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിക്കുകയാണെന്ന് കേരള നദ്‌വത്തുല്‍മുജാഹിദീന്‍ (കെ എന്‍ എം). രാജ്യത്തെ മുസ്‌ലിംകളെ വാഗ്ദാനങ്ങളില്‍ മയക്കിക്കിടത്തി വോട്ടുബാങ്കാക്കി ചൂഷണം ചെയ്യുന്നത് യു പി എ നേതൃത്വം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍സമ്മേളനം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും രംഗനാഥന്‍ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും ശിപാര്‍ശകള്‍...
Read More

Tuesday, July 30, 2013

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ശ്രദ്ധേയമായി

കോഴിക്കോട്: ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം റമദാന്‍ കാമ്പയിന്റെ ഭാഗമായി എം എസ് എം സംഘടിപ്പിച്ച 17ാമത് മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സ്വദേശത്തും വിദേശത്തുമായി വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ 550 സെന്ററുകളിലായി ആയിരങ്ങള്‍ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഖുര്‍ആനിന്റെ ആശയങ്ങളിലേക്ക് വെളിച്ചം പകരാന്‍ പരീക്ഷക്ക് സാധിച്ചു. ഒ എം ആര്‍ ആന്‍സര്‍ ഷീറ്റ്കളുപയോഗിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയത്ത് പരീക്ഷ നടത്തപ്പെട്ടത്. പരീക്ഷയുടെ പ്രൊഫഷണല്‍ സമീപനം രണ്ട്...
Read More

Friday, July 26, 2013

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്രദ്ധേയമായി

മടവൂർ: ISM മടവൂർ ശാഖാ കമ്മിറ്റി അന്യ സംസ്ഥാന തൊഴിലാളികൾക്ക്‌ വേണ്ടി സംഘടിപ്പിച്ച റംസാൻ സംഗമത്തിൽ യു.പി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെക്കൊണ്ട് ശ്രദ്ധേയമായി. മൗലാന ഹാഫിദ് മഹമൂദ് ആലം മസ്ഹരി (ബീഹാർ) ഉദ്ബോധന പ്രസംഗം നടത്തി. ദേശ ഭാഷ വ്യത്യാസങ്ങൾക്കതീതമായി ഇസ്ലാമിക സമൂഹം പരസ്പര സൗഹാർദത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.  തുടർന്ന് നടന്ന സമൂഹ നോമ്പുതുറയിൽ നിരവധി പേർ പങ്കെടുത്തു. അബ്ദുല്ല ഹുസൈൻ,അനീസ്‌ ബാബു,ആരിഫ് പി.കെ,നബീൽ മണങ്ങാട്ട് എന്നിവർ നേതൃത്വം നൽക...
Read More

Thursday, July 25, 2013

മുസ്ലിം സംഘടനകള്‍ ജാഗ്രത പാലിക്കണം: ജാസിര്‍ രണ്ടത്താണി

ദുബൈ: കേരളത്തിലെ കേമ്പസുകളെ പിടിമുറുക്കുന്ന അധാര്‍മിക പ്രവണതകള്‍ മുസ്ലിം സംഘടനകള്‍ കണ്ടില്ലെന്നു നടിക്കെരുതെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന ജ. സെക്രട്ടറി ജാസിര്‍ രണ്ടത്താണി പറഞ്ഞു.   മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ക്യാമ്പസുകള്‍പോലും ജീര്‍ണ്ണതകളില്‍നിന്ന് മുക്തമല്ല. മുസ്ലിം സംഘടനകള്‍ കേരളത്തില്‍ എമ്പാടുമുണ്ടെങ്കിലും അവയിലൊന്നും താല്‍പര്യമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട്. ഭാവി തലമുറയുടെ വ്യക്തിത്വം രൂപപ്പെടുന്ന പാഠശാലകള്‍ മൂല്യച്ചുതിയില്‍ ആപതിക്കുന്നത് സംഘടനകളുടെ അജണ്ടയില്‍ വരണമെന്ന് കോഴിക്കോട് കോളേജ്...
Read More

Thursday, July 11, 2013

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ റമദാന്‍ ക്യാംപയിന് തുടക്കമായി

തിരുവനന്തപുരം : ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) നടത്തുന്ന ക്യാംപയിനിന്റെ ഉദ്ഘാടനം ‘ഹൃദയപൂര്‍വ്വം ചിന്തക്കും സമര്‍പ്പണത്തിനും’ കിറ്റ് സ്വീകരിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന പരിപാടികളാണ് ക്യാംപയിനിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.  പതിനേഴാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, മിസ്ബാഹ് മദ്‌റസ തല ജില്ല റൗണ്ട് എന്നിവ റമദാനില്‍ നടക്കും. സന്ദേശ കൈമാറ്റം, ക്യാംപസ് ഇഫ്താര്‍, റയ്യാന്‍ ക്യാംപസ് മെഗാ ക്വിസ്,...
Read More

Saturday, July 06, 2013

മുജാഹിദ് ഐക്യം സ്വാഗതാര്‍ഹം -കെ എന്‍ എം

കോഴിക്കോട്: മുജാഹിദുകള്‍ക്കിടയില്‍ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും 2001 ജൂണ്‍ 4ന് കേരള ജം ഇയ്യത്തുല്‍ ഉലമ നിര്‍വ്വാഹക സമിതി എടുത്ത നിലപാട് ഇതിന് അടിസ്ഥാനമാക്കാമെന്നും ഐക്യശ്രമങ്ങള്‍ക്ക് വേണ്ടി ഏത് ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രമങ്ങളേയും പിന്തുണയ്ക്കുമെന്നും കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ.എന്‍.എം. സംസ്ഥാന പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. യോഗത്തില്‍ കെ.എന്‍.എം.സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ.കെ.അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. 2014 ഫിബ്രവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന മുജാഹിദ് 8ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്...
Read More

Friday, July 05, 2013

ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം : ഡോ. ഹുസൈന്‍ മടവൂര്‍

കൊണ്ടോട്ടി : പരിശുദ്ധ ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ കേരള ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച മലബാര്‍ ഹജ്ജ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭക്തിയും ത്യാഗസന്നദ്ധതയും ഹജ്ജിന്റെ അവിഭാജ്യഘടകമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന നബിവചനം ഹാജികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം അയവിറക്കാനവസരം...
Read More

Tuesday, July 02, 2013

ജനപ്രതിനിധികളുടെ പെരുമാറ്റം നാടിനു വെല്ലുവിളിയാകുന്നു : UAE ഇസ്`ലാഹി സെന്റര്‍

ദുബൈ : നാടും നഗരവും പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതിപ്പണത്തിലൂടെ സ്വരൂപിക്കുന്ന വന്‍തുക ചെലവിട്ടു നടത്തുന്ന നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്ന് ദുബൈ ഇസ്്‌ലാഹി സെന്ററില്‍ ചേര്‍ന്ന യു എ ഇ ഇസ്്‌ലാഹി സെന്റര്‍ കേന്ദ്രകൗണ്‍സില്‍ അഭിപ്രായപ്പെട്ടു.  ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ...
Read More

MSM മിസ്ബാഹ് ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ 28ന്

കോഴിക്കോട് : ഖുര്‍ആന്‍ അനുയായികളെ അത്മാഭമാനത്തിലേക്കും പൊതുജനങ്ങളെ ആഴത്തിലേക്കുള്ള ആലോചനയിലേക്കും വഴി നടത്തുക എന്ന ലക്ഷ്യത്തോടെ എം എസ് എം ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മിസ്ബാഹ് 17-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 650 സെന്ററുകളില്‍ നടക്കും. 28 ന് രാവിലെ 10 മണി മുതല്‍ 12 വരെയാണ് പരീക്ഷ സംഘടിപ്പിക്കുക. കെ എന്‍ എം പ്രസിദ്ധീകരിച്ച മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ 18, 19 അധ്യായങ്ങളെ ആസ്പദമാക്കിയായിരിക്കും പരീക്ഷ.  ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന മിസബാഹ് മെഗാറൗണ്ടിലെ...
Read More

Monday, July 01, 2013

അഖില കേരള മദ്‌റസ ഖുര്‍ആന്‍ വിജ്ഞാനമത്സരം ശ്രദ്ധേയമായി

കോഴിക്കോട് : MSM കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു(CIER)മായി സഹകരിച്ച് നടത്തുന്ന നാലാമത് ഖുര്‍ആന്‍ വിജ്ഞാന മത്സരം ‘മിസ്ബാഹ്’ന്റെ പ്രാഥമിക റൗണ്ട് കേരളത്തിലെ 500ല്‍ പരം കേന്ദ്രങ്ങളില്‍ നടന്നു. കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കിയായിരുന്നു മത്സരം ക്രമീകരിച്ചത്. പ്രാഥമിക റൗണ്ട് വിജയികളെ ജൂലായ് അഞ്ചിന് പ്രഖ്യാപിക്കുമെന്ന് എക്‌സാമിനേഷന്‍ ബോര്‍ഡ് കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ അറിയിച്ചു.  പ്രസ്തുത വിദ്യാര്‍ഥികളുടെ രണ്ടാം റൗണ്ട് ജൂലായ് 13ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലകളില്‍...
Read More

Sunday, June 30, 2013

ഉത്തരാഖണ്ഡ്; സഹായം നല്കണം : KNM

കോഴിക്കോട് : ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ ആഹ്വാനം ചെയ്തു.  മഴയും പ്രളയവും സംഹാരതാണ്ഡവം നടത്തിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പോലും തടസപ്പെട്ട അവസ്ഥയാണുള്ളത്. നിരവധി പേര്‍ ഭവനരഹിതരാവുകയും ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ദൗര്‍ലഭ്യത കാരണം പലരും പ്രയാസപ്പെടുകയാണ്. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ദയനീയ രംഗമാണുള്ളത്. കുടുംബാംഗങ്ങളെ...
Read More

Saturday, June 29, 2013

UAE ഇസ്ലാഹി സെന്റര്‍ ക്യാംപയിന്‍ സമാപിച്ചു

ദുബൈ: 'വിശ്വാസം വിശുദ്ധി നവോത്ഥാനം' എന്ന പ്രമേയത്തില്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്നിരുന്ന ക്യാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം വി പി അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു.   ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. അഷ്‌റഫ് വാരണാക്കര, ഹുസൈന്‍ പി എ, ഹസൈനാര്‍ അന്‍സാരി, ഖാലിദ് മദനി, ജാഫര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ച...
Read More

മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നത് ആത്മീയബോധത്തിന്റെ അഭാവത്തില്‍ : നാസര്‍ സ്വലാഹി

ജിദ്ദ: ആധുനിക സമൂഹത്തില്‍ ഏറ്റവുമധികം ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്ന വിഭാഗമായി പ്രായമേറിയ മാതാപിതാക്കള്‍ മാറുകയാണെന്ന് ഐഎസ്എം ദക്ഷിണ കേരള പ്രസിഡണ്ട് നാസര്‍ സ്വലാഹി മുണ്ടക്കയം വിലയിരുത്തി. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ 'മാതാപിതാക്കള്‍; കടമകളും കടപ്പാടുകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  മാതാപിതാക്കളെ അവഗണിച്ച് സമൂഹത്തില്‍ പ്രശസ്തരും നാട്ടുകാര്‍ക്ക് ഉപകാരിയുമായി നടക്കുന്നവര്‍ക്ക് ഇസ്‌ലാം യാതൊരു ഔന്നത്യവും കാണുന്നില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും ആരാധനകള്‍ പോലും മാതാപിതാക്കളോടുള്ള...
Read More

മൂന്നാമത് KICR അന്താരാഷ്ട്ര ഓണ്‍ലൈന്‍ തജ്‌വീദ് മത്സരം; രജിസ്‌ട്രേഷന്‍ തുടങ്ങി

സലാല : റമദാനില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താ രാഷ്ട്ര തജ് വീദ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ വഴി (www.islahiclassroom.com ) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബൈലക്‌സ് മെസ്സഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂം വഴിയാണ് മത്സരം നടക്കുക. മത്സരത്തിനു പ്രഗല്ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്കും.  റമദാനിലെ ആദ്യ ശനിയാഴ്ച്ച രാവിലെ സഊദി സമയം 9 മണിക്ക് (ഇന്ത്യന്‍ സമയം 11. 30) ഉദ്ഘാടനം നിര്‍വഹിക്കപ്പെടും....
Read More

Wednesday, June 26, 2013

ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ പെരുമാറരുത് - UAE ഇസ്‌ലാഹി സെന്‍റര്‍

ദുബായ്: രാജ്യം പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്നും യു.എ.ഇ.ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യംചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനംദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍...
Read More

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശുദ്ധി മാനിക്കണം: ISM

കോഴിക്കോട് :മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ഉദ്ദേശശുദ്ധി മാനിക്കാതെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പലകാരണങ്ങളാല്‍ 18 വയസ്സ് തികയാതെ നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനുള്ള നടപടി മാത്രമായി കണ്ടാല്‍ മതി. വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ളതുപോലെ 18 തന്നെയായി നിജപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് മാനസിക ശാരീരിക പക്വത നേടാനും പഠനാവസരങ്ങള്‍ക്കും കൂടുതല്‍ നല്ലത് പ്രായപരിധി 18 വയസ്സാക്കുന്നതാണ്. വിഷയം വൈകാരികമായി...
Read More

Sunday, June 23, 2013

മുജാഹിദ് ഐക്യം: സമുദായനേതാക്കള്‍ മുന്‍കയ്യെടുക്കണം-കെ ജെ യു

കോഴിക്കോട്: മുജാഹിദ് ഐക്യം പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും താല്‍പര്യമാണെന്നും ഇതിനായി സമുദായ നേതാക്കള്‍ രംഗത്തിറങ്ങണമെന്നും മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ ജെ യു സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. 2002-ലെ ഭിന്നതയ്ക്ക് മുമ്പ് കേരള ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും എടുത്ത ആദര്‍ശപരവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായി അംഗീകരിച്ചാല്‍ ഐക്യം സാധ്യമാവും. മുജാഹിദുകള്‍ക്കിടയിലെ ഐക്യത്തിനും മുസ്‌ലിം സംഘടനകളുടെ പൊതു സൗഹാര്‍ദത്തിനും സമുദായ നേതാക്കള്‍ നേതൃത്വം നല്‍കണം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വ്യക്തികേന്ദ്രീകൃതമോ ഗള്‍ഫ്...
Read More

Saturday, April 27, 2013

അടുക്കളത്തോട്ടത്തില്‍ ‘ഹരിത വിപ്ലവ’വുമായി MGM രംഗത്ത്

ദോഹ : കീടനാശിനികളില്ലാത്ത ഭക്ഷണം സ്വപ്‌നം കാണുന്ന തലമുറയ്ക്ക് പച്ചക്കറിയുടേയും കൃഷിയുടേയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ എം ജി എം കേരള സംസ്ഥാന കമ്മിറ്റി ‘ഹരിത വിപ്ലവ’വുമായി രംഗത്ത്. വിശുദ്ധ വിശ്വാസം വിശുദ്ധ ഭക്ഷണം പദ്ധതിയുമായി കേരളത്തിലെ വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയുമായാണ് എം ജി എം കടന്നുവരുന്നത്. മെയ് 30ന് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ തുടങ്ങി ശാഖാതലം വരെ പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് എം ജി എം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയയും വൈസ് പ്രസിഡന്റ് സല്‍മ അന്‍വാരിയയും പറഞ്ഞു.  കാര്‍ഷിക...
Read More

Thursday, April 25, 2013

ആത്മാര്‍ത്ഥതയുള്ളവര്‍ ആദര്‍ശപ്രസ്ഥാനത്തിലേക്ക് മടങ്ങുക : ഇസ്മായില്‍ കരിയാട്

മക്ക : മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളും പുത്തനാശയങ്ങളും പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന രീതിയില്‍ പുതിയ പ്രസ്താവനകളും പ്രചാരണങ്ങളുമായി ഇപ്പോള്‍ രംഗത്തു വരുന്നവര്‍ പത്തു വര്‍ഷം മുമ്പ് പറയേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത് എന്നും ഈ അപകടം നേരത്തെ തിരിച്ചറിഞ്ഞ് ഇക്കാര്യം ഉന്നയിച്ചവരെ അന്ന് ആദര്‍ശ വ്യതിയാനം ആരോപിച്ച് പുറത്താക്കുകയും പിരിച്ചുവിടുകയുമാണ് ചെയ്തതെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരിയാട് പ്രസ്താവിച്ചു. ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇസ’ലാഹീ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചിലര്‍...
Read More

Wednesday, April 24, 2013

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്തിന് കളങ്കം: ISM

കോഴിക്കോട് : വംശീയ വിദ്വേഷത്തിന്റെയും കൂട്ട നരഹത്യയുടെയും സൂത്രധാരനായ നരേന്ദ്രമോദിയെ വെള്ളപൂശാന്‍ മതേതര ചേരിയില്‍ നിന്നുതന്നെ പലരും മുന്നോട്ട് വരുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ഇന്ത്യക്ക് തീരാകളങ്കം ഉണ്ടാക്കിയ നരേന്ദ്രമോദിയെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കാനുള്ള ചിലരുടെ നീക്കം ഇന്ത്യയുടെ മതേതര പാരമ്പര്യത്തോടുള്ള കൊഞ്ഞനം കുത്തലാണ്. ബി ജെ പി സഖ്യത്തിലെ പ്രധാന കക്ഷിയായ ജെ ഡി യു പോലും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ ശക്തിയായി പ്രതിഷേധമുയര്‍ത്തിയപ്പോള്‍ യു ഡി എഫ് ഭരണത്തിലെ ഒരു മന്ത്രി ഗുജറാത്തില്‍...
Read More

Thursday, April 18, 2013

വീട്ടിലെ ഉദ്യോഗ വേഷം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു : PMA ഗഫൂര്‍

ജിദ്ദ : വീട്ടിലെത്തിയാല്‍ ഉദ്യോഗ വേഷങ്ങള്‍ അഴിക്കുന്നതോടൊപ്പം ഉദ്യോഗ മനോഭാവം കൂടെ അഴിച്ചുവെക്കണമെന്നും കുട്ടികളുടെ കളി തമാശകളില്‍ ചേരാന്‍ അവരുടെ നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും ചിന്തകനും വാഗ്മിയുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥലവും വീടും രണ്ടു ചുറ്റുപാടുകളാണെന്നും അതിനെ രണ്ടായി കാണാന്‍ കഴിയാത്തതാണ് പല കുടുംബ പ്രശനങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പട്ടാളച്ചിട്ടയില്‍ കുട്ടികളോട് പെരുമാറുന്ന പിതാക്കളെ പുരോഗമന യുഗത്തിലും കാണുന്നത് സങ്കടകരമാണെന്നും സംഘര്‍ഷ മനസ്‌കരായ അത്തരം കുട്ടികളില്‍നിന്നും ക്രിയാത്മകമായതൊന്നും...
Read More

Sunday, April 14, 2013

മോറല്‍ സ്‌കൂള്‍ ആരംഭിച്ചു

തിരുത്തിയാട്: വിദ്യാര്‍ത്ഥിനികളില്‍ മതബോധം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് വേനല്‍ക്കാല അവധിയില്‍ മതപഠനക്യാമ്പുകള്‍ക്ക് തുടക്കമായി. എം ജി എം തിരുത്തിയാട് യൂണിറ്റ് സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂള്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. പാത്തൈക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സമീറ, എം കെ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ച...
Read More

Sunday, April 07, 2013

ഇസ്‌ലാഹി സമ്മേളനം നാളെ ഡല്‍ഹിയില്‍

കോഴിക്കോട്: ഇസ്‌ലാഹി മൂവ്‌മെന്റിന്റെ അഖിലേന്ത്യ സമ്മേളനം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ. റഹ്മാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, മതസൗഹാര്‍ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും.   കേരളത്തില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഡല്‍ഹി മലയാളി വിദ്യാര്‍ഥി സമ്മേളനവും...
Read More

Tuesday, February 26, 2013

പൗരന്‍മാര്‍ക്ക് തുല്യനീതി ഉറപ്പാക്കണം- ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍

ദോഹ: ഭാരതത്തിലെ എല്ലാ പൗരന്‍മാന്‍മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത നടപ്പില്‍ വരുത്താന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയും ഫെഡറല്‍ സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വര്‍ധിച്ചു വരുന്ന പൗരാവകാശധ്വംസനങ്ങള്‍ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ്വീകാര്യത ലഭിക്കാന്‍ കാരണമാകുമെന്ന് കണ്‍വെന്‍ഷന്‍ നിരീക്ഷിച്ചു. സാമുദായിക സംഘടനകളും മതസംഘടനകളും സമ്മര്‍ദശക്തികളാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ...
Read More

Sunday, February 24, 2013

ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണo: ഡോ: ഖമറുന്നിസ അന്‍വര്‍.

മസ്കത്: ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ദ പതിപ്പിക്കണമെന്ന് കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ കോര്‍പറേഷന്‍ ചെയര്‍ പേര്‍സണ്‍ ഡോ: ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടു. മസ്കത് ഇസ്ലാഹി വിമണ്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കു ന്ന ധാര്‍മിക യുവത സുരക്ഷിത സമൂഹം എന്ന ദൈമാസ കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ നാടുകളില്‍ കാണുന്ന ആക്രമണങ്ങള്‍ ക്കും ആരാജകത്വത്തിനും കാരണം ധാര്‍മികച്ചുതിയാണ്. സ്ത്രീകളോടുള്ള അതിക്രമം കൂടിവരുന്നത് അവരോടുള്ള സ്നേഹവും മര്യാദയും ഇല്ലാതാവുന്നത് കൊണ്ടാണ്. അവരുടെ ചിന്തയേയും...
Read More

Saturday, February 09, 2013

സ്ത്രീ സുരക്ഷ: ഇസ്‌ലാമിക ശിക്ഷാവിധിയുടെ അനിവാര്യതയേറുന്നു: ഡോ. ഹുസൈന്‍ മടവൂര്‍

മംഗലാപുരം: സ്ത്രീസുരക്ഷയ്ക്ക് ഇസ്‌ലാമിക ശിക്ഷാ വിധി അനിവാര്യമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം എത്തിച്ചേര്‍ന്നുവെന്ന് ഡോ. ഹുസൈന്‍ മടവുര്‍ പറഞ്ഞു. മംഗലാപുരം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരം വെച്ചുപിടിപ്പിച്ചതിന്റെ പേരിലുള്ള ആദര്‍ശ വ്യതിയാന ആരോപണം മരം മുറിച്ചു മാറ്റിയാല്‍ തീരുന്നതാണെന്നും മടവൂര്‍ പറഞ്ഞു. പരിസര മലിനീകരണത്തിനെതിരേ ഇസ്‌ലാം പ്രതികരിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണവും പ്രപഞ്ച നിലനില്‍പ്പും ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍മ്മകാര്യങ്ങളില്‍ സത്യസന്ധത വേണമെന്ന് ശഠിക്കുന്നവര്‍...
Read More

എന്‍ എസ് എസ് വാദങ്ങള്‍ ദോഷം ചെയ്യും: KNM

കണ്ണൂര്‍: എന്‍ എസ് എസിന്റെ വര്‍ഗ്ഗീയവാദത്തിന്റെ മറവില്‍ മൊത്തം സാമുദായിക നേതാക്കളെയും സാമുദായിക സംഘടനകളെയും അടച്ചാക്ഷേപിക്കുന്ന ചിലരുടെ നിലപാട് ഗുണകരമല്ലായെന്നും ഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം സങ്കുചിത സാമുദായിക വാദമാണ് എന്‍ എസ് എസ് ഉയര്‍ത്തിയതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട മതേതര മൂല്യങ്ങളെ നശിപ്പിക്കുന്ന ഇത്തരം സാമുദായിക വര്‍ഗ്ഗീയ വാദങ്ങളെയും അവരുടെ ആവശ്യങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍...
Read More

നന്മ ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ ചൈതന്യം -ഡോ. ഇ.കെ.അഹമ്മദ്കുട്ടി

കല്പറ്റ: നന്മ ചെയ്യുന്നതാണ് ഇസ്‌ലാം മതത്തിന്റെ ചൈതന്യമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി പറഞ്ഞു. മേപ്പാടിയില്‍ റൗളത്തുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നന്മകളെ വളര്‍ത്തിയെടുക്കുകയെന്നതാണ് മദ്രസകളുടെ ലക്ഷ്യം. അതിന് മദ്രസകള്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ കരിക്കുലവും നൂതന ബോധനരീതികളും ഉള്‍ക്കൊള്ളുന്ന ശിശുസൗഹൃദ കേന്ദ്രങ്ങളാകണം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ മദ്രസകളുടെ പങ്ക് നിര്‍ണായകമാണ്. സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന്റെ പ്രധാന...
Read More

ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: KNM

കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും...
Read More

Thursday, February 07, 2013

അന്ധവിശ്വാസങ്ങളെ തുറന്നു വെല്ലുവിളിച്ച് KNM കാമ്പയിന് നാളെ തുടക്കം

കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...
Read More

Monday, February 04, 2013

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണം: UP യഹ് യാഖാന്‍

തിരൂര്‍; സമൂഹത്തിന്റെ സര്‍വരംഗങ്ങളിലും അധാര്‍മിക പ്രവണതകള്‍ വ്യാപകമായ സാഹചര്യത്തില്‍ മാതൃകായോഗ്യരായ യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷയെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണമെന്നും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്്് യാഖാന്‍ അഭിപ്രായപ്പെട്ടു. ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി പി മുഹമ്മദ് കു്ട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു.  സ്വീകരണ സമ്മേളനം കെ എന്‍ എം സംസ്ഥാന...
Read More

മുജാഹിദ് തര്‍ക്കം വാര്‍ത്ത വസ്തുതാവിരുദ്ധം: KNM

കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന്...
Read More

Wednesday, January 30, 2013

ഒമ്പത് ശതമാനം മാത്രമുള്ള എന്‍.എസ്.എസ്. എങ്ങനെ ഭൂരിപക്ഷമാകും: ഡോ. ഹുസൈന്‍ മടവൂര്‍

റിയാദ്: കേരളത്തിലെ ജനസംഖ്യയുടെ ആകെ ഒന്‍പതു ശതമാനത്തിനുതാഴെ വരുന്ന എന്‍.എസ്.എസ് എങ്ങനെയാണ് ഭൂരിപക്ഷ സമുദായമാകുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടനയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമെല്ലാം ജാതിയും സമുദായവും നോക്കി കളംതിരിക്കുന്ന പ്രവണത ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍സ്ഥാനം ഏല്‍പിക്കണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ...
Read More

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്നു: ISM

കോഴിക്കോട്: കേരള ഭരണത്തിന്റെ അടിയാധാരം തങ്ങളുടെ കൈയിലാണെന്ന മട്ടില്‍ നിരന്തരം പ്രസ്താവനകളിറക്കുന്ന സുകുമാരന്‍ നായര്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണെന്ന് ഐ എസ് എം സംസ്ഥാന യുവസംഗമം അഭിപ്രായപ്പെട്ടു.   എന്‍ എസ് എസ് പിന്തുണയോടുകൂടിയാണ് യു ഡി എഫ് അധികാരത്തിലെത്തിയതെന്ന സുകുമാരന്‍ നനായരുടെ പ്രസ്താവന വിടുവായിത്തം മാത്രമാണ്. സമദൂരം പറഞ്ഞ് രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിച്ചവരുടെ പുതിയ വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. വായില്‍ കൊള്ളാത്ത വാദങ്ങള്‍ നിരത്തും മുമ്പ് ഏതൊക്കെ മണ്ഡലത്തില്‍ ആരെയൊക്കെ തോല്‍പിക്കാനും ജയിപ്പിക്കാനും...
Read More

Monday, January 28, 2013

വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കണം : KNM

മലപ്പുറം: സ്ത്രീ സുരക്ഷക്കായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി രാജ്യവ്യാപകമായ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതര സമൂഹ്യ സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടതെന്നും മലപ്പുറത്ത് ചേര്‍ന്ന മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പോലീസിന്റെയും ലൈംഗികകുറ്റ കൃത്യങ്ങള്‍ സാധാരണ ക്രിമിനല്‍ കുറ്റനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സംഘര്‍ഷമേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള...
Read More

Monday, January 21, 2013

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM പ്രചാരണത്തിന് 23ന് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ധാര്‍മിക യുവത സുരക്ഷിത സമൂഹം' എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍, മദ്യം, ചൂതാട്ടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ടീനേജ് മീറ്റുകള്‍, ഗൃഹാങ്കണ കുടുംബ സംഗമങ്ങള്‍, യുവജന കൂട്ടായ്മ, പഠനക്യാമ്പ്, പദയാത്രകള്‍, ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന...
Read More

Saturday, January 19, 2013

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് : ISM

കോഴിക്കോട്: ഡീസല്‍വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രൂരവും രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തീരുമാനം എത്രയും പെട്ടെന്ന് പുനപ്പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പുതിയ തീരുമാനം പണപ്പെരുപ്പം കൂട്ടാനും വിലകള്‍ കുതിച്ചുയരാനും ഇടയാക്കുമെന്നുറപ്പാണ്. സര്‍ക്കാറുകളുടെ കൊള്ളരുതായ്ക മൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല....
Read More

KNM ദ്വിദിന യുവപ്രബോധക ക്യാമ്പ് ഇന്ന് തുടങ്ങും

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവപ്രബോധകര്‍ക്കായുളള ദ്വിദിന ദഅ്‌വ വര്‍ക് ഷോപ്പ് ഇന്ന് കോഴിക്കോട് ആരംഭിക്കും. കല്ലായ് ഖുബാ എഡ്യുഹോമില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ ജമാലുദ്ദീന്‍ ഫാറൂഖി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.  8 സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ സി മുഹമ്മദ് സലിം സുല്ലമി, അബൂബക്കര്‍ നന്മണ്ട, സി എ സഈദ് ഫാറൂഖി, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുറസാഖ് കിനാലൂര്‍ ക്ലാസെടുക്കും. ഞായറാഴ്ച...
Read More

Tuesday, January 15, 2013

AP വിഭാഗം പോഷക സംഘടനകളെ പിരിച്ചുവിട്ട നടപടി ചരിത്രത്തിന്റെ ആവര്‍ത്തനം

കോഴിക്കോട്: പോഷക സംഘടനകളെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയിലൂടെ മുജാഹിദ് എ.പി പക്ഷം നേരടുന്നത് ചരിത്രത്തിന്റെ പുനരാവര്‍ത്തനം. ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് 2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള കാലത്തിന്റെ മധുര പ്രതികാരം കൂടിയാണ് ഇപ്പോള്‍ മുജാഹിദ് എ.പി വിഭാഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2002 ആഗസ്റ്റില്‍ ഐ.എസ്.എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയ അതേ കെ.എന്‍.എം നേതൃത്വത്തിന് തന്നെ ഒരു പതിറ്റാണ്ടിനിപ്പുറം തങ്ങളുടെ യുവജന വിഭാഗത്തെ പിരിച്ചുവിട്ട് വീണ്ടുമൊരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കേണ്ട ഗതികേടുണ്ടായി....
Read More

ഇസ്‌ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവര്‍ക്ക് തിരുത്തേണ്ടി വന്നു: ഖമറുന്നീസ അന്‍വര്‍

തിരൂര്‍: ഇസ്ലാമിക വസ്ത്രധാരണത്തെ പഴഞ്ചനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ സ്ത്രീകളുടെ സുരക്ഷക്ക് ഇസ്ലാം പ്രാമുഖ്യം നല്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഇസ്ലാമിക നിയമങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചുവെന്നും സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. എം ജി എം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍..  കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. കുഞ്ഞിബീവി ടീച്ചര്‍...
Read More

വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടത് അനിവാര്യമായ തിരിച്ചടി : ISM

കോഴിക്കോട്: ആദര്‍ശ വ്യതിയാനം ആരോപിച്ച് 2002 ല്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള ചരിത്രപരമായ തിരിച്ചടിയാണ് അതേ കാരണത്തിന്റെ പേരില്‍ തങ്ങളുടെ വിദ്യാര്‍ഥി യുവജന സംഘടനകളെ പിരിച്ചുവിട്ട് വീണ്ടും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ടിവന്നതിലൂടെ എ പി വിഭാഗം മുജാഹിദുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാനും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാടും പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ദൗത്യനിര്‍വഹണവുമായി കേരളത്തില്‍...
Read More

Monday, January 14, 2013

ഗൗസിയാ മസ്ജിദ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണം: AIIM

ന്യൂഡല്‍ഹി: രാജ്യത്തെ പുരാതന പള്ളികളിലൊന്നായ ഡല്‍ഹി മെഹ്‌റോളിയിലെ ഗൗസിയാ ജുമാ മസ്ജിദ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി ഡി എ) ഇടിച്ചു തകര്‍ത്ത നടപടി അത്യന്തം അപലപനീയമാണെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തന്നെ അത് പുനര്‍നിര്‍മിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.  കഴിഞ്ഞ ഡിസംബര്‍ 12നാണ് പളളി തകര്‍ക്കപ്പെട്ടത്. മുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉറപ്പു നല്കിയിരുന്നുവെങ്കിലും...
Read More

Friday, January 11, 2013

അഖിലേന്ത്യാ ഇസ്‌ലാഹീ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍

ന്യൂദല്‍ഹി: മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍ നടക്കുമെന്ന് ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു.  വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ആത്മീയതയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മത സമൂഹങ്ങളെ ബോധവത്കരിക്കുക, ഭീകരതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ സൗഹാര്‍ദ കൂട്ടായ്മകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമ്മേളനത്തിന്റെ മുന്നോടിയായി...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...