Friday, September 30, 2011

ബോധനപ്രക്രിയയില്‍ ഗൃഹാന്തരീക്ഷത്തിന് മുഖ്യപങ്ക് -സഈദ് ഫാറൂഖി

ദോഹ: ബോധനപ്രക്രിയ ഫലപ്രദമാവണമെങ്കില്‍ ഗൃഹാന്തരീക്ഷം അനുകൂലമാവണമെന്ന് പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ സി.എ. സഈദ് ഫാറൂഖി പ്രസ്താവിച്ചു. ഇസ്‌ലാഹീ മദ്രസ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ നിന്ന് പഠിക്കുന്ന വസ്തുതകളുടെ പ്രായോഗിക പരിശീലനം നടക്കേണ്ടത് വീടുകളിലാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ റോള്‍ മോഡലുകളായാല്‍ മാത്രമേ പഠനപ്രക്രിയ വിജയകരമാവുകയുള്ളൂ - ഫാറൂഖി ചൂണ്ടിക്കാട്ടി.  അബ്ദുറഹിമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, ശാഹുല്‍ഹമീദ്...
Read More

Thursday, September 29, 2011

വനിതാ ക്ഷേമ ബിൽ: വിവാദ നിര്‍ദ്ദേശങ്ങള്‍ തളളിക്കളയണം: ഡോ.ഹുസൈന്‍ മടവൂര്‍

തിരുവനന്തപുരം: ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ‍ അധ്യക്ഷനായുളള സമിതി സമര്‍പ്പിച്ച വനിതാ-ബാല ക്ഷേമ ബില്ലിലെ വിവാദ നിർ‍ദ്ദേങ്ങൾ‍ മാനുഷിക മൂല്യങ്ങൾ‍ക്ക് നിരക്കാത്തതായതിനാൽ‍ തളളിക്കളയണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷനൽ‍കിയതായി ഇന്ത്യൻ‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർ‍ഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. തിരുവന്തപുരം പ്രസ് ക്ലബിൽ‍ പത്രസമ്മേളനത്തിൽ‍ വിവാദ നിർ‍ദ്ദേശങ്ങൾ പരാമർ‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുളള അവകാശം ദമ്പതികളിൽ‍ നിന്നും എടുത്തുകളയുകയും കുട്ടികളുടെ എണ്ണം സർ‍ക്കാർ‍ നിർ‍ണ്ണയിക്കുകയും...
Read More

Wednesday, September 28, 2011

മദീന ഇസ്‌ലാഹി സന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി

ജിസാന്‍:ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം അബ്ദുല്‍ കരീം സുല്ലമി എടവണ്ണ നിര്‍വഹിച്ചു. എം.ടി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. ഷാജുദ്ദീന്‍ തിരുവനന്തപുരം, നൗഷാദ് കൂടരഞ്ഞി, ഇഖ്ബാല്‍, സജ്ജാദ് ഫാറൂഖി, അബ്ദുല്‍ വഹാബ് പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് സ്വാഗതവും സലീം തയ്യിലക്കടവ് നന്ദിയും പറഞ്...
Read More

മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് സംഘടിപ്പിച്ചു

താമരശ്ശേരി: പൂനൂര്‍ മസ്ജിദുല്‍ ഇസ്‌ലാഹില്‍ സംഘടിപ്പിച്ച മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം സി.പി. കരീം, എന്‍. അഹമ്മദ്കുട്ടി, ടി.എം. ബഷീര്‍, കെ.ടി. അബ്ദുറഹിമാന്‍കുട്ടി, എന്‍.പി. അബ്ദുറസാഖ്, ഇ.വി. അബ്ബാസ്, എ.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്...
Read More

Tuesday, September 27, 2011

കമ്മീഷന്‍ ശിപാര്‍ശ തള്ളണം : കെ ജെ യു

കോഴിക്കോട് : സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള ബില്ലിന്‍റെ കരടിനായി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ തള്ളിക്കലായണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പിഴയോടുക്കണമെന്നും അവരെ നിയമപരമായി യോഗ്യരാക്കണമെന്നുമുള്ള കമ്മീഷന്‍ ശിപാര്‍ശ സംസ്കൃത സമൂഹത്തിനു യോജിച്ചതല്ല. മനുഷ്യവിഭവശേഷി ക്രിയാത്മകമായി ഉപയോഗിക്കുന്നതിനു പകരം ഗര്‍ഭച്ചിദ്രം പ്രോത്സാഹിപ്പിക്കണമെന്ന തരത്തിലുള്ള ശിപാര്‍ശ മാനവികതക്കും ധാര്‍മികതക്കും യോജിക്കാത്തതാണ്.  പ്രസിടന്റ്റ്‌...
Read More

Monday, September 26, 2011

ഡിജിറ്റല്‍ ദഅവ പാകേജ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി..ഇസ്ലാഹി ക്ലാസ്റൂം ഡിജിറ്റല്‍ ദഅവ പാകേജ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി.നസ്സാഫ് മൗലവി അധ്യക്ഷത വഹിച്ചു.ഉബൈദുല്ല താനാളൂര്‍ ഇഒ ഫൈസല്‍,പി ഒ അന്‍വര്‍ പ്രസംഗിച്ചു.തജ്വീദ് മത്സര വിജയി മാജിത കണ്ണൂരിന് അവാര്‍ഡു നല്...
Read More

മദ്യനിരോധനാധികാരം തിരിച്ചുനല്‍കുന്നത്‌ വരെ സമരം തുടരണം -ഉബൈദുല്ല എം എല്‍ എ

മലപ്പുറം: റദ്ദാക്കിയ മദ്യനിരോധനാധികാരം പുനസ്ഥാപിച്ചു നല്‍കുന്നതു വരെ സമരം തുടരണമെന്ന്‌ മലപ്പുറം എം എല്‍ എ പി ഉബൈദുല്ല ആഹ്വാനം ചെയ്‌തു. മദ്യനിരോധനാധികാരം: യു ഡി എഫ്‌ തീരുമാനം ഉപസമിതി അട്ടിമറിക്കരുത്‌, ഉപസമിതി റിപ്പോര്‍ട്ട്‌ കാലാവധി നിര്‍ണയിക്കുക, പുതിയ ബാറുകള്‍ അനുവദിക്കരുത്‌ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ്‌ നടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ പി പി ഖാലിദ്‌ അധ്യക്ഷത വഹിച്ചു. പി പി എം അഷ്‌റഫ്‌ (മുന്‍ ഡെപ്യൂട്ടി കലക്‌ടര്‍), ഫാദര്‍...
Read More

സമൂഹത്തെ സമുദ്ധരിക്കാന്‍ പ്രബോധകര്‍ ഇടപെടണം -ദി ട്രൂത്ത്‌ സംഗമം

മാനന്തവാടി: ജീര്‍ണതകള്‍ക്കെതിരെ സമൂഹത്തെ ബോധവത്‌കരിക്കാന്‍ പ്രബോധകര്‍ ക്രിയാത്മകമായി ഇടപെടണമെന്ന്‌ ദ ട്രൂത്ത്‌ സംസ്ഥാന സമിതി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച പ്രബോധക ശില്‌പശാല ആഹ്വാനം ചെയ്‌തു. വിശ്വാസചൂഷണം വര്‍ധിക്കുകയും സദാചാരം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസവിശുദ്ധിയും ധാര്‍മികതയും തിരിച്ചുകൊണ്ടുവരേണ്ടത്‌ അനിവാര്യമാണെന്നും പ്രബോധകസംഗമം അഭിപ്രായപ്പെട്ടു. വെള്ളമുണ്ട സലഫി മസ്‌ജിദീല്‍നടന്ന ക്യാമ്പ്‌ ഐ എസ്‌ എം വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ ഉദ്‌ഘാടനം ചെയ്‌തു. ഖലീലുര്‍റഹ്‌മാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമും...
Read More

സാഹോദര്യവും സൗഹാര്‍ദവും മതാധ്യാപനങ്ങളുടെ ഭാഗം -ജഅ്‌ഫര്‍ വാണിമേല്‍

സലാല: സ്‌നേഹവും സാഹോദര്യവും സൗഹാര്‍ദവും മതാധ്യാപനങ്ങളുടെ ഭാഗമാണെന്നും അവയുടെ അഭാവത്തില്‍ ആരാധനാ കര്‍മങ്ങള്‍ക്ക്‌ ജീവനുണ്ടാവുകയില്ലെന്നും ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ പറഞ്ഞു. പിതാക്കള്‍ പോലും മക്കളെ ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകള്‍ നിത്യവും ഉണ്ടാവുമ്പോള്‍ ദൈവഭക്തി കുട്ടികളില്‍ വിശാലതയോടെ ഊട്ടപ്പെടണം. സാഹാര്‍ദം പങ്കുവെക്കുന്ന സമൂഹത്തിലേ ദഅ്‌വത്ത്‌ സാധ്യമാവൂ -അദ്ദേഹം പറഞ്ഞു. സലാല ഇസ്വ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു.&nb...
Read More

ഹജ്ജ് പഠന ക്ലാസ് നടത്തി

കോഴിക്കോട്: സിറ്റി ഹജ്ജ് സര്‍വീസ് ഫോറം സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് അഡ്വ. പി.ടി.എ. റഹിം ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ മടവൂര്‍, സി. മുഹമ്മദ് സലീം സുല്ലമി, ഡോ. മുഹമ്മദ് ഷാന്‍, എം. അവറാന്‍ കോയ, കെ. അഹമ്മദ് കോയ സി.എം. സുബൈര്‍ മദനി എന്നിവര്‍ പ്രസംഗിച്...
Read More

ജനസംഖ്യാനിയന്ത്രണ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കണം- ഐ.എസ്.എം.

കോഴിക്കോട്: വനിതാ-ബാല ക്ഷേമ സമിതി സമര്‍പ്പിച്ച ബില്ലിലെ ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് ഐ.എസ്.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍, ഐ.പി. അബ്ദുസ്സലാം, യു.പി. യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട്, അബ്ദുസലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ.ഒ. ഫൈസല്‍, ഫൈസല്‍ ഇയ്യക്കാട്, ഹര്‍ഷിദ് മാത്തോട്ടം, മുഹമ്മദ് റാഫി പാലക്കാട് എന്നിവര്‍ സംസാരിച്...
Read More

ഖുര്‍ആന്‍ പ്രദാനം ചെയ്യുന്നത് അതുല്യമായ വായനാനുഭവം: സഈദ് ഫാറൂഖി

ദോഹ: ഖുര്‍ആനുമായുളള സഹവാസത്തിലൂടെയും സഹജീവനത്തിലൂടെയും മാത്രമേ മാനവസമൂഹത്തിന് സമാധാനവും ശ്വാശ്വതവിജയവും സാധ്യമാവൂ എന്ന് പ്രഗല്‍ഭ പണ്ഡിതനും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയരക്ടറുമായ സി.എ. സഈദ് ഫാറൂഖി പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മദീനഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വയില്‍ നടത്തിയ ഖുര്‍ആന്‍ അവാര്‍ഡ് ദാന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യാനുതകുന്ന രൂപത്തില്‍ പ്രാപഞ്ചിക വിസ്മയങ്ങളും ജീവിതദര്‍ശനവും ഉള്‍ക്കൊളളുന്ന വിശുദ്ധഖുര്‍ആനിന്റെ പഠനം അതിമനോഹരമായ വായനാനുഭവമാണെന്ന് അദ്ദേഹം...
Read More

ഡിജിറ്റൽ ദ‌അ്‌വ പാകേജ്: ആദ്യഘട്ട സീഡികൾ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: കേരള ഇസ്‌ലാഹി ക്ലാസ് റൂമിന്റെ കീഴിൽ ഇസ്‌ലാമിക സന്ദേശം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുവാൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സീഡികൾ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുർ‌റബ്ബ് ഉബൈദുല്ല താനാളൂരിനു നൽകി പ്രകാശനം ചെയ്തു. പ്രകാശന സമ്മേളനം ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. കേരള ഇസ്‌ലാഹി ക്ലാസ് റൂം കഴിഞ്ഞ റമദാനിൽ നടത്തിയ അന്താരാഷ്ട്ര ഖുർ‌ആൻ പാരായണ മത്സരത്തിലെ വനിതാ വിഭാ‍ഗം ഒന്നാം സമ്മാനാർഹയായ മാജിദ മഹ്മൂദിനുള്ള പുരസ്കാരം നാൽകി ആദരിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഇ ഒ ഫൈസൽ, അബ്ദുൽ...
Read More

Sunday, September 25, 2011

ജിന്ന് - സിഹ്ര്‍ വസ്തുത എന്ത്? ആദര്‍ശ വിശദീകരണം ഇന്ന്

തലശ്ശേരി : ഇന്ന് [2011 സെപ്റ്റെമ്പര്‍ 25] വൈകുന്നേരം 3.30നു ഐ എസ് എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി കനക് റെസിടെന്‍സിയില്‍ വെച്ച് 'ജിന്ന്‍-സിഹ്ര്‍ വസ്തുത എന്ത്?' എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ അലി മദനി മറയൂരിന്റെ പ്രഭാഷണം നടക്കും.&nb...
Read More

Saturday, September 24, 2011

"ദി മെസ്സേജ്" ഇസ്ലാമിക്‌ മെഡിക്കല്‍ എക്സിബിഷന്‍ സ്വാഗതസംഘം രൂപീകരിച്ചു

ഫറൂക്ക്: MSM കാലിക്കറ്റ്‌ യൂനിവേര്സിറ്റി സോണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദി മെസ്സേജ് ഇസ്ലാമിക്‌ മെഡിക്കല്‍ എക്സിബിഷന്‍റെ വിജയകരമായ നടത്തിപ്പിനായി ഫാറൂക്ക് മണ്ഡലം , ഫാറൂക്ക് കോളേജ് ക്യാമ്പസ്‌ യൂനിറ്റ് സംയുക്തമായി സ്വാഗതസംഘം  രൂപീകരിച്ചു . ഡോ ഹുസൈന്‍ മടവൂര്‍ , പ്രൊ പി മുഹമ്മദ്‌ കുട്ടശ്ശേരി , അബ്ദുല്‍ ഹമീദ് മദീനി , അലി മദനി മൊറയൂര്‍ , സി കെ ഉസ്മാന്‍ ഫാറൂഖി, മാനു ഹാജി , നൂറുദ്ദീന്‍ കുട്ടി എന്നിവര്‍ രക്ഷാധികാരികളാണ്.  KN അബൂബക്കര്‍ സാഹിബ്‌ ചെയര്‍മാനും, ഹമീദ് സാഹിബ്‌ ഫാറൂക്ക് ,അനസ് കടലുണ്ടി ,അഷ്ക്കര്‍ നിലമ്പൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരും...
Read More

ദഅവാ ക്യാമ്പ് സംഘടിപ്പിച്ചു

കീഴുപറമ്പ്: കുനിയില്‍ എ.ഐ.എ. കോളേജ് ലിറ്റററി അസോസിയേഷന്‍ സംഘടിപ്പിച്ച ദഅവാ ക്യാമ്പ് 'ദി ട്രൂത്ത് കുവൈത്ത്' ഡയറക്ടര്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജമീല സുല്ലമിയ്യ, എം. അഹമ്മദ്കുട്ടി മഅദനി, നവാസ് കല്ലായി, ഇര്‍ഷാദ് ആലുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ച...
Read More

Friday, September 23, 2011

KICR സിഡി പ്രകാശനം 25നു വിദ്യാഭ്യാസമന്ത്രി നിര്‍വഹിക്കും

മലപ്പുറം : കേരള ഇസ്ലാഹി ക്ലാസ് റൂമിന്‍റെ കീഴിൽ പുറത്തിറക്കുന്ന സി ഡി പരമ്പരയുടെ ആദ്യ മൂന്ന് സി ഡി കൾ 2011 സെപ്റ്റെമ്പര്‍ 25 ഞായറാഴച വൈകു. 4 മണിക് പരപ്പനങ്ങാടിയിൽ വെച്ച് ബഹു: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്യുന്നു. കെ മഹ്‌മൂദ് എട്ടു വാങ്ങും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും.&nb...
Read More

QIIC ഖുര്‍ആന്‍ അവാര്‍ഡ് സംഗമം ഇന്ന്, സഈദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ് ദാനസംഗമം ഇന്ന് (വെളളി) വൈകീട്ട് 6 - മണിക്ക് മദീനഖലീഫ മര്‍കസുദ്ദഅ്‌വയില്‍ നടക്കും. കേരള സംസ്ഥാന പാഠപുസ്തകസമിതി അംഗവും സി.ഐ.ഇ.ആര്‍ ഡയറക്ടറുമായ സി.എ. സഈദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ വിവിധ വകുപ്പു തലവന്‍മാരും ചാരിറ്റി അസോസിയേഷന്‍ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്കും സെന്ററിന്റെ ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച 'വെളിച്ചം' പദ്ധതിയിലെ വിജയികള്‍ക്കുമാണ്...
Read More

Tuesday, September 20, 2011

തഹ്ഫീദുല്‍ ഖുര്‍ആന്‍ ആരംഭിച്ചു

കുവൈത്ത്: ഐഐസി കുവൈത്ത് അബൂഹലീഫ യൂണിറ്റിന് കീഴില്‍ ഖുര്‍ആന്‍ മന:പാഠ കേന്ദ്രം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ പത്തര വരെ റിഖയില്‍ വെച്ചാണ് ക്ലാസ്സുകള്‍ നടക്കുക. നഴ്‌സറി തലം തൊട്ട് ഏത് പ്രായക്കാരായ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാകും. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കുന്നതിനുള്ള പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.  ഓണ്‍ലൈന്‍ റജിസ്രേറ്റ്ഷന് ബന്ധപ്പെടുക www.iickuwait.org/hi...
Read More

Saturday, September 17, 2011

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഒന്നാം റാങ്കിന് രണ്ട് അവകാശികള്‍

വിജയികൾ ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ റമദാനില്‍ നടത്തിയ പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ കാറ്റഗറിയില്‍ 98 ശതമാനം മാര്‍ക്കോടെ അബ്ദുല്‍ സക്കീര്‍ (ദുഖാന്‍), സൈനബ അബ്ദുല്ലത്വീഫ് (ബിന്‍ മഹ്മൂദ്) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 96 ശതമാനം മാര്‍ക്കോടെ ബാസില്‍ കൊടിയത്തൂര്‍, സക്കിയ്യ പി. എം. (ദോഹ ജദീദ്), സുമീറ സലീം, മുംതാസ് ബശീര്‍ (മദീന ഖലീഫ), സൗദ അബ്ദുറഹ്മാന്‍ (ഗറാഫ), സാജിദ ടി.പി. (ഗറാഫ) എന്നിവര്‍ രണ്ടാം റാങ്കിനര്‍ഹരായി.  റാബിയ സക്കീര്‍ (ദുഖാന്‍), റംല ഹംസ (ഗാനിം), സഫീറ എം.എ. (ബിന്‍ മഹ്മൂദ്), നസീം...
Read More

ഹജ്ജ് പഠനക്ലാസ്

ദോഹ: ഈ വര്‍ഷം ഹജ്ജ് യാത്ര ഉദ്ദേശിക്കുന്നവര്‍ക്കായി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു. സെപ്തം. 18 (ഞായര്‍) രാത്രി 8 മണിക്ക് ബിൻ‍മഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് ഫാറൂഖി ക്ലാസ്സെടുക്കും. സ്ത്രീകളുൾ‍പ്പെടെ ഏവര്‍ക്കും പങ്കെടുക്കാമെന്ന് QIIC വാര്‍ത്താകുറിപ്പില്‍ അറിയിച്...
Read More

ഖുര്‍ആന്‍ ക്ലാസ് പുനരാരംഭിക്കുന്നു

ദോഹ: ഖത്തർ‍ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്റർ‍ ശനി, തിങ്കൾ‍ ദിവസങ്ങളിൽല്ല‍ സെന്റർ‍ ഓഡിറ്റോറിയത്തിൽ‍ നടത്തിവരാറുള്ള അബ്ദുറഊഫ് മദനിയുടെ ഖുർ‍ആൻ‍ പഠനക്ലാസ് ഈ ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഇസ്‌ലാഹി സെന്റർ‍ വാര്‍ത്താകുറിപ്പിൽ‍ അറിയിച്ചു. കൂടുതൽ‍ വിവരങ്ങൾ‍ക്ക് 44358739/ 44416422 എന്നീ നമ്പറുകളിൽ‍ ബന്ധപ്പെടാവുന്നതാ...
Read More

Friday, September 16, 2011

'അനശ്വര ശാന്തിയുടെ ആദര്‍ശപാത' സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ മെംബര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി 2011 ആഗ്‌സ്റ്റ് 20 മുതല്‍ സെപ്തംബര്‍ 30 വരെ 'അനശ്വര ശാന്തിയുടെ ആദർ‍ശപാത' എന്ന പേരില്‍ മെംബർഷിപ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കാമ്പയ്‌നിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുപ്പതോളം ഇസ്‌ലാഹി സെന്ററുകളില്‍ വിവിധങ്ങളായ ആദര്‍ശ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളുടെ ഏകീകരണവും സംയുക്ത മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യം. ശാഖാതലങ്ങളില്‍ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനങ്ങൾ, ദഅ്‌വാ സ്‌കോഡുകൾ‍, ആദര്‍ശ പാഠശാലകൾ‍,...
Read More

Thursday, September 15, 2011

KICR ഖുര്‍ആന്‍ തജ്'വീദ് മത്സരം : വിജയികളെ പ്രഖ്യാപിച്ചു

ദമാം : കേരള ഇസ്ലാഹി ക്ലാസ് റൂം റമദാനില്‍ നടത്തിയ ഖുര്‍ആന്‍ തജവീദ് മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ ദീന മുഹമ്മദ്‌ ശരീഫ് (കുവൈറ്റ്‌) ഒന്നാം സ്ഥാനവും റാസിന്‍ മനാഫ് (സൗദി) രണ്ടാം സ്ഥാനവും നിഅ'മ അബ്ദുറസാഖ് (യു എ ഇ), ബിശാറ ബഷീര്‍ (കുവൈറ്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകള്‍ക്കായി നടത്തിയ മത്സരത്തില്‍ മാജിദ മഹ്മൂദ് (കണ്ണൂര്‍), നഷീദ അബ്ദുറഷീദ് (കുവൈറ്റ്), ജുമൈല മുഹമ്മദ്‌ (സൗദി) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ...
Read More

Wednesday, September 14, 2011

ഹജ്ജ് പഠനക്ലാസ് : ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും

നരിക്കുനി: നരിക്കുനി സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായി ഹജ്ജ് പഠനക്ലാസ് നടത്തുന്നു. സപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 9 മുതല്‍ ഒരു മണിവരെ നരിക്കുനി ബസ്സ്റ്റാന്‍ഡിനു സമീപത്തെ എന്‍.ഐ.സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ലാസിന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഡോ. ഹുസൈന്‍ മടവൂര്‍, മുഹമ്മദലി കോഴിക്കോട്, ഹംസ മൗലവി പട്ടേല്‍ താഴം എന്നിവര്‍ നേതൃത്വം നല്ക...
Read More

Monday, September 12, 2011

സൗദി അല്‍ അഹ്സ ഇസ്ലാഹി സെന്‍റെര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി

"അനശ്വര ശാന്തിയുടെ ആദര്‍ശ പാത" സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍-അഹ്സ മെമ്പര്‍ഷിപ്‌ കാമ്പയിന്‍ ഉദ്ഘാടനം അല്‍ അഹ്സയിലെ പഴയ കാല മുജാഹിദ്‌ പ്രവര്‍ത്തകന്‍ മുസ്തഫ കോട്ടക്കലിന് ആദ്യ ഫോറം നല്‍കി സി ഐ ഇ ആര്‍ ഡയറക്ടര്‍ എന്‍പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി നിര്‍വ്വഹിച്...
Read More

Sunday, September 11, 2011

പല്ലാരിമംഗലം മസ്‌ജിദുര്‍റഹ്‌മ യു പി അബ്ദുര്‍ റഹ്മാന്‍ മൌലവി ഉദ്‌ഘാടനം ചെയ്‌തു

പല്ലാരിമംഗലം: അല്‍ഇസ്‌ലാഹ്‌ ട്രസ്റ്റിന്റെ കീഴിലുള്ള മസ്‌ജിദുര്‍റഹ്‌മയുടെ ഉദ്‌ഘാടനം അസ്വ്‌ര്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി നിര്‍വഹിച്ചു. പൊതുസമ്മേളനം സി എം മൗലവി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ വാളറ അധ്യക്ഷത വഹിച്ചു.  ഫൈസല്‍ ചക്കരക്കല്ല്‌ മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ മദീനി ആലുവ, ബഷീര്‍ മദനി, അബ്‌ദുല്‍ഗനി സ്വലാഹി, എം കെ ശാക്കിര്‍, മീതീന്‍പിള്ള സുല്ലമി, ഫക്രുദ്ദീന്‍ മൗലവി, സലീം അറക്കപ്പടി, കെ ബി മുഹമ്മദ്‌ ഷാഫി, പി കെ മൈതു, ബോബന്‍ ജേക്കബ്‌, കെ എം ഇബ്‌റാഹീം, പി എം ഹസന്‍ പ്രസംഗിച്ചു. കെ ബി പരീത്‌ സ്വാഗതവും എം എം...
Read More

MSM സംസ്ഥാന സെക്രട്ടറിക്ക് QIIC സ്വീകരണം നല്‍കി

ദോഹ: ഉപരിപഠനാര്‍ത്ഥം ഖത്തറിലെത്തിയ എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ടയ്ക്കും ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് ഗസ്റ്റ് ലക്ചറര്‍ ജംശീര്‍ ഐക്കരപ്പടിക്കും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കിയ ഇരുവരും ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ അറബിക് ലാംഗ്വേജ് സ്റ്റഡി ഫോര്‍ നോണ്‍-നേറ്റീവ് സ്പീക്കേഴ്‌സ് കോഴ്‌സിനാണ് ദോഹയിലെത്തിയ...
Read More

സന്നദ്ധ സംഘടനകള്‍ക്ക്‌ സര്‍ക്കാര്‍ സഹായം നല്‌കും -ഡോ. എം കെ മുനീര്‍

കോഴിക്കോട്‌: സാമൂഹ്യക്ഷേമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക്‌ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന്‌ സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. വാദിറഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആംബുലന്‍സ്‌ സര്‍വീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക്‌ നല്‌കുന്ന സഹായം ദൈവകാരുണ്യ പ്രവര്‍ത്തനവും സമൂഹത്തിന്റെ ബാധ്യതയുമാണ്‌. തീരദേശ മേഖലയില്‍ വാദിറഹ്‌മ ട്രസ്റ്റ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ വളരെ ഉപകാരപ്രദമാണെന്നും മന്ത്രി പറഞ്ഞു.  മൊയ്‌തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം...
Read More

അന്ധ-ബധിരര്‍ക്കായി സര്‍ക്കാര്‍ സമഗ്രപാക്കേജ്‌ കൊണ്ടുവരണം -ഐ എസ്‌ എം

മലപ്പുറം: അന്ധ-ബധിതരുടെ വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമാക്കി സര്‍ക്കാര്‍ സമഗ്രപാക്കേജ്‌ കൊണ്ടുവരണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന ദഅ്‌വാവിംഗ്‌ മലപ്പുറത്ത്‌ സംഘടിപ്പിച്ച ബധിര ക്യാമ്പ്‌ ആവശ്യപ്പെട്ടു. ഇവര്‍ക്കായി പ്രത്യേക എംപ്ലോയ്‌മെന്റ്‌ ബ്യൂറോകള്‍ രൂപീകരിക്കണം. സര്‍ക്കാറിതര പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്ധ-ബധിര ഉദ്യോഗസ്ഥ സംവരണം കര്‍ശനമായി പാലിക്കുന്നുണ്ട്‌ എന്ന്‌ വിലയിരുത്താന്‍ മോണിറ്ററിംഗ്‌ കാര്യക്ഷമമാക്കണം -യോഗം ആവശ്യപ്പെട്ടു.   പി ഉബൈദുല്ല എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പാര്‍ശ്വവത്‌കൃതരെ സാമൂഹ്യമുഖ്യധാരയിലേക്കുയര്‍ത്താന്‍ മതസാമൂഹ്യസംഘടനകള്‍...
Read More

മലപ്പുറം ജില്ല ഐ.എസ്.എം നേതൃപരിശീലനക്യാമ്പ് നടത്തി

മഞ്ചേരി: ഐ.എസ്.എം മലപ്പുറം ജില്ലാ നേതൃപരിശീലനക്യാമ്പ് സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍ ഉദ്ഘാടനംചെയ്തു. സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ് ഫാറൂഖി, മൂസ, കെ. സമീര്‍, മന്‍സൂര്‍ പന്തലിങ്ങല്‍, എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി. മുഹമ്മദ്‌സലീം സുല്ലമി ഉദ്ഘാടനംചെയ്തു. എ. നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. അലിഅഷറഫ്, ശിഹാര്‍ അരിപ്ര, ശാക്കിര്‍ബാബു കുനിയില്‍ എന്നിവര്‍ പ്രസംഗിച്...
Read More

Saturday, September 10, 2011

സൗദി ഇസ്ലാഹി സെന്റെര്‍ മെംബെര്‍ഷിപ്‌ ക്യാമ്പയ്നു തുടക്കമായി

നജ്റാന്‍: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ദേശീയ തലത്തില്‍ നടത്തുന്ന മെംബെര്‍ഷിപ്‌ ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നജ്റാനില്‍ ‍ തുടക്കമായി. ഹനീഫ രാമപുരത്തിന് ആദ്യഅംഗത്വം നല്‍കിക്കൊണ്ട് മെംബെര്‍ഷിപ്‌ കണ്‍വീനര്‍ അബ്ദുസമദ് വട്ടപ്പറമ്പില്‍ നിര്‍വഹിച്ചു. മെംബെര്‍ഷിപ്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു. അബ്ദുലതീഫ് കാടഞ്ചേരി, നജ്മുദീന്‍ മദനി, സി.പി. ശഫീഖ് എന്നിവര്‍ പ്രസംഗിച്...
Read More

Tuesday, September 06, 2011

യുവജനസംഘടനകളുടെ കൂട്ടായ്മ രൂപപ്പെടണം - ISM

തിരൂര്‍: നാടിന്റെ ഗുണകരമായ മുന്നേറ്റത്തിന് നാട്ടിലെ എല്ലാ യുവജനസംഘടനകളും ഒന്നിക്കണമെന്ന് മലപ്പുറം ജില്ലാ ഐ.എസ്.എം. ശബാബ് മീറ്റ് അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി യു.പി.യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം രണ്ടത്താണി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുല്‍ വഹാബ്, സി.പി. മുഹമ്മദ്കുട്ടി, അന്‍സാരി, സമീര്‍ തിരൂരങ്ങാടി, അമീന്‍ വളവന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്...
Read More

Saturday, September 03, 2011

ഇസ്ലാം സമാധാനത്തിന്‍റെ മതം : ഷംസുദ്ദീന്‍ ഫാറൂഖി

കാസറഗോഡ് : ഇസ്ലാം മതം സമാധാനമാണ് ഉദ്ഘോഷിക്കുന്നതെന്നും ഭീകരവാദവും തീവ്രവാദവും ഇസ്ലാമിന് അന്യമാണെന്നും ജാതിമത ഭേദമന്യേ എല്ലാവരും സ്നേഹത്തോടെ ജീവിക്കാനാണ് അതു ഉദ്ഘോഷിക്കുന്നതെന്നും പുലിക്കുന്ന്‍ ജുമാ മസ്ജിദ് ഖത്തീബ് ഷംസുദ്ദീന്‍ ഫാറൂഖി പറഞ്ഞു. പുലിക്കുന്നു ടൈഗെര്‍ ഹില്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ്‌ ഗാഹില്‍ ഖുത്ബ നിര്‍വഹിക്കുകയായിരുന്നു അദ്ദേ...
Read More

Friday, September 02, 2011

ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 'പെരുന്നാള്‍ കൂട്ടം' സംഘടിപ്പിച്ചു

മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 'പെരുന്നാള്‍ കൂട്ടം' സംഘടിപ്പിച്ചു. മനാമ സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരും കുടുബാംഗങ്ങളും പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാവിനോദ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് വിതരണം ചെയ്തു. മുഹമ്മദ് അനസ്, ഇല്യാസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി അനസ് എച്ച് അഷ്‌റഷ് സ്വാഗതവും നൂറുദ്ദീന്‍ പയ്യോളി നന്ദിയും പറഞ്ഞു.&nb...
Read More

തൊടുപുഴയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു

കെ എന്‍ എം തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മങ്ങാട്ട് കവല ബസ്‌ സ്റ്റാന്റ് മൈതാനിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു .നാസര്‍ മൌലവി പൈമറ്റം ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി .ഒരു മാസത്തെ വൃതാനുഷ്ടാനം വഴി കൈ വരിച്ച ആത്മ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു .സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികള്‍ ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു ആശംസകള്‍ കൈമാ...
Read More

ഇരുവിഭാഗം മുജാഹിദുകള്‍ക്ക് ഒരുമയുടെ പെരുന്നാള്‍!

അൽ അഹ്സ (സൌദി അറേബ്യ): പെരുന്നാൾ ദിവസം അൽ‌അഹ്സയിൽ നിന്ന് പരിശുദ്ധ ഉംറ ക്കായി ഇരു വാഹനങ്ങളിൽ ഇരു വഴിക്ക് പുറപ്പെടേണ്ടിയിരുന്ന ഇരു വിഭാഗം മുജാഹിദുകളും അവസാന നിമിഷം ഒരുമിച്ചൊരു വാഹനത്തില്‍, ഒരു അമീറിന്റെ കീഴില്‍ യാത്ര തിരിച്ചത് കൌതുകമായി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശമായെത്തിയ പരിശുദ്ധ റമദാനിനു പരിസമാപ്തി കുറിച്ച് വന്നു ചേര്‍ന്ന പെരുന്നാള്‍ ദിനം തികച്ചും യാദൃശ്ചികമായാണ് ഇരു വിഭാഗവും ഒന്നിച്ചു യാത്ര പുറപ്പെട്ടത്‌. ഉംറക്കായി ഇരു വിഭാഗവും വെവ്വേറെ വാഹനം ഏർപ്പെടുത്തിയിരുന്നു. നിർ‍ഭാഗ്യവശാൽ‍ എപി വിഭാഗം ബുക്ക്‌ ചെയ്ത വാഹനം...
Read More

Thursday, September 01, 2011

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

മനാമ: ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക് കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. റമീസ.വി.സി.ക്കാണ് ഒന്നാം സ്ഥാനം. റംല ഹൈദ്രോസ്, ഫമിദ സഫര്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സാജിദ മനാഫ്, റീജ ഷാജി, ഷീബ മുസ്തഫ, അല്‍മാസ്, സി.വി.കെ.ഷെഫീഖ്, നഷീദ ജലീല്‍, സാജിദ ഫസല്‍ എന്നിവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടി പ്രോത്സാഹന സമ്മാനങ്ങള്‍ക്കര്‍ഹരായി.  യാസീന്‍ അദ്ധ്യായത്തെ ആസ്പദമാക്കി രണ്ട് ഘട്ടങ്ങളിലായാണ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...