Thursday, October 27, 2011

സ്ത്രീകള്‍ സാമൂഹ്യരംഗങ്ങളില്‍ ഇടപെടണം: ഡോ. റുക്‌സാന

കൊടുങ്ങല്ലൂർ: സ്ത്രീസമൂഹം വിദ്യാഭ്യാസം നേടുകയും സാമൂഹ്യരംഗങ്ങളില്‍ സക്രിയമായി ഇടപെടുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി (ലഖ്‌നൗ) അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം ജി എം) സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. നവസാങ്കേതിക ലോകം തീര്‍ക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥ ഉന്മൂലനംചെയ്യാന്‍ സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പെരുകുന്ന...
Read More

ആരോഗ്യ ബോധവല്‍ക്കരണം അനിവാര്യം: ഡോ. ബിജുഗഫൂര്‍

ദോഹ: രോഗങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രവാസികള്‍ക്കിടയില്‍ പല രോഗങ്ങളും വ്യാപകമാവാന്‍ കാരണമെന്ന് ഫോക്കസ് ഖത്തര്‍ ഉപദേശകസമിതി അംഗം ഡോ. ബിജുഗഫൂര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി QIIC മദീനഖലീഫ സോണ്‍ സംഘടിപ്പിച്ച ആരോഗ്യസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളും ഭക്ഷമരീതികളും കൃത്യമായി പാലിക്കപ്പെടുമ്പോള്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷനേടാനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാനും...
Read More

Wednesday, October 26, 2011

സൗദി മലയാളി ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ; സമ്മാനദാനം നവംമ്പര്‍ 25ന്

റിയാദ് : സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മൊറൈസിംഗ് ദി ഹോളി ക്വുര്‍ആന്‍' റിയാദ് ഘടകത്തിന്റെ മേല്‍ നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ആറാമത് സൗദി മലയാളി ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫൈനല്‍ ടെസ്റ്റിലെ വിജയികള്‍ക്കുള്ളദേശീയതലസമ്മാനവിതരണം നവംമ്പര്‍ 25ന്, റിയാദില്‍ വെച്ച് നടക്കുന്നതായിരിക്കും. പരീക്ഷാബോര്‍ഡംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. 26 സെന്ററുകള്‍ക്ക് കീഴിലാണ് ഈ വര്‍ഷം പരീക്ഷ സംഘടിപ്പിച്ചത്. നേരത്തെ നടന്ന...
Read More

യാഥാസ്ഥിതിക തീവ്രവാദവിഭാഗത്തെ തിരിച്ചറിയണം -കെ.എന്‍.എം.

കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന മതതീവ്രവാദത്തെ ചൂണ്ടിക്കാട്ടി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ അവമതിക്കാനുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ നീക്കം അപലപനീയമാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ആഗോള പ്രസ്ഥാനത്തിന്റെ കീഴ്ഘടകമല്ല. മതതീവ്രവാദത്തെ ശക്തിയുക്തം തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മുജാഹിദ് പ്രസ്ഥാനത്തിന്‍റെതെന്ന് യോഗം പ്രസ്താവിച്ചു.  യോഗത്തില്‍ പ്രസിഡന്റ് ഡോ.ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി,...
Read More

Tuesday, October 25, 2011

മലയാള പ്രതിഭാ മല്‍സരം: നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി

ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്ന 'മലയാളപ്രതിഭാ' മല്‍സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. മലയാളഭാഷ യോടും കേരളസംസ്‌കാരത്തോടും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മല്‍സരത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ നടന്നത്. ഇതില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 11ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിലേക്ക് യോഗ്യത നേടും. വിജയികള്‍ക്ക് ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആറാം ഖത്തര്‍...
Read More

അന്ധവിശ്വാസങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം : കെ എന്‍ എം

മനാമ : മുജാഹിദ് പ്രസ്ഥാനത്തിന്‍റെ അനുയായികളെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമം തിരിച്ചറിയണമെന്നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റെരും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും നല്‍കി അന്ധവിശ്വാസങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണം. ആദര്‍ശ പൊരുത്തമുള്ളവര്‍ ഇതിനായി ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.&nbs...
Read More

എം ജി എം സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നാളെ കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂര്‍ : സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയവുമായി എം ജി എം നടത്തുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നാളെ 2011 ഒക്ടോബര്‍ 26നു കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി ലക്‌നൗ ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കെ എ അബ്ദുല്‍ ഹസീബ് മദനി മുഖ്യപ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍...
Read More

Monday, October 24, 2011

ഖുര്‍ആന്‍ സാമൂഹ്യ മാറ്റത്തിന്റെ ഉറവിടം -മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍

കൊയിലാണ്ടി: ഖുര്‍ആന്‍ വ്യക്തി സംസ്‌കരണത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും പ്രഭവ കേന്ദ്രമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബ്‌റഹ്‌മാന്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. ഐ എസ്‌ എം കോഴിക്കോട്‌ നോര്‍ത്ത്‌ ജില്ലാകമ്മറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠനമെന്നത്‌ ജീവിതത്തിനുള്ള പരിശീലനമാണ്‌. ഖുര്‍ആന്‍ പഠനവേദികളും മത്സരങ്ങളും കേവലം പരിപാടികളല്ല, മറിച്ച്‌ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഉപാധികളാണ്‌. ഖുര്‍ആനിക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതം നയിക്കുന്നവര്‍ക്ക്‌...
Read More

സാമൂഹ്യസേവന രംഗത്ത്‌ സ്‌ത്രീകളുടെ മുന്നേറ്റം സ്വാഗതാര്‍ഹം -റിട്ട. ജസ്റ്റിസ്‌ വി ഖാലിദ്‌

കണ്ണൂര്‍: സാമൂഹ്യസേവന രംഗത്ത്‌ സ്‌ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നത്‌ പ്രതീക്ഷയ്‌ക്കു വക നല്‍കുന്നതാണെന്ന്‌ ജസ്റ്റിസ്‌ വി ഖാലിദ്‌ പറഞ്ഞു. ആശ്രയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സലഫി ദഅ്‌വ സെന്ററില്‍ ആരംഭിച്ച പി എസ്‌ സി ക്ലാസ്സിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ്‌ ചെയര്‍പേഴ്‌സണ്‍ ഇ സറീന അധ്യക്ഷതവഹിച്ചു. അഡ്വ. പി മുസ്‌തഫ, ശംസുദ്ദീന്‍ പാലക്കോട്‌, സി സി ശക്കീര്‍ ഫാറൂഖി, സി സീനത്ത്‌, സി ടി ആയിശ, കെ പി ഹസീന, എ പി ഹംസക്കുട്ടി, ബിനോയ്‌ മാത്യു പ്രസംഗിച്...
Read More

സലാല ഇസ്ലാഹി സെന്‍റെര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

സലാല : ഇസ്ലാഹി നേതാക്കളുടെ ഇടപെടലുകളാണ് സമുദായത്തെ സാംസ്കാരികമായി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചതെന്ന് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം സി വടകര പറഞ്ഞു. പ്രവര്‍ത്തന സൌകര്യത്തിനായി പുതിയ കെട്ടിടത്തിലേക്ക് മാറിയ സലാല ഇസ്ലാഹി സെന്‍റെര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടില്‍ ചടഞ്ഞിരുന്ന ഒരു സമുദായത്തെ ഇന്ന് കാണുന്ന പുരോഗതിയിലെത്തിച്ചതിനു നാം മുജാഹിദ് പണ്ഡിതന്മാരോട് കടപ്പെട്ടിരിക്കുന്നു. തൌഹീദില്‍ ഉറച്ചുനിന്ന് ജീര്‍ണതകള്‍ക്കെതിരെ ഇനിയും പോരാടേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. പ്രസിടന്റ്റ് നാസര്‍...
Read More

ISM കുടുംബ സംഗമം നടത്തി

താനൂര്‍ : ഐ എസ് എം  താനൂര്‍ മണ്ഡലം പ്രവര്ത്തകരുടെ കുടുംബ സംഗമം താനൂര്‍ ടീവീസ് ഹാളില്‍ വെച്ച് നടന്നു . KNM സംസ്ഥാന സെക്രട്ടറി സി . മമ്മു കോട്ടക്കല്‍ 'സംഘടനയും ആദര്‍ശവും' എന്ന വിഷയത്തിലും ISM തിരൂര്‍ മണ്ഡലം സെക്രട്ടറി  ശരീഫ് തിരൂര്‍ 'എഫ്ഫെക്ടീവ് പാരെന്റിംഗ്' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. സംഗമത്തില്‍ കരീം കെ പുരം, നാസര്‍ TKN , വഹാബ് കെ പി ,സലാം വൈലത്തൂര്‍ സംസാരിച്ചു...
Read More

ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന: കെ സി വേണുഗോപാല്‍

കരുനാഗപ്പള്ളി: ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ ബധിര വിഭാഗമായ ദി ട്രൂത്ത് ഡെഫ് വിംഗിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നീളുന്ന രണ്ടാമത് ദേശീയ ബധിര സമ്മേളനത്തിന് ഉജ്വല തുടക്കം. കേരളത്തിന് പുറമേ ഹൈദരാബാദ്, ബോംബെ, മൈസൂര്‍, ഗുജറാത്ത്, അഹമ്മദാബാദ്, വിശാഖപട്ടണം, റാഞ്ചി, ലക്ഷദീപ്, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പ്രതിനിധികള്‍ ഇന്നലെ ഉച്ച മുതല്‍ സമ്മേളന നഗരിയില്‍ എത്തിചേര്‍ന്നു. രാജ്യത്തെ ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര...
Read More

Sunday, October 23, 2011

മനുഷ്യസ്‌നേഹിയായ ഭരണാധികാരിയെ നഷ്ടപ്പെട്ടു: ഹുസൈന്‍ മടവൂര്‍

ബഹ്‌റൈന്‍: സൗദി കീരീടവകാശിയായിരുന്ന സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മരണത്തോടെ മനുഷ്യ സ്‌നേഹിയായ ഒരു ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഇന്ത്യന്‍ ഇലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയും, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ പര്യടനം നടത്തവേ സൗദി ഭരണാധികാരിയായ അബ്ദുള്ള രാജാവിനയച്ച അനുസ്മരണ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  ലോകമെമ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, സൗദിയില്‍ കഴിയുന്ന വിദേശികളുടെ അവകാശങ്ങള്‍  സംരക്ഷിക്കുന്നതിനും അദ്ദേഹം...
Read More

വിമന്‍സ് കോഡ് ബില്‍ മാതൃത്വത്തെ അപമാനിക്കുന്നത് : എം.ജി.എം

റിയാദ് : വനിത ക്ഷേമത്തിന്റെ പേരില്‍ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതും മാതൃത്വത്തെ അപമാനിക്കുന്നതുമാണ് വിമന്‍സ് കോഡ് ബില്‍ എന്ന് എം.ജി.എം റിയാദ് പ്രവര്‍ത്തകസമിതി പറഞ്ഞു. ജനസംഖ്യ കുറവുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി അസ്ഥിരപ്പെടുകയും, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ സാമ്പത്തിക ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തെ സംഭവങ്ങള്‍ കൃഷ്ണയ്യരെപോലെയുള്ളവര്‍ അറിയാതിരിക്കാനിടയില്ല., ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമുയരുമ്പോഴും എതിര്‍ക്കുന്നവര്‍ ന്യൂനപക്ഷമാണെന്ന കൃഷ്ണയ്യരുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതാണെന്നും എം ജി എം സൂചിപ്പിച്ചു.  ബില്ലിനെതിരെ...
Read More

ഫോക്കസ് ജിദ്ദ മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഫോക്കസ് ജിദ്ദയും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്‌നി ബോധവല്‍ക്കരണ ക്ലാസും, രോഗം തുടക്കത്തില്‍ കണ്ടെത്തി ചികില്‍സ നല്‍കുന്ന പദ്ധതിയും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദയും, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സഹകരിച്ചുകൊണ്ടു നടത്തുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാരിച്ച ചെലവും, ജീവിത കാലം മുഴുവന്‍...
Read More

Friday, October 21, 2011

ഖത്തര്‍ മലയാളി സമ്മേളനം: മലയാള പ്രതിഭാ മത്സരം 24 ന്

ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മലയാളപ്രതിഭ' മല്‍സരത്തിന്റെ പ്രാഥമികറൗണ്ട് ഒക്‌ടോബര്‍ 24ന് വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടക്കും. കേരളസംസ്‌കാരം, പൈതൃകം, മലയാളഭാഷ, സാഹിത്യം തുടങ്ങിയവയോട് വിദ്യാര്‍ത്ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 7ാം തരം മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദവിവരങ്ങള്‍ക്ക് 55449723 എന്ന നമ്പറിലോ info@malayaliconference.com, info@islahiqatar.org എന്നീ...
Read More

മുസാബഖ 11 : ഫലം പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ ഇസ്‌ലാഹി സെന്റര്‍ റംസാനില്‍ നടത്തിയ ഒമ്പതാമത് ഖുര്‍ആന്‍ വിശേഷ മത്സരമായ 'മുസാബഖ 11' യുടെ വിജയികളെ പ്രഖ്യാപിച്ചു. അജ്മാനില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ കുഴിപ്പുറം സ്വദേശി അബ്ദുല്‍ നാസറിനാണ് ഒന്നാം റാങ്ക്. അബുദാബിയില്‍ നിന്ന് മുസാബഖയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയ പി.ശാസിയ രണ്ടാം റാങ്ക് നേടി.  ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിയും കുഞ്ഞി മുഹമ്മദ് പറപ്പൂരും തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കിയുള്ള ചോദ്യവലികളാണ് മുസാബഖയിലൂടെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. http://musaabaqa.tk എന്ന...
Read More

Thursday, October 20, 2011

രണ്ടാമത് ദേശീയ ബധിര ഇസ്‌ലാമിക സമ്മേളനം 22, 23 ന് കരുനാഗപ്പള്ളിയില്‍

കൊല്ലം: 'മതം ധാര്‍മികത, നവോത്ഥാനം' ക്യാംപയിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ബധിര ഇസ്‌ലാമിക സമ്മേളനം 22, 23 തിയ്യതികളില്‍ കരുനാഗപ്പള്ളിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ബധിരരുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മുന്നേറ്റം ലക്ഷ്യമാക്കി ഐ എസ് എം രൂപീകരിച്ച 'എബിലിറ്റി ഫൗണ്ടേഷ'ന്റെ കീഴില്‍ നിരവധി പദ്ധതികള്‍ സംസ്ഥാനമൊട്ടുക്കും നടന്നുവരുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അന്ധര്‍ക്കും ബധിരര്‍ക്കുമായി ധാര്‍മിക ബോധവത്കരണ ക്ലാസുകള്‍, തൊഴില്‍ പരിശീലനത്തിനായി ഫിനിഷിംഗ് സ്‌കൂളുകള്‍, ഖുര്‍ആന്‍...
Read More

സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ റിവ്യൂ പ്രകാശനം ചെയ്തു

റിയാദ് : സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മൊറൈസിംഗ് ദി ഹോളി ഖുര്‍ആന്‍' റിയാദ് ഘടകത്തിന്റെ മേല്‍നോട്ടത്തില്‍, സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച അഞ്ചാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ പൂര്‍ണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ചിത്രങ്ങള്‍ അടങ്ങുന്ന പുസ്തകവും സമ്മാനദാന സമ്മേളനത്തിന്റെ വീഡിയോ സി.ഡിയും ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പുറത്തിറക്കിയിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹീമിന് നാഷണല്‍ കമ്മിറ്റി...
Read More

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ന്യു സനഇയ്യ ഏരിയാ കമ്മിറ്റി രൂപീകരിച്ചു

റിയാദ് : 'അനശ്വര ശാന്തിയുടെ ആദര്‍ശപാത' എന്ന പ്രമേയത്തെ ആസ്പദിച്ച് സൗദിയിലുടനീളം നടന്നുവരുന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ ന്യു- സനഇയ്യ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ടായി അബ്ദു റസാഖും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ സലീമും ട്രഷറര്‍ ആയി അഹ്മദ് ചാലിശേരിയും ചുമതലയേറ്റു. വൈസ് പ്രസിഡണ്ടായി എം.കെ. അബ്ദുറഹ്മാനേയും, ജോ. സെക്രട്ടറിയായി ഷാഹുല്‍ ഹമീദിനെയും തിരഞ്ഞെടുത്തു.  അബ്ദു സമദ്, ഹബീബ് മുഹമ്മദ് , ഉമര്‍...
Read More

ഖുര്‍ആന്‍ ഗ്ലോബല്‍ തജ്‌വീദ് മത്സരം: സമ്മാനങ്ങള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: അന്തര്‍ദേശീയാടിസ്ഥാനത്തില്‍ കേരള ഇസ്‌ലാഹി ക്ലാസ്‌റൂം നടത്തിയ ഖുര്‍ആന്‍ ഗ്ലോബല്‍ തജ്‌വീദ് മത്സരത്തില്‍ കുവൈത്തില്‍ നിന്ന് വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സാല്‍മിയ പ്രൈവറ്റ് എജുക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വെച്ച് ശംസുദ്ധീന്‍ ഖാസിമി വിതരണം ചെയ്തു. കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ദീനാ മുഹമ്മദ് ഷരീഫ്, മൂന്നാം സ്ഥാനം നേടിയ ബിഷാറ ബഷീര്‍, മുതിര്‍ന്നവരില്‍ രണ്ടാം സ്ഥാനം നേടിയ നഷീദ റഷീദ് എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. മത്സരത്തില്‍ കുവൈത്തില്‍ നിന്ന് മൂന്ന് പേരാണ് വിജയികളായത്. പരിപാടിയില്‍ ഇന്ത്യന്‍...
Read More

Wednesday, October 19, 2011

മദ്രസ കെട്ടിടത്തിന് തറക്കല്ലിട്ടു

കൊടുവള്ളി: ഓമശ്ശേരിയില്‍ പുതുതായി നിര്‍മിക്കുന്ന മുജാഹിദ് മദ്രസ കെട്ടിടത്തിന് IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ തറക്കല്ലിട്ടു. ഇ.കെ. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. സി.പി. അബ്ദുല്‍അസീസ് സ്വലാഹി, പി. അബ്ദുല്‍ മജീദ് മദനി, എ.കെ. മൂസ, വി.കെ. കോയാലി, കെ.കെ. മുഹമ്മദ്, പി.എം. അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ. ഷൗക്കത്ത് സ്വാഗതവും കെ.കെ. റഫീഖ് നന്ദിയും പറഞ്...
Read More

Tuesday, October 18, 2011

'ദ മെസേജ്' മെഡിക്കല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

ഫറോക്ക്: എം.എസ്.എം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോണ്‍ ഫാറൂഖ് കോളേജില്‍ നടത്തുന്ന 'ദ മെസേജ്' ഇസ്‌ലാമിക് മെഡിക്കല്‍ എക്‌സിബിഷന്‍ തുടങ്ങി. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. ബാംഗ്ലൂരിലെ ഡിസ്‌കവര്‍ ഇയാം പ്രസിഡന്റ് ഒമര്‍ഷെരീഫ് മുഖ്യാതിഥിയായിരുന്നു. രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുള്‍ അസീസ്, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇ.പി. ഇമ്പിച്ചിക്കോയ, കെ. ഹര്‍ഷിത്, സി. മരക്കാരുട്ടി, മാനു, കെ.എല്‍. അബൂബക്കര്‍, നൂറുദ്ദീന്‍ കുട്ടി, ബദറുദ്ദീന്‍, സസീര്‍ചാലിയം, ഷാജഹാന്‍, ഡോ. മുബശീര്‍, അസ്‌ലം കുനിയില്‍ എന്നിവര്‍...
Read More

Monday, October 17, 2011

മലയാളി സമ്മേളനം : പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു

ദോഹ: ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. 'ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് അഡ്വ. നിസാര്‍ കൊച്ചേരി മറുപടി നല്‍കി. നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയിലാണ് സമ്മേളനം. തൊഴിലുടമയും തൊഴിലാളികളും നിയമങ്ങളെയും കരാറുകളെയും ധാര്‍മികകോണിലൂടെ വീക്ഷിച്ചാല്‍ മാത്യകാപരമായ ഒരു തൊഴില്‍സംസ്‌കാരം നിലനില്‍ക്കുമെന്ന് നിസാര്‍ കൊച്ചേരി പറഞ്ഞു. ധാരാളം ചൂഷണങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖല എന്ന നിലയില്‍ രേഖകളില്‍ ഒപ്പ് വെക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ അവയുടെ ഉളളടക്കം മനസ്സിലാക്കണമെന്നും...
Read More

ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം പരസ്പര വിശ്വാസമില്ലായ്മ: സി.എം. മൗലവി

ജിദ്ദ: വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന വിശ്വാസവഞ്ചന അധികരിച്ചത് മാനുഷികബന്ധങ്ങള്‍ തകരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് പ്രശസ്ത പണ്ഡിതനും കേരള ജംഇയ്യത്തുല്‍ഉലമ വൈസ് പ്രസിഡണ്ടുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. വിശ്വാസിയെ കുറിച്ച് ഒരാള്‍ക്ക് വിശ്വാസവും പ്രതീക്ഷയും പ്രത്യാശയും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇസ്‌ലാം ആദരിക്കപ്പെടുകയും ജനങ്ങളിലേക്ക് വളരെവേഗം പ്രവേശിക്കുകയും ചെയ്യുമെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അല്‍ഹുസാം ഹജ്ഗ്രൂപിന്റെ അമീറായി എത്തിയ അദ്ദേഹം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നല്‍കിയ സ്വീകരണയോഗത്തില്‍...
Read More

ഫോക്കസ് ജിദ്ദ വൃക്കരോഗ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

ജിദ്ദ: വൃക്ക രോഗത്തെ തുടക്കത്തിലേ കണ്ടെത്തി നിയന്ത്രിക്കുന്നതിന് ഫോക്കസ് ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ കാമ്പയിനും സൗജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അല്‍ അബീറ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് കിഡ്‌നി ഏര്‍ളി ഇവാല്യവേഷന്‍ (Kidney Early Evaluation - KEE) എന്ന കര്‍മ്മപദ്ധതി സംഘടിപ്പിക്കുക. കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം 2011 ഒക്ടോബര്‍  21 ന് വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കും. പ്രാരംഭ...
Read More

Sunday, October 16, 2011

എം.എസ്.എം. മെഡിക്കല്‍ എക്സിബിഷന്‍ നാളെ മുതല്‍

കോഴിക്കോട്: എം.എസ്.എം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന 'ദ മെസേജ്' മെഡിക്കല്‍ പ്രദര്‍ശനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ഫാറൂഖ് കോളേജില്‍ നടക്കും. ആന്തരാവയവവ്യവസ്ഥ പ്രദര്‍ശിപ്പിക്കും. 17-ന് വൈകിട്ട് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദു സലാം (vc കാലികറ്റ് യുനിയ്സിറ്റി) മുഖാഥിതി ആയിരിക്കും. ഉമര്‍ ശരീഫ് ബാഗ്ലൂര്‍ (പ്രസി:ഡിസ്കവര്‍ ഇസ്ലാം ബാംഗ്ലൂര്‍) പ്രഭാഷണം നടത്തും.&nb...
Read More

ബഹ്‌റൈന്‍ ഇസ്‌ലാഹി സെന്റര്‍ ആദര്‍ശ സംഗമം 21 ന്

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദര്‍ശ സംഗമവും അവാര്‍ഡ് ദാന സമ്മേളനവും ഒക്‌ടോബര്‍ 21 ന് മനാമ പാക്കിസ്താന്‍ ക്ലബില്‍ നടക്കും. വൈകീട്ട് 5.30ന് നടക്കുന്ന പരിപാടിയില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍, കെ.എം. ജാബിര്‍ എന്നിവര്‍ പങ്കെടുക്കും. റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലും ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും...
Read More

ഫോക്കസ് റിയാദ് നിലവില്‍ വന്നു

റിയാദ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഇന്റര്‍നാഷണലിന്റെ സൗദിയിലെ രണ്ടാമത്തെ ബ്രാഞ്ച് 'ഫോക്കസ് റിയാദ്' നിലവില്‍ വന്നു. അധാര്‍മികതയുടെ അധിനിവേശത്തിന്റെ അടിമകളായി മാറുന്ന യുവതയെ ധര്‍മ്മത്തിന്റെ പാതയിലേക്ക് പ്രയാണം ചെയ്യിക്കേണ്ടദൗത്യമാണ് ഫോക്കസ് റിയാദ് ഏറ്റെടുത്തിരിക്കുന്നത്. സാഹോദര്യം, സ്രഷ്ടാവിനോടുള്ള അനുസരണം, സമൂഹത്തോടുള്ള ബൗദ്ധികവും വൈകാരികവുമായ കടപ്പാട്, ഐക്യം, സേവനം, എന്നിവയാണ് 'ഫോക്കസ് റിയാദ്' ഉയര്‍ത്തിപ്പിക്കുന്ന മുദ്രാവാക്യം. യുവ തലമുറയെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുക, സമൂഹ നന്മക്ക് യുവാക്കളെ പ്രാപ്തരാക്കുക, ജന...
Read More

Saturday, October 15, 2011

വിമന്‍സ്‌ കോഡ്‌ ബില്‍: സ്‌ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ തള്ളിക്കളയണം -ഐ എസ്‌ എം ബധിര വനിതാ സമ്മേളനം

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദിഷ്‌ട വിമന്‍സ്‌ കോഡ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ മനുഷ്യന്റെ ജൈവിക അസ്‌തിത്വം ചോദ്യം ചെയ്യുന്നതാകയാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതിക്കു കീഴിലുള്ള ദ ട്രൂത്ത്‌ സംഘടിപ്പിച്ച `ഡഫ്‌ വിമന്‍സ്‌ കോണ്‍ഫറന്‍സ്‌' അഭിപ്രായപ്പെട്ടു.  ഒന്നും രണ്ടും കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്‌. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അധികാര കേന്ദ്രങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ഗൂഢലക്ഷ്യം ഇതിന്റെ പിന്നിലുണ്ടെന്ന്‌...
Read More

ഐ എസ്‌ എം പ്രവര്‍ത്തകര്‍ ആശുപത്രി പരിസരം ശുചീകരിച്ചു

തളിപ്പറമ്പ്‌: ഗാന്ധിജയന്തി ദിനത്തില്‍ ഐ എസ്‌ എം പ്രവര്‍ത്തകര്‍ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി പി ആര്‍ ഒ സ്‌മിത ആശംസ നേര്‍ന്നു. ഐ എസ്‌ എം ജില്ലാ പ്രസിഡന്റ്‌ അശ്‌റഫ്‌ മമ്പറം അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ജലീല്‍ ഒതായി, ശഫീഖ്‌ മമ്പറം, കെ എന്‍ എം മണ്ഡലം സെക്രട്ടറി പി ടി പി മുസ്‌തഫ, വി സുലൈമാന്‍, അബ്‌ദുല്ലക്കുട്ടി മടക്കര, എം പി നിസാമുദ്ദീന്‍ പ്രസംഗിച്ചു.&nb...
Read More

സംഘടനകള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളണം -ഡോ. എം അബ്‌ദുസ്സലാം

മഞ്ചേരി: വര്‍ത്തമാനകാല ആശയപ്രചാരണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ എല്ലാ സംഘടനകളും ഉള്‍ക്കൊള്ളണമെന്നും കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കണമെന്നും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എം അബ്‌ദുസ്സലാം പ്രസ്‌താവിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കമ്മിറ്റി മഞ്ചേരി എയ്‌സ്‌ പബ്ലിക്‌ സ്‌കൂളില്‍ സംഘടിപ്പിച്ച സംസ്ഥാന ദ്വിദിന നേതൃശില്‍പശാലയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള എല്ലാ ആധുനിക രീതികളും സ്വീകരിച്ച്‌ ശാസ്‌ത്രീയമായ സംഘടന പ്രവര്‍ത്തനമാണ്‌...
Read More

ഡോ. ഹുസൈന്‍ മടവൂരിന്റെ മാതാവ് അന്തരിച്ചു

മടവൂര്‍: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരിന്റെ മാതാവ് അലീമ ഹജ്ജുമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മനത്താംകണ്ടി അബൂബക്കര്‍കോയ. മറ്റ് മക്കള്‍: പി.കെ. സുലൈമാന്‍ (മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കുഞ്ഞിപ്പാത്തുമ്മ, ഖദീജ. മരുമക്കള്‍: കെ. അഹമ്മദ്കുട്ടി (പൈമ്പാലശ്ശേരി), വി.ടി. കോയിസ്സന്‍ (മുട്ടാഞ്ചേരി), പി. സല്‍മ, പരേതനായ മൈമൂന. പിതാവ്: പരേതനായ മുക്കത്ത് ഹുസൈന്‍ഹാജി.പരേതയെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറകട്ടെ (ആമീന്...
Read More

Friday, October 14, 2011

സലാല ഇസ്ലാഹി സെന്റര്‍ പുതിയ ഓഫിസ് ഉദ്ഘാടനം ഒക്ടോബര്‍ 17 നു

സലാല: പ്രവര്‍ത്തന സൌകര്യത്തിനായി പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സലാല ഇസ്ലാഹി സെന്റര്‍ ഓഫിസിന്ടെ ഉദ്ഘാടനം ഒക്ടോബര്‍ 17  നു തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രമുഖ ചരിത്രകാരന്‍ എം.സി. വടകര നിര്‍വ്വഹിക്കും. ടൌണിലുള്ള സോണിക് കമ്പ്യുട്ടറിനു മുന്‍വശം അല്‍ ബാക്കര്‍ കൊമേഴ്സ്യല്‍ മാര്‍ക്കടിനു മുകളിലാണ് പുതിയ ആസ്ഥാനം. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിടന്റ്റ് നാസര്‍ പെരിങ്ങത്തൂര്‍ ജന.സെക്രട്ടറി അസ്ലം കിഴൂര്‍ എന്നിവര്‍ അറിയിച്ചു. &nb...
Read More

ഖത്തര്‍ മലയാളിസമ്മേളനം: ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി

ദോഹ:നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് മെഡിക്കല്‍കോളേജിന് കീഴിലുള്ള മെഡിക്കല്‍ എയ്ഡ് സെന്ററിനുള്ള മൊബൈല്‍ ഡയഗ്‌നോസിസ് യൂണിറ്റിലേക്കുള്ള ആദ്യഗഡു ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ബിന്‍മഹ്മൂദ് യൂണിറ്റ് പ്രതിനിധി എം.എ. റസാഖില്‍ നിന്ന് റിലീഫ് വിങ് ചെയര്‍മാന്‍ ജി.പി. കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി.  രക്തപരിശോധനയിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താവുന്ന മൊബൈല്‍ ഡയഗ്‌നോസിസ് യൂണിറ്റിന്റെ സേവനം കേരളത്തിലുടനീളം...
Read More

Thursday, October 13, 2011

ആറാം ഖത്തര്‍ മലയാളി സമ്മേളനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: നവംബര്‍ 17, 18 തീയതികളില്‍ മുന്‍തസ അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 18ന് രാവിലെ ആരംഭിക്കുന്ന പഠനക്യാമ്പിലേക്കാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ബിന്‍മഹ്മൂദ് ഇസ്‌ലാഹി സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സമ്മേളന സ്വാഗതസംഘം രക്ഷാധികാരി എ.കെ.ഉസ്മാന്‍, വൈസ് ചെയര്‍മാന്‍ കെ.കെ.സുധാകരന് കൂപ്പണ്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.  'ധാര്‍മികതയിലൂടെ അനശ്വരശാന്തി' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി നിരവധി കലാകായിക...
Read More

Tuesday, October 11, 2011

വനിതാ കോഡ് ബില്‍ : വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം : ചര്‍ച്ചാ സമ്മേളനം

കൊച്ചി : മനുഷ്യപ്പറ്റില്ലാത്തതും അശാസ്ത്രീയവും അനീതി നിറഞ്ഞതും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ് ഗവണ്‍മെന്റിന് സമര്‍പ്പിക്കപ്പെട്ട വിമന്‍സ് കോഡ് ബില്ലെന്നും വിവാദ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തരുതെന്നും ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു. വിഭവ ദൗര്‍ബല്യത്തിന്റെ പേര് പറഞ്ഞ് കുട്ടികളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ജനങ്ങള്‍ ഭാരമാണെന്നും ആളുകള്‍ കുറയുന്നതാണ് വികസനത്തിനും പുരോഗതിക്കും നല്ലതെന്ന മാല്‍തൂസിയന്‍ തിയറിയെ അംഗീകരിക്കുന്ന രണ്ട് കുട്ടികളില്‍ കൂടുതല്‍ ജനിച്ചാല്‍ പിഴയൊടുക്കണമെന്നും അവര്‍ക്ക്...
Read More

മാധ്യമ മേഖലയിലെ ജനപക്ഷ ബദലുകള്‍ സജീവമാക്കുക: യുവത‌ യൂത്ത് പാര്‍ലമെന്റ്

അല്‍കോബാര്‍: സാമൂഹ്യ ബാധ്യതകളില്‍ നിന്നും ഒഴിഞു മാറി കമ്പോളത്തിലെ വെറും ഉല്പന്നങ്ങള്‍ മാത്രമായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍, പ്രധിരോധത്തിന്റെ ഇടപെടലുകളായി മാറാന്‍ പുതിയ ബദലുകള്‍ വളര്‍ന്നു വരേണ്ടതുണ്ടെന്ന് യുവത അല്‍കോബാര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് ആഹ്വാനം ചെയ്തു. ആനുകാലികവും സാമൂഹിക പ്രസക്തങ്ങളുമായ വിഷയങ്ങളില്‍ വ്യതസ്ത മുഖ്യധാര സംഘടനകളുടെ നയ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് അവരുടെ പ്രതി നിധികള്‍ വിഷയങ്ങള്‍വതരിപ്പിച്ച് ചര്‍ച്ച ചെയ്യുകയും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്ന സം‌വാദ വേദികളായാണ്‌...
Read More

ഹജ്ജ്‌ സമര്‍പ്പണത്തിന്‍റെ സന്ദേശം : ശംസുദ്ധീന്‍ പാലക്കോട്

കണ്ണൂര്‍: ദൈവിക നിയമങ്ങള്‍ക്ക്‌ വിധേയപ്പെട്ട്‌ ജീവിക്കാമെന്ന സമര്‍പ്പണത്തിന്റ സന്ദേശമാണ്‌ ഹജ്ജിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന്‌ കെ എന്‍ എം കണ്ണൂര്‍ ജില്ല സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്‌ പറഞ്ഞു. കണ്ണൂര്‍ സലഫി ദഅ്‌വ സെന്ററില്‍ നടന്ന ഹജ്ജ്‌ പഠനക്ലാസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം ഒന്നാണ്‌ എന്ന സമഭാവന സൃഷ്‌ടിച്ചെടുക്കാന്‍ ഹജ്ജിലൂടെ സാധിക്കുന്നു. മനുഷ്യബന്ധങ്ങള്‍ നന്നാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനും ഹജ്ജ്‌ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പി ഹംസ മൗലവി ക്ലാസ്സെടുത്തു...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...