Sunday, December 30, 2012

IIC അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ യൂണിറ്റ് 2013 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യൂബ് ഖാന്‍ (പ്രസിഡന്റ്), എഫ്. അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), നഹാസ് മങ്കട (ജനറല്‍ സെക്രട്ടറി), എഞ്ചി. ജംഷിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബദറുദ്ധീന്‍ പുളിക്കല്‍ (ട്രഷറര്‍), സിദ്ധീഖ് മദനി, അബ്ദുറസ്സാഖ് ചെമ്മണൂര്‍, വി.എ മൊയ്തുണ്ണി, പി.വി.അബ്ദുല്‍ വഹാബ്, എന്‍.കെ.മുഹമ്മദ്, എന്‍.കെ.റഹീം, ഒ.ആലിക്കോയ (കേന്ദ്ര കൗണ്‍സിലന്മാര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. മറ്റ് വകുപ്പ്  സെക്രട്ടറിമാര്‍- : സകരിയ്യ കണ്ണൂര്‍ (പബ്ലിക്കേഷന്‍, ലൈബ്രറി),...
Read More

വിശുദ്ധമായ വിശ്വാസത്തിലൂടെ ജീവിതം ധന്യമാക്കുക- എം. അഹമ്മദ്കുട്ടി മദനി

യാന്‍മ്പൂ: യഥാര്‍ഥ മതാധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുകയും ജീവിതം വിശുദ്ധമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ അഹമ്മദ്കുട്ടി മദനി പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ആധുനിക മനുഷ്യനെ അലട്ടുന്നത് മാനസിക പ്രശ്‌നങ്ങളാണ്. മരുന്നോ ചികിത്സയോ പരിഹാരമല്ല. ദൈവിക അധ്യാപനങ്ങള്‍ സ്വീകരിക്കാനും വിശുദ്ധ ജീവിതം നയിക്കാനും തയ്യാറാവുക മാത്രമാണ് യഥാര്‍ഥ പരിഹാരം. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ സംഘടിപ്പിച്ചുവരുന്ന 'വിശ്വാസം...
Read More

ഡല്‍ഹി സംഭവം : പ്രത്യേക പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം - ISM

കോഴിക്കോട്: ദല്‍ഹിയില്‍ പീഡനമേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സ്ത്രീപീഡനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കണം. യുവജനങ്ങളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ശക്തായ ബോധവല്ക്കരണം നടത്തണം. സ്ത്രീ-പുരുഷ ഇടപെടലുകളിലെ നിയന്ത്രണം ഇല്ലാതാക്കി...
Read More

ദല്‍ഹി കൊല: MGM പ്രതിഷേധമിരമ്പി

കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു....
Read More

Sunday, December 23, 2012

മോഡിയുടെ ഏറ്റുപറച്ചില്‍ ദേശീയ രാഷ്ട്രീയത്തില്‍ കണ്ണുനട്ടുള്ള നാടകം: ആര്‍ ബി ശ്രീകുമാര്‍

പാലക്കാട്: മോഡിയുടെ ഏറ്റുപറച്ചില്‍ പ്രഹസനവും ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടുള്ള നാടകവുമാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍. ഐഎസ്എം കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് യുവത നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ദുരന്തം പേറുന്ന ഇരകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്ത മോഡിയുടെ ഏറ്റു പറച്ചില്‍ കാപട്യമാണ്. ഗുജറാത്ത് ഉപദേശീയതയും ഹൈന്ദവ വര്‍ഗീയതയും ഉയര്‍ത്തിയുള്ള വ്യാജ വികസന പ്രൊപഗണ്ടയാണ് ഗുജറാത്തില്‍ മോഡി ഉയര്‍ത്തി പിടിക്കുന്നത്. വികസനത്തിന്റ മുന്നുപാധിയായ...
Read More

നിരപരാധികളെ വിട്ടയക്കാന്‍ നടപടിയുണ്ടാവണം : ISM

പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക്...
Read More

ISM യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം

പാലക്കാട്: ഐ.എസ്.എം. യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം. സമ്മേളനം പ്രശസ്ത ഇസ്‌ലാമികചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് (ബ്രിട്ടണ്‍) ഉദ്ഘാടനംചെയ്തു. ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിനുമുന്നില്‍ കാഴ്ചവെക്കുന്നതില്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ ജാഗ്രതകാണിക്കണമെന്ന് ഡോ. ഇദ്‌രീസ് തൗഫീഖ് പറഞ്ഞു. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും യാഥാസ്ഥിതികതയ്ക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമനിലപാട് പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനുമുന്നില്‍ സങ്കീര്‍ണമാക്കുന്നത് മുസ്‌ലിങ്ങള്‍തന്നെയാണ്. ആദര്‍ശരംഗത്തും അനുഷ്ഠാനമേഖലയിലും...
Read More

Tuesday, December 18, 2012

മതങ്ങളുടെ സ്‌നേഹ സന്ദേശം ഉള്‍ക്കൊള്ളണം : ISM സുഹൃദ് സംഗമം

പാലക്കാട്: മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹ സന്ദേശം മതാനുയായികള്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കെ പി എം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം അഭിപ്രായപ്പെട്ടു. നാട്ടില്‍ വളരുന്ന സാമുദായിക ധ്രൂവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയുടെ മതേതര പാരമ്പര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരസ്പരം അടുത്തറിയാന്‍ സക്രിയമായ മതാന്തര സംവാദങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.  സുഹൃദ്...
Read More

Wednesday, December 05, 2012

അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക : MGM

എടവണ്ണപ്പാറ: സമൂഹം തിരസ്‌കരിച്ച അന്ധവിശ്വാസങ്ങള്‍ പൊതു സമൂഹത്തില്‍ പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് എംജിഎം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം യുവജന സമ്മേളനത്തിന്റെ ഭാഗമായി എംജിഎം വാഴക്കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ സമ്മേളനം എംജിഎം സംസ്ഥാന വൈസ്പ്രസിഡണ്ട് സൈനബ ശറഫിയ ഉദ്ഘാടനം ചെയ്തു. ഖദീജ ഇസ്മായില്‍ ആധ്യക്ഷ്യം വഹിച്ചു.എംജിഎം ജില്ലാ സെക്രട്ടറി കെ.പി.റുഖ്‌സാന, ഖാലിദ് അന്‍സാരി,കെ.ശാക്കിറ,ശബ്‌ന ശാനിഫ് എന്നിവര്‍ പ്രസംഗിച്ച...
Read More

ISM കേരള യുവജനസമ്മേളനം 21, 22, 23 പാലക്കാട്ട്

പാലക്കാട്: 'വിശ്വാസ വിശുദ്ധി സമര്‍പ്പിതയൗവനം' എന്ന സന്ദേശവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനം ഈ മാസം 21, 22, 23 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം മൈതാനിയിലെ യുവത നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് ഉച്ചക്ക് 2ന് നേതൃസംഗമത്തോടെ സമ്മേളനത്തിന് ആരംഭമാവും. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്രിട്ടീഷ് എഴുത്തുകാരനും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് ഉദ്ഘാടനം ചെയ്യും. മുസ്‌ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ്,...
Read More

നിര്‍ഭയത്വം നഷ്ടമാവുന്നത് വിശ്വാസത്തിന്റെ ദുര്‍ബലതകാരണം: സലാഹുദ്ദീന്‍ മദനി

സലാല: നിര്‍ഭയത്വം നഷ്ടമാവുകയും വിലാപം വ്യാപകമാവുകയും ചെയുമ്പോള്‍ അതെന്തുകൊണ്ടെന്നു തിരിച്ചറിയാന്‍ സത്യാവിശ്വാസികള്‍ തയ്യാറാകണമെന്നും യഥാര്‍ത്ഥ വിശ്വാസത്തില്‍ വൈകല്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദുര്‍ബലമാക്കുന്നതാണ് നിര്‍ഭയത്വം നഷ്ടമാവുന്നതിന്റെ ഒന്നാമത്തെ കാരണമെന്നും ഏതു പ്രതിസന്ധിയെയും സധൈര്യം നേരിട്ട് വിജയം വരിച്ച പ്രവാചകന്മാരുടെയും സ്വാഹാബികളുടെയും ജീവിതമായിരിക്കണം നാം മാതൃകയാക്കെണ്ടതെന്നും പ്രമുഖ പണ്ഡിതനും കെ.എന്‍.എം.സംസ്ഥാന ട്രഷററുമായ എം.സ്വാലഹുദ്ദീന്‍ മദനി പറഞ്ഞു.  എന്തിനെയും ഇതിനെയും ഭയപ്പെടുകയാണ് നാം. മനുഷ്യദൈവങ്ങളെയും, മനുഷ്യര്‍ തമ്മിലും,...
Read More

Thursday, November 22, 2012

ഗസ്സ കൂട്ടക്കുരുതി: ISM റാലിയില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: ഫലസ്തീനില്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൂട്ടക്കൊല നടത്തുന്ന ഇസ്രാഈലിനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ലോക സമൂഹം തയ്യാറാകണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധ റാലിയില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബികളോടും ഫലസ്തീനിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മനുഷ്യാവകാശ തത്വങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഇസ്രാഈലുമായുള്ള...
Read More

Wednesday, November 21, 2012

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കാമ്പയിന്‍ ഡിസംബര്‍ ഒന്ന് മുതല്‍

ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയതലത്തില്‍ ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2012 ഡിസംബര്‍ ഒന്ന് മുതല്‍ 2013 ഫിബ്രവരി 28 വരെയായിരിക്കും കാമ്പയിന്‍. 2013 ഡിസംബറില്‍ നടക്കുന്ന എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ നടന്നുവരുന്ന വിവിധ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പയിന്‍. ആത്മീയവും ഭൗതികവുമായ അവസ്ഥയില്‍ നിന്ന് നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍പ്പാണ് നവോത്ഥാനം. മതം മനുഷ്യനുമുമ്പില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തെ ധാര്‍മിക...
Read More

Tuesday, November 20, 2012

ഇസ്രാഈല്‍ കൂട്ടക്കുരുതി: ISM പ്രതിഷേധ റാലി നാളെ

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സംഘടന അടിയന്തരമായി ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ഭീകരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇസ്‌റാഈല്‍, ലോകത്തെ സര്‍വവിധ മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്. ഫലസ്തീന്‍ കൂട്ടക്കുരുതിയില്‍ ഇന്ത്യ തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന ഇസ്രാഈലുമായുള്ള എല്ലാ ചങ്ങാത്തവും ഇന്ത്യ ഉപേക്ഷിക്കണമെന്നും...
Read More

Sunday, November 18, 2012

ISM ചങ്ങരംകുളം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു

ചങ്ങരംകുളം: ഐ എസ്‌ എം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു. ആടലോടകം, തുളസി, രക്തചന്ദനം, കറ്റാര്‍വാഴ, ഞരിഞ്ഞ്‌, കൂവളം തുടങ്ങി 10ല്‍പരം സസ്യങ്ങളാണ്‌ വിതരണം ചെയ്‌തത്‌. ഐ എസ്‌ എം ചങ്ങരംകുളം പ്രസിഡന്റ്‌ ഷൗക്കത്ത്‌ എറവറാംകുന്ന്‌, സെക്രട്ടറി പി പി ശബാബ്‌, പി പി സാബിത്ത്‌, റാസിക്‌, ചങ്ങരംകുളം പൗരസമിതി മെമ്പര്‍ സുരേഷ്‌ ആലംകോട്‌ പങ്കെടുത്ത...
Read More

വെളിച്ചം ഫലം പ്രഖ്യാപിച്ചു

കടലുണ്ടി: ശാഖാ ഐ എസ്‌ എം സംഘടിപ്പിക്കുന്ന വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മൂന്നാമത്‌ ഫലം പ്രസിദ്ധീകരിച്ചു. സഫിയ യൂസുഫ്‌ പുളിയമ്പ്രം, മെന്‍ഷിന ജാബിര്‍ പാനൂര്‍, നൗഷാന മുസ്‌തഫ ചെംനാട്‌ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.   ജില്ലാ തല വിജയികള്‍: ഖദീജാ ഫസല്‍ കാസര്‍കോഡ്‌, നൂര്‍ജഹാന്‍ അബ്‌ദുല്ല കണ്ണൂര്‍, ഷൈജിന കല്‌പറ്റ വയനാട്‌, എം വി ജസീല വടകര-കോഴിക്കോട്‌, എം നുസ്‌റത്ത്‌ മീനടത്തൂര്‍ മലപ്പുറം, കെ എ സൈനബ പാലക്കാട്‌, നദീറ അബ്‌ദുല്‍മജീദ്‌ മതിലകം തൃശൂര്‍, കെ എസ്‌ ജലീല എടവനക്കാട്‌ എറണാകുളം, എസ്‌ ആമിന കെ എസ്‌...
Read More

അറബി പഠനത്തോടൊപ്പം ശാസ്ത്ര-സാങ്കേതിക വിദ്യയിലും വൈദഗ്ധ്യം തെളിയിക്കണം-ഹുസൈന്‍ മടവൂര്‍

ദോഹ: അറബിഭാഷ പഠിക്കുന്നതോടൊപ്പംതന്നെ ആധുനിക ശാസ്ത്ര-സാങ്കേതിക പഠനത്തിലും മികവ് പുലര്‍ത്താനാണ് ഇക്കാലത്തെ വിദ്യാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് റൗളത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തറിലെ ആര്‍.യു.എ. കോളേജ് പൂര്‍വ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാറൂഖ് കോളേജ് കാമ്പസിന്റെ മാതൃസ്ഥാപനമായ റൗളത്തുല്‍ ഉലൂം അറബിക് കോളേജ് ഇന്നും വലിയ സംഭാവനകളാണ് സമൂഹത്തിന് നല്‍കുന്നത്. കോളേജിന് ലഭിച്ച യു.ജി.സി. അംഗീകാരം, വിദേശത്തുനിന്ന് ഉന്നതപഠനം കരസ്ഥമാക്കിയ നിപുണരായ അധ്യാപകരുടെ സാന്നിധ്യം, നെറ്റ്...
Read More

അന്ധവിശ്വാസത്തിലേക്കുള്ള പിന്‍വിളി തിരിച്ചറിയുക: അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍

കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും പ്രവാചകന്മാരുടെ ആദര്‍ശ ധാരകള്‍ക്കും വിരുദ്ധമായി വിശ്വാസികളെ ശിര്‍ക്കിലേക്കും ഖുറാഫാത്തിലേക്കും പിടിച്ച് വലിക്കുന്ന യാഥാസ്തിക നവ യാഥാസ്തിക ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ നൂറ്റാണ്ടും നവയാഥാസ്തികതയുടെ പതിറ്റാണ്ടും എന്ന പ്രമേയവുമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി തൗഹീദ് അചഞ്ചലമാണ് ശിര്‍ക്ക് ദുര്‍ബലമാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍...
Read More

Saturday, November 10, 2012

ഇന്ത്യയുടെ ശാപം മത്സരാധിഷ്ഠിത വര്‍ഗ്ഗീയത : ആര്‍ ബി ശ്രീകുമാര്‍.

ദോഹ: മത്സരാധിഷ്ഠിത വര്‍ഗ്ഗീയതയാണ് ഇന്ത്യയുടെ ശാപമെന്ന് ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍. കേരളപ്പിറവിയോടനുബന്ധിച്ച് ഫോക്കസ് സംഘടിപ്പിച്ച കേരള മതേതര കേരളം മാറുന്ന പ്രതിഛായ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു വര്‍ഗ്ഗീയതയോ മുസ്‌ലിം വര്‍ഗ്ഗീയതയോ ഇന്ത്യയില്‍ വേരുപിടിച്ചാല്‍ വര്‍ഗ്ഗീയതയില്ലാത്തവരെയാണ് അവര്‍ ആദ്യം തല്ലിക്കൊല്ലുക. അതുകൊണ്ടുതന്നെ ഇത്തരം വര്‍ഗ്ഗീയവാദികളെ തല്ലിക്കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു വര്‍ഗ്ഗീയത, ഗുജറാത്തി ഉപദേശീയത, വന്‍ അഴിമതി എന്നിവയിലൂന്നിയാണ് നരേന്ദ്രമോഡി പ്രവര്‍ത്തിക്കുന്നത്....
Read More

Tuesday, November 06, 2012

സമ്പൂര്‍ണ മദ്യനിരോധനം: സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരം - ജസ്റ്റിസ് ഷംസുദ്ദീന്‍

കൊച്ചി : യു.ഡി.എഫ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മദ്യനിരോധനത്തില്‍ നിന്ന് പിന്നോട്ടുപോവുകയും മദ്യം സാര്‍വത്രികമാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു. വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായും ദുരിതങ്ങളും കഷ്ടപ്പാടുകളും സാമ്പത്തികനഷ്ടങ്ങളും മാത്രം പ്രദാനം ചെയ്യുന്നതാണ് മദ്യ ഉപയോഗം. മദ്യം നിരോധിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തെ വര്‍ഗീയവത്കരിച്ച് ഈഴവ സമുദായത്തെ തകര്‍ക്കാനാണെന്ന കണ്ടുപിടുത്തം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിനുള്ള...
Read More

Monday, November 05, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം

കൊച്ചി: 'വിജ്ഞാനം വിവേകം വികാസം' എന്ന പ്രമേയമുയര്‍ത്തി എം എസ് എം സംസ്ഥാന സമിതി രണ്ട് ദിവസങ്ങളായി എറണാകുളത്ത് സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം. രാജേന്ദ്രമൈതാനത്ത് പ്രത്യകം തയ്യാറാക്കിയ ഇഖ്‌റഅ് നഗരിയിലേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും രാവിലെതന്നെ വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളില്‍ വളരുന്ന അധാര്‍മികതകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹം കൂടുതല്‍ ജാഗ്രവത്താകണെമന്ന് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ മൂല്യങ്ങളുടെ ചൈതന്യം വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. കേവലം സിലബസ് പഠനത്തിനപ്പുറത്ത്...
Read More

Saturday, November 03, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം

കൊച്ചി: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ പ്രത്യേകം ഒരുക്കിയ ഇഖ്‌റഅ് നഗറിലാണ് സമ്മേളനം നടക്കുന്നത്. വിജ്ഞാനം-വിവേകം-വികാസം എന്ന സന്ദേശവുമായുള്ള കാംപയിന് സമാപനമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുടെ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ് ധര്‍മം കാലത്തിന് ലഭ്യമാക്കാനും ധാര്‍മിക പരിസരത്തിന്റെ കാമ്പസ് നിയോഗം പ്രഖ്യാപിക്കുവാനും സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് വേദിയാകും.   ഇന്ന്...
Read More

Thursday, November 01, 2012

MSM കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3ന് ആരംഭിക്കും

എറണാകുളം: മുജാഹിദ്‌ സ്‌റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. ‘വിജ്ഞാനം വിവേകം വികാസം’ എന്ന പ്രമേയത്തിത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ പ്രതിഫലനമായ ക്രിയാത്മക; ജനസൗഹൃദ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ പകരം വിവേകശൂന്യമായ ഇടപെടല്‍ കൊണ്ട്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നവ സാഹചര്യത്തെ തിരിച്ചറിഞ്ഞ്‌ ധാര്‍മ്മിക വിചാരധാരയിലൂന്നിയ കാമ്പസ്‌ പുനസൃഷ്ടിയാണ്‌ സമ്മേളനം ലക്ഷ്യം വെക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ ആധുനിക...
Read More

Monday, October 29, 2012

ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതില്‍ QLS മുഖ്യ പങ്കു വഹിച്ചു : പി ടി എ റഹീം എം എല്‍ എ

കൂളിമാട്:ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് പി.ടി.എ. റഹീം എം എല്‍ എ പറഞ്ഞു.ക്യു എല്‍ എസ് കൂളിമാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നിഖില മേഖലകളെയും പരാമര്‍ശിച്ച വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.അത് ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നാം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു.  പരിപാടിയില്‍ എ.സി.അഹമ്മദ് കുട്ടി മൌലവി...
Read More

Saturday, October 27, 2012

എല്ലാ മനുഷ്യരെയും സ്നേഹിച്ചും ബഹുമാനിച്ചും വിശ്യമാനവികത ഉയര്‍ത്തിപ്പിടിക്കുക : ഡോ. ഹുസൈന്‍ മടവൂര്‍

സലാല: ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും വിഷയ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജന.സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസി സമൂഹമാണ് അവിടങ്ങളിലെ യഥാര്‍ത്ഥ അമ്ബാസടര്‍മാരെന്നും അതിനാല്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്റെ യഷസ്സുയര്ത്താന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്നും...
Read More

Thursday, October 25, 2012

ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണ ബോധവും ജീവിതത്തില്‍ പകര്‍ത്തുക - ISM

കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസിസമൂഹം സന്നദ്ധരാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ്മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ആഹ്വാനം ചെയ്തു.  അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിയങ്കരവുമായതെന്തും ദൈവത്തിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യസന്ദേശം സമകാലിക...
Read More

വിവര സാങ്കേതിക മേഖലയിലെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം : MSM

തിരൂര്‍ : വിവര സാങ്കേതിക മേഖലയിലെ അത്ഭുതാവഹമായ മാറ്റങ്ങള്‍ മിനുട്ടുകളെയും സെക്കെന്റുകളെയും നിയന്ത്രിക്കുന്ന പുതിയ കാലത്ത് പൊതു സമൂഹം വിശിഷ്യ വിദ്യാര്‍ഥികള്‍ പൂര്‍ണ അര്‍ത്ഥത്തിലെ സൈബര്‍ സാക്ഷരത കൈവരിക്കണം . വിപ്ലവങ്ങള്‍ക്കും വസന്തങ്ങള്‍ക്കും തിരികൊളുത്തിയ കാഴ്ച്ചകള്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവണമെന്നും 'വിജ്ഞാനം വിവേകം വികാസം ' എന്ന പ്രമേയത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന എം എസ് എം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ സമിതി സംഘടിപ്പിച്ച 'സോഷ്യല്‍ നെറ്റ് വര്‍ക്കും സാമൂഹിക പ്രതിബന്ധതയും ' എം എസ് എം ജില്ലാ സിമ്പോസിയം...
Read More

Monday, October 22, 2012

മസ്കത്ത് ഇസ്ലാഹി മദ്രസ പത്താം വാര്‍ഷികം സമാപിച്ചു

മസ്കത്ത്: മസ്കത് ഇസ്ലാഹി സെന്‍ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്കത് ഇസ്ലാഹി മദ്രസയുടെ പത്താം വാര്‍ഷികം സമാപിച്ചു. റുവി അല്‍ മസ ഹാളില്‍നടന്ന പരിപാടിയില്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എം നജീബ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മത മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതോടപ്പം ഭൌതിക സംവിധാനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാനും ഇന്ന് മദ്രസാ സംവിധാനം കൊണ്ട്മലയാളികള്‍ക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന്‍ പ്രചരിപ്പിക്കുന്നവര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് സമൂഹത്തെ തള്ളിവിടുകയാനെന്നും...
Read More

Sunday, October 21, 2012

നവോത്ഥാനത്തിന്റെ പേരില്‍ ജീര്‍ണത പ്രചരിപ്പിക്കരുത്‌ - CP ഉമര്‍ സുല്ലമി

കൊല്ലം: പരിഷ്‌കൃത സമൂഹത്തില്‍ വരാന്‍ പാടില്ലാത്ത ജീര്‍ണതയാണ്‌ നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു വിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍കരണം നടത്തണം. ഐ എസ്‌ എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   കേരള മുസ്‌ലിം സമൂഹം തള്ളിക്കളഞ്ഞ ജിന്നുബാധ, സിഹ്‌റ്‌ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച്‌ നവോത്ഥാന പാതകളെ കഴിഞ്ഞ പത്തുവര്‍ഷമായി മലീമസമാക്കുന്നവര്‍ കടുത്ത അനീതിയാണ്‌ കാട്ടുന്നതെന്ന്‌ മുഖ്യപ്രഭാഷണം...
Read More

QLS പ്രതിഭകളെ ആദരിച്ചു

മഞ്ചേരി: ഐ എസ്‌ എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ ക്യു എല്‍ എസ്‌ പ്രതിഭാ അവാര്‍ഡ്‌മീറ്റ്‌ കെ എന്‍ എം സെക്രട്ടറി സി അബ്‌ദുല്ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ക്യു എല്‍ എസ്‌ റാങ്ക്‌ ജേതാക്കളായ ഹഫ്‌സത്ത്‌ കാഞ്ഞിരാല, കെ അബ്‌ദുല്ലത്തീഫ്‌, എ പി സീനത്ത്‌, സൈനബ മങ്കട, എ ബുഷ്‌റ, ടി കെ നസീറ, ടാലന്റ്‌ടെസ്റ്റ്‌ പ്രതിഭകളായ ഫര്‍ഹാന്‍ അബ്‌ദുല്‍ കരീം, ലൈലാബീഗം, മറിയുമ്മ ഉഴുന്നന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ വിതരണം ചെയ്‌തു. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മദനി മരുത, അലി അശ്‌റഫ്‌ പുളിക്കല്‍,...
Read More

എന്‍ എസ് എസിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണം: ISM

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കി എന്‍ എസ് എസ് അവിഹിതമായി നേടിയ മുഴുവന്‍ സമ്പാദ്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത് ചോദിക്കുമ്പോള്‍ സാമുദായിക പ്രീണനം കാണുന്ന എന്‍ എസ് എസ് നേതൃത്വം, ഇരുമുന്നണികളോടും വിലപേശി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായുള്ള ആരോപണങ്ങളെക്കുറിച്ച് മറുപടി പറയണം. യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് സുകുമാരന്‍ നായരുടെ മകള്‍ക്ക് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി നല്കാനുള്ള നീക്കം ഗൗരവമായി കാണണം. സമുദായത്തിന്റെ...
Read More

Sunday, October 14, 2012

ഐക്യസംഘത്തിന്റെ പൈതൃകമുള്ളവര്‍ ഒന്നിക്കണം : KNM

കൊടുങ്ങല്ലൂര്‍: കേരള മുസ്‌ലിം ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപമെടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് ഐക്യസംഘത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ ആഹ്വാനം ചെയ്തു. സമുദായ പ്രതിബദ്ധതയുള്ള കേരളത്തിലെ മുസ്‌ലിം സംഘടിത സംരംഭങ്ങളെല്ലാം ഐക്യസംഘത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ പരിണിത ഫലമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ഒന്നിക്കാന്‍ എല്ലാ സംഘടനകളും മുന്നോട്ട് വരണം.അടിസ്ഥാന വിഷയങ്ങളിലുള്ള ആശയ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം...
Read More

ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു

എറിയാട്: മുസ്‌ലിം നവോത്ഥാന പോരാട്ടങ്ങള്‍ക്ക് അടിത്തറ പാകിയ ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു. ഐക്യസംഘത്തിന്റെ നായകനായിരുന്ന എറിയാട് മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഐക്യവിലാസം തറവാട്ട് മുറ്റത്ത് ഒരുക്കിയ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള .സ്ത്രീകളും പണ്ഡിതരുമടക്കമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച സമ്മേളനം ആഹ്വാനം ചെയ്തു. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ സ്മരണകള്‍ ഇരമ്പിയ വേദിയില്‍...
Read More

Friday, October 12, 2012

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്നാംവാര്‍ഷിക പരിപാടികള്‍ ഇന്ന് ഉച്ചക്ക് ആരംഭിക്കും

ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഒന്നാംവാര്‍ഷികവും പഠനക്യാമ്പും ഒക്ടോബര്‍ 12ന് അല്‍വക്‌റ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ക്യാമ്പിലും പൊതുസമ്മേളനത്തിലും ഖത്തറിലെയും കേരളത്തിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കന്മാരും പങ്കെടുക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ ആന്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി, വെളിച്ചം ചെയര്‍മാനും...
Read More

Monday, October 08, 2012

ആദര്‍ശത്തനിമ തിരിച്ചറിയണം : അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍

പട്ടാമ്പി: മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വ്യതിയാനാരോപണങ്ങള്‍ ഉന്നയിച്ച്‌ സംഘടന പിളര്‍ത്തിയവര്‍ യഥാര്‍ഥ ആദര്‍ശത്തനിമ യഥാര്‍ഥ മുജാഹിദുകളില്‍ നിന്നും കണ്ടുപഠിക്കണമെന്ന്‌ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു. ഐ എസ്‌ എം യുവജനസമ്മേളനത്തിന്റെ പട്ടാമ്പി മേഖലാ പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സ്വബാഹി, ജലീല്‍ ആമയൂര്‍, വി അബ്‌ദുര്‍റസ്സാഖ്‌ സലഫി പ്രസംഗിച്ചു....
Read More

MSM സിമ്പോസിയം സംഘടിപ്പിച്ചു

കോഴിക്കോട്‌: കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസിന്റെ ഭാഗമായി സൗത്ത്‌ ജില്ലാ എം എസ്‌ എം `സോഷ്യല്‍നെറ്റ്‌വര്‍ക്കും സാമൂഹ്യപ്രതിബദ്ധതയും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം സുധീന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ മീഡിയകള്‍ വിപ്ലവം സൃഷ്‌ടിക്കുമ്പോള്‍ അതിന്റെ ഗുണഫലമായ വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആസിഫലി കണ്ണൂര്‍ മോഡറേറ്ററായിരുന്നു. എം എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി മിസ്‌ഹബ്‌ കീഴരിയൂര്‍, എസ്‌ ഐ ഒ ജില്ലാ കാമ്പസ്‌ സെക്രട്ടറി ഷാഫി കക്കോടി, എം എസ്‌ എം സംസ്ഥാന കാമ്പസ്‌...
Read More

തിരൂര്‍ മണ്ഡലം ISM യുവജനസംഗമം നടത്തി

തിരൂര്‍: ഐ എസ്‌ എം യുവജന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരൂര്‍ മണ്ഡലം ഐ എസ്‌ എം യുവജനസംഗമം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റാഫി പാലക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. കെ പി അബ്‌ദുല്‍ വഹാബ്‌ അധ്യക്ഷം വഹിച്ചു. വി എം അബ്‌ദുല്‍ മജീദ്‌, എം എം അഷ്‌റഫ്‌, ശരീഫ്‌ പാറയില്‍, ഐ വി ജലീല്‍, സാബിക്‌ പുല്ലൂര്‍, ഹുസൈന്‍ കുറ്റൂര്‍, സി എം സി അറഫാത്ത്‌ പ്രസംഗിച്ചു. ഭാരവാഹികള്‍: ഐ വി അബ്‌ദുല്‍ ജലീല്‍ (പ്രസിഡന്റ്‌), യാസിര്‍ അറഫാത്ത്‌ പറവണ്ണ (സെക്രട്ടറി), ശരീഫ്‌ പാറയില്‍ (ട്രഷറര്‍...
Read More

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒന്നിക്കുക : ശഫീഖ്‌ അസ്‌ലം

മേപ്പയ്യൂര്‍: : പുരോഗമന പ്രസ്ഥാനക്കാര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ അവസ്ഥ തൗഹീദീ ആശയക്കാര്‍ തിരിച്ചറിയണമെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഏകദൈവ വിശ്വാസികള്‍ ഒന്നിക്കണമെന്നും ശഫീഖ്‌ അസ്‌ലം പറഞ്ഞു. ഐ എസ്‌ എം യുവജന സമ്മേളനത്തിന്റെ മേപ്പയൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അധ്യക്ഷതവഹിച്ചു. ഈസ മദനി, കെ എം അബ്‌ദുല്‍ അസീസ്‌, കെ എസ്‌ റഫീഖ്‌, കെ അന്‍ഷിദ്‌ പ്രസംഗിച്ചു....
Read More

പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് ഖുര്‍ആന്‍ പരീക്ഷ

ദുബൈ: ഒരു വീട്ടില്‍ നിന്നും ഒന്നിലേറെ അംഗങ്ങള്‍ ഒന്നിച്ചിരുന്നെഴുതിയ ഖുര്‍ആന്‍ പരീക്ഷ പ്രവാസികള്‍ക്ക് പുതിയ പരീക്ഷാനുഭവം സമ്മാനിച്ചു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പതിനൊന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയാണ് വിവിധ എമിറേറ്റുകളില്‍ ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചെത്തിയത്. യു എ ഇയിലെ പത്ത് പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന വിജ്ഞാന പരീക്ഷയില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്.  ഐ എസ് എം മുഖപത്രമായ ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ...
Read More

'വെളിച്ചം' ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി

ദോഹ: ഒക്ടോബര്‍ 12-ന് അല്‍ വക്‌റ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന വെളിച്ചം ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി നടന്ന ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി. ഷംഫോര്‍ഡ് നോബിള്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി നിര്‍വഹിച്ചു. പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലമെന്ന് പ്രഖ്യാപിച്ച ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍. വിവരസാങ്കേതികവിദ്യ കുതിച്ചുകയറുന്ന ഈ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ പോലും അറിയാത്ത പതിനായിരക്കണക്കിന് ആളുകള്‍ ഗള്‍ഫിലും നാട്ടിലുമായുണ്ടെന്നത് ഖേദകരമാണ്...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...