
കല്ലായ്: സ്രഷ്‌ടാവും പരിപാലകനുമായ അല്ലാഹു മാത്രമാണ് പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹന്‍ എന്ന് കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്‌താവിച്ചു. കോഴിക്കോട് സിറ്റി മുജാഹിദ് സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാഭൂരിപക്ഷം ജനങ്ങളും ഈ വിഷയത്തില്‍ വഴികേടിലാണ്. മരിച്ചുപോയ മഹത്തുക്കളോടും ശവകുടീരങ്ങളോടും പ്രാര്‍ഥിക്കുന്നവരെ മുസ്‌ലിംകളില്‍ തന്നെ കാണാം. ഉല്‍പതിഷ്‌ണുക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ഈ വിഷയത്തില്‍ വ്യതിയാനത്തിന് വിധേയമാകുന്നു എന്നത് ഏറെ ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ...